Search
  • Follow NativePlanet
Share
» »നേരി‌ട്ടു പോകേണ്ട, പേടിപ്പിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍ തന്നെ ധാരാളം!!

നേരി‌ട്ടു പോകേണ്ട, പേടിപ്പിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍ തന്നെ ധാരാളം!!

കാത്തിരുന്നു പ്ലാന്‍ ചെയ്ത യാത്രകള്‍ കൊറോണ കൊണ്ടുപോയ സങ്കടം ഇനിയും സഞ്ചാരികള്‍ക്ക് മാറിയിട്ടില്ല. ചിലയിടങ്ങളില്‍ വിനോദ സഞ്ചാരം വീണ്ടും പഴയപടി ആരംഭിച്ചെങ്കിലും കൊറോണ ഭയം തീര്‍ത്തും മാറിയിട്ടില്ലാത്തതിനാല്‍ വീടുകളില്‍ തന്നെയാണ് മിക്കവരും. മറ്റുചിലരാവട്ടെ തൊട്ടടുത്തുള്ള ഇടങ്ങളില്‍ കറങ്ങി യാത്ര ചെയ്യുവാനുള്ള ആഗ്രഹം മാറ്റുകയാണ്.
ലോക്ഡൗണ്‍ കാലത്താണ് വീട്ടിലിരുന്നുതന്നെ നാടുകറങ്ങുവാനുള്ള വിര്‍ച്വല്‍ ടൂറുകള്‍ ഏറെ ശ്രദ്ധ നേടിയത്. വീ‌ട്ടിലെ സുഖത്തിലിരുന്ന് ലോകത്തിന്‍റെ മുക്കും മൂലയും കാണുവാനുള്ള വ്യത്യസ്തമായ അനുഭവമാണ് വിര്‍ച്വല്‍ ടൂറുകള്‍ സമ്മാനിച്ചത്. നേരിട്ടു പോയാല്‍ കാണാന്‍ കഴിയാത്ത ആംഗിളുകളില്‍ വരെ വിര്‍ച്വല്‍ ടൂര്‍ സ്ഥലങ്ങള്‍ കാണിച്ചു.

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

സാധാരണ വിര്‍ച്വല്‍ ടൂറുകളോടൊപ്പം തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ് പേടിപ്പിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകളും.

ഓര്‍മ്മകളും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും കൊണ്ട് ലോകമെങ്ങുമുള്ള സഞ്ചാരികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന ഇടങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട് ഭയപ്പെടുന്നത് വ്യത്യസ്തമായ മറ്റൊരു അനുഭവമായിരിക്കും നല്കുക.

പാരിസിലെ കാറ്റാകോംബ്സ്

പാരിസിലെ കാറ്റാകോംബ്സ്

ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടങ്ങളിലൊന്നായാണ് പാരീസിലെ കാറ്റാകോംബ് അറിയപ്പെടുന്നത്. ഏകദേശം 60 ലക്ഷത്തിലധികം ആളുകളുടെ അസ്ഥികൂടങ്ങളുള്ള സ്ഥലമാണിത്. ഭൂമിക്കടിയിലെ ശവക്കല്ലറകള്‍ എന്നിതിനെ എളുപ്പത്തില്‍ വിളിക്കാം.
18-ാം നൂറ്റാണ്ടില്‍ പാരിസിലെ ശവക്കല്ലറകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ആരംഭിച്ചതാണ് ഇത്. നിഗൂഢമായ തുരങ്കങ്ങളും ഇടനാഴികളും തലയോ‌ട്ടികളും ഒക്കെയായി ആളുകളെ ഭയപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. മനോഹരമായാണ് ഇവിടം ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തുരങ്കങ്ങളാണ് ഇവിടെയുള്ളത്.

PC:Djtox

വിഞ്ചസ്റ്റര്‍ മിസ്റ്ററി ഹൗസ്

വിഞ്ചസ്റ്റര്‍ മിസ്റ്ററി ഹൗസ്

അമേരിക്കയിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഭവനങ്ങളില്‍ ഒന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള വിഞ്ചസ്റ്റര്‍ മിസ്റ്ററി ഹൗസ്.ഫയര്‍മാന്‍ ‌ടൈക്കൂണ്‍ ആയിരുന്ന വില്യം വിര്‍‌‌ട് വിഞ്ചസ്റ്ററിന്റെ ഭാര്യ സാറാ വിന്‍ചസ്റ്ററുടെ ഭവനമായിരുന്നു ഇത്.തോക്ക് നിര്‍മ്മാണമായിരുന്നു ഇവരു‌ടെ ബിസിനസ്. 1886 ല്‍ തുടങ്ങി വീടുപണി 1922 വരെ വരെ അതായത് സറായുടെ മരണം വരെ തുടര്‍ന്നു വന്നു. ഇവരുടെ തോക്ക് നിര്‍മ്മാണം ലോകമഹായുദ്ധത്തില്
വന്‍ ലാഭം നേടിയെങ്കിലും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ ഭര്‍ത്താവ് മരിച്ചു. പിന്നീട് മന്ത്രവാദികളെ തേടിപ്പോയ സറാ തങ്ങളു‌‌ടെ തോക്കാല്‍ മരിച്ചവരുടെ ആത്മാക്കള്‍ ഇവിടെ എത്തുമെന്ന് വിശ്വസിച്ചു. അവരെ വഴിതെറ്റിക്കുവാനാണ് സാറാ വിചിത്രമായ ഈ ഭവനം നിര്‍മ്മിച്ചത്. ചുവരിലേക്ക് തുറക്കുന്ന വാതിലുകളും ശൂന്യതയില്‍ എത്തുന്ന കോണിപ്പടികളും എല്ലാമായി വളരെ വിചിത്രമായ ഒരു നിര്‍മ്മിതിയാണിത്. 38 വര്‍ഷം അവര്‍ വീ‌ടുപണിക്കായി നീക്കിവെച്ചു. PC:Gentgeen

