Search
  • Follow NativePlanet
Share
» »ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ...

ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ...

ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ്. സാഹസികരും തീർഥാടകരും ഒക്കെയായി ലക്ഷക്കണക്കിനാളുകളാണ് ദൈവങ്ങളുടെ നാട് കാണുവാനെത്തുന്നത്. പ്രകൃതി സൗന്ദര്യത്തിനും മനോഹരമായ കാഴ്ചകൾക്കും പേരുകേട്ട ഇവിടം മറ്റൊന്നിനും കൂടി പ്രസിദ്ധമാണ്. എല്ലിനെപ്പോലും മരവിപ്പിക്കുന്ന പ്രേതകഥകളാണ് ഈ നാടിനു പറയുവാനുള്ളത്. പ്രേതകഥകളിൽ താല്പര്യമുള്ള സഞ്ചാരികളെ അതിലേക്ക് കൂടുതൽ ആകർഷിക്കുവാനായി ഉത്തരാഖണ്ഡ് സർക്കാർ ഉത്തരാഖണ്ഡ് ഗോസ്റ്റ് ടൂറിസം എന്ന പേരിൽ പാക്കേജ് തന്നെ ഒരുക്കുന്നുണ്ട്. നിലവിൽ ഇങ്ങനെ പ്രേതകഥകള്‍ തേടിച്ചെല്ലുവാൻ ആറിടങ്ങളാണുള്ളത്. ഇതാ ഉത്തരാഖണ്ഡിലെ പേടിപ്പിക്കുന്ന ഇടങ്ങൾ പരിചയപ്പെടാം...

ലോഹാഗട്ട്

ലോഹാഗട്ട്

ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പിക്കുന്ന ഒരിടം തിരഞ്ഞെടുക്കുകയാണെങ്കിൽ അത് മിക്കവാറും ലോഹാഗട്ട് ആയിരിക്കും. ഉത്തരാഖണ്ഡിൽ ചംപാവത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോഹാഗട്ടിലെ ഒരു പഴയ ബംഗ്ലാവാണ് കഥയിലെ വില്ലൻ. സ്വാതന്ത്ര്യത്തിനും മുന്നേ നടന്ന ചില സംഭവങ്ങളാണ് ഈ പ്രദേശത്തെ ഇന്നും പേടിപ്പിക്കുന്ന ഇടമാക്കി നിർത്തിയിരിക്കുന്നത്. ആദ്യം ഒരു ബ്രിട്ടീഷ് ഫാമിലിയുടെ കീഴിലുണ്ടായിരുന്ന ഇടം അവർ ഒരു ആശുപത്രിയുടെ നിർമ്മാണത്തിനായി നല്കുകയായിരുന്നു, നാളുകളോളം ഒരു പ്രശ്നവുമില്ലാതെ ആശുപത്രി നടത്തിക്കൊണ്ടു പോയെങ്കിലു പുതുതായി ഒരു ഡോക്ടർ ചാർജ് എടുത്തതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അവിടെ രോഗികളായി പ്രവേശിപ്പിക്കുന്ന ആളുകൾ എന്നു മരിക്കും എന്നു പ്രവചിക്കുന്ന ആളായി അദ്ദേഹം മാറി. ദൈവത്തേപ്പോലെ അവതരിച്ച് എന്നു മരിക്കും എന്നു പ്രവചിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഇതിലെ ഏറ്റവും വിചിത്രമായ കാര്യം എന്താണെന്നാൽ ഡോക്ടർ പ്രവചിക്കുന്ന അതേ ദിവസം അതേ സമയം രോഗി മരിക്കും എന്നതായിരുന്നു. എന്നാൽ ഇതിനും പിന്നിലൊരു കഥയുണ്ടത്രെ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളെ മുക്തി കോത്താരി അഥവാ സ്വാതന്ത്ര്യത്തിന്റെ മുറി എന്നറിയപ്പെടുന്ന ഒരു മുറിയിൽ കൊണ്ടുപോയി ഡോക്ടർ തന്നെ കൊല്ലുമായിരുന്നുവത്രെ. തന്റെ പ്രവചനം ശരിയെന്നു തെളിയിക്കുന്നതിനായിരുന്നുവത്രെ അത്. അന്നത്തെ ആത്മാക്കൾ ഇന്നും ഇവിടെ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സാവോയ് ഹോട്ടൽ

