Search
  • Follow NativePlanet
Share
» »എവിടെ തിരിഞ്ഞാലും മഴവില്ല്!! ലോക മഴവില്‍ തലസ്ഥാനമായി ഹവായ്

എവിടെ തിരിഞ്ഞാലും മഴവില്ല്!! ലോക മഴവില്‍ തലസ്ഥാനമായി ഹവായ്

ഏഴു നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന മഴവില്ലിനോളം കൗതുകമുണര്‍ത്തുന്ന കാഴ്ച എന്നും പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ്. എത്ര കണ്ടാലും മാറാത്ത കൗതുകവും മഴവില്‍ക്കാഴ്ചകള്‍ക്കു സ്വന്തം.

ഏഴു നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന മഴവില്ലിനോളം കൗതുകമുണര്‍ത്തുന്ന കാഴ്ച എന്നും പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ്. എത്ര കണ്ടാലും മാറാത്ത കൗതുകവും മഴവില്‍ക്കാഴ്ചകള്‍ക്കു സ്വന്തം. മഴപെയ്തു തെളിഞ്ഞ മാനത്തില്‍ വളരെ അപ്രതീക്ഷിതമായി വന്നെത്തുന്ന മഴവില്ല് അങ്ങനെ എപ്പോഴും കാണുവാന്‍ കി‌ട്ടുന്ന കാഴ്ചയൊന്നുമല്ല.എന്നാല്‍ ഹവായിക്കാര്‍ക്ക് അങ്ങനെയല്ല. അവിടെ എപ്പോള്‍ നോക്കിയാലും മഴവില്ലിന്റെ കാഴ്ചകളാണ്. ലോകത്തില്‍ ഏറ്റവും എളുപ്പത്തില്‍ ഏറ്റവും മനോഹരമായ മഴവില്‍ കാഴ്ചകള്‍ ഒരുക്കുന്ന ഹവായിക്ക് മറ്റൊരു വിളിപ്പേരു കൂടിയുണ്ട്!!

 ഹവായി

ഹവായി

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട കേന്ദ്രമായി അറിയപ്പെടുന്ന ഹവായ് അമേരിക്കയില്‍ ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ്. അമേരിക്കന്‍ തലസ്ഥാനമായ ഹവായ് അമേരിക്കന്‍ മെയിന്‍ ലാന്‍ഡില്‍ നിന്നും 2,400 മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമധികം അമേരിക്കക്കാര്‍ തേ‌ടിയെത്തുന്ന വെക്കേഷന്‍ കേന്ദ്രമായ ഹവായി അതിശയിപ്പിക്കുന്ന കാഴ്ചകള്‍ നിറഞ്ഞ നാടു കൂടിയാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹവായിയില്‍ വിനോദ സഞ്ചാരത്തിനായി എത്തുന്നത്.

 ലോകമഴവില്‍ തലസ്ഥാനം

ലോകമഴവില്‍ തലസ്ഥാനം

പ്രത്യേകതകളും ആകര്‍ഷണങ്ങളുമം ഏറെയുള്ള നാടാണ് ഹവായ്. ആ പ‌ട്ടികയിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്ന വിശേഷണമാണ് ലോക മഴവില്‍ തലസ്ഥാനം എന്നത്. ലോകത്തിലേ‍ ഏറ്റവും മനോഹരവും വ്യക്തവുമായി മഴവില്‍ കാണുവാന്‍ സാധിക്കുന്ന ഇടമായാണ് ഹവായിലെ വിശേഷിപ്പിക്കുന്നത്. മാനോയിലെ ഹവായി സര്‍വ്വകലാശാലയിലെ അന്തരീക്ഷ പഠന ശാസ്ത്രജ്ഞരാണ് ഈ വിശേഷണം ഹവായിക്ക് നല്കിയിരിക്കുന്നത്.

 മഴവില്‍ കാണുവാന്‍ പറ്റിയ ഇടം

മഴവില്‍ കാണുവാന്‍ പറ്റിയ ഇടം

സമുദ്രത്തിലെ ഹവായിയുടെ സ്ഥാനവും ഇവി‌ടുത്തെ കാലാവസ്ഥയും പരിസ്ഥിതിയും തെളിമയാര്‍ന്ന അന്തരീക്ഷവും ഒക്കെ ചേരുന്നതുകൊണ്ടാണ് ഇത്രയും ഭംഗിയിലും വ്യക്തതയിലും മഴവില്‍ കാണുവാന്‍ സാധിക്കുന്നതത്രെ. ഹവായിയിലെ ഉപ ഉഷ്ണമേഖലാ കാലാവസ്ഥയും മൊത്തത്തിലുള്ള കാലാവസ്ഥാ രീതിയും ഇടയ്ക്കിടെ മഴ പെയ്യുകയും മഴയ്ക്കിടയിലുള്ള തെളിഞ്ഞ ആകാശത്തിന് കാരണമാവുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള മഴവില്ലുകൾ പ്രത്യക്ഷമാകുന്നതിലെ മറ്റൊരു നിർണായക ഘടകം ഹവായിയിലെ പർ‌വ്വതങ്ങളാണ്, ഇത് കാറ്റിന്റെ ഒഴുക്ക് മുകളിലേക്ക് ഉയർത്തുകയും മേഘങ്ങൾ രൂപപ്പെടുകയും മഴ ഉൽ‌പാദിപ്പിക്കുകയും ചെയ്യുന്നു. പർവതങ്ങളില്ലെങ്കിൽ, 17 ഇഞ്ച് വാർഷിക മഴയുള്ള മരുഭൂമിയായിരിക്കും ഹവായ് എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

 മലിനീകരണമില്ല

മലിനീകരണമില്ല

ഹവായിയൻ ദ്വീപുകൾ പ്രധാന കരയില്‍ നിന്നും വളരെ വിദൂര സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്, ഇവിടത്തെ വായു വളരെ ശുദ്ധവും മലിനീകരണരഹിതവുമാണ്, ഇത് നിറങ്ങളുടെ പൂർണ്ണ വര്‍ണ്ണരാജിയുള്ള നിരവധി ശോഭയുള്ള മഴവില്ലുകൾക്ക് കാരണമാകുന്നു. പരന്ന നിലത്ത് ഒരു മഴവില്ല് കാണാൻ സൂര്യൻ ചക്രവാളത്തിന്റെ 40 ഡിഗ്രിയിൽ ആയിരിക്കണം.

 ഹവായിയും മഴവില്ലും

ഹവായിയും മഴവില്ലും

ഹവായിയുടെ സംസ്കാരവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് മഴവില്ല്, പലപ്പോഴും അവരുടെ കലാരൂപങ്ങളിലും ഭാഷയിലും മഴവില്ലിനെ പ്രത്യേകമായിത്തന്നെ പരാമർശിക്കുന്നു. ഭൂമിയിൽ പറ്റിപ്പിടിച്ച മഴവില്ലുകൾ (യാകോകോ), സ്റ്റാൻഡിംഗ് റെയിൻബോ ഷാഫ്റ്റുകൾ (കഹിലി), കഷ്ടിച്ച് കാണാവുന്ന മഴവില്ലുകൾ (പനകിയ), മൂൺബോസ് (അന്യൂ കൗപോ) എന്നിവ ഉൾപ്പെടെ ഹവായിയൻ ഭാഷയിൽ മഴവില്ലുകളെ വിവരിക്കാൻ വിവിധ പേരുകൾ ഉപയോഗിക്കുന്നു.

കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍

ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്

Read more about: world travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X