Search
  • Follow NativePlanet
Share
» »ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം, എന്താണ് ഹജ്ജ്..വിശ്വാസങ്ങളും ചടങ്ങുകളും...

ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം, എന്താണ് ഹജ്ജ്..വിശ്വാസങ്ങളും ചടങ്ങുകളും...

എന്താണ് ഹജ്ജ് എന്നും ഇതിന്റെ പ്രത്യേകതകള്‍, വിശ്വാസങ്ങള്‍ എന്നതിനെക്കുറിച്ചും വായിക്കാം....

മക്കയിൽ നിന്ന് മദീനയിലേക്കുള്ള ആത്മീയ പര്യവേക്ഷണം..ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി അറിപ്പെടുന്ന ഹജ്ജ്. ഇസ്ലാം മതത്തിന്‍റെ അഞ്ച് തൂണുകളില്‍ ഒന്നായി അറിയപ്പെടുന്ന ഹജ്ജ്. ഓരോ നല്ല ഇസ്ലാം വിശ്വാസിയും തങ്ങളുടെ ജീവിതം ഭക്തിയോടെ ജീവിക്കാനും വിശ്വാസത്തിന് പ്രഥമസ്ഥാനം നൽകാനും നിറവേറ്റേണ്ട ബാധ്യതകളാണ് മതവിശ്വാസത്തിന്‍റെ സ്തംഭങ്ങളെന്ന് അറിയപ്പെടുന്നത്. വിശ്വാസത്തിന്റെയും ആന്തരിക ശക്തിയുടെയും പ്രകടനമായ ഹജ്ജ് തീര്‍ത്ഥാടനം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട ഒരു കർമ്മമാണ്.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി ഒരുങ്ങിയിരിക്കുകയാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും വളരെ നിയന്ത്രിതമായ തോതിലായിരുന്നു തീര്‍ത്ഥാടനമെങ്കില്‍ ഇത്തവണ വിദേശികള്‍ക്കും ഹജ്ജിന് അവസരമുണ്ട്. എന്താണ് ഹജ്ജ് എന്നും ഇതിന്റെ പ്രത്യേകതകള്‍, വിശ്വാസങ്ങള്‍ എന്നതിനെക്കുറിച്ചും വായിക്കാം....

ഹജ്ജ്

ഹജ്ജ്

ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമാണ് ഹജ്ജ്. ഇസ്ലാമിന്‍റെ അഞ്ച് സ്തംഭങ്ങളിലൊന്നായയാണ്ഹജ്ജ് അറിയപ്പെടുന്നത്.
ഇസ്ലാമിലെ ഏറ്റവും വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്ന , ഏറ്റവും ആദ്യത്തെ ആരാധനാലയമെന്നു വിശ്വസിക്കപ്പെടുന്ന കഅ്ബ സ്ഥാപിച്ച ഇബ്രാഹീം നബിയുടെയും മകനായ ഇസ്മാഇൽ നബിയുടെയും ഇബ്രാഹീം നബിയുടെ ഭാര്യ ഹാജറ എന്നിവരുമായി ബന്ധപ്പെട്ട ഓര്‍മ്മകളും സംഭവങ്ങളും ആണ് ഹജ്ജിലെ കര്‍മ്മങ്ങള്‍. ദുൽഹജ്ജ് മാസം 8 മുതൽ 12 വരെയാണ് ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്നത്.

ഹജ്ജ് 2022

ഹജ്ജ് 2022

കൊവിഡിനു ശേഷം വിപുലമായി നടത്തുന്ന ആദ്യത്തെ ഹജ്ജാണ് ഈ വര്‍ഷത്തേത്. ജൂലൈ 7 മുതല്‍ 12 വരെ 2022 ലെ ഹജ്ജ തീര്‍ത്ഥാടനം നടക്കും. ഇസ്‌ലാമിക വർഷത്തിലെ അവസാന മാസത്തിലെ ഏഴാം തീയതി തീർത്ഥാടനം ആരംഭിച്ച് 12-ാം ദിവസം ഇത് അവസാനിക്കും.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിശ്വാസികളെല്ലാം ഇതിനകം സൗദിയിലെത്തിക്കഴിഞ്ഞു. സൗദിയില്‍ നിന്നുള്ള ഒന്നരലക്ഷം ആളുകളും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം ആളുകളുമാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്. കഴിവും സമ്പത്തമുള്ള ഓരോ ഇസ്ലാംമത വിശ്വാസിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് തീര്‍ത്ഥാടനം നടത്തിയിരിക്കണമെന്ന് നിര്‍ബന്ധമാണ്.