സാവോയ് ഹോട്ടൽ

മസൂറിയേപ്പോലെ കുന്നുകളുടെ റാണി എന്നറിയപ്പെടിന്ന ഇടം പ്രേതങ്ങളുടെ താഴ്വരയെന്ന് കേട്ടാൽ ആരായാലും ഒന്നു അമ്പരക്കും. എന്നാൽ ഇത് സത്യമാണ്. ഇവിടുത്തെ 1902 ൽ നിർമ്മിച്ച സാവോയ് ഹോട്ടൽ അക്കാലത്തെ ഏറ്റവും മുന്തിയ ഹോട്ടലുകളിലൊന്നായിരുന്നു. പ്രശസ്തരും സമ്പന്നരും മാത്രം വന്നിരുന്ന ഇവിടെ ഒരിക്കൽ മാഡം ഫ്രാൻസസ് ഗാര്ഡനെറ്റ് ഓർമെ എന്നൊരു സ്ത്രീ താമസിക്കുവാനെത്തി. എന്നാൽ അതിദാരുണമായി അടച്ചിട്ട മുറിയിൽ അവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു പ്രത്യേക തരം വിഷമായിരുന്നു അവരുടെ ശരീരത്തിൽ കണ്ടെത്തിയത്. അതിലും വിചിത്രമായ കാര്യം എന്തെന്നാൽ ആ സ്ത്രീയെ പോസ്റ്റ്മാർട്ടം ചെയ്യാനെത്തിയ ഡോക്ടറെയും ഇതേ വിഷം ഉള്ളിൽചെന്നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നും ഈ ഹോട്ടലിൽ നിന്നും വിചിത്രങ്ങളായ സ്വരങ്ങളും മറ്റും കേൾക്കാൻ സാധിക്കുമത്രെ.

ലാംബി ദേഹാർ മൈന്‍സ്

ലാംബി ദേഹാർ മൈന്‍സ്

മസൂറിയിലെ മറ്റൊരു പേടിപ്പിക്കുന്ന ഇടമാണ് ലാംബി ദേഹാർ മൈന്‍സ്. മരണത്തിന്റെ ഖനി എന്നാണ് ഇവിടം അറിയപ്പെടുന്നത്. 1990കളിൽ ഇവിടുത്തെ ഖനിയിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ ഓരോരുത്തരായി രോഗബാധിതരായിക്കൊണ്ടിരുന്നു. ഖനിയിൽ ഇറങ്ങുന്നവർക്ക് സുരക്ഷയ്ക്കാവശ്യമായ മുൻകരുതലുകളും മറ്റും ഒന്നും ലഭ്യമല്ലാതിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെ രോഗങ്ങൾ ബാധിച്ച് ഏകദേശം അൻപതിനായിരത്തോളം ആളുകളാണ് രോഗബാധിതരായത്. ഗുരുതരമായ രോഗം ബാധിച്ച് നൂറുകണക്കിനാളുകൾ മരിക്കുകയുണ്ടായി. പിന്നീട് ഈ ഖനി അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ കഥ ഇവിടെ തീർന്നില്ല. അന്ന് മരിച്ച ത1ഴിലാളികളുടെ സിസ്സഹായമായ കരച്ചിൽ ഇന്നും കേൾക്കുവാൻ സാധിക്കുമത്രെ. രാത്രികാലങ്ങളിൽ ആത്മാക്കൾ ഇപ്പോഴും നടക്കുന്നത് കണ്ടവരുണ്ടത്രെ. അതുകൊണ്ടുതന്നെ പ്രദേശവാസികളാരും ഇവിടേക്ക് അടുക്കാറില്ല,

