Search
  • Follow NativePlanet
Share
» »ഗ്വാളിയോർ കോട്ട നിർമ്മാണ കലയിലെ അത്ഭുതം

ഗ്വാളിയോർ കോട്ട നിർമ്മാണ കലയിലെ അത്ഭുതം

സ‍ഞ്ചാരികൾക്കും ചരിത്രപ്രേമികൾക്കും എന്നും ഒരു ആകർഷണമാണ് ഗ്വാളിയാർ കോട്ട എന്ന കാര്യത്തിൽ സംശയമില്ല.

By Elizabath Joseph

താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികൾ നിറഞ്ഞ ചുവരുകളും ഒക്കെയുള് ഗ്വാളിയോർ കോട്ട ഗ്വാളിയോർ നഗരത്തെ കാത്തു സംരക്ഷിക്കുന്ന ഒന്നാണ്. പത്താം നൂറ്റാണ്ടു മുതൽ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഈ കോട്ട മധ്യപ്രദേശിൻറെ അഭിമാനമായി ഉയർന്നു നിൽക്കുന്ന ഒന്നാണ്. കോട്ടയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയ ലിഖിതങ്ങളും സ്മാരകങ്ങളും പക്ഷേ പറയുന്നത് ഇത് ആറാം നൂറ്റാണ്ടു മുതൽ നിലനിന്നിരുന്നു എന്നാണ്. എന്തുതന്നെയായാലും സ‍ഞ്ചാരികൾക്കും ചരിത്രപ്രേമികൾക്കും എന്നും ഒരു ആകർഷണമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല.
ഗ്വാളിയോർ കോട്ടയുടെ ചരിത്രം അറിയാം...

 ഒരല്പം ചരിത്രം

ഒരല്പം ചരിത്രം

ഒട്ടേറെ രാജവംശങ്ങളുടെ കയ്യിലൂടെ കടന്നു പോയ ഒന്നാണ ഗ്വാളിയോർ കോട്ട. എന്നാൽ ഇത് ആരാണെന്നോ എപ്പോഴാണെനോ നിർമ്മിച്ചതെന്ന കാര്യത്തിൽ ആർക്കും വ്യക്തമായ അറിവില്ല. പ്രാദേശികമായി പ്രചരിക്കുന്ന കഥകളനുസരിച്ച് മൂന്നാം നൂറ്റാണ്ടിൽ സുരജ് സെൻ എന്നു പേരായ ഒരു രാജാവാണത്രെ ഇത് നിർമ്മിച്ചത്. രാജാവ് കുഷ്ഠരോഗ ബാധിതനായപ്പോൾ കോട്ടയ്ക്കകത്തുള്ള കുളത്തിൽ നിന്നും ജലമെടുത്തണ് ഗ്വാളിപാ എന്നു പേരായ സന്യാസി അദ്ദേഹത്തെ സുഖപ്പെടുത്തിയതത്രെ. അന്ന് ആ കുളത്തിനു ചുറ്റും രാജാവ് ഒരു കോട്ട പണിയുകയും തന്നെസുഖപ്പെടുത്തിയ സന്യാസിയുടെ ബഹുമാനാർഥം കോട്ടയ്ക്ക് അദ്ദേഹത്തിൻറെ പേരു നല്കുകയും ചെയ്തു. പാൽ അഥവാ സംരക്ഷകൻ എന്നു പേരായ ഒരു ബഹുമതി സന്യാസി രാജാവിന് നല്കുകകയും ആ ബഹുമതി നശിക്കുന്ന കാലം കോട്ട കൈവിട്ടു പോവുകയും ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. സുരെജ് സെന്നന്റെ 84 തലമുറകളോളം കോട്ട ഭരിക്കുകയും 84-ാം തലമുറയിൽ അത് നഷ്ടമാവുകയും ചെയ്തു.

