Search
  • Follow NativePlanet
Share
» »കൊടിമരം മുതല്‍ പടി വരെ സ്വര്‍ണ്ണത്തില്‍..കുന്നിന്‍ മുകളിലെ കൃഷ്ണ ക്ഷേത്രം

കൊടിമരം മുതല്‍ പടി വരെ സ്വര്‍ണ്ണത്തില്‍..കുന്നിന്‍ മുകളിലെ കൃഷ്ണ ക്ഷേത്രം

വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റെല്ലാ ഇടങ്ങളില്‍ നിന്നും കുറച്ചുകൂടി വ്യത്യസ്തമാണ് തെലുങ്കാന. ആകാശത്തോളം ഉയരത്തില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളും വ്യത്യസ്തങ്ങളായ ആരാധനാ രീതികളും പ്രതിഷ്ഠകളും ഒക്കെ ഇവി‌ടെ സര്‍വ്വ സാധാരണമാണ്. അത്തരത്തിലൊന്നാണ് തെലുങ്കാനയു‌ടെ ആദ്യ സുവര്‍ണ്ണ ക്ഷേത്രമായി മാറിയിരിക്കുന്ന ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം.
ഹരേ കൃഷ്ണ കുന്നിനു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ പലതുണ്ട്. ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

 ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം

ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം

ഹൈദരാബാദിലെ അറിയപ്പെ‌ടുന്ന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം. ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഇന്ന് ഹൈദരാബാദിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

സുവര്‍ണ്ണ ക്ഷേത്രം

സുവര്‍ണ്ണ ക്ഷേത്രം

തെലങ്കാനയിലെ ആദ്യത്തെ സ്വര്‍ണ്ണ ക്ഷേത്രം എന്നു ബഹുമതിയും ഈ ക്ഷേത്രത്തിനു സ്വന്തമാണ്. 2018 ലാണ് ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുന്നത്. ഹരേ കൃഷ്ണ ഹില്‍ എന്ന ചെറിയ കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സ്വര്‍ണ്ണമയം

സ്വര്‍ണ്ണമയം

പേരു പോലെ തന്നെ മുഴുവന്‍ സ്വര്‍ണ്ണമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അന്‍പതി അടിയുള്ള ധ്വജ സ്തംഭം, 4500 ചതുരശ്ര അടിയുള്ള മഹാ മണ്ഡപം, രാജഗോപുരത്തിലെ അഞ്ച് പടികള്‍ തുടങ്ങിയവയെല്ലാം തനി സ്വര്‍ണ്ണത്തിലാണ് തീര്‍ത്തിരിക്കുന്നത്.

സ്വയംഭൂ

സ്വയംഭൂ

ഏകദേശം 700 വര്‍ഷത്തിലധികം പഴക്കമുള്ള സ്വയംഭൂ ക്ഷേത്രമാണ് ഇതെന്ന പ്രത്യേകതയും ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനുണ്ട്. ലക്ഷ്മി നരസിംഗ സ്വാമിയോ‌ടൊപ്പം ശിലനും സ്വയംഭൂ ആയി ഇവിടെ അവതരിച്ചെന്നു വിശ്വാസമുണ്ട്. പാഞ്ചജനീശ്വര സ്വാമിയായാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

 നില്‍ക്കുന്ന രൂപത്തില്‍

നില്‍ക്കുന്ന രൂപത്തില്‍

മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും അവിടുത്തെ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്ന രൂപത്തിലാണ് നരസിംഹവും പതി ലക്ഷ്മിയെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന രൂപത്തില്‍ നരസിംഹവും അഭയഹസ്തയുമായി ലക്ഷ്മിയും നില്‍ക്കുന്നു.

ജപമണ്ഡപം

ജപമണ്ഡപം

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ ജപമണ്ഡപം. ധ്വജ സ്തംഭത്തിനോട് ചേര്‍ന്നാണ് ഈ ഹരിനാമ ജപമണ്ഡപം സ്ഥിതി ചെയ്യുന്നത്. കൃഷ്ണനോടുള്ള പ്രാര്‍ഥനയാണ് ഇവിടുത്തെ പ്രധാന സംഭവം. ദര്‍ശനത്തിനു പോകന്പോള്‍ കൃഷ്ണനാമം ഉരുവിട്ട് പോവുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
108 പടികള്‍ കയറിവോണം ജപമണ്ഡപത്തിലേക്ക് പോകുവാന്‍. ഓരോ പടികള്‍ കയറുമ്പോഴും അവിടെ നിന്ന് ഹരേ കൃഷ്ണ എന്ന മന്ത്രം ജപിച്ചു വേണം പോകുവാന്‍.

നേപ്പാളില്‍ നിന്നും കൊണ്ടുവന്ന സാലിഗ്രാമം

നേപ്പാളില്‍ നിന്നും കൊണ്ടുവന്ന സാലിഗ്രാമം

ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ സാലിഗ്രാമം. ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ പ്രധാന ശ്രീകോവിലിനുള്ളിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. നേപ്പാളിലെ ഗാണ്ഡകി നദിയ്ക്ക് സമീപത്തുള്ള മുക്തിനാഥ് ക്ഷേത്രത്തില്‍ നിന്നുമാണ് ഈ സാളഗ്രാമം ഇവിടെ എത്തിച്ചിരിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇത് ഇവിടെ എത്തിയതെന്നാണ് വിശ്വാസികള്‍ കരുതുന്നത്.

ദര്‍ശന സമയം

ദര്‍ശന സമയം

പുലര്‍ച്ചെ 4.30 നാണ് ക്ഷേത്രം തുറക്കുന്നത്. പിന്നീട് പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം 12.15ന് ക്ഷേത്രം അടയ്ക്കും. പിന്നീട് വൈകിട്ട് 4.30ന് ക്ഷേത്രം തുറക്കും. തുടര്‍ന്ന് പ്രത്യേക ആരതികള്‍ക്കു ശേഷം 8.25 ന് ക്ഷേത്രം അടയ്ക്കും.
രാമനവമി, ബ്രഹ്മോത്സവ, നരസിംഗ ജയന്തി, രഥ യാത്ര, ബലറാം ജയന്തി, കൃഷ്ണ ജന്മാഷ്ടമി, വ്യാസ പൂജ, വൈകുണ്ഡ ഏകാദശി, ദീപോത്സവ, ഗുരു പൂര്‍ണ്ണിമ തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്‌നാടിന്റെ സുവര്‍ണ്ണ ക്ഷേത്രംആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്‌നാടിന്റെ സുവര്‍ണ്ണ ക്ഷേത്രം

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതികേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി

കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രംകടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X