Search
  • Follow NativePlanet
Share
» »ഹാലോവീന്‍ 2022: ആഘോഷമില്ലെങ്കിലും പേടിപ്പിക്കുന്ന ഇടങ്ങള്‍ കാണാം

ഹാലോവീന്‍ 2022: ആഘോഷമില്ലെങ്കിലും പേടിപ്പിക്കുന്ന ഇടങ്ങള്‍ കാണാം

ഹാലോവിന്‍ പരിപാടികളില്‍ ഓര്‍മ്മിക്കേണ്ട, ഇന്ത്യയിലെ ഏറ്റലും പേടിപ്പെടുത്തുന്ന കുറച്ച് ഇടങ്ങളെ പരിചയപ്പെടാം...

ഇന്ത്യക്കാരുടെ ആഘോഷങ്ങളില്‍ പൊതുവെ ഉള്‍പ്പെടാത്ത ഒന്നാണ് ഹാലോവീന്‍, പാശ്ചാത്യ ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തിയിരിക്കുന്ന ഹാലോവീന് ഇപ്പോള്‍ നമ്മുടെ നാട്ടിലും ചെറുതല്ലാത്ത പിന്തുണ കിട്ടിവരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 നാണ് ഹാലോവീന്‍ ആഘേഷിക്കുന്നത്. ഓൾ ഹാലോസ് ഈവ് എന്നും അറിയപ്പെടുന്ന ഈ ദിവസം ഭയത്തിന്റെയും ഭയാനകമായ കാര്യങ്ങളുടെയും ആഘോഷമാണ്. പ്രായഭേദമില്ലാതെയുള്ള ആഘോഷമാണ് ഹാലോവീന്‍റെ മറ്റൊരു പ്രത്യേകത.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിന്റെ അതിര്‍ത്തികള്‍ ‍ഒന്നാവുന്ന ഹാലോവീന്‍.., ചരിത്രത്തിലൂടെജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിന്റെ അതിര്‍ത്തികള്‍ ‍ഒന്നാവുന്ന ഹാലോവീന്‍.., ചരിത്രത്തിലൂടെ

വിദേശങ്ങളിലേതുപോലുള്ള ആഘോഷം നമുക്കില്ലെങ്കിലും ഹാലോവിന്‍ പരിപാടികളില്‍ ഓര്‍മ്മിക്കേണ്ട, ഇന്ത്യയിലെ ഏറ്റലും പേടിപ്പെടുത്തുന്ന കുറച്ച് ഇടങ്ങളെ പരിചയപ്പെടാം...

അഗ്രസേന്‍ കി ബവോലി, ന്യൂ ഡെല്‍ഹി

അഗ്രസേന്‍ കി ബവോലി, ന്യൂ ഡെല്‍ഹി

നോക്കിനില്‍ക്കുമ്പോള്‍ തന്നെ ഭയത്തിന്റെ വേരുകല്‍ ഉള്ളിലേക്കാഴ്ത്തുന്ന ഒരിടം.. അതാണ് അഗ്രസേന്‍ കി ബവോലി. ഡെൽഹിയിൽ കോണാട്ട് പ്ലേസിനടുത്തായി ഹെയ്ലി റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ പുരാതന പടവ് കിണര്‍ ഡല്‍ഹിയിലെ പേടിപ്പിക്കുന്ന കഥകളിലെ നിരന്തര സാന്നിധ്യമാണ്. ഇന്ത്യയില്‍ പ്രേതബാധയുണ്ടെന്ന് ആലുകള്‍ വിശ്വസിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സ്ഥലമാണ് അഗ്രസേന്‍ കി ബാവോലി.
പടികള്‍ക്കു താഴെയുള്ള പടിക്കിണറിന്റെ ചുവരുകള്‍ മന്ത്രത്താലാണ് കെട്ടിയിരിക്കുന്നതെന്നാണ് വിശ്വാസം.
PC:Jaydeep Saha

നിശബ്ദം

നിശബ്ദം

വിശദമായി കണ്ടുതീര്‍ക്കാം എന്നു കരുതി ഉള്ളിലേക്ക് പോയാല്‍ പണിപാളും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.
ഉള്ളിലേക്ക് കയറിയാൽ പുറത്തു നിന്നുള്ള ഒരു ശബ്ദവും കേൾക്കില്ല എന്നതാമ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പുറത്തുനിന്നുള്ള ഒരു ശബ്ദവും ഉള്ളിൽ കടക്കാത്ത രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നാലുഭാഗത്തു നിന്നും കേൾക്കുന്ന വവ്വാലുകളുടെ ചിറകടി ശബ്ദം കൂടിയാകുമ്പോള്‍ ആരും ഒന്നു ഭയക്കും.

