Search
  • Follow NativePlanet
Share
» »ബ്രിട്ടീഷുകാർ കണ്ടെത്തിയ ദ്വീപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന കടലിലെ മിന്നാമിനുങ്ങുകൾ

ബ്രിട്ടീഷുകാർ കണ്ടെത്തിയ ദ്വീപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന കടലിലെ മിന്നാമിനുങ്ങുകൾ

ആൻഡമാൻ യാത്രയിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടങ്ങളിലൊന്നാണ് ഹാവ്ലോക്ക് ദ്വീപ്. ബീച്ചുകൾക്കും ഡൈവിങ്ങിനുമാണ് ഇവിടം പ്രശസ്തം.

ഹാവ്ലോക്ക് ദ്വീപ്... സഞ്ചാരികളുടെ സ്വർഗ്ഗം....സ്വർണ്ണ മണൽത്തരികൾ നിറഞ്ഞ തീരങ്ങളും ആഴം കുറഞ്ഞ കടലും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന ഹാവ്ലോക്ക് ദ്വീപിന് ഇതിലും യോജിക്കുന്ന മറ്റൊരു പേരില്ല. പവിഴപ്പുറ്റുകളും കരയിലെ നിറഞ്ഞുകിടക്കുന്ന കാടുകളും ഒക്കെയായി കിടക്കുന്ന ഈ കൊച്ചു ദ്വീപിന് പറയുവാൻ കഥകൾ ഒട്ടേറെയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മുൻപേ തുടങ്ങുന്ന ചരിത്രവും പേരിലെ പോലെ തന്നെ കാഴ്ചകളിലും പുലർത്തുന്ന വ്യത്യസ്തതയും ഒക്കെ ഹാവ്ലോക്കിന്റെ മാത്രം പ്രത്യേകതകളാണ്. ഒരു ക്യാൻവാസിൽ പ്രകൃതി ചായം ചാലിച്ചപോലെയുള്ള ഈ ദ്വീപിന്‍റെ വിശേഷങ്ങളിലേക്ക്...

ഹാവ്ലോക്ക് ദ്വീപ്

ഹാവ്ലോക്ക് ദ്വീപ്

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മനോഹരവും ഏറ്റവും അധികം ആളുകൾ താമസിക്കുന്നതുമായ ഒരു ദ്വീപാണ് ഹാവ്ലോക്ക് ഐലൻഡ് എന്ന ഹാവ്ലോക്ക് ദ്വീപ്. വ്യത്യസ്ത കാഴ്ചകളൊരുക്കുന്ന ബീച്ചുകളും സാഹസിക വിനോദങ്ങളുമാണ് ഹാവ്ലോക്കിന്റെ പ്രത്യേകത.

PC:Shimjithsr

ഹാവ്ലോക്ക് എന്നാൽ

ഹാവ്ലോക്ക് എന്നാൽ

യഥാർഥത്തിൽ ഹാവ്ലോക്ക് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരാണ് ഈ സ്ഥലത്തിന് ഹാവ്ലോക്ക് എന്ന പേരു നല്കിയത്.ഇവിടുത്തെ ബ്രിട്ടീഷ് മേജർ ജനറലായിരുന്ന ഹെന്റി ഹാവ് ലോക്കിന്റെ പേരിൽ നിന്നുമാണ് ഈ പേരു വന്നത്. എന്നാൽ ഇന്ത്യൻ ഭരണകൂടം ബ്രിട്ടീഷുകാർ നല്കിയ ഈ പേര് മാറ്റി ഒരു ഇന്ത്യൻ പേരു കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

PC:Joe tarafdar

ആൻഡമാനിലെത്തുന്നവരുടെ പ്രിയ കേന്ദ്രം

ആൻഡമാനിലെത്തുന്നവരുടെ പ്രിയ കേന്ദ്രം

ആന്‍ഡമാൻ നിക്കോഹാർ ദ്വീപസമൂഹങ്ങൾ കാണാൻ പുറപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഹാവ്ലോക്ക്. ആൻഡമാൻ യാത്രയിൽ ഹാവ്ലോക്ക് സന്ദർശിച്ചില്ലെങ്കിൽ ആ യാത്ര പൂർണ്ണമാവില്ല എന്നു വിശ്വസിക്കുന്നവരാണ് സഞ്ചാരികളിൽ അധികവും.

