Search
  • Follow NativePlanet
Share
» »ചൂടുവെള്ളത്തിൽ ചാടുന്ന ആത്മാവും ഭിത്തിയിൽ കയറുന്ന പ്രേതവും..വിചിത്രമാണ് ഈ ആരാധനാലയങ്ങൾ!!

ചൂടുവെള്ളത്തിൽ ചാടുന്ന ആത്മാവും ഭിത്തിയിൽ കയറുന്ന പ്രേതവും..വിചിത്രമാണ് ഈ ആരാധനാലയങ്ങൾ!!

വിചിത്രമായ ആചാരങ്ങൾക്കും പേടിപ്പെടുത്തുന്ന രീതികൾക്കും പേരുകേട്ട കുറച്ചിടങ്ങൾ പരിചയപ്പെടാം

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അത്രയേറെ വേരുറപ്പിച്ച ഒരു നാടാണ് നമ്മുടേത്. വിശ്വാസങ്ങളെ പലപേരുകളിലും തട്ടി മാറ്റുമ്പോഴും അതിൽ വീണ്ടും ഉറച്ച് നിൽക്കുന്നവരും ധാരാളമുണ്ട്. അത്തരത്തിൽ ഒന്നാണ് പ്രപഞ്ചത്തിനതീതമായ ശക്തികൾ. ഭൂതങ്ങളെന്നു പ്രേതങ്ങളെന്നും ആത്മാവും എന്നൊക്കെ പറഞ്ഞ് നമുക്ക് നിയന്ത്രിക്കുവാൻ സാധിക്കാത്ത പലതും നമ്മുടെ ചുറ്റിലും നടക്കുന്നു എന്ന് പലരും കരുതുന്നുണ്ട്. അതിനുപരിഹാരമായി ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയുമാണ് കൂടുതൽ പേരും സമീപിക്കുന്നതും. അത്തരത്തിൽ വിചിത്രമായ ആചാരങ്ങൾക്കും പേടിപ്പെടുത്തുന്ന രീതികൾക്കും പേരുകേട്ട കുറച്ചിടങ്ങൾ പരിചയപ്പെടാം

 മഹന്ദിപ്പൂർ ബാലാജി ക്ഷേത്രം, രാജസ്ഥാൻ

മഹന്ദിപ്പൂർ ബാലാജി ക്ഷേത്രം, രാജസ്ഥാൻ

ചൂടുവെള്ളത്തിൽ എടുത്തുചാടി ശരീരത്തിൽ ഉണ്ട് എന്നു വിശ്വസിക്കുന്ന ദുരാത്മാക്കളെ പുറത്തിറക്കുന്ന ആചാരം അറിയുമോ? അങ്ങനെയും ഇടങ്ങളുണ്ട്. രാജസ്ഥാനിലെ മഹൈന്ദിപൂർ ബാലാജി ക്ഷേത്രത്തിലാണ് വളരെ വിചിത്രമായ ഈ ആചാരമുള്ളത്. ശരീരത്തിലുള്ള ഗുരാത്മാവിനെ പരസ്യമായി ഉച്ചടനം ചെയ്യുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം കൂടിയാണിത്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ദിവസോന ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്. ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചും ഭിത്തികളിൽ തലയിടിച്ചും ഒക്ക ശരീരത്തിൽ കൂടിയിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ദുരാത്മാവിനെ ആളുകൾ പുറത്താക്കാൻ ശ്രമിക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.

PC:wikipedia

ഹസ്രത് സയ്യിദ് അലി മിരാ ദർഗ

ഹസ്രത് സയ്യിദ് അലി മിരാ ദർഗ

ഇവിടെ ദർഗയുടെ ഭിത്തിയിൽ ആളുകൾ സ്വയം കെട്ടിയിട്ട് കിടക്കുമത്രെ. അങ്ങനെ ചെയ്താൽ ആത്മാക്കൾ ശരീരത്തിൽ നിന്നും ഒഴിയുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. ഉനിവാ ഗ്രാമത്തിൽ ഒരു കോട്ട പോലെ സ്ഥിതി ചെയ്യുന്ന ഈ ദർഗയിൽ ജാതിയുടെയും മതത്തിന്റെയും ഒന്നും യാതൊരു വ്യത്യാസവുമില്ലാതെ ആയിരക്കണത്തിന് ആളുകളാണ് ഇവിടെ എത്തുന്നത്.

