Search
  • Follow NativePlanet
Share
» »സഞ്ചാരികളെ പണം നല്കി പറഞ്ഞു വിടുന്ന ഹവായ്

സഞ്ചാരികളെ പണം നല്കി പറഞ്ഞു വിടുന്ന ഹവായ്

സഞ്ചാരികളു‌‌ടെ ചങ്കിലേക്ക് നേരേ കയറിക്കൂടിയ ഇടങ്ങളിലൊന്നാണ് ഹവായ്. അണിഞ്ഞൊരുങ്ങിയിരിക്കുന്ന പ്രകൃതി മാത്രമല്ല, അതിമനോഹരങ്ങളായ തീരങ്ങളും കാഴ്ചകളും സുന്ദരങ്ങളായ പ്രഭാതങ്ങളും എല്ലാം ചേരുമ്പോള്‍ ഇവിടം തികച്ചും സ‍ഞ്ചാരികളുടെ സ്വര്‍ഗ്ഗമായി മാറുന്നു. മനസ്സിലെടുത്തവെച്ച മിക്ക ഹോളിവുഡ് സിനിമകളുടേയും പ്രധാന ലൊക്കേഷന്‍ ഹവായ് ആയിരുന്നുവെന്ന് അറിയുമ്പോള്‍ മാത്രമേ ഈ നാടിന്‍റെ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.
ലോകമെങ്ങും കോവിഡ്-19 പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇവിടെ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് തിരികെ പോകുവാന്‍ പണം നല്കുകയാണ് ഹവായ് ടൂറിസം. ഹവായ് ടൂറിസത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും അവര്‍ ഏറ്റെടുത്തിരിക്കുന്ന പുതിയ പ്രവര്‍ത്തികളെക്കുറിച്ചും വായിക്കാം.

ഹവായ് ലാവയുടെ മുകളിലെ നഗരം

ഹവായ് ലാവയുടെ മുകളിലെ നഗരം

ബീച്ചുകളും അഗ്നിപര്‍വ്വതങ്ങളും കൊണ്ട് സഞ്ചാരികളുടെ മനസ്സല്‍ കയറിപ്പറ്റിയ നാടാണ് ഹവായ്. ലാവയു‌ടെ മുകളില്‍ പണിതുയര്‍ത്തിയ ഈ നഗരം എന്നും സഞ്ചാരികള്‍ക്ക് വിസ്മയങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എട്ടുദ്വീപുകളാണ് ഇവിടെയുള്ളത്. അതിലും എടുത്തു പറയേണ്ട വസ്തുത ഇവിടുത്തെ അഞ്ച് അഗ്നിപര്‍വ്വതങ്ങളാണ്. ഇവ പൊട്ടിത്തെറിച്ച് പുറത്തു വരുന്ന ലാവയില്‍ നിന്നുമാണ് ഈ നാട് രൂപപ്പെട്ടിരിക്കുന്നത്,

ഓരോ ദിവസവും വികസിക്കുന്ന നാട്

ഓരോ ദിവസവും വികസിക്കുന്ന നാട്

ഓരോ ദിവസവും ലാവാ പ്രവാഹത്താല്‍ വലുതായിക്കൊണ്ടിരിക്കുന്ന ഇടമാണ് ഹവായ് ദ്വീപ്. ഉത്തര പസഫിക് സമുദ്രത്തിന്റെ നടുവിലായി തന്നെ കിടക്കുന്ന ഈ ദ്വീപസമൂഹം ഇതിന്‍റെ പ്രത്യേകതകള്‍ കൊണ്ട് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അഞ്ച് അഗ്നിപര്‍വ്വതങ്ങള്‍

