Search
  • Follow NativePlanet
Share
» »സർവ്വപാപങ്ങളും മാറ്റുന്ന ഗുരുവായൂർ ദർശനം.. നാരായണീയം കേട്ടുണരുന്ന ഭഗവാൻ! ഗുരുവായൂർ യാത്രയ്ക്കൊരുങ്ങുമ്പോൾ

സർവ്വപാപങ്ങളും മാറ്റുന്ന ഗുരുവായൂർ ദർശനം.. നാരായണീയം കേട്ടുണരുന്ന ഭഗവാൻ! ഗുരുവായൂർ യാത്രയ്ക്കൊരുങ്ങുമ്പോൾ

By Elizabath Joseph

ഗുരുവായൂർ...ദിവസങ്ങളുടെ വ്യത്യാസമില്ലാതെ എന്നും ആളും ബഹളവും നിറഞ്ഞു നിൽക്കുന്ന ഇടം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. ഭാരങ്ങള്‍ ഇറക്കിവെച്ച് ആശ്വാസംതേടി ലക്ഷക്കണക്കിനു വിശ്വാസികൾ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്.

അമ്പത്തൂർ ശബരിമല ക്ഷേത്രം.. പതിനെട്ടു പടിയും കൊടിമരവും! ഇരുമുടിക്കെട്ടേന്തി വിശ്വാസികൾ!അമ്പത്തൂർ ശബരിമല ക്ഷേത്രം.. പതിനെട്ടു പടിയും കൊടിമരവും! ഇരുമുടിക്കെട്ടേന്തി വിശ്വാസികൾ!

നാരായണീയം കേട്ടുണരുന്ന ഭഗവാനും ഗുരുവായൂർ ദര്‍ശനം പൂർത്തിയാക്കുവാൻ സന്ദർശിക്കേണ്ട സമീപത്തെ ക്ഷേത്രങ്ങളും ദ്വാരകയിൽ ശ്രീ കൃഷ്ണൻ ആരാധിച്ചിരുന്ന പ്രതിഷ്ഠയും ഒക്കെ കൂടുമ്പോൾ ഗുരുമവായൂർ ഒരു വിശുദ്ധഭൂമിയായി മാറുന്നു. ഈ വിശുദ്ധഭൂമി സന്ദർശിക്കുക എന്നത് വിശ്വാസികളുടെ നിയോഗവും!

ഗുരുവായൂരെന്നാൽ

ഗുരുവായൂരെന്നാൽ

മഹാവിഷ്നു പൂജിച്ചിരുന്ന വിഗ്രഹം തലമുറകൾ കൈമാറി ശ്രീ കൃഷ്ണൻറെ കയ്യിലെത്തി. പിന്നീട് ദ്വാരക പ്രളയത്തിലാണ്ട് തൻറെ സ്വർഗ്ഗാഗ്ഗാരോഹണ സമയത്ത് ദേവഗുരുവായ ബൃഹസ്പതിയോട് ഇത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കാൻ കൃഷ്ണൻ ആവശ്യപ്പെട്ടുവത്രെ. ഇത് പ്രതിഷ്ഠിക്കാനായി ബ്രഹസ്പതിയും വായുവും ലോകം മുഴുവൻ ചുറ്റിക്കറങ്ങി. അങ്ങനെ ആ യാത്രയ്ക്കിടെ അവർ ശിവൻ തപസു ചെയ്തു എന്നു വിശ്വസിക്കുന്ന രുദ്രതീർഥക്കരയിലെത്തുകയും ഇവിടെ പ്രതിഷ്ഠ നടത്തുവാൻ ശിവൻ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ദേവഗുരുവും വായുദേവനു ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വകർമ്മാവാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
ഭൂലോകവൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Shahrukhalam334

നാരായണീയം കേട്ടുണരുന്ന ഭഗവാൻ

നാരായണീയം കേട്ടുണരുന്ന ഭഗവാൻ

ഗുരുവായൂരിൽ ഭഗവാനെ ഇണർത്തുന്നതും തില ചിട്ടകളൊക്കെയുണ്ട്.
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ടാണ് ഭഗവാനെ പള്ളിയുണർത്തുക. എന്നും പുലർച്ചെ മൂന്നു മണിയാണ് പള്ളിയുണർത്തലിന്റെ സമയം.

PC: Sarah Welch

കുംഭമാസത്തിലെ പൂയം

കുംഭമാസത്തിലെ പൂയം

കുംഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ഗുരവായൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു വെളിയിലിറങ്ങുന്ന സമയം കൂടിയായതിനാൽ ഇത് നാട്ടുകാരുടെ പ്രധാനപ്പെട്ട ആഘോഷം കൂടിയാണ്.

