Search
  • Follow NativePlanet
Share
» »ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം!!

ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം!!

സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന മാന്നാർ ഉൾക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍

അതിശയിപ്പിക്കുന്ന കടൽക്കാഴ്ചകളും കടലനുഭവങ്ങളും ഒക്കെയായി 21 ദ്വീപുകളിലെ കാഴ്ചകൾ ഒളിപ്പിച്ചു നിൽക്കുന്ന ഒന്നാണ് ഗൾഫ് ഓഫ് മാന്നാർ ദേശീയോദ്യാനം. സഞ്ചാരികൾ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വായ ഗൾഫ് ഓഫ് മാന്നാർ ദേശീയോദ്യാനത്തിന്റെ കാഴ്ചകൾ കണ്ടാൽ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന മാന്നാർ ഉൾക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍

ഗൾഫ് ഓഫ് മാന്നാർ

ഗൾഫ് ഓഫ് മാന്നാർ

ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിർത്തിയിലുളേള കടലിടുക്കാണ് മാന്നാർ ഉൾക്കടൽ അഥവാ ഗൾഫ് ഓഫ് മാന്നാർ എന്ന പേരിൽ അറിയപ്പെടുന്നത്. അത്യപൂർവ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്.

PC:Jungpionier

മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം

മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം

മാന്നാർ ഉൾക്കടലിൽ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേർന്നു കിടക്കുന്ന ഒന്നാണ് മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളിൽ ഒന്നായ ഇത് തമിഴ്നാടിന്റെ ഭാഗമാണ്.

PC:Julien Willem

തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിൽ

തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിൽ

തമിഴ്നാടിൻറെ കടലോരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിലാണുള്ളത്. തമിഴ്നാട് തീരത്തു നിന്നും 1 മുതൽ 10 കിലോമീറ്റർ വരെ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഇത് 160 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ദേശീയോദ്യാനം കൂടിയാണ്. ഇതിന്റെ പത്തു കിലോമീറ്റർ ചുറ്റളവ് വരെയും ബഫർ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ്

ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ്

തെക്കു കിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വാണ് ഗൾഫ് ഓഫ് മാന്നാർ ബയോസ്ഫിയർ റിസർവ്വ്. അതുകൊണ്ടുതന്നെ അതിൻറേതായ എല്ലാ പ്രത്യേകതകളും ഇതിനുണ്ട്. കൂടാതെ 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവും ഇതുതന്നെയാണ്.

PC:Brocken Inaglory

ഇതൊക്കെയാണെങ്കിൽ പോകാം

ഇതൊക്കെയാണെങ്കിൽ പോകാം

പ്രകൃതി സ്നേഹിയോ, പക്ഷി നിരീക്ഷകനോ അല്ലെങ്കിൽ അറിയാത്ത നാടുകൾ തേടിനടക്കുന്ന ഒരാളോ ഒക്കെയാണെങ്കിൽ അതിനു ഏറ്റവും മികച്ച സ്ഥലമാണ് ഇത്. ഒരു സാഹസികനാണെങ്കിൽ ഇവിടം ഒരിക്കലും ഒഴിവാക്കരുത്. സ്ഥിരം കണ്ടു മടുത്ത സ്ഥലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച തേടുന്നവർക്ക് ഇവിടം മികച്ച രീതിയിൽ ഉപയോഗിക്കാം.

കാലാവസ്ഥ

കാലാവസ്ഥ

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നടക്കുന്ന ഇടമാണ് ഗൾഫ് ഓഫ് മാന്നാർ.
തെക്കു പടിഞ്ഞാറൻ കാലവർഷവും വടക്കു കിഴക്കൻ കാലവർഷവും ഒരുപോലെ എത്തുന്ന സ്ഥലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ മഴ അല്പമെങ്കിലും കുറ‍ഞ്ഞു നിൽക്കുന്ന സമയമാണ്. ഡിസംബറിലാണ് അവിടെ ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്നത്. ജനുവരി മുതൽ മേയ് വരെ ചൂടുകാലമാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയമാണ് കാറ്റ് കൂടുതലായും അടിക്കുന്ന സമയം.
സന്ദർശിക്കുവാൻ പറ്റിയ സമയം
ഇങ്ങനെ അടിക്കടി മാറി നിൽക്കുന്നകാലാവസ്ഥയുള്ളതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റുന്ന ഒരിടമല്ല ഇത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