PC:Shagil Kannur

ആറാം നൂറ്റാണ്ടിലെ നിർമ്മാണം

ആറാം നൂറ്റാണ്ടിലെ നിർമ്മാണം

കോട്ടയ്ക്കകത്തു നിന്നും കണ്ടെത്തിയ ലിഖിതങ്ങളും സ്മാരകങ്ങളും പ്രകാരം കോട്ട ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണത്രെ. ഗ്വാളിയോർ ലിഖിതങ്ങൾ പറയുന്നതു പ്രകാരം ഹുന ഭരണാധികാരിയായിരുന്ന മിഹിരാഖുല ആറാം നൂറ്റാണ്ടിന്റെ തുടക്ക കാലത്തിൽ കോട്ടയ്ക്കുള്ളിൽ ഒരു സൂര്യക്ഷേത്രം നിർമ്മിച്ചിരുന്നുവത്രെ. തെലി കാ മന്ദിർ എന്നറിയപ്പെടുന്ന മറ്റൊരു നിർമ്മിതിയും കോട്ടയ്ക്കുള്ളിലുണ്ട്. ഗുർജാരാ പ്രതിഹാരാസ് ഒൻപതാം നൂറ്റാണ്ടിലാണ് അത് നിർമ്മിച്ചത്.

PC:Harshsharma01 -

പത്താം നൂറ്റാണ്ട്

പത്താം നൂറ്റാണ്ട്

എന്നാൽ ചരിത്ര രേഖകൾ അനുസരിച്ച് പത്താം നൂറ്റാണ്ടിസാണത്രെ കോട്ട നിർമ്മിക്കപ്പെട്ടത്. പതിനൊന്നാം നൂറ്റാണ്ടു വരെ ഹിന്ദു രാജാക്കൻമാർ ഭരിച്ചുകൊണ്ടിരുന്ന കോട്ട ആ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുസ്ലീം ഭരണാധികാരികൾ കൈക്കലാക്കുകയും പിന്നീട് വിചിത്രങ്ങളായ നിരലധി മാറ്റങ്ങൾക്കും കൈമാറ്റങ്ങൾക്കും വിധേയമാവുകയും ചെയ്തതായാണ് ചരിത്രം പറയുന്നത്. 1398 ൽ തോമറുകളെ കീഴിലായിരുന്നു കോട്ട. മുഗൾ ചക്രവർത്തിയായ ബാബറും ഒരുകാലത്ത് ഈ കോട്ടയ്ക്ക് ഉടമസ്ഥനായിരുന്നു. അങ്ങനെ ഒട്ടേറെ രാജവംശങ്ങളിലൂടെ കൈമറിഞ്ഞു പോയ ചരിത്രവും കോട്ടയ്ക്ക് പറയുവാനുണ്ട്.

PC:Dayal, Deen

ഗ്വാളിയോർ കോട്ട

ഗ്വാളിയോർ കോട്ട

ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗ്വാളിയോർ കോട്ട വളരെ മനോഹരമായാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ജലം ശേഖരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഒക്കെയും ഇതിനകത്തു കാണുവാൻ സാധിക്കും. പ്രധാനമായും രണ്ടു കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്.

PC:YashiWong

ജൈന ക്ഷേത്രങ്ങൾ

ജൈന ക്ഷേത്രങ്ങൾ

ഒട്ടേറെ ജൈനക്ഷേത്രങ്ങൾ ഈ കോട്ടയ്ക്കുള്ളിൽ കാണുവാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗോപാചാൽ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രവും അതിലെ 1500 പ്രതിമകളും. ജൈന തീർഥങ്കരൻമാരുടെ മനോഹരമായി കൊത്തിയിരിക്കുന്ന പതിന‍ഞ്ചാം നൂറ്റാണ്ടിലെ കൊത്തുപണികൾ ആരെയും അതിശയിപ്പിക്കുന്നതാണ് . ആറ് ഇ‍ഞ്ച് മുതൽ 57 അടി വരെ ഉയരമുള്ള കൊത്തുപമികൾ ഇവിടെ കാണാം. 1341 നും 1479 നും ഇടയിലായാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

PC:YashiWong

തെലി കാ മന്ദിർ

തെലി കാ മന്ദിർ

എട്ടാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന തെലി കാ മന്ദിർ ഗ്വാളിയോർ കോട്ടയുടെ ഏറ്റവും പഴക്കം ചെന്ന അടയാളങ്ങളിലൊന്നാണ്. സമചതുരാകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ മണ്ഡപങ്ങൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. വടക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും വാസ്തു വിദ്യകൾ സമന്യയിപ്പച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Gyanendrasinghchauha...