PC:Kuttix

ഉണ്ണിക്കണ്ണനായ ഗുരുവായൂരപ്പൻ

ഉണ്ണിക്കണ്ണനായ ഗുരുവായൂരപ്പൻ

ഗുരുവായൂരപ്പൻ എന്നാണ് പറയുന്നതെങ്കിലും ഉണ്ണിക്കണ്ണനായാണ് കൃഷ്ണനെ ഇവിടെ ആരാധിക്കുന്നത്. ശ്രീ കൃഷ്ണൻ തന്റെ അവതാര സമയകത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ രൂപത്തിലാണ് ഈ വിഗ്രഹമുളളതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണൻ എന്നു വിളിക്കുന്നത്. വളരെ അപൂർവ്വമായ പാതാളാഞ്ജനം എന്ന ശിലയിലാണ് ഇവിടുത്തെ വിഗ്രഹമുള്ളത്.

PC:Vinayaraj

ദർശനം പൂർത്തിയാകണമെങ്കിൽ

ദർശനം പൂർത്തിയാകണമെങ്കിൽ

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് എല്ലാ ഫലങ്ങളും ലഭിക്കണമെങ്കിൽ സമീപത്തെ ചില ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കണം. മമ്മിയൂർ മഹാദേവക്ഷേത്രം, തിരുവെങ്കിടം ക്ഷേത്രം, പാർഥസാരഥി ക്ഷേത്രം എന്നിവയാണ് ആ ക്ഷേത്രങ്ങൾ
ചൊവ്വല്ലൂർ ശിവക്ഷേത്രം, പെരുന്തിട്ട ശിവക്ഷേത്രം തുടങ്ങിയവയും സമീപത്തെ പ്രധാന ക്ഷേത്രങ്ങളാണ്.

ഗുരുവായൂർ ഏകാദശി

ഗുരുവായൂരിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഇവിടുത്തെ ഏകാദശി. വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി ആചരിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തുന്നത്. ഏഴ് ജന്മങ്ങളിലെ പാപങ്ങള് ഇല്ലാതാക്കാൻ മനസ്സറിഞ്ഞ് ഗുരുവായൂർ ഏകാദശി ആചരിച്ചാൽ മതിയെന്നാണ് വിശ്വാസം. ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഏകാദശി. മഹാവിഷ്ണു ദേവഗണങ്ങൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ദിവസം എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു.

PC:Kish

സമ്പത്തിന്‍റെ ദേവനായ കുബേരൻ.. കാലിയാകാത്തത്രയും ധനം! പ്രാർത്ഥിച്ചാൽ കുചേലനെയും കുബേരനാക്കുന്ന വിശ്വാസങ്ങൾസമ്പത്തിന്‍റെ ദേവനായ കുബേരൻ.. കാലിയാകാത്തത്രയും ധനം! പ്രാർത്ഥിച്ചാൽ കുചേലനെയും കുബേരനാക്കുന്ന വിശ്വാസങ്ങൾ

അയ്യായിരം വർഷത്തിലധികം പഴക്കം

അയ്യായിരം വർഷത്തിലധികം പഴക്കം

ക്ഷേത്രത്തിന്റെ പഴക്കത്തെയും ചരിത്രത്തെയും കുറിച്ച് പറയുന്ന രേഖകൾ ലഭ്യമല്ലെങ്കിലും അയ്യായിരം വർഷത്തിലധികം പഴക്കം ഇതിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുടക്കത്തിൽ ദ്രാവിഢ ക്ഷേത്രവും പിന്നീടിത് ബുദ്ധ ക്ഷേത്രവുമായി മാറി. തമിഴിലെ ഉൾപ്പെടെയുള്ള പല പ്രധാന കൃതികളിലും ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.

PC:RanjithSiji

അമ്പലപ്പുഴയിലെ ഗുരുവായൂർ

അമ്പലപ്പുഴയിലെ ഗുരുവായൂർ

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഗുരുവായൂരിലെ വിഗ്രഹം സംരക്ഷിക്കുവാനായി ക്ഷേത്രക്കാര്അമ്പലപ്പുഴയിലേക്ക് പോയത്ര. മഹാരാജാവിൽ നിന്നും മറ്റും പ്രത്യേക അനുമതി വാങ്ങി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേ നടയ്ക്ക് സമീപമുള്ള ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രതിഷ്ഠിച്ചു. സമീപത്തുതന്നെ തിടപ്പള്ളിയും കിണറും നിർമ്മിക്കുകയും ചെയ്തു. ഇന്നും ഇതിൻറെ അവശിഷ്ടങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. അമ്പലപ്പുഴ ഗുരുവായൂർ നട എന്നാണ് ഇതറിയപ്പെടുന്നത്.

PC: Balagopal.k

 പുന്നത്തൂർ കോട്ട

പുന്നത്തൂർ കോട്ട

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ആനവളർത്തൽ കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കോട്ടയിൽ ഗുരുവായൂരിൽ വഴിപാടായി ലഭിക്കുന്ന ആനകളയാണ് സംരക്ഷിക്കുന്നത്.

PC:Jaseem Hamza

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യംഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X