Search
  • Follow NativePlanet
Share
» »അസാമിന്‍റെ അഭിമാനമായ ഹാജോ

അസാമിന്‍റെ അഭിമാനമായ ഹാജോ

ക്ഷേത്രങ്ങളും പള്ളികളും പഗോഡകളും ഒക്കെയായി എല്ലാ മതസ്ഥർക്കും കടന്നു വരുവാനുള്ള എല്ലാം ഈ നാടിനുണ്ട്. ബുദ്ധൻ നിർവ്വാണം പ്രാപിച്ച ഇടം എന്നത് ഹാജോയെ വ്യത്യസ്തമാക്കുന്നു.

അസാമിന്റെ അഭിമാനമായ ഹാജോ പക്ഷെ പരിചയമുള്ള സഞ്ചാരികൾ കുറവായിരിക്കും...വ്യത്യസ്ത മൂന്നു മതവിഭാഗങ്ങൾ ഒരുപോലെ കരുതുന്ന ഹാജോ വിശ്വാസങ്ങൾ കൊണ്ടും ചരിത്രം കൊണ്ടും ഒരുപോലെ പ്രസിദ്ധമാണ്. ബ്രഹ്മപുത്ര നദിയുടെ തീരത്ത് പൗരാണിക നഗരം പോലെ തലയുയർത്തി നിൽക്കുന്ന ഹാജോ ഗുവാഹത്തിയിൽ നിന്നും 24 കിലോമീറ്റർ അകലെയാണുള്ളത്. ക്ഷേത്രങ്ങളും പള്ളികളും പഗോഡകളും ഒക്കെയായി എല്ലാ മതസ്ഥർക്കും കടന്നു വരുവാനുള്ള എല്ലാം ഈ നാടിനുണ്ട്. ബുദ്ധൻ നിർവ്വാണം പ്രാപിച്ച ഇടം എന്നത് ഹാജോയെ വ്യത്യസ്തമാക്കുന്നു.
ആത്മീയത കഴിഞ്ഞാൽ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് പ്രകൃതി ഭംഗി തന്നെയാണ്. അസാമിൽ അവധിക്കാലം ചിലവഴിക്കുമ്പോൾ ഒരിക്കലെങ്കിലും ഇതു വഴി കടന്നുപോയിരിക്കണം എന്നു പറയുന്നതിന്റെ കാരണവും ഇവിടുത്തെ ഭംഗി തന്നെയാണ്. ഹാജോയുടെ പ്രത്യേകതകളെക്കുറിച്ചും അവിടെ സന്ദർശിക്കേണ്ട ഇടങ്ങളെക്കുറിച്ചും വായിക്കാം...

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മറ്റേത് വടക്കു കിഴക്കൻ സംസ്ഥാനത്തെയും പോലെ തന്നെ മഴയോട് ചേർന്നു കിടക്കുന്ന ഇടമാണ് ഹാജോയും. അതുകൊണ്ടു തന്നെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാനായി തിരഞ്ഞെടുക്കാം. മഴക്കാലത്ത് ഇവിടം സന്ദർശിച്ചാൽ മാത്രമേ ഈ നാടിന്റെ ഭംഗി മുഴുവനായും കാണാൻ സാധിക്കൂ.

PC: Mesubrata hi

ഹയാഗ്രിവ മാധവ ക്ഷേത്രം

ഹയാഗ്രിവ മാധവ ക്ഷേത്രം

മഹാവിഷ്ണുവിന്റെ ഏറെ പ്രത്യേകതകൾ നിറഞ്ഞ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന അതിമനോഹരമായ ക്ഷേത്രമാണ് ഹയാഗ്രിവ മാധവ ക്ഷേത്രം. അതുകൊണ്ടുതന്നെ ഹാജോ യാത്രയിൽ ആളുകൾ ഏറ്റവും ആദ്യം സന്ദർശിക്കുവാൻ തിരഞ്ഞെടുക്കുന്നതും ഇവിടമാണ്. ഒഡീഷ പുരിയിലെ ജഗനാഥനോട് ഏറെ സാദൃശ്യമുണ്ട് ഇവിടുത്തെ പ്രതിഷ്ഠയ്ക്കും. വിശ്വാസമനുസരിച്ച് ബുദ്ധൻ നിർവ്വാണം പ്രാപിച്ചത് ഇവിടെ വെച്ചാണത്രെ. അതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധ സന്യാസികൾ ഇവിടെ എത്താറുണ്ട്. ഹോളിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.