PC:Prabhu Jay

 റിച്ചീസ് ആര്‍ക്കിപെലാഗോ

റിച്ചീസ് ആര്‍ക്കിപെലാഗോ

ആന്‍ഡമാൻ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപുകളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ കൂട്ടത്തിൽ പ്രധാനിയാണ് ഹാവ്ലോക്ക് ഐലൻഡ്. ഹീൽ ഐലൻഡിനും നെയ്ൽ ഐലൻഡിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
റിച്ചീസ് ആര്‍ക്കിപെലാഗോയിൽ ഏറ്റവും വലുപ്പം കൂടിയ ദ്വീപാണിത്. ഹെന്‍റി ലോറൻസ് ഐലൻഡ്, ജോൺ ലോറൻസ് ഐലൻഡ്, പീൽ ഐലൻഡ്, വില്ഡസൺ ഐലൻഡ്, നീൽ ഐലൻഡ് തുടങ്ങിയവ ഇക്കൂട്ടത്തിലെ മറ്റു ദ്വീപുകളാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ നിന്നും 20 കിലോമീറ്ററോളം മാറിയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിലാണ് ഇവിടമുള്ളത്.

PC:Dr. K. Vedhagiri

ആറു ഗ്രാമങ്ങൾ

ആറു ഗ്രാമങ്ങൾ

ആറു ഗ്രാമങ്ങളിലായി ആറായിരത്തിലധികമാണ് ഹാവ്ലോക്ക് ഐലൻഡിൻറെ ആകെയുള്ള ജനസംഖ്യ. ഗോവിന്ദ നദർ, വിജോയ് നഗർ, ശ്യാം നഗർ, കൃഷ്ണ നഗർ, രാധാ നഗർ, ശ്യാം നഗറിനും കൃഷ്ണ നഗറിനും ഇടയിലുള്ള റോഡ് എന്നിങ്ങനെ ആറു ഗ്രാമങ്ങളാണ് ഇവിടുത്തേത്.

PC:Mahima Bhargava

 രാധാനഗർ ബീച്ച്

രാധാനഗർ ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റും വൃത്തിയും ക്വാളിറ്റിയുമുള്ള ബീച്ച് എന്ന നിലയിൽ പേരുകേട്ടതാണ് രാധാനഗർ ബീച്ച്. ടൈം മാഗസിൻ നടത്തിയ തിരഞ്ഞെടുപ്പിലാണ് രാഝാനഗർ ബീച്ച് ഈ അംഗീകാരം നേടുന്നത്. ഫെറിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ ബീച്ചുള്ളത്.വെളുത്ത മണലാണ് ഈ ബീച്ചിലേത്.

PC:Ashwithini

വിജയനഗർ ബീച്ച്

വിജയനഗർ ബീച്ച്

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന മനോഹരമായ മണൽപ്പരപ്പുള്ള ബീച്ചാണ് വിജയനഗർ ബീച്ച്. തീരത്തോട് ചേർന്നു നിൽക്കുന്ന മെഹുവ മരങ്ങളാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഹാവ്ലോക്കിലെ പ്രധാന റിസോർട്ടുകളിലൊന്നായ ഡോൾഫിൻ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

PC:Official Site

എലിഫന്റ് ബീച്ച്

എലിഫന്റ് ബീച്ച്

കടലിലെ സാഹസിക വിനോദങ്ങളിലൊന്നായ സ്നോർകലിങ്ങിനു പേരുകേട്ട ബീച്ചാണ് എലിഫന്റ് ബീച്ച്. പവിഴപ്പുറ്റുകളും കടൽക്കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകതകൾ. ഹാവ്ലോക്ക് ജെട്ടിയിൽ നിന്നും 40 മിനിട്ട് ക്രൂസിൽ സഞ്ചരിച്ചാൽ എലിഫന്റ് ബീച്ചിലെത്താം

