Search
  • Follow NativePlanet
Share
» »ഗുരുവായൂർ ഏകാദശി രണ്ട് ദിവസങ്ങളിൽ, ദർശന സമയം 80 മണിക്കൂർ.. ഏകാദശി ദർശനഫലങ്ങളിങ്ങനെ

ഗുരുവായൂർ ഏകാദശി രണ്ട് ദിവസങ്ങളിൽ, ദർശന സമയം 80 മണിക്കൂർ.. ഏകാദശി ദർശനഫലങ്ങളിങ്ങനെ

എന്താണ് ഗുരുവായൂർ ഏകാദശിയെന്നും ഇതിന്‍റെ പ്രത്യേകതകളും സവിശേഷതകളും എന്തൊക്കെയെന്നും മനസ്സിലാക്കാം.

ഗുരുവായൂർ ഏകാദശി... കിഴക്കിന്‍റെ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പുണ്യദിനങ്ങളിലൊന്ന്. തങ്ങളുടെ പ്രാർത്ഥനകളിലും യാചനകളിലും മനസ്സലിഞ്ഞ് ഭഗവാൻ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ദിവസം. മോക്ഷം ലഭിക്കുവാനും എല്ലാവിധ അനുഗ്രഹങ്ങൾക്കും ഏറ്റവും ഉചിതമായ ഈ ദിവസത്തിൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തുവാൻ ആഗ്രഹിക്കാത്ത വിശ്വാസികളുണ്ടാവില്ല. എന്താണ് ഗുരുവായൂർ ഏകാദശിയെന്നും ഇതിന്‍റെ പ്രത്യേകതകളും സവിശേഷതകളും എന്തൊക്കെയെന്നും മനസ്സിലാക്കാം.

എന്താണ് ഗുരുവായൂർ ഏകാദശി

എന്താണ് ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളിൽ ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ഇവിടുത്തെ ഐതിഹ്യങ്ങൾ പറയുന്നതനുസരിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിക്കപ്പെടുന്ന വിഗ്രഹം നിർമ്മിച്ചത് വൈകുണ്ഠ നാഥൻ തന്നെയാണത്രെ. കാലാകാലങ്ങളിൽ ഈ വിഗ്രഹം ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ തുടങ്ങിയവരാൽ ആരാധിക്കപ്പെടുകയും പൂജ ചെയ്യപ്പെടുകയും ചെയ്തിരുന്നുവത്രെ. മാത്രമല്ല, ശ്രീ കൃഷ്ണനും ഇതേ വിഗ്രഹത്തിൽ പൂജ നടത്തിയിട്ടുണ്ടത്രെ.
പിന്നീട് ശ്രീകൃഷ്ണന്റെ നഗരമായ ദ്വാരക വെള്ളത്തിനടിയിലായപ്പോൾ ദേവഗുരുവായ ബൃഹസ്പതി വിഗ്രഹം വെള്ളത്തിൽ ഒഴുകി നടക്കുന്ന രീതിയിൽ കണ്ടെത്തി. ഈ വിഗ്രഹത്തെ വായൂ ദേവന്‍റെ സഹായത്താൽ കരയ്ക്കെത്തിക്കുകയും ഒടുവിൽ അത് പ്രതിഷ്ഠിക്കുവാനായി ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. ശേഷം ശിവന്റെയും മറ്റു ദേവഗണങ്ങളുടെയും സഹായത്തോടെ പ്രതിഷ്ഠ നടത്തുകയും ദേവശില്പിയായ വിശ്വകർമ്മാവ് ഇവിടെ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ദേവഗുരുവായ ബൃഹസ്പതിയും വായൂ ദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാലാണ് ഇത് ഗുരുവായൂർ എന്നറിയപ്പെടുന്നതത്രെ. ഈ ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്.

ഗുരുവായൂർ ഏകാദശി 2022

ഗുരുവായൂർ ഏകാദശി 2022

വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നന്നതെന്നാണ് വിശ്വാസം.
2022 ലെ ഗുരുവായൂർ ഏകാദശി രണ്ടു ദിവസമായാണ് ആചരിക്കുന്നത്. 2022 ഡിസംബർ 3നും 4നും ഏകാദശി ആചരണം ഇവിടെ നടക്കും.

ഗുരുവായൂർ ഏകാദശി 2022- ക്ഷേത്രസമയം

ഗുരുവായൂർ ഏകാദശി 2022- ക്ഷേത്രസമയം

രണ്ടു ദിവസമായി ഇത്തവണത്തെ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതിനാൽ പൂജകളിലും ചടങ്ങുകളിലും ഈ വ്യത്യാസം കാണാം. ഏകാദശി അനുഷ്ഠിക്കുന്നവർക്കുള്ള പ്രസാദ ഊട്ട് രണ്ട് തിയതികളും നടക്കും. സാധാരണ ഏകാദശി ആചരണത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളത്ത് നാലു ദിവസമാണ് ഉണ്ടാവുക. എന്നാൽ ഇത്തവണ അഞ്ചു ദിവസം സ്വർണ്ണക്കോലം എഴുന്നള്ളത്തുണ്ട്. എൺപത് മണിക്കൂർ ദർശന സമയം ലഭിക്കുമെന്നതും ഈ ഏകാദശിയുടെ പ്രത്യേകതയാണ്.