PC:youtube

ശ്രീകഷ്ടബൻജൻ ദേവ് ഹനുമാൻജി മന്ദിർ

ശ്രീകഷ്ടബൻജൻ ദേവ് ഹനുമാൻജി മന്ദിർ

ഹനുമാന്റെ പേരിലുള്ള ക്ഷേത്രമാണെങ്കിലും ഇവിടെ ആളുകൾ കൂടുതലായും എത്തുന്നത് ബാധ ഒഴിപ്പിക്കുവാനാണ്.

PC:youtube

ദേവ്ജി മഹാരാജ് മന്ദിർ, മധ്യപ്രദേശ്

ദേവ്ജി മഹാരാജ് മന്ദിർ, മധ്യപ്രദേശ്

ഭൂതോച്ചാടനത്തിനായി ഇവിടെ എത്തുന്ന ആളുകൾ തങ്ങളുടെ കയ്യിൽ കർപ്പൂരം വെച്ച് കത്തിക്കുമത്രെ. അങ്ങനെ ചെയ്താൽ ശരീരത്തിലെ ദുരാത്മാക്കൾ ഇറങ്ങി പോകും എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. കയ്യിൽ കത്തിന്ന കർപ്പൂരവുമായി പൊള്ളൽ സഹിക്കാനാവാതെ ആളുകൾ ഓടുന്നതും പിന്നീട് കയ്യിലെ അവശിഷ്ടങ്ങൽ വിശുദ്ധ ചൂൽ ഉപയോഗിച്ച് അടിയ്ക്കുന്നതും ഇവിടുത്തെ പതിവു കാഴ്ചയാണ്. ഇവിടെ എല്ലാ വർഷവും ഒരു ഭൂത് മേളയും നടത്താറുണ്ട്.

PC: Darkroom

ദത്താത്രേയ മന്ദിർ ഗംഗാപൂർ

ദത്താത്രേയ മന്ദിർ ഗംഗാപൂർ

ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടന്ന് ദൈവത്തെ ചീത്ത വിളിക്കുന്ന അപൂർവ്വ ആചാരമുള്ള ക്ഷേത്രമാണിത്. കർണ്ണാടകയിലെ ഈ വിചിത്ര ക്ഷേത്രത്തിൽ പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസമാണ് പ്രത്യേക ആചാരങ്ങൾക്കായി ആളുകൾ എത്തുക. രാവിലെ ആളുകൾ എത്തിക്കഴിഞ്ഞാൽ 11.30 ന് മഹാമംഗൾ ആരതിയ്ക്ക് തുടക്കമാവും ഈ സമയം ആഅവിടെ കൂടിയിരിക്കുന്ന ആളുകൾ ചീത്തപറയുന്നതും ബഹളം വയ്ക്കുന്നതും ദൈവത്തിനെതിരായ മോശം പരാമർശങ്ങള്‍ നടത്തുനന്തും ഒക്കെ കാണാം. അങ്ങനെയുള്ളവരുടെ ഉള്ളിൽ ദുരത്മാവ് വസിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിലർ ക്ഷേത്രത്തിന്റെ തുവരുകൾക്കു മുകളിൽ കയറിയിരിക്കുവാൻ വരെ ശ്രമിക്കാറുണ്ട്.

PC:dailymail

നിസാമുദ്ദീൻ ദർഗ, ഡെൽഹി

നിസാമുദ്ദീൻ ദർഗ, ഡെൽഹി

ഡെൽഹിയിലെ അത്യാവശ്യം തിരക്കേറിയ ഒരു ടൂറിസ്റ്റ്, തീർഥാടന കേന്ദ്രമാണ് നിസാമുദ്ദീൻ ദർഗ.എന്നാൽ അവിടെ തന്നെ ആളും അനക്കവുമില്ലാത്ത ഒരു ചെറിയ മുറി കൂടി കാണുവാൻ സാധിക്കും.അതിനുള്ളിൽ നിന്നും ഇടയ്ക്കിടെ നിലവിളികളും കരച്ചിലുകളും ഒക്കെ കേൾക്കുവാൻ സാധിക്കുമത്രെ. ഇവിടെ ഭൂതോച്ചാടനം നടക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