നോക്കി നില്‍ക്കെ മരിക്കാം

നോക്കി നില്‍ക്കെ മരിക്കാം

കുറച്ചധികം നേരം ഇതിനുള്ളിലേക്ക് നോക്കി നിന്നാല്‍ മരിക്കുവാന്‍ തോന്നും എന്നതാണ് ഇവിടുത്തെ മറ്റൊരു കഥ. കുറേ നേരം നോകേകി നിന്ന് മരണത്തിന്റെ ആഴങ്ങള്‍ തേടിയവരെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ബാവോലിക്കുള്ളില്‍ കാണപ്പെടുന്ന കറുത്ത ജലം ആളുകളെ സ്വയം മരിക്കാന്‍ പ്രേരിപ്പിക്കുമത്രെ.
PC: Deepak Kumar

ബാന്‍ഗഡ് കോട്ട, രാജസ്ഥാന്‍

ബാന്‍ഗഡ് കോട്ട, രാജസ്ഥാന്‍

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഭാംഗഡ് കോ‌ട്ടയും പേ‌ടിപ്പിക്കുന്ന കഥകളാല്‍ സമ്പന്നമാണ്. സാസ്‌കാരിക വകുപ്പിനു കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയാണിത്. രാത്രികാലങ്ങളില്‍ അസ്വസ്ഥതയുളവാക്കുന്ന അനുഭവങ്ങളാണ് കോട്ടയെ പേ‌ടിപ്പിക്കുന്ന ഇടങ്ങളുടെ പട്ടികയിലെത്തിച്ചത്.
PC: A Frequent Traveller

രാത്രിയിലെത്തിയാല്‍

രാത്രിയിലെത്തിയാല്‍

രാത്രിയില്‍ കോട്ടയില്‍ ചിലവഴിക്കുന്നവര്‍ക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത പല കാര്യങ്ങളും അനുഭവപ്പെടുമത്രെ. തങ്ങള്‍ എപ്പോഴും ആരുടെയൊക്കയോ നിരീക്ഷണത്തിലാണെന്ന തോന്നലാണ് അതിലേറ്റവും പ്രധാനം. പിന്നെ ചുറ്റിലും കട്ടികൂടിയ വായുവും അനുഭവപ്പെടുമത്രെ. കോട്ടക്കുള്ളില്‍ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്നു എന്നും വിശ്വാസമുണ്ട്.
PC: Shahnawaz Sid

ഗോല്‍ക്കോണ്ട കോട്ട, ഹൈദരാബാദ്

ഗോല്‍ക്കോണ്ട കോട്ട, ഹൈദരാബാദ്

ഭാരതീയ ചരിത്രത്തിലെ പകരം വയ്ക്കുവാനില്ലാത്ത നിര്‍മ്മിതികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇടമാണ് ഹൈദരാബാദിലെ ഗോല്‍ക്കോണ്ട കോട്ട.രഹസ്യ തുരങ്കങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാമായി അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതിയാണ് ഇതിന്‍റേത്. ഗോല്ല കോണ്ട അഥവാ ആട്ടിടയന്മാരുടെ കുന്ന് എന്നതില്‍ നിന്നുമാണ് ഗൊല്‍ക്കൊണ്ടയെന്ന പേരു ലഭിക്കുന്നത്. കാകതീയ രാജാക്കന്മാരാണ് ഇന്നു കാണുന്ന കോട്ടയുടെ ആദ്യരൂപം നിര്‍മ്മിക്കുന്നത്.

PC:Prerna Jha

താരാമതിയും ഗോല്‍കോണ്ടയും

താരാമതിയും ഗോല്‍കോണ്ടയും

ചുറ്റിന‌ടക്കുന്ന പ്രേതങ്ങളുടെ കഥകളാല്‍ ഗോല്‍ക്കോണ്ടയും സമ്പന്നമാണ്. മധ്യകാല സുല്‍ത്താനേറ്റിലെ സൈനികരുടെ പ്രേതങ്ങളാലും ആ രാജവംശ ഭരണകാലത്തെ ഏറ്റവും പ്രശസ്തയായ ദേവാദാസികളില്‍ ഒരാളായ താരാമതി എന്ന നർത്തകിയുടെ പ്രേതവും ഇവി‌ടെ അലഞ്ഞു ന‌ടപ്പുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. താരാമതിയുടെ കാലടികളുടെയും ചിലങ്കയുടെയും ശബ്ദം ഇന്നും ഇവിടെ കേള്‍ക്കാമത്രെ!

