Search
  • Follow NativePlanet
Share
» »ഗുരുവായൂർ ഏകാദശി ഇന്ന്- വിഷ്ണുവും ദേവഗണങ്ങളും എഴുന്നള്ളുന്ന ദിനം! അറിയാം ഐതിഹ്യവും വിശ്വാസങ്ങളും

ഗുരുവായൂർ ഏകാദശി ഇന്ന്- വിഷ്ണുവും ദേവഗണങ്ങളും എഴുന്നള്ളുന്ന ദിനം! അറിയാം ഐതിഹ്യവും വിശ്വാസങ്ങളും

ഗുരുവായൂർ ഏകാദശി...വിശ്വാസികൾ കാത്തിരിക്കുന്ന പുണ്യ ദിനങ്ങളിലൊന്ന്.. തങ്ങളുടെ നിരന്തരമായ പ്രാർത്ഥനയ്ക്കും വഴിപാടുകൾക്കും ഭഗവാൻ ഉത്തരം തരുന്ന നാളെന്ന് സങ്കല്പ്പിച്ച് വിശ്വാസികൾ ഒഴുകിയെത്തുന്ന ഗുരുവായൂർ ഏകാദശി ഈ വർഷം നവംബർ 23 നാണ് ആചരിക്കുന്നത്. ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമായ ഗുരുവായൂർ ഏകാദശിയുടെ പ്രത്യേകതകളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചും കൂടുതലറിയുവാനായി വായിക്കാം.

ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന്യമേറിയ ദിവസങ്ങളിലൊന്നാണ് വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിക്കുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതും ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നല്കിയതും ഇതേ ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചും ഭഗവാനെ തൊഴുതും വ്രതങ്ങളെടുത്തും ഒക്കെയാണ് വിശ്വാസികൾ ഏകാദശി ആചരിക്കുന്നത്.

ദേവഗണങ്ങൾ ഗുരുവായൂരെഴുന്നള്ളന്ന ദിനം

ദേവഗണങ്ങൾ ഗുരുവായൂരെഴുന്നള്ളന്ന ദിനം

ഹൈന്ദവ വിശ്വാസമനുസരിച്ച് വൃശ്ചിക ഏകാദശി ദിവസം വിഷ്മുവിനോട് പ്രാർഥിച്ചാൽ വളരെയധികം ഫലങ്ങൾ ലഭിക്കുമെന്നാണ്. ഇതേ ദിവസം തന്നെ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു.

ഈ ദിവസം ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യമായ കാര്യം കൂടിയാണ്.

ശ്രേഷ്ഠ വ്രതങ്ങളിലൊന്ന്

ശ്രേഷ്ഠ വ്രതങ്ങളിലൊന്ന്

പുണ്യവും പരിപാവനവുമായ ഗുരുവായൂർ ഏകാദശിയെ ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഇതനുഷ്ഠിച്ചാൽ രോഗശാന്തി, സാമ്പത്തിക നേട്ടം, ഐശ്വര്യം,മനശ്ശാന്തി, തുടങ്ങിയ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബത്തിന്റെ ഐശ്വര്യവും വിഷ്ണു പ്രീതിയും ഈ വ്രതം വഴി വിശ്വാസികൾക്ക് ലഭിക്കും.

ഗുരുവായൂർ ഏകാദശി നാളിൽ പൂർണമായും ഉപവസിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം അനുഷ്ഠിക്കുന്ന വ്രതങ്ങളും നേരുന്ന വഴിപാടുകളും ഈ ലോകത്തിൽ മാത്രമല്ല, പരലോകത്തിലും ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് വിശ്വാസം.

ഗുരുവായൂർ പ്രതിഷ്ഠ നടന്ന ദിനം

ഗുരുവായൂർ പ്രതിഷ്ഠ നടന്ന ദിനം

ഐതിഹ്യമനുസരിച്ച് ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജ നടത്തിക്കൊണ്ടിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. യഥാർത്ഥത്തിൽ ബ്രഹ്മാവിന് പൂജ നടത്തുവാനായി മഹാവിഷ്ണു നിർമ്മിച്ച വിഗ്രഹമായിരുന്നു ഇത്. കൈമറിഞ്ഞ് അതൊടുവിൽ ശ്രീകൃഷ്ണനിലെത്തുകയായിരുന്നു. ശ്രീകൃഷ്ണൻ വൈകുണ്ഡത്തിലേക്ക് പോയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും വിഗ്രഹം ഇവിടെ എത്തിക്കുകയും ശിവൻറെ നിർദ്ദേശ പ്രകാരം ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നു. ദേവഗുരുവായ ബൃഹസ്പദിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണത്രം ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹമാണ് ഇവിടെയുള്ളത്. ശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗുരുവായൂർ ഏകാദശി ഇവിടെ പ്രതിഷ്ഠാ ദിനവും കൂടിയാണ്. അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാൽ, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു

സ്വന്തമായി ഏകാദശി ആഘോഷം

സ്വന്തമായി ഏകാദശി ആഘോഷം

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രത്യേകതകളുള്ള ഒരു ദിവസമാണ് ഏകാദശി. കേരളത്തിൽ വളരെ അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിൽ മാത്രമാണ് ഏകാദശി ആചരിക്കുന്നത്.

KuttiKutti

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെയാണ്.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

ശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലംശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X