 ഇവിടെ മാത്രം

ഇവിടെ മാത്രം

മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനത്തിൽ മാത്രം കാണുവാൻ സാധിക്കുന്ന കുറച്ച് കാഴ്ചകളുണ്ട്. വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂർവ്വമായ കടൽ ജീവി വർഗ്ഗങ്ങളും അവയുടെ വാസ്ഥലങ്ങളും ഇവിടുത്തെ ആകർഷണമാണ്. കൂടാതെ നീലത്തിമിംഗലം. ഫിൻവെയിൽ, ഞണ്ടുകൾ, അപൂര്‍വ്വമായ ഡോൾഫിനുകൾ, മത്സ്യങ്ങൾ തുടങ്ങിയവയെയും ഇവിടെ കാണാം.

PC:Janderk

പക്ഷികൾ

പക്ഷികൾ

ദേശാടനത്തിനായി നാടുകൾ കാണ്ടിയെത്തുന്ന ദേശാടനപക്ഷികളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. തണുപ്പുകാലങ്ങളിൽ ഫ്ലമിംഗോസും ഇവിടെ കൂട്ടമായി എത്താറുണ്ട്.

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

രാമേശ്വരത്തു നിന്നും 23 കിമീ, മണ്ഡപത്തു നിന്നും 45 കിമീ, മധുരൈയിൽ നിന്നും 191 കിമീ, കോയമ്പത്തൂരിൽ നിന്നും 403 കിമീ, ചെന്നൈയിൽ നിന്നും 583 കിമീ, ബാഗ്ലൂരിൽ നിന്നും 626 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

ഗ്ലാസ് ബോട്ടിലെ യാത്ര

ഗ്ലാസ് ബോട്ടിലെ യാത്ര

ഇവിടെ എത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് ഗ്ലാസ് ബോട്ടിലെ യാത്ര. അടിഭാഗം ക്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ബോട്ടിൽ കടലിനോട് ചേർന്ന് അതിനുള്ളിലെന്ന പോലെ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത. എന്നാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ദ്വീപുകൾ സന്ദർശിക്കുവാൻ അനുമതിയില്ല.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

150 കിലോമീറ്റർ അകലെയുള്ള മധുരൈ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്.
മണ്ഡപം-രാമനാഥപുരം, രാമേശ്വരം, തൂത്തുകുടി എന്നിവയാണ് അടുത്തുള്ള മറ്റു റെയിൽവേ സ്റ്റേഷനുകൾ.

ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയ്ക്കു പുറത്ത് ആഡംസ് ബ്രിഡ്ജ് എന്നും ഇന്ത്യയ്ക്കുള്ളില്‍ രാമസേതു എന്നും അറിയപ്പെടുന്ന പാലം.. ഒരു പക്ഷേ, രാമസേതു എന്ന പേരായിരിക്കും നമുക്ക് കൂടുതല്‍ പരിചയം... കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിതെന്ന് ശാസ്ത്രം പറയുമ്പോഴും തര്‍ക്കങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലേക്കു വരെ വഴി വയ്ക്കുന്ന രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ വിശേഷങ്ങള്‍...

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

ദുരന്തങ്ങള്‍ കൊണ്ട് കഥകളുണ്ടായ ഇടമാണ് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന സ്ഥലമായിരുന്ന ഇവിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട പ്രേതനഗരമാണ്. ഒരിക്കല്‍ ചുഴലിക്കാറ്റും പിന്നീട് സുനാമിയും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ധനുഷ്‌കോടിയെ അറിയാം.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ? ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X