PC:wikipedia

ചണ്ഡി ദേവി ക്ഷേത്രം ഹരിദ്വാർ

ചണ്ഡി ദേവി ക്ഷേത്രം ഹരിദ്വാർ

ദേവിയുടെ ഏറ്റവും ഉഗ്രകോപിയായ മൂർത്തിഭാവങ്ങളിൽ ഒന്നായാണ് ചണ്ഡി ദേവി അറിയപ്പെടുന്നത്. ഹരിദ്വാറിലെ ഈ ചണ്ഡി ദേവി ക്ഷേത്രം അറിയപ്പെടുന്നത് അവിടുത്തെ പ്രതബാധ ഒഴിപ്പിക്കുന്ന പ്രവർത്തികളുടെ പേരിലാണ്. നവരാത്രി നാളുകളിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ പൂജകളും മറ്റും നടക്കുന്നത്.

PC:Ssriram mt

പ്രേതബാധയുള്ള ആരാധനാലയങ്ങൾ

ബീഹാറിന്‍റെയും ഉത്തർപ്രദേശിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിചിത്രമായ കാര്യങ്ങൾക്കു പേരുകേട്ടതാണ്. നിരാശനായ ഒരു ബ്രാഹ്മണന്റെ ആത്മാവ് ഇവിടെ അലഞ്ഞു നടക്കുന്നു എന്ന വിശ്വാസത്തിൽ അതിനെയാണ് ഇവിടെ ആരാധിക്കുന്നത്.ഭൂതങ്ങളിൽ നിന്നും പ്രേതങ്ങളിൽ നിന്നും ഒക്കെ മോചനം ലഭിക്കാനായി ധാരാളം ആളുകൾ ഇവിടെ എത്താറുണ്ടത്രെ.

PC:Kalkamandir

സാന്ത് സബിർ ഷാ ദർഗാ, ചായ്ൻപൂർ

സാന്ത് സബിർ ഷാ ദർഗാ, ചായ്ൻപൂർ

മുൻപ് പറഞ്ഞ ക്ഷേത്രങ്ങളിലേതു പോലെ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾക്കായി ആളുകൾ എത്തിച്ചേരുന്ന ഇടമാണ് ചായ്ൻപൂരിലെ സാന്ത് സബിർ ഷാ ദർഗാ. ബാധ അല്ലെങ്കിൽ ആത്മാവ് കയറി എന്നു വിശ്വസിക്കപ്പെടുന്ന പുരുഷൻമാർ ക്ഷേത്രത്തിന്റെ മതിലുകളിൽ സ്വയം ബന്ധിതരായി കിടക്കുമത്രെ. അങ്ങനെ ആത്മാവ് ഇറങ്ങിപ്പോയി എന്നു തോന്നുമ്പോൾ തിരികെപോകാം എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.

 വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം

വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം

എന്നാൽ ഇക്കാര്യങ്ങളില്‍ എന്തേലും സത്യം ഉണ്ടോ എന്നു ചോദിച്ചാൽ കുറച്ചധികം ചിന്തിക്കേണ്ടി വരും. ഇതിൽ വിശ്വസിക്കുന്നവരും ഇതെല്ലാം തട്ടിപ്പാണെന്നു പറയുന്നവരും നമ്മുടെ ഇടയിൽ തന്നെ ധാരാളമുണ്ട്.

കടുകുമണിയോളം വിശ്വാസം മതി...അങ്ങനെയെങ്കിൽ ചൂണ്ടുവിരലിലുയർത്താം 90 കിലോയുള്ള ഈ കല്ല്!!കടുകുമണിയോളം വിശ്വാസം മതി...അങ്ങനെയെങ്കിൽ ചൂണ്ടുവിരലിലുയർത്താം 90 കിലോയുള്ള ഈ കല്ല്!!

ശാസ്ത്രവും ക്ഷേത്രവും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം...!!ശാസ്ത്രവും ക്ഷേത്രവും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം...!!

രക്തമൊലിക്കുന്ന ശിവലിംഗം...അത് മറയ്ക്കാന്‍ ചന്ദനം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി....വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!രക്തമൊലിക്കുന്ന ശിവലിംഗം...അത് മറയ്ക്കാന്‍ ചന്ദനം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി....വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

Read more about: temples mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X