Search
  • Follow NativePlanet
Share
» »കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന ഇടങ്ങളെപ്പറ്റിയും അവിടുത്തെ കഥകളെക്കുറിച്ചും കൂടുതൽ അറിയാം...

By Elizabath Joseph

ശാസ്ത്രം എത്രയേറെ പുരോഗമിച്ചു എന്നു പറഞ്ഞാലും അന്ധവിശ്വാസങ്ങൾക്കും പ്രേതകഥകൾക്കും ഒരു കുറവും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടില്ല. ചില സമയങ്ങളിൽ പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിൽ പോലും ഇത്തരം ശക്തികളിൽ നമ്മൾ വിശ്വസിച്ചു പോകും. അത്തരത്തിൽ ദുഷ്ടശക്തികളുടെ സാന്നിധ്യം ഉണ്ട് എന്നു വിശ്വസിക്കപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിൽ ഏറ്റവും അധികം സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത് മുഖ്യധാരയിൽ നിന്നും മാറിക്കഴിയുന്ന വടക്കു കിഴക്കൻ ഇന്ത്യയിലാണ്. പ്രകൃതി സൗന്ദര്യം മാത്രമാണ് വടക്കു കിഴക്കൻ ഇന്ത്യയെ പ്രശസ്തമാക്കുന്നത് എന്നു വിചാരിച്ചാൽ തെറ്റി. ഇത്തരത്തിലുള്ള നിഗൂഢതകൾ നിറ‍ഞ്ഞ സ്ഥലങ്ങളും തേടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്. ഒരൊറ്റ മനുഷ്യജീവി പോലുമില്ലാതെ ദുരാത്മാക്കൾ മാത്രം വസിക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളും ഇവിടെ കാണാം.
വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന ഇടങ്ങളെപ്പറ്റിയും അവിടുത്തെ കഥകളെക്കുറിച്ചും കൂടുതൽ അറിയാം...

ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്, ആസാം

ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്, ആസാം

ആസാമിലെ ജോർഹട്ടിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ലോഡ്ജാണ് ഭൂട്ടാൺ ലോഡ്ജ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ ഇവിടെ എത്തുന്നവരെ ഭയപ്പെടുത്തുന്ന നിരവധി സംഭവ വികാസങ്ങള്ഡ‍ ഇവിടെ നടക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.
രാത്രികാലങ്ങളിലെ കാൽപ്പെരുമാറ്റം മുതൽ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും അകത്തെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നതുമെല്ലാം ഇവിടെ പതിവ് സംഭവങ്ങളാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ സന്ധ്യയായാൽ പ്രദേശവാസികൾ ഇതുവഴി വരാറുപോലുമില്ല. ഇവിടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഒരുത്തരം പറയുവാനില്ല. എന്തുതന്നെയായാലും ഇവിടുത്തെ ആത്മാക്കളെ കാണുവാനും ഈ കാര്യങ്ങൾ നേരിട്ട് അനുഭവിക്കാനുമായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്.

ഡോ ഹിൽസ് സ്കൂൾ, കുർസിയാംഗ്

ഡോ ഹിൽസ് സ്കൂൾ, കുർസിയാംഗ്

ഡാർജലിങ്ങിനു സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഡോ ഹിൽസ് സ്കൂളും എന്ത് എന്നോ എങ്ങനെയെന്നോ അറിയപ്പെടാത്ത തില പ്രേതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന സ്ഥലമാണ്. സ്കൂളിൻറെ പരിസരം നൂറ്റാണ്ടുകൾക്കു മുൻപ് ഒട്ടേറെ കൊലപാതകങ്ങള്‍ക്കും മറ്റും വേദിയായിരുന്ന സ്ഥലമാണത്രെ. സ്കൂളിനു പുറത്തെ സ്ഥലത്തുകൂടി നടക്കുമ്പോൾ കുടട്ടികൾ മാത്രമല്ല അധ്യാപകരും തലയില്ലാത്ത ഒരു ആൺകുട്ടിയുടെ ശരീരം നടന്നു പോകുന്നതായി കണ്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ചില പ്രത്യേക ദിവസങ്ങളിൽ ഇവിടെ കുട്ടികൾക്ക് വിചിത്രവും പേടിപ്പിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത്.

ജോളി വില്ലേജ്, അരുണാചൽ പ്രദേശ്

ജോളി വില്ലേജ്, അരുണാചൽ പ്രദേശ്

അരുണാചലിൽ ദുഷ്ടാത്മാക്കളുടെ ശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായാണ് ജോളി വില്ലേജ് അറിയപ്പെടുന്നത്. കൊടുംകൂടിനു നടുവിൽ സ്ഥിതിചെയ്യുന്ന ഇവിടുത്തെ അരുവികളിൽ മീൻ പിടിക്കുവാനും മറ്റും പോകുന്നവർക്കാണ് വിചിത്രങ്ങളായ അനുഭവങ്ങളുണ്ടാവുക. ആകാശത്തു നിന്നും കല്ലുമഴ പെട്ടുയന്നതു പോലെ കല്ലുകൾ തലയ്ക്കു മുകളിൽ പതിക്കുകയാണത്രെ ചെയ്യുന്നത്. ഇവിടുത്തെം ആളുകളുടെ വിശ്വാസമനുസരിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആത്മാക്കളുടെ വാസസ്ഥലമാണത്രെ കാട്ടിനുള്ളിലെ ഈ നദി. ഇവിടെ മീൻപിടിക്കാനെത്തുന്നവർ തങ്ങളെ ശല്യപ്പെടുത്താനെത്തുന്നവരാണെന്ന് വിചാരിച്ചാണ് ഇവർ ഉപദ്രവിക്കുന്നത് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

ജെഐഎൻഎംഎസ് ആശുപത്രി മണിപ്പൂർ

ജെഐഎൻഎംഎസ് ആശുപത്രി മണിപ്പൂർ

മണിപ്പൂരിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമായ ഇടമാണ് ജെഐഎൻഎംഎസ് ആശുപത്രി. രാത്രികാലങ്ങളിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളും ജീവനക്കാരുമാണ് അജ്ഞാത ശക്തികളുടെ രാത്രിയിലെ അക്രമണത്തിന് വിധേയമാകുന്നത്. ഗൈനക്കോളജി വാർഡിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഏറ്റവും അധികം നടക്കുന്നത്. ആശുപത്രിയിലെ മറ്റു പല വാർഡുകളിലും വരാന്തകളിലും അശരീരികളും നിലവിളികളും ഉണ്ടാകാറുണ്ടെന്ന് ആളുകൾ അവകാശപ്പെടുന്നു. എന്നാൽ എന്താണ് ഇതിനു പിന്നിലുള്ള കാരണമെന്ന് ആർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജതിംഗാ വാലി

ജതിംഗാ വാലി

എല്ലാ വർഷവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ പക്ഷികളുടെ കൂട്ട ആത്മഹത്യയ്ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലമാണ് ആസാമിലെ ജതിംഗ. രാത്രികാലങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ എത്തി ഭിത്തികളിലും ലൈറ്റുകളിലും മറ്റും തട്ടി കൂട്ടത്തോടെ മരിച്ചു വീഴുകയാണ് ഇവിടെ നടക്കുന്നത്. ഇതിനെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരും വന്ന് പഠനം നടത്തിയിരുന്നുവെങ്കിലും ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കറുത്ത വാവിൽ പക്ഷികൾ ആത്മഹത്യ ചെയ്യുന്ന സ്ഥലം എന്ന നിലയിലാണ് ജതിംഗാ വാലി സഞ്ചാരികൾക്ക് പരിചിതം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X