ചെര്‍ണോബില്‍

ചെര്‍ണോബില്‍

മനുഷ്യമനസാക്ഷിയെ ഇന്നും ഞെ‌ട്ടിപ്പിക്കുന്ന സംഭവങ്ങളിലൊന്നാണ് ചെര്‍ണോബില്‍ ദുരന്തം. ചരിത്രത്തിലെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമായി അറിയപ്പെടുന്ന ഇതിന്റെ നാനൂറു ഹിരോഷിമകൾക്ക് തുല്യം എന്നാണ് അറിയപ്പെടുന്നത്. പരീക്ഷണ സമയത്ത് അറിയാതെ കടന്നുകൂടി അബന്ധങ്ങള്‍ സ്ഥിതി അനിയന്ത്രിതമാക്കുകയും അതിന്റെ ഫലമായി റിയാക്ടറിന്റെ ഉരുക്കു കവചങ്ങൾ പൊട്ടിത്തെറിച്ച് അതി തീവ്രമായ ശേഷിയുള്ള റേഡിയോ ആക്റ്റീവ് കണങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ന്നാണ് ചെര്‍ണോബില്‍ ദുരന്തം സംഭവിക്കുന്നത്.
വര്‍ഷങ്ങളിത്ര കഴിഞ്ഞുവെങ്കിലും ഇന്നും റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ദോഷഫലങ്ങള്‍ ഇവിടെ കാണാം. ഇന്ന് വളരെ കുറച്ച് ആളുകള്‍ക്ക് ഇവിടെ സഞ്ചാരത്തിനായി അനുവാദം നല്കാറുണ്ട്. ഇപ്പോള്‍ ഇവിടെ വിര്‍ച്വല്‍ ടൂര്‍ നടത്താം. ഒഴിഞ്ഞു കിടക്കുന്ന തെരുവുകളും കളിസ്ഥലങ്ങളും എല്ലാം മനസ്സില്‍ വേദനയുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

PC:Olpixel

ആഎംഎസ് ക്വീന്‍ മേരി

ആഎംഎസ് ക്വീന്‍ മേരി

കാലിഫോര്‍ണിയയിലെ ലോങ് ബീച്ചിലാണ് ഇപ്പോള്‍ ഹോട്ടലായി മാറിയ ആഎംഎസ് ക്വീന്‍ മേരി കപ്പലുള്ളത്. ആദ്യ യാത്രയില്‍ തന്നെ പേടിപ്പിക്കുന്ന കഥകളാണ് ആഎംഎസ് ക്വീന്‍ മേരിക്ക് പറയുവാനുണ്ടായിരുന്നത്. 1936 മുതലുള്ള ഈ കപ്പലിന്റെ യാത്രകളില്‍ 60 ആളുകള്‍ മരണപ്പെ‌ട്ടി‌ട്ടുണ്ട്. കപ്പലിനുള്ളില്‍ പേ‌ടിപ്പെടുത്തുന്ന എന്തിന്‍റെയൊക്കയോ സാന്നിധ്യം ഉണ്ടെന്നാണ് പാരാസൈക്കോളജിസ്റ്റുകള്‍ പോലും പറയുന്നത്.
PC:wikipedia

ക്രസന്‍റ് ഹോട്ടല്‍

ക്രസന്‍റ് ഹോട്ടല്‍

അമേരിക്കയിലെ അരക്കന്‍സസിലെ യുറേക്ക സ്പ്രിങ്ങിലെ ക്രസന്‍റ് ഹോട്ടല്‍ ആണ് വിര്‍ച്വല്‍ ടൂറിന് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടം. അമേരിക്കയിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമായാണ് ഇത് അറിയപ്പെടുന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീളുന്നതാണ് ഇവിടുത്തെ വിര്‍ച്വല്‍ ടൂര്‍.

 ഡ്രാക്കുളയുടെ കൊട്ടാരം‌

ഡ്രാക്കുളയുടെ കൊട്ടാരം‌

ഡ്രാക്കുള നോവല്‍ എഴുതുന്നതിന് ബ്രാം സ്റ്റോക്കര്‍ക്ക് പ്രചോദനമായ കൊട്ടാരമാണ് റ‌ൊമാനിയായിലെ ട്രാന്‍സില്‍വാനിയയില്‍ സ്ഥിതി ചെയ്യുന്ന ഡ്രാക്കുള കാസില്‍. ചിത്രങ്ങളിലൂടെയും ഇവിടേക്കുള്ള യാത്രയിലൂടെയും ഭയപ്പെടുത്തുന്ന ഒന്നാണ് ഡ്രാക്കുള കൊട്ടാരം. ബ്രാന്‍ കാസില്‍ എന്നും ഇതിനു പേരുണ്ട്.
PC: Dobre Cezar

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!<br />വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍<br />മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം<br />വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം

Read more about: haunted virtual tour hotels palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X