Search
  • Follow NativePlanet
Share
» »മഴക്കാലയാത്രയിലേക്ക് ഹരിതീര്‍ത്ഥക്കര കൂടി..കാട്ടിലൂടെ ഒഴുകിയെത്തുന്ന കാഴ്ചാവിരുന്ന്

മഴക്കാലയാത്രയിലേക്ക് ഹരിതീര്‍ത്ഥക്കര കൂടി..കാട്ടിലൂടെ ഒഴുകിയെത്തുന്ന കാഴ്ചാവിരുന്ന്

പയ്യന്നൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ കൂടി കാലമാണ്. ആര്‍ത്തുപെയ്യുന്ന മഴയില്‍ അതുവരെയും ജീവനറ്റുകിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ജീവന്‍വയ്ക്കും. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ മഴയുടെ പശ്ചാത്തലത്തില്‍ കൂടിയാകുമ്പോള്‍ ഭംഗി വീണ്ടും കൂടുകയാണ്. അങ്ങനെ മണ്‍സൂണില്‍ പതിവിലും കൂടുതല്‍ മനോഹരമാകുന്ന ഒരിടമുണ്ട് കണ്ണൂരില്‍... മഴക്കാഴ്ചകളിലേക്ക് സഞ്ചാരികളെയെത്തിക്കുന്ന ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം. പയ്യന്നൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഹരിതീര്‍ത്ഥക്കര

ഹരിതീര്‍ത്ഥക്കര

മഴയുടെ കാഴ്ചകളില്‍ കണ്ണൂര്‍ ഒരുക്കുന്ന അതിശയമാണ് ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം. മഴയില്‍ വെള്ളച്ചാട്ടങ്ങളിലേക്കും കാടുകളിലേക്കുമുള്ള യാത്ര പൊതുവെ അപകടം പിടിച്ചതാണെങ്കെലും അത്തരത്തിലൊരാശങ്കയും മനസ്സില്‍വയ്ക്കാതെ പോയിവരുവാന്‍ പറ്റിയ സ്ഥലമാണ് ഹരിതീര്‍ത്ഥക്കര.
PC: Mahesh Cheruvakodan

മഴക്കാലത്ത് വരാം

മഴക്കാലത്ത് വരാം

മഴക്കാലത്ത് മാത്രമാണ് ഹരിതീര്‍ത്ഥക്കരയില്‍ ഒഴുക്കും വെള്ളച്ചാട്ടവും ഉണ്ടാവുകയുള്ളൂ. നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിനു നടുവിലൂടെ പാറക്കെട്ടുകളില്‍ തട്ടിയൊലിച്ചു വരുന്ന ഇതിന്റെ കാഴ്ച ഏറെ ഭംഗിയാര്‍ന്നതാണ്. വെള്ളരിക്കാം തോട്, വെളിച്ചം തോട് എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളമാണ് ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടമാകുന്നതും തുടര്‍ന്ന് പെരുമ്പ പുഴയില്‍ ചെല്ലുന്നതും.

 അരിയില്‍ വെള്ളച്ചാട്ടം

അരിയില്‍ വെള്ളച്ചാട്ടം

വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേരില്‍ ഇത് അരിയില്‍ വെള്ളച്ചാട്ടമെന്നും ചൂരല്‍ വെള്ളച്ചാട്ടമെന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ട്. വളരെ സുരക്ഷിതമായ വെള്ളച്ചാട്ടമായതിനാല്‍ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികളാണ് കണ്ണൂര്‍ കാസര്‍കോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് വരുന്നത്. കുടുംബവുമായെത്തുന്നവരാണ് ഇവിടുത്തെ സന്ദര്‍ശകരില്‍ അധികവും.

കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

മുന്നു തട്ടുകളായി

മുന്നു തട്ടുകളായി

ചെറിയ മൂന്നു തട്ടുകളായാണ് ഇവിടെ വെള്ളം പതിക്കുന്നത്. അധികം ഒഴുക്കില്ലാത്ത സമയത്ത് സ‍ന്ദര്‍ശകര്‍ ഇതിന്റെ മുകളിലേക്ക് കയറാറുണ്ട്.മഴക്കാലത്ത് ഇത് ഒട്ടും സുരക്ഷിതമല്ല. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്താണ് വെള്ളച്ചാട്ടം സജീവമാകുന്നത്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ചെറിയ രീതിയില്‍ ഇതില്‍ നീരൊഴുക്കുണ്ടായിരിക്കും. പക്ഷ, ഏത് സമയത്താണെങ്കിലും താഴ പാറകള്‍ക്ക് വഴുക്കലുണ്ടായിരിക്കും. അതിനാല്‍ പരമാവധി ശ്രദ്ധിച്ചുവേണം വെള്ളച്ചാട്ടത്തിലിറങ്ങുവാന്‍.

എവിടെയാണിത്

എവിടെയാണിത്

കണ്ണൂര്‍ പയ്യന്നൂരില്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിന്റെ ഭാഗമാണ് ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം. പയ്യന്നൂരില്‍ നിന്നു 12 കിലോമീറ്ററും പയ്യന്നൂര്‍ - ചെറുപുഴ റോഡിലുള്ള ചൂരല്‍ എന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്ററും സഞ്ചരിക്കണം വെള്ളച്ചാട്ടത്തിലെത്തുവാന്‍. മാത്തില്‍ പാടിയോട്ടുചാല്‍ റോഡില്‍ ചൂരല്‍ ബസ് സ്റ്റോപ്പില്‍നിന്നാണ് ഇവിടേക്കുള്ള വഴി തിരിയുന്നത്. വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുവരെ വാഹനത്തിന് പ്രവേശനമുണ്ട്. വാഹവം നിര്‍ത്തിയ ശേഷം 200 മീറ്റര്‍ നടന്നുവേണം വെള്ളച്ചാട്ടത്തിലെത്തുവാന്‍.
കണ്ണൂരില്‍ നിന്നു വരുമ്പോള്‍ പഴയങ്ങാടി റോഡ് അല്ലെങ്കില്‍ പിലാത്തറ-പാപ്പിനിശ്ശേരി റോഡ് വഴി വരാം. 48.6 കിലോമീറ്ററാണ് ദൂരം.

ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാംബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം

കൊടുംകാട് കയറിപ്പോകാം... അഞ്ച് വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് കുംഭാവരട്ടി വെള്ളച്ചാട്ടംകൊടുംകാട് കയറിപ്പോകാം... അഞ്ച് വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് കുംഭാവരട്ടി വെള്ളച്ചാട്ടം

Read more about: waterfalls kannur monsoon offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X