Search
  • Follow NativePlanet
Share
» »വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

പാറക്കൂട്ടങ്ങൾക്കിടയിലെ മഹാസാമ്രാജ്യം...കല്ലിലെ കൊത്തുപണികൾക്കിടയിൽ എപ്പോഴോ രൂപം കൊണ്ട ഒരു നാട്..ചരിത്രത്തിനും കഥകൾക്കും തമ്മിൽ ഇവിടെ വേർതിരിവ് ഒന്നുമില്ല. കല്ലിൽ കവിതയെഴുതിയ നഗരമായ ഹംപി കാഴ്ചക്കാർക്ക് നല്കുന്നത് അളവില്ലാത്ത കാഴ്ചാനുഭവങ്ങളാണ്. എവിടെ തിരിഞ്ഞാലുമുള്ള പാറക്കൂട്ടങ്ങളിൽ മഞ്ഞും മഴയും വെയിലും അവശേഷിപ്പിച്ച അടയാളങ്ങൾ തെളിഞ്ഞു കാണാം. എങ്കിലും അവയ്ക്കിടയിൽ കല്ലിൽ ഉയർന്നു നിൽക്കുന്ന ഹംപി ഒരു കാഴ്ച തന്നെയാണ്. എവിടെ തിരിഞ്ഞാലും കാഴ്ചകൾ മാത്രമുള്ള ഇവിടെ എല്ലാ കാണേണ്ടതു തന്നെയാണ്. എല്ലാം കണ്ടുതീർത്തൊരു മടക്കം എന്നത് അസാധ്യമായതുകൊണ്ട് ഹംപിയിലെത്തിയാൽ തീർച്ചയായും കാണേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം..

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

ഹംപിയുടെ കഥ പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ട സ്ഥലമാണ് ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രം. ഹംപിയിലെ ഏറ്റവും പുരാതന ക്ഷേത്രമായ ഇത് തുംഗഭദ്രാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

ശില്പങ്ങളും ഗോപുരങ്ങളും ഒക്കെയായി വലിയ ഒരു നിർമ്മിതി തന്നെയാണിത്. പംപാപതി എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിൻറെ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല എങ്കിലും കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തിൽ പല നിർമ്മാണങ്ങളും നടന്നു എന്നതിനു രേഖകളുണ്ട്.

PC:Manikanteswar Madala

ഹസാരെ രാമക്ഷേത്രം

ഹസാരെ രാമക്ഷേത്രം

കൊത്തുപണികളുടെ കാര്യത്തിൽ ഇത്രയും സമ്പന്നമായ മറ്റൊരു ക്ഷേത്രവും ഹംപിയിൽ കണ്ടെത്താൻ സാധിക്കില്ല. ഇവിടുത്തെ ഏക രാമക്ഷേത്രം കൂടിയായ ഹസാരെ രാമക്ഷേത്രം കൊട്ടാരവളപ്പിൽ റാണിമന്ദിരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

രാമൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങൾ ഇവിടെ ക്ഷേത്രത്തിനുള്ളിൽ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഭാഗവത പുരാണവും ഇത്തരത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

PC:Gokulan C G

ലോട്ടസ് മഹൽ

ലോട്ടസ് മഹൽ

താമരയുടെ ഇതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു നിർമ്മിതിയാണ് ലോട്ടസ് മഹൽ. ഹംപിയിലെ മറ്റേത് സ്ഥലങ്ങള്‍ വിട്ടുപോയാലും ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത ഇടമാണിത്. വിജയനഗര സാമ്രാജ്യത്തിലെ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള സെനാന എൻക്ലോഷറിനോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കമൽ മഹൽ എന്നും ചിത്രഗണി മഹൽ എന്നും ഇതിനു പേരുണ്ട്. തുറന്ന താമരയുടെ മൊട്ടു പോലെയാണ് ഇത് കാണപ്പെടുന്നത്. രണ്ടു നിലകളുള്ള ഒരു നിർമ്മിതിയാണിത്. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ഇതിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്.

നാലുഭാഗത്തു നിന്നും നോക്കിയാലും ഒരുപോലെയാണ് ഇത് കാണുക.

PC:Rijesh

ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ

ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ

സെനാന എൻക്ലോഷറിനു പുറത്തായാണ് മറ്റൊരു നിർമ്മിതിയായ ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ സ്ഥിതി ചെയ്യുന്നത്. ആനകൾക്കും അതിനെ നോക്കുന്നവർക്കും കൂടാത കുതിരകൾക്കുമുള്ള സ്ഥലം ഇവിടെയുണ്ട്. നീളത്തിൽ അറബിക് പേർഷ്യൻ ഇന്ത്യൻ എന്നീ സംസ്കാരങ്ങളുടെ മിശ്രണമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Ankit

വിജയ വിറ്റാല ക്ഷേത്രം

വിജയ വിറ്റാല ക്ഷേത്രം

ഹംപിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് വിഷ്ണുവിനെ വിറ്റാല നാഥനായി ആരാധിക്കുന്ന വിജയ വിറ്റാല ക്ഷേത്രം. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ കാണുന്ന കല്ലിൽ നിർമ്മിച്ച രഥം മുതൽ ഇവിടെ കാഴ്ചകളുടെ ഉത്സവം തുടങ്ങും. തട്ടിയാൽ സംഗീതം കേൾക്കുന്ന തൂണുകളും കൊത്തുപണികളുള്ള ചുവരുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 5.00മണി വരെയാണ് ഇവിടെ പ്രവേശനം.