PC: Junak4u

ഹാജോ പോവ മെക്ക

ഹാജോ പോവ മെക്ക

അസമീസ് ഭാഷയിൽ പോവ എന്നാൽ നാലിലൊന്ന് എന്നാണ് അർഥം. അതിനാൽ പോവ മെക്ക എന്നാൽ മിനിയെച്ചർ മെക്ക എന്നാണ് അർഥം. ഇസ്ലാമിലെ പ്രഥവ പണ്ഡിതരിൽ ഒരാളായ പീർ ഗിയാസുദ്ദീൻ ഔലിയയുടെ ഖബറിടം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1657 ൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലത്താണ് ഈഈ ദേവാലയം നിർമ്മിച്ചത് എന്നാണ് വിശ്വാസം. മെക്കയിൽ നിന്നും കൊണ്ടുവന്ന മണ്ണ് ഇതിന്റെ നിർമ്മാണ സമയത്ത് ഉപയോഗിച്ചിരുന്നു എന്നാണ് ഇവിടുത്തെ പ്രാദേശിക വിശ്വാസം.
PC: Pearlblack15

കേദാരേശ്വർ ക്ഷേത്രം

കേദാരേശ്വർ ക്ഷേത്രം

ഹാജോയിലെ മദനചല കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന കേദാരേശ്വർ ക്ഷേത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. കല്ലുകൊണ്ട് നിർമ്മിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. അർധനീരീശ്വരനായി ശിവനെ ആരാധിക്കുന്ന ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ശിവലിംഗം കൂടിയാണ്.

ജോയ് ദുർഗ്ഗാ ക്ഷേത്രം

ജോയ് ദുർഗ്ഗാ ക്ഷേത്രം

ഈ പ്രദേശത്തെ മറ്റൊരു പ്രധാന തീർഥാടന കേന്ദ്രമാണ് ജോയ് ദുര്‍ഗ്ഗാ ക്ഷേത്രം.ദുർഗ്ഗയെ ആരാധിക്കുന്ന ഈ ക്ഷേത്രം 1777 ലാണ് നിർമ്മിക്കുന്നത്. അഹോം രാജവംശത്തിലെ ലക്ഷ്മിനാഥ് സിംഗാണ് ഇങ്ങനെയൊരു ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി മുൻകൈ എടുക്കുന്നത്. സ്ഥിതി ചെയ്യുന്ന ഇടം തന്നെ എത്തിച്ചേരുന്നവരിൽ വളരെ പോസിറ്റീനായ എനര്‍ജി ഉണ്ടാക്കുന്നതിനാൽ എല്ലാ തരത്തിലുമുള്ള ആളുകൾ ഭക്തി എന്നതിലുപരിയായി ഇവിടെ എത്തുന്നു.

കാമേശ്വരേ ക്ഷേത്രം

കാമേശ്വരേ ക്ഷേത്രം

പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പ്രശസ്തമായ ക്ഷേത്രമാണ് ജോയ് ദുര്‍ഗ്ഗാ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ക്ഷേത്രമാണ് കാമേശ്വര ക്ഷേത്രം. അസാമിലെ എടുത്തുപറയേണ്ട ക്ഷേത്രങ്ങളിലുൾപ്പെടുന്ന ഈ ക്ഷേത്രം ആഗോം വംശത്തിലെ പ്രമാത സിൻഹയാണ് നിർമ്മിച്ചത്. കേദർനാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠയും.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഗുവാഹത്തിയിലെ ഗോപിനാഥ് ബോഡോലോയ് വിമാനത്താവളമാണ് ഹാജോയ്ക്ക് ഏറ്റവും സമീപത്തുള്ളത്. ന്യൂ ഡെൽഹി, കൊൽക്കത്ത,ജോർഹട്ട്, തേസ്പൂർ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഇവിടേക്ക് വിമാന സർവ്വീസുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഗുവാഹത്തിയിലാണ്.
ഹാജോയിൽ നിന്നും ഗുലാഹത്തിയിലേക്ക് 25.4 കിലോമീറ്റർ ദൂരമുണ്ട്.

21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം

ഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കുംഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കും

Read more about: assam pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X