PC:Abusomani

ശനിവര്‍ വാഡ കോട്ട, പൂനെ

ശനിവര്‍ വാഡ കോട്ട, പൂനെ

ചുരുള്‍ നിവര്‍ത്താത്ത പ്രേതകഥകളാണ് പൂനെയിലെ ശനിവര്‍വാഡയെ പ്രസിദ്ധമാക്കുന്നത്. പൂനെയിലെ ബാജിറാവു റോഡിലെ അഭിനവ് കലാമന്ദിറിന് സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1730 ജനുവരി 10ന് ഒരു ശനിയാഴ്ചയായിരുന്നു ഈ കോട്ടയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നത്. അതിനാലാണ് ഈ കോട്ടയ്ക്ക് ശനിവാര്‍ വാഡ എന്ന പേര് ലഭിച്ചത്. മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശാഹുവിന്റെ പ്രധാനമന്ത്രിയായിരുന്ന പേഷ്വ ബാജി റാവു ആണ് കോട്ടയ്ക്ക് തറക്കില്ലിട്ടത്.
PC: Pmohite

ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു പോകാം ഈ പ്രേതനാ‌ടുകളിലേക്ക്... പേടിക്കുവാന്‍ ഇതിലധികമെന്തു വേണംഹാലോവീന്‍ ആഘോഷങ്ങള്‍ക്കു പോകാം ഈ പ്രേതനാ‌ടുകളിലേക്ക്... പേടിക്കുവാന്‍ ഇതിലധികമെന്തു വേണം

രാത്രികാലങ്ങളിലെ നിലവിളി

രാത്രികാലങ്ങളിലെ നിലവിളി

ബാജി റാവു ഒന്നാമന്റെ മരണശേഷം അധികാരത്തില്‍ വന്നത് പുത്രനായിരുന്ന ബാലാജി ബാജി റാവുവാണ്. ഇദ്ദേഹത്തിന്റെ ഇളയ പുത്രനായ നാരായണറാവുവിന് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു .നാരായണ റാവുവിന്റെ അമ്മാവനായ റഘുനാഥറാവു ആണ് ഇദ്ദേഹത്തിനു വേണ്ടി ഭരണം നടത്തിയത്. എന്നാല്‍ ബന്ധുക്കള്‍ നാരായണറാവുവിുനെ കൊല്ലാന്‍ നോക്കിയത്രെ. അപ്പോള്‍ ജീവന്‍ രക്ഷിക്കാനായി അമ്മാവനെ വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് പറയപ്പെടുന്നു. രാജകുമാരന്‍ പിന്നീട് കൊല്ലപ്പെട്ടു. അന്ന് രാജകുമാരന്റെ നിലവിളിയാണ് ഇപ്പോഴും രാത്രികാലങ്ങളില്‍ കേള്‍ക്കുന്നത് എന്നാണ് വിശ്വാസം.

PC:Ashok Bagade

ജമാലി കമാലി മോസ്കും ശവകുടീരവും

ജമാലി കമാലി മോസ്കും ശവകുടീരവും

ജമാലി കമാലി മോസ്കിന്‍റെയും ശവകുടീരത്തിന്‍റെയും ചരിത്രം ഡല്‍ഹി യാത്രകളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്തതാണ്.
മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഇത് രണ്ടു കെട്ടിടങ്ങള്‍ ചേര്‍ന്നതാണ്. ആദ്യത്തേത് ഒരു മുസ്ലീം ദേവാലയവും രണ്ടാമത്തേത് ജമാലിയെന്നും കമാലിയെന്നും പേരുള്ള രണ്ട് ആളുകളുടെ ശവകുടീരമാണ്
സൂഫി സന്യാസിയായിരുന്നു ജമാലിയെന്നും അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു കമാലിയെന്നുമാണ് ചരിത്രം പറയുന്നത്.
PC:Varun Shiv Kapur

 വ്യാഴാഴ്ചകളില്‍

വ്യാഴാഴ്ചകളില്‍

വ്യാഴാഴ്ച ദിവസങ്ങള്‍ ഇവിടെ പ്രേതബാധയുള്ള ദിവസമായാണ് കണക്കാക്കുന്നത്. വ്യാഴാഴ്ചകളില്‍ ഇവരുടെ ആത്മാക്കള്‍ ഇവിടെ എത്തുമെന്നാണ് വിശ്വാസം. ആ സമയത്ത് ഇവിടെ എത്തുന്നവര്‍ക്ക് അദൃശ്യ ശക്തികളില്‍ നിന്നും അടികിട്ടുന്ന പോലുള്ള അനുഭവം ഉണ്ടാകുമത്രെ.
PC:Pawan.kamrani

രക്തസ്നാനം മുതല്‍ ഡ്രാക്കുള കോട്ടയിലേക്കുള്ള യാത്ര വരെ...വ്യത്യസ്തമായ ഹാലോവീന്‍ ആഘോഷങ്ങളിലൂടെരക്തസ്നാനം മുതല്‍ ഡ്രാക്കുള കോട്ടയിലേക്കുള്ള യാത്ര വരെ...വ്യത്യസ്തമായ ഹാലോവീന്‍ ആഘോഷങ്ങളിലൂടെ

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം....കാസിനോകളുടെ കേന്ദ്രം... പക്ഷേ!ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം....കാസിനോകളുടെ കേന്ദ്രം... പക്ഷേ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X