PC:Srikar.agnihotram

അച്ചുതരായ ക്ഷേത്രം

അച്ചുതരായ ക്ഷേത്രം

ഹംപിയിലെ ഗന്ധമഥനയ്ക്കും മാതംഗ കുന്നുകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അച്ചുതരായ ക്ഷേത്രം. തിരുവെങ്കല നാഥന്‍ എന്ന പേരില്‍ വെങ്കിട്ടേശ്വരനെ ആരാധിക്കുന്ന ഈ ക്ഷേത്രം പക്ഷേ, ഇപ്പോള്‍ അച്ചുതരായ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. 1534 ല്‍ ക്ഷേത്രം നിര്‍മ്മിച്ച അച്ചുത ദേവ രായയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. വിജയനഗര ശൈലിയിലുള്ള പൂര്‍ണ്ണതയാര്‍ന്ന ക്ഷേത്രം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മിക്ക ഭാഗങ്ങളും നശിച്ചുപോയെങ്കിലും അവശേഷിക്കുന്ന ഇടങ്ങളില്‍ ഇതിന്റെ മാഹാത്മ്യം കാണുവാന്‍ സാധിക്കും.

PC:Robert Helvie

പാൻ സുപാരി ബസാർ

പാൻ സുപാരി ബസാർ

വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലായി കാണുന്ന തകർന്ന അവശിഷ്ടങ്ങൾ ഇവിടുത്തെ പഴയ മാർക്കറ്റിന്റെ ഭാഗങ്ങളാണ്. ഒരു കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാപാരികളെത്തി വിലയേറിയ ആഭരണങ്ങളടക്കം ഇവിടെ ഹംപിയുടെ പ്രതാപകാലത്ത് വ്യാപാരം നടത്തിയിരുന്നു. എന്നാൽ കുറേ മണ്ഡ‍പങ്ങളുടെയും സ്കൂപങ്ങളുടെയും അവശിഷ്ടങ്ങൾ മാത്രമാണ് ഇന്നിവിടെയുള്ളത്. യൂറോപ്പിൽ നിന്നുവരെ ആളുകൾ കച്ചവടത്തിനായി ഇവിടെ എത്തിയിട്ടുണ്ട്.

PC:Casarulez007

ശശിവേകലു ഗണേശ ക്ഷേത്രം

ശശിവേകലു ഗണേശ ക്ഷേത്രം

ഗണേശന്റെ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഒരു പ്രതിമയാണ് ശശിവേകലു ഗണേശ ക്ഷേത്രത്തിന്റെ പ്രത്യേകത.2.5 മീറ്റർ ഉയരമുണ്ട് ഈ കല്ലിൽ കൊത്തിയ ശില്പത്തിന്. ഗണേശൻരെ വയറിൽ ഒരു നാഗം ചുറ്റിക്കിടക്കുന്ന രീതിയിലാണ് ഈ ശില്പം നിർമ്മിച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിലെ നരസിംഹ രണ്ടാമനാണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്.

PC:Satyabrata

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഹംപിയിലെ ഏറ്റവും ആകർഷകമായ നിർമ്മിതികളിലൊന്നാണ് ഭൂമിക്കടിയിൽ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള ശിവക്ഷേത്രം. സാധാരണ തറനിരപ്പിൽ നിന്നും താഴ്ന്ന് ഭൂമിക്കടിയിലായി നിർമ്മിച്ച രീതിയിലാണ് ഇവിടുത്തെ ശിവക്ഷേത്രമുള്ളത്. പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ വർഷത്തിൽ എല്ലായ്പ്പോളും വെള്ളം നിറഞ്ഞു കിടക്കുകയാണ് ഈ ക്ഷേത്രം. തുംദഭദ്രാ നദിയിലെ ജലമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. പ്രതിഷ്ഠ വെള്ളത്തിനടിയിലാണെങ്കിലും ക്ഷേത്രത്തിന്റെ മേൽക്കൂര തറനിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Mathanki Kodavasal