PC:Official Site

കലപാത്തർ ബീച്ച്

കലപാത്തർ ബീച്ച്

സഞ്ചാരികൾക്കിടയിൽ അത്രയൊന്നും പ്രശസ്തമാകാത്ത ഒരിടമാണ് കലപാത്തർ ബീച്ച്. ഹാവ്ലോക്ക് ജെട്ടിയിൽ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് മനോഹരമായ മണൽത്തരികളാൽ നിറഞ്ഞതാണ്. കറുത്ത കല്ലുകളാണ് ഇതിൻറെ പ്രത്യേകത.

PC:Official Site

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

കാഴ്ചകൾക്കു പുറമേ കടലിലേക്കിറങ്ങിയുള്ള ആഘോഷങ്ങൾക്കു പേരുകേട്ട ഇടമാണ് ഹാവ്ലോക്ക് ദ്വീപ്. ബീച്ച് കോംബിങ്, സ്കൂബാ ഡൈവിങ്, സീ വാക്ക്, സ്നോർകലിങ്, സർഫ് റൈഡിങ്ങ്, ഫിഷിങ്ങ്, ആനപ്പുറത്തുള്ള യാത്ര, ട്രക്കിങ്ങ്, കയാക്കിങ്ങ്, സെയിലിങ്ങ്, പക്ഷി നിരീക്ഷണം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഡൈവിങ്ങ് സൈറ്റുകൾ

ഡൈവിങ്ങ് സൈറ്റുകൾ

വളരെ സമ്പന്നമായ കടലാണ് ഇവിടെയുള്ളതിനാൽ സ്കൂബാ ഡൈവിങ്ങിന് ആൻഡമാനിലെ ഏറ്റവും യോജിച്ച സ്ഥലമാണ് ഹാവ്ലോക്ക്. സെഡക്ഷന്‍ പോയൻറ്, അക്വേറിയം, ലൈറ്റ് ഹൗസ്, പൈലറ്റ് റീഫ്,മാക് പോയന്റ്, മിനർവ്വ ലെഡ്ജ്, ടർട്ടിൽ ബേ തുടങ്ങിയവ ഇവിടുത്തെ മികച്ച സ്കൂബാ ഡൈവിങ്ങ് സൈറ്റുകളാണ്.
ഡിസംബർ മുതൽ മേയ് വരെയാണ് ഇവിടെ ഡൈവിങ്ങിനു പറ്റിയ സമയം.

ആനപ്പുറത്തെ യാത്രകൾ

ആനപ്പുറത്തെ യാത്രകൾ

ആൻഡമാനിലെ മറ്റു ദ്വീപുകളെ അപേക്ഷിച്ച് ആനകൾ ധാരാളമുള്ള ഇടമാണിത്. മലയാളികൾക്ക് ഇതൊരു പ്രത്യേക കാഴ്ച അല്ലെങ്കിലും ഇതുതേടി എത്തുന്ന വിദേശികൾ കുറച്ചധികമുണ്ട് ഇവിടെ. കാട്ടില്ഡ‍ മരംപിടിക്കാനും മറ്റുമായാണ് ആദ്യമായി ഇവിടെ ആനകളെത്തിയത്. ഇന്ന് ഇവിടുത്തെ വിനോദസഞ്ചാരത്തിൻറെ ഒഴിച്ചു നിർത്താനാവാത്ത ഒന്നാണ് ആനകള്‍. എലിഫന്റ് ബീച്ചിലാണ് ആനകൾ ഉള്ളത്.

PC:Official Site

പ്രവചിക്കുവാൻ പറ്റാത്ത കടൽ

പ്രവചിക്കുവാൻ പറ്റാത്ത കടൽ

ഹാവ്ലോക്ക് ദ്വീപിലെ കടലിന്റെ പ്രത്യേകത അതിന്റെ സ്വഭാവം പ്രവചിക്കുവാൻ സാധിക്കില്ല എന്നതാണ്. പകൽ സമയങ്ങളിൽ ഇവിടെ ബീച്ചുകളിൽ കടലിറങ്ങി കിടക്കുന്ന രീതിയിലായിരിക്കും. പിന്നീട് ഉച്ചകഴിയുമ്പോഴാണ് കടല്‍ കയറി വരിക. സൂര്യന്റെയും ചന്ദ്രന്റെയും ചില പ്രതിഭാസങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുക.