ചടങ്ങുകള്‍ ഇങ്ങനെ

ചടങ്ങുകള്‍ ഇങ്ങനെ

വിവിധ ചടങ്ങുകളും കര്‍മ്മങ്ങളും ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിര്‍വ്വഹിക്കുവാനുണ്ട്. മിനായിലാണ് ഹജ്ജ് കര്‍മ്മങ്ങളുടെ തുടക്കം മുതല്‍ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതു വരെ ഹാജിമാര്‍ താമസിക്കുന്നത്. വിവിധ ഇടങ്ങളിലെ കര്‍മ്മങ്ങള്‍ക്കായി മിനായില്‍ നിന്നും എത്തുകയാണ് പതിവ്. അറഫാ സംഗമദിവസം മാത്രമാണ് മറ്റൊരിടത്ത് തീര്‍ത്ഥാടകപായ ഹാജിമാര്‍ തങ്ങുന്നത്. വെള്ളിയാഴ്ചയാണ് അറഫാ സംഗമം നടക്കുന്നത്. ഹജ്ജ് കര്‍മ്മങ്ങളിലെ ഏറ്റവും ആദ്യത്തേയും പ്രധാനപ്പെട്ടതുമായ കര്‍മ്മമാണ് അറഫാ സംഗമം.മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗം നടന്നയിടം എന്നതാണ് അറഫയുടെ പ്രാധാന്യം. ശനിയാഴ്ചയാണ് മക്കയിലെ കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണം (തവാഫ്), ബലിപ്പെരുന്നാള്‍ എന്നിവ നടക്കുന്നത്. അറഫയുടെയും മിനയുടെയും ഇടയിലുള്ള മുസ്ദലിഫയില്‍ വെച്ചാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിക്കുന്നത്.
ഇബ്രാഹിം നബി പിശാചിനു നേരെ കല്ലെടുത്തെറിഞ്ഞതിന്‍റെ പ്രതീകമായി തീര്‍ത്ഥാടകര്‍ ജംറകള്‍ക്കു നേരെ കല്ലെറിയും. ഇതിനു ശേഷമാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ജൂലൈ 10,11,12 തിയ്യതികളിലായും കല്ലെറിയല്‍ കര്‍മ്മങ്ങള്‍ തുടരും. മൂന്നു ജംറകൾക്കും നേർക്ക് ഏഴു കല്ലുകൾ വീതമാണ് എറിയുന്നത്. ഈ ചടങ്ങോടു കൂടി ഹജ്ജ് അവസാനിക്കും. ഇതിനു ശേഷം മടക്കയാത്രയാണ്. ജിദ്ദ വഴി മക്കയിലെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് നാടുകളിലേക്ക് പോകുന്നത്. നേരത്തെ മദീന വഴി എത്തി സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്ത തന്നെ മടങ്ങാം.

ഹജ്ജും ഉംറയും തമ്മിലുള്ള വ്യത്യാസം

ഹജ്ജും ഉംറയും തമ്മിലുള്ള വ്യത്യാസം

ഹജ്ജും ഉംറയും ഇസ്ലാമിലെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ്. ഇവ രണ്ടും വിശുദ്ധ നഗരമായ മക്കയിലേക്കുള്ള തീർത്ഥാടനങ്ങളാണ്, അവിടെ മുഹമ്മദ് നബി ജനിച്ചതും ഖുർആനിന്റെ അധ്യാപനം ആദ്യമായി അവതരിപ്പിക്കപ്പെട്ട സ്ഥലവുമാണ് മക്ക. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത് ഹജ്ജ് ഒരു നിശ്ചിത സമയത്ത് (അതായത് ഇസ്‌ലാമിക കലണ്ടറിന്റെ അവസാന മാസം) മാത്രമേ നടക്കൂ എന്നതാണ്. എന്നാല്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉംറ ചെയ്യാൻ കഴിയും.

PC:Arisdp

ഹജ്ജ് പ്രാധാന്യം

ഹജ്ജ് പ്രാധാന്യം

മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം, ഹജ്ജ് മതപരവും സാമൂഹികപരമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഒരു നിശ്ചിത വർഷത്തിൽ, പ്രായപൂർത്തിയായ ഒരു മുസ്ലീം നല്ല ആരോഗ്യവാനാണെങ്കിൽ, അവരുടെ ജീവനും സമ്പത്തും സുരക്ഷിതമാണെങ്കിൽ, അതേ വർഷം തന്നെ അവർ ഹജ്ജ് നിർവഹിക്കണം എന്നാണ് വിശ്വാസം. നിർബന്ധിത മതപരമായ കടമ എന്നതിലുപരി, ഹജ്ജ് മുസ്ലീങ്ങൾക്ക് സ്വയം നവീകരണത്തിനുള്ള അവസരമൊരുക്കുന്ന ഒരു ആത്മീയ തീര്‍ത്ഥാടനമായി കണക്കാക്കപ്പെടുന്നു.

PC:Muslim LK

ഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാംഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാം

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

Read more about: world pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X