Search
  • Follow NativePlanet
Share
» »ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!

ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!

താന്ത്യാ ബീൽ എന്ന ഇന്ത്യൻ റോബിൻഹുഡിനെ ആരാധിക്കുന്ന റെയിൽവേ സ്റ്റേഷന്റെയും പാതാള്‍പാനി വെള്ളച്ചാട്ടത്തിന്റെയും കഥ

By Elizabath Joseph

കായംകുളം കൊച്ചുണ്ണി കേരളത്തിന്റെ റോബിൻ ഹുഡായിരുന്നു. പണക്കാരെ കൊള്ളയടിച്ച് അവരുടെ സ്വത്തുക്കൾ പാവങ്ങൾക്ക് വിതരണം ചെയ്തിരുന്ന 'നീതിമാനും ജനകീയനുമായ' കള്ളൻ. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് കൊച്ചുണ്ണി കൺകണ്ട ദൈവവും അധികാരികൾക്ക് കൊടുംകള്ളനുമായിരുന്നു. പാവങ്ങളെ സേവിച്ച് കള്ളനായി ഒടുവിൽ ചതിയിലൂടെ പിടിക്കപ്പെട്ട കൊച്ചുണ്ണി നമുക്ക് സുപരിചിതനാണ്. നമ്മുടെ കൊച്ചുണ്ണിയെപ്പോലെ മധ്യപ്രദേശുകാർക്കും ഒരാളുണ്ട്. ബ്രിട്ടീഷുകാരുടെ സ്വത്ത് കൊള്ളയടിച്ച് അവിടുത്തെ ഗ്രാമീണരെ സേവിച്ച ഒരു ധീരൻ.
ഇന്ന് ഇന്ത്യൻ റെയിൽവേ പോലും ട്രെയിൻ നിർത്തി ആദരിക്കുന്ന ധീരന്റെയും ആ നാടിന്റെയും വിശേഷങ്ങൾ..

മഹാരാഷ്ട്രയുടെ കൊച്ചുണ്ണി

മഹാരാഷ്ട്രയുടെ കൊച്ചുണ്ണി

ഇന്ത്യൻ റോബിൻഹുഡ് എന്നറിയപ്പെടുന്ന താന്ത്യാ ബീൽ മഹാരാഷ്ട്രക്കാർക്കു മാത്രമല്ല, ഇന്ത്യയ്ക്കും ഇന്ത്യൻ റെയിൽവേയ്ക്കും ഏറെ വേണ്ടപ്പെട്ട ഒരാളാണ്. കള്ളനായി അറിയപ്പെട്ടിരുന്ന ഒരാളെ ആദരിക്കാനായി അദ്ദേഹം മരണപ്പെട്ട സ്ഥലത്ത് ട്രെയിൻ നിർത്തിയാണ് റെയിൽവേ ആദരിക്കുന്നത്.

PC: Youtube

താന്ത്യാ ബീൽ

താന്ത്യാ ബീൽ

ഇന്ത്യ ഒരുകാലത്തു കണ്ട ഏറ്റവും നീതിമാനായ കള്ളൻമാരിൽ ഒരാളായിരുന്നു താന്ത്യാ ബീൽ.
ബ്രിട്ടീഷ് ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കിടയിൽ കൊടും കള്ളനായും നാട്ടുകാർക്കും ഗോത്രവർഗ്ഗക്കാർക്കും ദൈവവുമായും അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. ബീൽ എനന് ഗോത്രത്തിൽ ജനിച്ച അദ്ദേഹം അന്നത്തെ കഠിനമായ സാഹചര്യങ്ങൾകൊണ്ടും ബ്രിട്ടീഷുകാരുടെ രീതികൾകൊണ്ടുമാണ് ഒരു കള്ളനായി മാറുന്നത്. തീവെട്ടി കൊള്ളക്കാരനായി അധികാരികൾ കരുതിയിരുന്ന അദ്ദേഹത്തെ തങ്ങളുടെ ഗോത്രത്തിന്റെ പേരു കാത്ത ഒരാളായാണ് ബീൽ വംശജർ കാണുന്നത്.