പാരി ടിബ്ബ

പാരി ടിബ്ബ

റസ്കിൻ ബോണ്ട് എന്ന എഴുത്തുകാരൻ പ്രസിദ്ധമാക്കിയ ഇടങ്ങളിലൊന്നാണ് പാരി ടിബ്ബ. ഇടിവെട്ടിന് പ്രസിദ്ധമായ ഇടം എന്ന നിലിയിലാണ് പാരി ടിബ്ബ പേരുകേട്ടിരിക്കുന്നത്. ഇടിമിന്നലിൽ ഉണങ്ങിക്കരിഞ്ഞ ധാരാളം മരങ്ങൾ ഇവിടെ കാണാം. എന്നാൽ അതിനു പിന്നിൽ പല കഥകളുമുണ്ട്. ഒരിക്കൽ ഒരു യുവാവും യുവതിയും ഇവിടെ നിന്നും ഇവിടെ എത്തി. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷതമാുണ്ടായ ഇടിമിന്നലിൽപെട്ട് അവർ മരിച്ചു പോയി. പിന്നീട് അവരുടെ ആത്മാക്കൾ ഇവിടെയുള്ളതുകൊണ്ടാണത്രെ മരങ്ങൾ ഇങ്ങനെ കരിഞ്ഞ നിലയിൽ കാണപ്പെടുന്നത്.

മുല്ലിനഗർ മാൻസ്

മുല്ലിനഗർ മാൻസ്

1825 ൽ നിർമ്മിച്ച മുല്ലിനഗർ മാൻസ് മസൂറിയിലെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണ്. ക്യാപ്റ്റൻ യങ് എന്ന ഐറിഷ് കമ്മാന്‍ഡറാണിത് നിർമ്മിച്ചത്. സർവ്വീസിൽ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹം നിർമ്മിച്ച ഈ കൊട്ടാരം പിന്നീട് അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീട് അവിടം ഒരു പ്രേതകൊട്ടാരമായി മാറുകയായിരുന്നു. അദ്ദേഹത്തിന്‌‍റെ ആത്മാവ് ഇന്നും അവിടെയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആളുകൾ അവിടെ വലിയ ബംഗ്ലാവിനു മുന്നിൽ ഒരു റൈഡറെ കാണാറുണ്ടത്രെ. അത് ക്യാപ്റ്റന്റെ ആത്മാവാണ് എന്നാണ് പറയപ്പെടുന്നത്.

സിസ്റ്റേഴ്സ് ബസാർ

സിസ്റ്റേഴ്സ് ബസാർ

ആളുകളെ പേടിപ്പിക്കുന്ന തരത്തിൽ സംഭവങ്ങൾ അരങ്ങേറുന്ന മറ്റൊരിടമാണ് സിസ്റ്റേഴ്സ് ബസാർ. ഇന്ന് കാടിനു നടുവിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം പണ്ട് മനോഹരമായ വ്യൂ പോയിന്റിനും താഴ്വരയുടെ കാഴ്ചകൾക്കും ഒക്കെ പ്രസിദ്ധമായിരുന്നു. ഇവിടുത്തെ ഒരു ഭവനം സിസ്റ്റേഴ്സ് ബംഗ്ലാവ് എന്നാണ് അറിയപ്പെടുന്നത്. ഇന്നും സാഹസികരും ട്രക്കിങ്ങുകാരും ഒക്കെ ഇവിടെ എത്താറുണ്ട്.

സൂര്യനസ്തമിച്ചാൽ പ്രവേശനമില്ലാത്ത കോട്ട മുതൽ പൗർണ്ണമിയിൽ ജീവൻ രക്ഷിക്കുവാനോടുന്ന നിലവിളി വരെ... സൂര്യനസ്തമിച്ചാൽ പ്രവേശനമില്ലാത്ത കോട്ട മുതൽ പൗർണ്ണമിയിൽ ജീവൻ രക്ഷിക്കുവാനോടുന്ന നിലവിളി വരെ...

കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ.. <br /></a><a class= " title="കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..
" />കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X