Search
  • Follow NativePlanet
Share
» »ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും

ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും

ഭൂമിയിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമങ്ങളില്‍ ഒന്നാണ് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളകള്‍. വിശ്വാസത്തിന്റെ പേരില്‍ ഒന്നായി നിന്നുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഓരോ കുംഭമേളകളും. ജ്യോതിഷവും ആത്മീയതയും ആചാരവും പാരമ്പര്യങ്ങളുമെല്ലാം ഒന്നിനൊന്ന് ചേര്‍ന്നു നില്‍ക്കുന്നവയാണ് കുഭമേളയും അതിന്റെ ആഘോഷങ്ങളും . ഈ വര്‍ഷം കുംഭമേള നടക്കുന്നത് പുണ്യനഗരമായ ഹരിദ്വാറിലാണ്. ഗംഗാ നദിയുടെ തീരത്തായി നടക്കുന്ന കുംഭമേളയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കുംഭമേള

കുംഭമേള

ഭാരതത്തിലെ പുരാതനമായ ആഘോഷങ്ങളില്‍ ഒന്നാണ് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള എന്ന ആഘോഷം. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക.
ഹിന്ദു വിശ്വാസമനുസരിച്ച് പുണ്യ നദികളിലിറങ്ങിയുള്ള സ്നാനം കുംഭമേളയുടെ പ്രധാന ആകര്‍ഷണമാണ്. കുംഭമേള നടക്കുന്നത് പുണ്യനദിയുടെ തീരങ്ങളിലായിരിക്കും. ഹരിദ്വാറിൽ ഗംഗാ നദിയും ഗംഗാ, യമുനാ സരസ്വതി നദിയുടെ സംഗമം പ്രയാഗിലും ഗോദാവരി നദിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.
PC: Coupdoeil

ഐതിഹ്യമിങ്ങനെ

ഐതിഹ്യമിങ്ങനെ

ഐതിഹ്യകഥകളുമായി ബന്ധപ്പെട്ടാണ് കുംഭമേളയുള്ളത്. പാലാഴി മഥനത്തില്‍ ലഭിച്ച അമൃതുമായി ഗരുഡന്‍ പറന്നുയര്‍ന്നപ്പോള്‍ അതില്‍ നിന്നും നാല് തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ചു. പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നീ ഇടങ്ങളിലാണ് അമൃതിന്റെ തുള്ളികള്‍ വീണത്. ഈ സംഭവത്തിന്റെ ഓര്‍മ്മയിലാണ് കുംഭമേള ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.
സിഇ 629 നും 645 നും ഇടയില്‍ ഭാരതം സന്ദര്‍ശിച്ച ഹുയാങ് സാങ് എന്ന പ്രശസ്ത ചൈനീസ് സഞ്ചാരിയുടെ കുറിപ്പുകളിലാണ് ലോകം കുംഭമേളയെക്കുറിച്ച് അറിയുന്നത്.
PC: J. M. W. Turner

ഹരിദ്വാര്‍ കുംഭമേള 2021

ഹരിദ്വാര്‍ കുംഭമേള 2021

ഗംഗാ നദിയുടെ തീരത്ത് നടക്കുന്ന ഹരിദ്വാര്‍ കുംഭമേള വിശ്വാസികളും സഞ്ചാരികളും കാത്തിരിക്കുന്ന ആഘോഷമാണ്. 2021 ഏപ്രില്‍ ഒന്നാം തിയതി ഹരിദ്വാര്‍ കുംഭമേളയ്ക്ക് തുടക്കമാകും.
PC: Edson Walker

28 ദിവസം മാത്രം‌

28 ദിവസം മാത്രം‌

മുന്‍ വര്‍ഷങ്ങളിലെ മാസങ്ങള്‍ നീണ്ടുനിന്നിരുന്ന കുംഭമേളകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കുറച്ചു ദിവസങ്ങള്‍ മാത്രമേ മേളയുണ്ടാകൂ. കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 28 ദിവസമാണ് ഹരിദ്വാര്‍ കുമഭമേള നീണ്ടു നില്‍ക്കുക. സാധാരണയായി കുംഭമേളയില്‍ എത്തി പുണ്യനദിയില്‍ മുങ്ങിക്കുളിച്ചാല്‍ പാപമോചലം ലഭിക്കുമെന്നാണ് വിശ്വാസം. ഇതിനായാണ് കൂടുതലും ആളുകള്‍ മേളയ്ക്കെത്തുന്നത് അതില്‍ തന്നെ ചില പ്രത്യേക ദിവസങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഈ പ്രത്യേക ദിവസങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കുമത്രെ.

മൂന്നു പ്രധാന ദിവസങ്ങള്‍

മൂന്നു പ്രധാന ദിവസങ്ങള്‍

2021 ലെ ഹരിദ്വാര്‍ കുംഭമേളയ്ക്ക് മൂന്ന് പ്രധാന ദിനങ്ങളാണുള്ളത്. ആചാരപരമായ സ്നാനവുമായി ബന്ധപ്പെട്ടാണ് ഈ ദിവസങ്ങളുള്ളത്. ആദ്യത്തേത് സോംവതി അമാവസ്യ എന്നറിയപ്പെടുന്ന ഏപ്രിൽ 12 നാണ്; രണ്ടാമത്തേത് ഏപ്രിൽ 14 ന് വരുന്ന ബൈസാഖി ആണ് മൂന്നാമത്തേത് പൗര്‍ണ്ണമി ദിനമായ ഏപ്രില്‍ 27 ആണ്.

മുന്‍കരുതലുകളെടുക്കണം

മുന്‍കരുതലുകളെടുക്കണം

കൊവിഡ് പകർച്ചവ്യാധി ഇതുവരെ അവസാനിച്ചിട്ടില്ലാത്തതിനാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും ഈ സമയത്ത് പാലിക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വിശ്വാസികളോടും മേളയ്ക്ക് എത്തുന്നവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്, ഗംഗയില്‍ കുളിക്കുവാനായി ഘാട്ടുകളില്‍ ഇറങ്ങുമ്പോള്‍ ശുചിത്വത്തിനും വൃത്തിക്കും പ്രാധാന്യം നല്കുവാനും ശ്രദ്ധിക്കണം. പരിസരം മലിനമാക്കാതിരിക്കുക. വെള്ളത്തില്‍ തുപ്പുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

റോഡ്, ട്രെയിൻ, വിമാന യാത്ര എന്നിവയിലൂടെ ഹരിദ്വാറില്‍ എളുപ്പം എത്തിച്ചേരാം. ഹരിദ്വാർ റെയിൽവേ സ്റ്റേഷൻ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു; അതിനാൽ, നിങ്ങൾ ഉത്തരേന്ത്യയിലായാലും ദക്ഷിണേന്ത്യയിലായാലും ധൈര്യത്തില്‍ ഇവിടേക്ക് ട്രെയിനിനു വരാം.
ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, അവിടെ നിന്ന് ഏകദേശം 1 മണിക്കൂർ സമയമെടുക്കും ഹരിദ്വാറിലെത്തുവാന്‍.
റോഡ് വഴിയും ഹരിദ്വാറിൽ എത്തിച്ചേരാം,

വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

ഭാരതത്തിലെ സപ്ത പുരികള്‍, ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മോക്ഷം!

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X