PC:Official Site

രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന മിന്നാമിനുങ്ങുകൾ

രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന മിന്നാമിനുങ്ങുകൾ

ഹാവ്ലോക്ക് ദ്വീപിൻറെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് രാത്രികാലങ്ങളിൽ കടലിൽ നിന്നും വരുന്ന പ്രകാശമാണ്. ബയോലുമിനസെൻസ് എന്നറിയപ്പെടുന്ന ഇത് ഒരു പ്രത്യേക പ്രതിഭാസമാണ്. പ്ലാങ്ടൺ എന്നറിയപ്പെടുന്ന കടലിലെ വ്യത്യസ്തങ്ങളായ ജീവജാലങ്ങളാണ് ഈ അപൂർവ്വ പ്രകാശം പുറപ്പെടുവിക്കുന്നത്. ആൻജമാനിൽ ഹാവ്ലോക്കിൽ മാത്രമാണ് ഇത് കാണാൻ സാധിക്കുക.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആന്‍ഡമാനിന്റെ തലസ്ഥാനമായ പോർട് ബ്ലെയറിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഹാവ്ലോക്ക് സ്ഥിതി ചെയ്യുന്നത്, ആൻഡമാനിലെ ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് സർവ്വീസിന്റെ നേതൃത്വത്തിൽ ഫീനിക്സ് ബേ ജെട്ടിയിൽ നിന്നും പോർട്ട് ബ്ലെയറിൽ നിന്നും ദിവസേന സർവ്വീസുകൾ നടത്താറുണ്ട്. ഇതു കൂടാതെ ധാരാളം സ്വകാര്യ ക്രൂയിസുകളിടെയും സർവ്വീസ് ലഭ്യമാണ്.
ഹാവ്ലോക്ക് ദ്വീപിലെത്തിയാൽ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് പോകുവാൻ ഓട്ടോ റിക്ഷാ, ടാക്സി, ബസ്, ബൈക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കൂടാതെ പോർട് ബ്ലെയറിൽ നിന്നും ഹാവ്ലോക്കിലേക്ക് സിവിൽ ഏവിഷേ?ൻ ഡിപ്പാർട്മെന്റിന്റെ ഹെലികോപ്ടർ സർവ്വീസുകളും ഉണ്ട്.

PC:Official Site

 താമസസൗകര്യം

താമസസൗകര്യം

ഏറ്റവും കൂടിയ താമസസൗകര്യങ്ങൾ മുതൽ ടെന്റടിച്ച് ക്യാംപ് ചെയ്യുവാനുള്ള സൗകര്യങ്ങൾ വരെ ഒരുക്കുന്ന ഇടമാണ് ഹാവ്ലോക്ക്. ടൂറിസം ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഡോൾഫിൻ റിസോർട്ടാണ് ഏറ്റവും യോജിക്കുന്ന താമസസ്ഥലം. ഏകദേശം അൻപതോളം റിസോർട്ടുകൾ ഇവിടെയുണ്ട്.

ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!!ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!!

ചന്ദ്രനിലും ചൊവ്വയിലും പോകാം... പക്ഷേ ഈ ദ്വീപിൽ മാത്രം!!ചന്ദ്രനിലും ചൊവ്വയിലും പോകാം... പക്ഷേ ഈ ദ്വീപിൽ മാത്രം!!

കാശെറിയാതെ ആന്‍ഡമാനിൽ കറങ്ങണോ..എങ്കിൽ വിട്ടോളൂകാശെറിയാതെ ആന്‍ഡമാനിൽ കറങ്ങണോ..എങ്കിൽ വിട്ടോളൂ

നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!! നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!!

Read more about: andaman beach travel travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X