Search
  • Follow NativePlanet
Share
» »ഒറ്റയാത്രയിലെ ഒരായിരം ഇടങ്ങള്‍! ഹാസ്സന്‍ ഒരുക്കും അത്ഭുത കാഴ്ചകള്‍

ഒറ്റയാത്രയിലെ ഒരായിരം ഇടങ്ങള്‍! ഹാസ്സന്‍ ഒരുക്കും അത്ഭുത കാഴ്ചകള്‍

ഹാസന്‍...കര്‍ണ്ണാടകയില്‍ കണ്ടിറങ്ങിവരേണ്ട നാടുകളിലൊന്ന്. ഒരൊറ്റ നാട്ടില്‍ ഒരായിരം കാഴ്ചകളൊളിപ്പിച്ച ഈ നാട് മലയാളികള്‍ ഇഷ്‌ടപ്പെടുന്ന കാഴ്ചകളുടെ കേന്ദ്രം തന്നെയാണ്.കന്നഡ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളും തണുപ്പും വെയിലും മാറിമാറി സമ്മാനിക്കുന്ന ഹില്‍ സ്റ്റേഷനുകളും പുരാതനങ്ങളായ ക്ഷേത്രങ്ങളും ചേരുമ്പോള്‍ ഹാസന്‍ പൂര്‍ണ്ണമാകും. കാപ്പിത്തോട്ടങ്ങളിലെ താമസവും കാടിന്‍റെ സാന്നിധ്യവും മലമുകളിലേക്കുള്ള യാത്രയും ക്ഷേത്രങ്ങളും എല്ലാം ഇവിടെ നിന്നും കാണാം...അനുഭവിക്കാം...

ഹാസന്‍

ഹാസന്‍

തനി കന്നഡക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഹാസന്‍ സഞ്ചാരികള്‍ക്കെന്നും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്ന പ്രദേശമാണ്. ഒറ്റ നാടിന്‍റെ ചുറ്റുവട്ടത്തില്‍ ഒരു ലോകം കന്നെ ഹാസന്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തും. മലയാളികളടക്കമുള്ള സഞ്ചാരികളെ ഹാസന്‍ ആകര്‍ഷിക്കുന്നതിനു പിന്നിലെ കാരണവും വേറെയൊന്നുമല്ല. ഒറ്റയാത്രയില്‍ കാടു മുതല്‍ മല വരെയും കാപ്പിത്തോട്ടവും കല്‍ക്ഷേത്രങ്ങളും കാണാം എന്നതു തന്നെയാണ്.

ഹാസനില്‍ നിന്നു പോകണം

ഹാസനില്‍ നിന്നു പോകണം

കര്‍ണ്ണാടക വിനോദ സഞ്ചാരത്തെ സംബന്ധിച്ചെടുത്തോളം ഹാസന്‍ ഒരു ടൂറിസ്റ്റ് ഹബ്ബാണ്. ഇവിടെ എത്തിയാല്‍ നിരവധി ഇടങ്ങളിലേക്കാണ് എളുപ്പത്തിലും ചിലവ് കുറഞ്ഞും ചെറിയ ദൂരത്തില്‍ യാത്ര പോകുവാന്‍ സാധിക്കുന്നത്. ശ്രാവണബലഗോളയും ഷെട്ടിഹള്ളിയും ഹാസനൊരുക്കുന്ന രണ്ടു വിസ്മയങ്ങള്‍ മാത്രമാണ്.

ശ്രാവണബലഗോള

ശ്രാവണബലഗോള

ഹാസനിലെത്തിയാല്‍ വളരെ എളുപ്പത്തില്‍ പോയിവരുവാന്‍ സാധിക്കുന്ന ഇടമാണ് ശ്രാവണബലഗോള. ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ കല്‍പ്രതിമയായ ബാഹുബലിയാണ് ശ്രാവണബലഗോളയിലെ അത്ഭുതം. ജൈനമത വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിചം ഇന്ദ്രഗിരി കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Anandbora72

ഗോമതന്റെ നഗരം

ഗോമതന്റെ നഗരം

ഗോമതന്‍റെ നഗരം എന്നാണ് ശ്രാവണബലഗോള അറിയപ്പെടുന്നത്. ഒരു കുളവും അതിന്‍റെ ഇരുഭാഗത്തുമുള്ല രണ്ട് കുന്നുകളും ചേര്‍ന്നാല്‍ ശ്രാവണബലഗേളയായി. ള. ചന്ദ്രഗിരി, വിന്ധ്യാഗിരി എന്നിങ്ങനെയാണ് ഈ കുന്നുകളുടെ പേര്. വിന്ധ്യാഗിരിയുടെ മുകളിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. അതിനിടയിലായാണ് കുളം സ്ഥിതി ചെയ്യുന്നത്. ബെലഗോള എന്നാൽ വെളുത്ത കുളവും ശ്രാവണ ബെലഗോള എന്നാൽ സന്യാസിമാരുടെ വെളുത്ത കുളവും എന്നാണ് അർഥം.