ബഡവലിംഗ ക്ഷേത്രം

ബഡവലിംഗ ക്ഷേത്രം

എല്ലാ സമയവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹമായ ഒരു കൊച്ചു ക്ഷേത്രമാണ് ബഡാവലിംഗ ക്ഷേത്രം. ലക്ഷ്മി നരസിംഹ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ഒൻപത് അടി ഉയരമുണ്ട്. കൂറ്റൻ ഒറ്റക്കല്ലിലാണ് ഈ ശിവലിംഗം നിർമ്മിച്ചിരിക്കുന്നത്. ഒരിക്കൽ പാവപ്പെട്ട ഒരു മനുഷ്യൻ തന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചാൽ ഒരു ശിവലിംഗം പണിയാമെന്നു ശിവനോട് പ്രാർഥിച്ചു. അങ്ങനെ എല്ലാ ആഗ്രഹങ്ങളും ശിവന്റെ സഹായത്താൽ പൂർത്തിയായപ്പോൾ ആ മനുഷ്യൻ പണിത ശിവലിംഗമാണിതെന്നാണ് വിശ്വസിക്കുന്നത്. ബഡവ അഥവാ പാവപ്പെട്ടവൻ നിർമ്മിച്ച ശിവലിംഗം എന്നാണ് ഇത് അറിയപ്പെടുന്നത്.

PC:Ram Nagesh Thota

ലക്ഷ്മി നരസിംഹ ക്ഷേത്രം

ലക്ഷ്മി നരസിംഹ ക്ഷേത്രം

ഹംപിയിലെത്തുന്ന സ‍ഞ്ചാരികളുടെ ഇടയിൽ വളരെ പ്രശസ്തമായ മറ്റൊരു നിർമ്മിതിയാണ് ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം 6.7 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ കൊത്തിയിരിക്കുന്ന നരസിംഹ മൂർത്തിയുടെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. പണ്ടുകാലത്തെ രേഖകളനുസരിച്ച് 1528 ൽ നിർമ്മാണം പൂർത്തിയായ ഈ പ്രതിമ യഥാര്‍ഥത്തില്‍ നരസിംഹത്തിന്റെ മടിയിൽ ലക്ഷ്മി ഇരിക്കുന്ന രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് എപ്പോഴോ മാറ്റപ്പെടുകയും നരസിംഹം ഇവിടെ അവശേഷിക്കുകയും ചെയ്തു.

PC:Hawinprinto

മഹാനവമി മണ്ഡപം

മഹാനവമി മണ്ഡപം

വിശാലമായി കിടക്കുന്ന ഏക്കർകണക്കിന് സ്ഥലത്തുള്ള ഒരു നിർമ്മിതിയാണ് മഹാനവമി മണ്ഡപം. വിജയനഗര രാജാക്കൻമാരുടെ കാലത്ത് ദസറ ആഘോഷങ്ങൾ നടന്നിരുന്ന സ്ഥലമായാണ് ഇതിനെ കണക്കാക്കുന്നത്. സമൂഹത്തിലെ നിലയും വിലയും അനുസരിച്ച് മന്ത്രിമാർ മുതൽ പടയാളികൾക്കും സാധാരണ ജനങ്ങൾക്കും വരെ ഇവിടെ ആഘോഷകാലത്ത് ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. കൂടാതെ മതിലുകളും വാതിലുകളും കമാനങ്ങളും ഒക്ക ഇവിടുത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഒറ്റമരം പോലും ഇല്ലാത്ത പ്രദേശമായതിനാൽ വെയിലിൽ നിന്നും ചൂടിൽ നിന്നും രക്ഷപെടണണെങ്കിൽ ഉച്ചകഴിഞ്ഞ് സന്ദർശിക്കുന്നതാണ് നല്ലത്.

 ക്വീൻസ് ബാത്ത്

ക്വീൻസ് ബാത്ത്

ലോട്ടസ് മഹലിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു നിർമ്മിതിയാണ് ക്വീൻസ് ബാത്ത്. രാജ്ഞിമാരുടെ കുളിപ്പുരയായ ഇവിടെ അവരോടൊപ്പം തോഴിമാർക്കു മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. ഇതിന്റെകുറേ ഭാഗങ്ങൾ ഇന്നും നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുളിക്കടവും അതിലേക്കിറങ്ങുന്ന പടവുകളും ഒക്കെ ഇന്നും കാണാൻ സാധിക്കും. ഇൻഡോ-ഇസ്ലാമിക് ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Rpisharody

 സുവർണ്ണരഥം

സുവർണ്ണരഥം

ഹംപിയുടെ ഐക്കോണിക് മാർക് എന്നു വിളിക്കപ്പെടുന്ന നിർമ്മിതിയാണ് വിറ്റാല ക്ഷേത്രത്തിലെ സുവർണ്ണരഥം. പുതിയതായി ഇറങ്ങിയ 50 രൂപാ കറൻസിയിൽ ഈ രഥത്തിൻറെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവരായ രാജവംശം ഒറീസ്സ പിടിച്ചടക്കിയപ്പോൾ അതിൻരെ സ്മരണയ്ക്കായി കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിൽ ഇവിടെ ഒരു കൽരഥം നിർമ്മിക്കുകയായിരുന്നു എന്നാണ് വിശ്വാസം.

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്... ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്‌

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

PC:Maheshwaran S

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more