അഞ്ച് അഗ്നിപര്‍വ്വതങ്ങള്‍

അഞ്ച് അഗ്നിപര്‍വ്വതങ്ങളാണ് ഹവായുടെ പ്രത്യേകത. പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമാണ് ഇവയ്ക്കുള്ളത്. അതിലേറ്റവും പ്രധാനി കൊഹാലയാണ്. ഏറ്റവും പഴക്കമുള്ള ഈ അഗ്നിപര്‍വ്വതം കഴിഞ്ഞ 60,000 വര്‍ഷങ്ങളായി നീണ്ട നിദ്രയിലാണ്. രണ്ടാമത്തെ ആള്‍ മൗന കിയ. അവസാനമായി പൊട്ടിത്തെറിച്ചത് ഏകദേശം 3600 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അഞ്ചില്‍ ബാക്കി മൂന്നൂും ഇപ്പോഴും സജീവമാണ്. കീലൗഎയ എന്ന മൂന്നാമത്തെ അഗ്നി പര്‍വ്വതം ഇപ്പോഴും ലാവ പുറത്തേക്കൊഴുക്കി നില്‍ക്കുകയാണ്.

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം‌

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം‌

അഗ്നിപര്‍വ്വതങ്ങളു‌‌ടെ ഇടയിലൂ‌ടെയുള്ള യാത്രയും ഹെലികോപ്ടറുകളില്‍ ഇതിനു മുകളിലൂടെ പറക്കുന്നതും ബീച്ചും രാത്രി ജീവിതവും ലാവ വന്നുറച്ചു പോയ ഭൂമിയിലൂടെയുള്ള നടത്തവുമെല്ലാം ഹവായിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

കോവിഡിലെ ഹവായി‌

കോവിഡിലെ ഹവായി‌

കൊറോണ വൈറസ് ബാധയില്‍ ഹവായിയും വലയുകയാണ്. ടൂറിസം കേന്ദ്രങ്ങള്‍ ആളുകളെ സ്വീകരിക്കുന്നത് താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. അതേ സമയം കുടുങ്ങി പോയത് ഇവിടെ എത്തിയ വിദേശ സഞ്ചാരികളാണ്. സ്വന്തം നാട്ടിലേക്ക് പോകുവാനാകാതെ ഇവിടെ കുടുങ്ങി പോയ സഞ്ചാരികളെ തിരികെ അയക്കുവാന്‍ വ്യത്യസ്തമായ ആശയമാണ് ഹവായ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

പണം നല്കി തിരികെ അയക്കും

പണം നല്കി തിരികെ അയക്കും

കോവിഡ് കാലത്ത് ഇവിടെയുള്ള സഞ്ചാരികളെ അവരവരുടെ നാട്ടിലേക്ക് തിരികെ അയക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വെറുതേയല്ല, സഞ്ചാരികള്‍ക്കാവശ്യമായ പണം നല്കിയാണ് ഇങ്ങനെ തിരിച്ചയക്കുന്നത്. ‌‌ടൂറിസം അതോറിറ്റിയ‌ു‌ടെ സഹായത്തോ‌‌ടെ 25,000 ഡോളര്‍ പണമാണ് മാറ്റിവച്ചിരിക്കുന്നത്. വിസിറ്റര്‍ അലോഹ സൊസൈറ്റിയാണ് ഇക്കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പോയില്ലെങ്കില്‍

പോയില്ലെങ്കില്‍

സഞ്ചാരികളെ നിര്‍ബന്ധിച്ച് തിരികെ അയക്കുകയല്ല ഇവിടെ ചെയ്യുന്നത്. പകരം പോകുവാന്‍ താലപര്യമുള്ളവരെയാണ് അയക്കുന്നത്. തിരിച്ചു പോകുവാന്‍ തയ്യാറാകാത്തവരെ 14 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുവാനും നിലവില്‍ തീരുമാനമുണ്ട്. നാട്ടില്‍ തിരികെ എത്തിയാലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിരീക്ഷണത്തില്‍ കഴിയണമെന്നും ഹവായ് ഗവണ്‍മെന്‍റ് സഞ്ചാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X