അരിഷ്ടനേമി എന്നു പേരായ ഒരു ശില്പിയാണ് വളരെ മനോഹരമായ രീതിയില്‍ ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. മുഖത്ത് ചെറിയ ഒരു പുഞ്ചിരിയുമായി, ശരീരത്തിൽ കൈകൾ തൊടാതെ താഴ്ത്തിയിട്ട്, പാദങ്ങൾ ഭൂമിയിലുറപ്പിച്ച് നിൽക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കയോൽ‌സർഗ്ഗം എന്നാണ് ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നത്. ശരീരം വെടിയുന്നതിനു തൊട്ടുമുൻപുള്ള അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 3350 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രതിമയ്ക്ക് 57 അടി ഉയരമാണ് ഉള്ളത്,
താഴെ നിന്നും കരിങ്കല്ലിൽ കൊത്തിയ 650 പടികൾ കയറി വേണം പ്രതിമ നിൽക്കുന്നിടത്തെത്തുവാൻ.
ഹാസനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ശ്രാവണബലഗോളയുള്ളത്.
PC:Ananth H V

ഷെട്ടിഹള്ളി പള്ളി

ഷെട്ടിഹള്ളി പള്ളി

ഹാസനിലെ എന്നല്ല, കര്‍ണ്ണാടകയിലെ തന്നെ ഒരു അത്ഭുതമായാണ് ഷെട്ടിഹള്ളി പള്ളി അറിയപ്പെടുന്നത്. വര്‍ഷത്തില്‍ കുറച്ചു ദിവസം വെള്ളത്തിനു മുകളിലും ബാക്കി ദിവസങ്ങളില്ഡ വെള്ളത്തിനടിയിലും കിടക്കുന് ഈ പള്ളി ഹേമാവതി ഡാമിനോട് ചേര്‍ന്നാണുള്ളത്. 19-ാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ ഫ്രഞ്ച് മിഷനറിമാരാണ് ദേവാലയം നിര്‍മ്മിക്കുന്നത്. എന്നാല്‍ പിന്നീട് ഹേമാവതി ഡാം നിലവില്‍ വന്നതോടെ പള്ളി വെള്ളത്തിനടിയിലാവുകയായിരുന്നു. മഴക്കാലത്ത് ഹേമവതി ഡാം കര കവിയുമ്പോള്‍ ഈ പ‌‌ള്ളി പൂര്‍ണമാ‌യും വെള്ളത്തില്‍ മുങ്ങി പോകാറുണ്ട്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ഇവി‌ടെയെത്തണം പള്ളിയുടെ ദര്‍ശനം ലഭിക്കുവാന്‍.
ബാംഗ്ലൂര്‍ - ഹാസ‌ന്‍ - ഹനുമന്ത‌പുര വഴിയാണ് ഷെട്ടിഹള്ളിയില്‍ എത്തിച്ചേരേണ്ടത്. ഹാസനില്‍ നിന്നും 50 കിലോമീറ്ററാണ് പള്ളിയിലേക്കുള്ള ദൂരം.

PC: Bikashrd

ഒറ്റദിവസത്തില്‍ കറങ്ങാം

ഒറ്റദിവസത്തില്‍ കറങ്ങാം

ഹാസനില്‍ നിന്നും രാവിലേയിറങ്ങിയാല്‍ നേരം ആദ്യം ഷെട്ടിഹള്ളി പള്ളിയിലേക്ക് പോകാം. പള്ളിയുടെ കാഴ്ചകളും മനോഹരങ്ങളായ ഫോട്ടോകളും പകര്‍ത്തി ഇവിടെ സമയം ചിലവഴിക്കാം. ഉച്ചകഴിഞ്ഞത്തെ യാത്ര ശ്രാവണബലഗോളയിലേക്ക് പോകാം. ഇവിടെ നിന്നും സായാഹ്നം ആസ്വദിച്ചതിനു ശേഷം തിരികെ വേണമെന്നുണ്ടെങ്കില്‍ ഹാസനിലേക്ക് പോവാം. അല്ലെങ്കില്‍ വണ്ടി ചിക്കമംഗളുരുവിന് തിരിക്കാം

ചിക്കമംഗളുരു

ചിക്കമംഗളുരു

ഹാസ്സനില്‍ നിന്നും പോകുവാന്‍ പറ്റിയ മറ്റൊരിടമാണ് ചിക്കമംഗളുരു. കാപ്പിത്തോട്ടങ്ങളാണ് ചിക്കമംഗളുരുവിന്റെ പ്രത്യേകത. കാപ്പിത്തോട്ടങ്ങളില്‍ ക്യാംപ് ചെയ്യുവാനും രാത്രി ജീവിതം അടിച്ചുപൊളിക്കാനുമൊക്കെയാണ് കൂടുതലും സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. എപ്പോള്‍ പോയാലും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. ഏതു കൊടും ചൂടിന്റെ കാലത്തും ആശ്വാസത്തോടെ പോകുവാന്‍ സാധിക്കുന്ന ഈ പ്രദേശം അതുകൊണ്ടു തന്നെയാണ് സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമായിരിക്കുന്നത്. പച്ചപ്പും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

മൈസൂരിന്

മൈസൂരിന്

യാത്രയില്‍ ഇനിയും സമയമുണ്ടെങ്കിന്‍ വണ്ടി മൈസൂരിന് തിരിക്കാം. ചിക്കമംഗളുരുവില്‍ നിന്നും രാവിലെ പുറപ്പെ‌ട്ടാല്‍ ഉച്ചയോടു കൂടി കൊട്ടാരങ്ങളുടെ നാടായ മൈസൂരില്‍ എത്താം. മൈസൂര്‍ കൊട്ടാരവും പൂന്തോട്ടങ്ങളും മൃഗശാലയും ചാമുണ്ഡി ഹില്‍സും കയറി യാത്ര അവസാനിപ്പിക്കാം. സാധിക്കുമെങ്കില്‍ രാത്രിയിലെ മൈസൂരിനെ ഒന്നറിയുകയും ചെയ്യാം.

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍

Read more about: karnataka mysore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X