PC:wikipedia

 ഇന്ത്യൻ റോബിൻ ഹുഡ്

ഇന്ത്യൻ റോബിൻ ഹുഡ്

ബ്രിട്ടീഷ് അധികാരികളുടെ സ്വത്ത് കൊള്ളയടിച്ച് പാവങ്ങൾക്കും അര്‍ഹതപ്പെട്ടവർക്കും അത്ഭുതകരമായ രീതിയിലായിരുന്നു അദ്ദേഹം എത്തിച്ചിരുന്നത്. തന്റെ അറിവിലുള്ള ആളുകൾക്ക് പണമോ മറ്റു സഹായങ്ങളോ വേണ്ടിയിരുന്നപ്പോളും അദ്ദേഹം എത്തിയിരുന്നു. പാവങ്ങളുടെ മിശിഹാ എന്നായിരുന്നു താന്ത്യാ ബീൽ അറിയപ്പെട്ടിരുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾ അദ്ദേഹത്തെ ആദരപൂർവ്വം മാമാ എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്നും ബീൽ വംശജർ മാമാ എന്നു വിളിക്കപ്പെടുന്നത് ധീരതയുടെ അടയാളമായാണ് കണക്കാക്കുന്നത്.
തങ്ങളുടെ പ്രവർത്തികൾക്ക് തടസ്സം നിന്നിരുന്ന താന്ത്യാ ബീലിനെ പിടികൂടാൻ ബ്രിട്ടീഷുകാർ ഒത്തിരി ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം അദ്ദേഹത്തെ പിടികൂടിയപ്പോൾ ന്യൂ യോർക് ടൈംസ് വരെ അത് വാർത്തയാക്കി. അവരാണ് താന്ത്യാ ബീലിനെ ആദ്യമായി ഇന്ത്യൻ റോബിൻഹുഡ് എന്നു വിളിക്കുന്നത്.

താന്ത്യയുടെ ആത്മാവിനെ വണങ്ങുന്ന റെയിൽവേ

താന്ത്യയുടെ ആത്മാവിനെ വണങ്ങുന്ന റെയിൽവേ

താന്ത്യാ ബീലിനെ ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെടുത്തുന്ന ഒരു കഥയുണ്ട്. മധ്യപ്രദേശിലെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് പാതാൾപാനി. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും അത്രതന്നെ അപകടകാരിയുമായ ഒരു വെള്ളച്ചാട്ടമാണിത്. ഇതിന്റെ സമീപത്തുവെച്ചാണ് താന്ത്യാ ബീലിനെ ബ്രിട്ടീഷുകാർ കീഴടക്കുന്നതും കൊലപ്പെടുത്തുന്നതും. പാതാൾപാനിയുടെ സമീപത്തുള്ള റെയിൽവേ ട്രാക്കൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

PC: Youtube

ആത്മാവ് ഉറങ്ങുന്ന റെയിൽവേ ട്രാക്ക്

ആത്മാവ് ഉറങ്ങുന്ന റെയിൽവേ ട്രാക്ക്

താന്ത്യാ ബീലിന്‍റെ മരണത്തിനു ശേഷം ഈ റെയിൽവേ ട്രാക്കിൽ അപകടങ്ങൾ പതിവായത്രെ. ട്രെയിനുകൾക്കു പാളം തെറ്റുന്നതും ആളുകള‍് ഈ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്നതും കൂടിയപ്പോൾ താന്ത്യയുടെ ആത്മാവിന്റെ സാന്നിധ്യമാണ് ഇതിനു കാരണം എന്നു കരുതിയ ആളുകൾ ഇവിടെ ട്രാക്കിനു സമീപം താന്ത്യയ്ക്കായി ഒരു ക്ഷേത്രം നിർമ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അന്നു മുതൽ ഇന്നു വരെ ട്രെയിനുകൾ ഇതുവഴി കടന്നു പോകുമ്പോൾ ഇവിടെ നിർത്തി അദ്ദേഹത്തെ ഒന്നു വണങ്ങിയ ശേഷം മാത്രമേ പോകാറുള്ളൂ.

ട്രെയിനുകൾ നിർത്താതെ പോയാൽ

ട്രെയിനുകൾ നിർത്താതെ പോയാൽ

ഇതുവഴി കടന്നു പോകുന്ന ട്രെയിനുകൾ ഇവിടെ താന്ത്യാ ബീലിന്റെ ക്ഷേത്രത്തിനു മുന്നിൽ നിർത്തുന്നത് ആരാധിക്കാനായി അല്ല എന്നാണ് റെിൽവേ പറയുന്നത്. പാതാൾപാനിയിൽ നിന്നും മുന്നോട്ട് പോകു കാലാകുണ്ഡിലേക്കുള്ള പാത എറെ അപകടം നിറ‍ഞ്ഞ ഒന്നാണത്രെ. അതുകൊണ്ടുതന്നെ ഇവിടെ നിർത്തി ആവശ്യമായ പരിശോധനകളും മുൻകരുതലുകളുമെടുക്കുന്നതാണെന്നാണ് ഇവരുടെ വിശദീകരണം. മാത്രമല്ല, ക്ഷേത്രത്തോടേ ചേര്‍ന്നു നിർത്തുന്നതിനാൽ എല്ലാവരും പ്രാർഥിക്കുന്നു എന്നേയുള്ളൂ.