ഗുരുവായൂർ ഏകാദശി 2022- നടതുറക്കൽ

ഗുരുവായൂർ ഏകാദശി 2022- നടതുറക്കൽ

ഡിസംബർ രണ്ടാം തിയതി അഥവാ ദശമി ദിനത്തിൽ പുലർച്ചെ മൂന്നു മണിക്ക് ക്ഷേത്രനട തുറക്കും. പിന്നീട് പൂജകൾക്കല്ലാതെ ക്ഷേത്രനട അടയ്ക്കില്ല. ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ പതിനൊന്നു വരെ നട തുറന്നിരിക്കും. അഷ്ടമി ദിവസമായ ബുധനാഴ്ച മുതൽ വിശിഷ്ഠ സ്വർണക്കോലം വിളക്കിന് എഴുന്നള്ളിക്കാൻ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വർണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്.

ഗുരുവായൂർ ഏകാദശി വ്രതം 2022

ഗുരുവായൂർ ഏകാദശി വ്രതം 2022

സാധാരണയില്‍ നിന്നു വ്യത്യസ്തമായി രണ്ടു ദിവസങ്ങളിൽ ഏകാദശി ആചരിക്കുന്നതിനാൽ വ്രതമെടുക്കേണ്ടുന്നതിനെ സംബന്ധിച്ച് ഒരു ആശയക്കുഴപ്പം വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഡിസംബർ 4 ഞായറാഴ്ച ആണെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞിരിക്കുന്നത്. ഭൂരിപക്ഷ ഏകാദശിയും ആനന്ദപക്ഷ ഏകാദശിയും എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഏകാദശികളാണുള്ളത്. അരുണോദയത്തിനു ശേഷം ദശമിബന്ധമില്ലാത്ത ഏകാദശി വരുന്നത് ഡിസംബർ 4നു ഞായറാഴ്ചയാതിനാലാണ് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്ത്. കാരണം ഡിസംബർ 3 ശനിയാഴ്ച വരുന്നത് അരുണോദയത്തിനു ശേഷം ദശമിബന്ധമുള്ള ഭൂരിപക്ഷ ഏകാദശിയാണ്.

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യംഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ

ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ

ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് ഗുരുവായൂർ ഏകാദശി വ്രതത്തെ വിശ്വാസികൾ കരുതുന്നത്. ആഹാരമൊന്നും കഴിക്കാതെയാണ് വിശ്വാസികൾ സാധാരണമായി ഏകാദശി വ്രതമെടുക്കുന്നത്. ശാരീരിക അസ്വസ്ഥതകളുള്ളവർ അരിയാഹാരം ഒഴിവാക്കിയും വ്രതമെടുക്കുന്നു. ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഈ ലോകത്തിൽ മാത്രമല്ല, മരണാനന്തര ലോകത്തിലും ഇതിന്റെ ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാമ്പത്തിക നേട്ടം, ഐശ്വര്യം,മനശ്ശാന്തി, രോഗശാന്തി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുമത്രെ. വിഷ്ണു പ്രീതിക്കും കുടുംബത്തിന്‍റെ ഐശ്വര്യത്തിനായും വിശ്വാസികൾ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു.

Day Trip: ഒരു പകല്‍ മതി.. തൃശൂരിലെ ഈ ഇടങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. ചേറ്റുവ മുതൽ അതിരപ്പള്ളി വരെDay Trip: ഒരു പകല്‍ മതി.. തൃശൂരിലെ ഈ ഇടങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. ചേറ്റുവ മുതൽ അതിരപ്പള്ളി വരെ

ഏറ്റവും പുണ്യദിനം

ഏറ്റവും പുണ്യദിനം

ഗുരുവായൂരപ്പന്‍റെ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യദിവസങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. വൃശ്ചിക ഏകാദശി ദിവസം വിഷ്മുവിനോട് പ്രാർഥിച്ചാൽ ഭഗവാൻ മനസ്സറിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. മറ്റൊന്ന്. ഏകാദശി നാളിൽ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു.

സമ്പത്തിന്‍റെ ദേവനായ കുബേരൻ.. കാലിയാകാത്തത്രയും ധനം! പ്രാർത്ഥിച്ചാൽ കുചേലനെയും കുബേരനാക്കുന്ന വിശ്വാസങ്ങൾസമ്പത്തിന്‍റെ ദേവനായ കുബേരൻ.. കാലിയാകാത്തത്രയും ധനം! പ്രാർത്ഥിച്ചാൽ കുചേലനെയും കുബേരനാക്കുന്ന വിശ്വാസങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X