സാസ് ബാഹു ക്ഷേത്രം

സാസ് ബാഹു ക്ഷേത്രം

രാജാ മഹിപാൽ നിർമ്മിച്ച സാസ് ബാഹു ക്ഷേത്രം സഹസ്ത്രബാഹു ക്ഷേത്രം എന്നും അറിയപ്പെടുന്നു. 1092 നും 93 നും ഇടയിലായി നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രംപിരമിഡിന്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ചുവന്ന കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം വിഷ്ണുവിനാണ് സമർപ്പിച്ചിരിക്കുന്നത്. ഒട്ടേറെ നിലകളിലായി തൂണുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്ര്തതിൽ കമാനങ്ങൾ ഇല്ല എന്നതൊരു പ്രത്യേകതയാണ്. പത്മനാഭ രൂപത്തിലാണ് വിഷ്നുവിനെ ഇവിടെ ആരാധിക്കുന്നത്.

PC:Dayal, Deen

മാൻസിങ് പാലസ്

മാൻസിങ് പാലസ്

ഗ്വാളിയോർ കോട്ടയുടെ ഉള്ളിൽ വ്യത്യസ്ത രാജവംശങ്ങൾ നിർമ്മിച്ച ഒട്ടേറെ ക്ഷേത്രങ്ങൾ കാണാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാൻസിങ് പാലസ്.
1486 മുതൽ 1516 വരെയുള്ള തന്റെ ഭരണത്തിന്റെ സമയ്ത്ത മാൻസിങ് തോമറാണ് ഈ കൊട്ടാരം നിർമ്മിച്ചത്. വെങ്കലം കൊണ്ടുള്ള ചുവരുകള്‍ നീലയും മഞ്ഞയും നിറമുള്ള കല്ലുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഒത്തിരി മുറികളും തുരങ്കങ്ങളും രഹസ്യ പാതകളും മുറ്റങ്ങളും ഒക്കയുള്ള ഒരു മികച്ച നിർമ്മിതി തന്നെയാണ് മാൻസിങ് പാലസ്.

PC:Vijayindiatours -

വിക്രം മഹൽ

വിക്രം മഹൽ

മാൻസിങ് രാജാവിന്റെ സഹോദരനായിരുന്ന വിക്രമാധിത്യ സിങ് നിർമ്മിച്ച കൊട്ടാരമാണ് വിക്രം മഹൽ അഥവാ വിത്രം മന്ദിർ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ കൊട്ടാരം നിർമ്മിച്ച സമയത്ത് അതിന്റെ ഉള്ളലി്‍ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. പിന്നീട് മുഗൾ വംശം ഇവിടം പിചിച്ചടക്കിയ സമയത്ത് ആ ക്ഷേത്രം നശിപ്പിക്കുകയായിരുന്നു.

PC:Kailash Mohankar

ഗുജാരി മഹൽ

ഗുജാരി മഹൽ

മാൻ സിങ്ങിന്റെ രാജ്ഞിയായിരുന്ന മ്രിഗനയാനി നിർമ്മിച്ചതാണ് ഗുജാരി മഹൽ. ഇപ്പോൽ ഇത് ആർക്കിയോളജിക്കൽ മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. രാവിലെ 9.00 മുതല്‍ വൈകിട്ട് 5.00 വരെയാണ് ഇത് പ്രവർത്തിക്കുന്നത്. ശില്പങ്ങൾ, ആയുധങ്ങൾ, നാണയങ്ങൾ തുടങ്ങിയവയുടെ മഹത്തായ ഒരു ശേഖരം ഇവിടെ കാണുവാൻ സാധിക്കും.

PC:Rohit Agarwal

സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറെ യോജിച്ചത്. ഇന്ത്യക്കാരായ സ‍ഞ്ചാരികൾക്ക് കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുന്നതിന് കുട്ടികൾക്ക് 40 രൂപയും മുതിർന്നവർക്ക് 75 രൂപയുമാണ്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

PC:Kausik.dr

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X