എവിടെയാണ് ഈ റെയിൽവേ സ്റ്റേഷൻ

എവിടെയാണ് ഈ റെയിൽവേ സ്റ്റേഷൻ

മധ്യപ്രദേശിലെ ഏറ്റവും അപകടകാരിയായ പാതാൾപാനി വെള്ളച്ചാട്ടത്തിനോട് ചേർന്നാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പാതാൾപാനി റെയിൽവേ സ്റ്റേഷൻ എന്നാണിതിന്റെ പേര്. ഇൻഡോറിലെ മോ എന്ന അംബേദ്കർ നഗറിനോട് ചേർന്നാണ് ഇവിടമുള്ളത്. ഇന്‍ഡോറിൽ നിന്നും 32 കിലോമീറ്ററും മോയിൽ നിന്നും 11.4 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

ഭൂമിക്കടിയിലേക്കുള്ള വെള്ളച്ചാട്ടം

ഭൂമിക്കടിയിലേക്കുള്ള വെള്ളച്ചാട്ടം

ഐതിഹ്യങ്ങളും കഥകളും അനുസരിച്ച് പാതാളത്തോളം ആഴമുള്ള ഒരു കുഴിയിലേക്കാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നതത്രെ. ഏകദേശം 300 മീറ്ററോളം ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്താണ് ഇതിന്റ യഥാർഥ രൂപത്തിലേക്കെത്തുന്നത്.

 ജീവനെടുക്കുന്ന വെള്ളച്ചാട്ടം

ജീവനെടുക്കുന്ന വെള്ളച്ചാട്ടം

വെള്ളച്ചാട്ടച്ചിന്റെ ഭംഗി ഒരു വശത്ത് നിറഞ്ഞു നില്‌ക്കുമ്പോൾ ഇവിടെ കൂടുതലും ഭയപ്പെടേണ്ടത് ഇതിന്റെ ഭീകരതയെ തന്നെയാണ്. മഴക്കാലങ്ങളിൽ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന ഇതിന്റെ സമീപത്തെത്തുന്നവർക്ക് മുന്നറിയിപ്പില്ലാതെ വരുന്ന വെള്ളപ്പാച്ചിലിൽ നഷ്ടമാവുന്നത് സ്വന്തം ജീവൻ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടം അകലെ നിന്നും കാണുന്നതായിരിക്കും നല്ലത്. മഴ പെയ്തു കഴിഞ്ഞാൽ സമീപത്തെ നദികളിൽ നിന്നും മറ്റുമായി പെട്ടന്ന് വെള്ളം ഒഴുകിയെത്തുമ്പോൾ വെള്ളച്ചാട്ടത്തിനു താഴെ നിൽക്കുന്നവർക്ക് രക്ഷപെടാൻ സാധിക്കണമെന്നില്ല.
അപകടകാരിയാണെന്ന മുന്നറിയിപ്പ് എത്ര ഉണ്ടെങ്കിലും ഇവിടെ സന്ദർശിക്കാനെത്തുന്നവർക്ക് അതൊന്നും ഒരു വിഷയമേയല്ല. മഴക്കാലങ്ങളിൽ മുകളിൽ നിന്നും നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പാതാൾപാനി റെയിൽവേ സ്റ്റേഷൻ ഇവിടെ ഉണ്ടെങ്കിലും നാരോ ഗേജായതിനാൽ അത്രയധികം ഉപകാരമില്ലാത്ത ഒരു വഴിയാണ്. അതുകൊണ്ടു ട്രെയിൻ വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നവർക്ക് സൗകര്യം ഇൻഡോർ റെയിൽ വേ സ്റ്റേഷനിലിറങ്ങുന്നതാണ്. റോഡ് മാർഗ്ഗം തിരഞ്ഞെടുക്കുമ്പോളും അടുത്തുള്ള പ്രധാന പട്ടണം ഇന്‍ഡോർ തന്നെയാണ്. ഇവിടെ നിന്നും ആകർഷകമായ നിരക്കിൽ പാതാള്‍പാനിയിലേക്ക് ടാക്സി സർവ്വീസുകളും ബസുകളും ലഭിക്കും. പാതാൾ പാനിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഇൻഡോർ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം.

<br />കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...
കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...

പ്രേതാലയമായി മാറിയ റെയില്‍വേ സ്റ്റേഷനുകള്‍പ്രേതാലയമായി മാറിയ റെയില്‍വേ സ്റ്റേഷനുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X