Search
  • Follow NativePlanet
Share
» »ആയിരം വാതിലുള്ള കൊട്ടാരം...അതിൽ 100 കളവ് വാതിൽ!!

ആയിരം വാതിലുള്ള കൊട്ടാരം...അതിൽ 100 കളവ് വാതിൽ!!

ആയിരം വാതിലുകളും അതിൽ അത്ഭുതകരമായ വാസ്തുവിദ്യകളും ചേരുന്ന ഹസാർദുവാരി എന്ന ഈ കൊട്ടാരം മുർഷിദാബാദിലെത്തുന്ന സഞ്ചാരികൾക്ക് എന്നും ഒരു വിസ്മയമാണ്.

By Elizabath Joseph

ശത്രുക്കളെ കബളിപ്പിക്കാനായി ആയിരം വാതിലുകൾ പണിത രാജാക്കൻമാരെക്കുറിച്ച് കഥകളിൽ മാത്രമേ നമുക്ക് കേട്ടു പരിചയമുള്ളൂ...രഹസ്യ തുരങ്കങ്ങളും വാതിലുകളും ഒക്കെയുള്ള കോട്ടകളും കൊട്ടാരങ്ങളും കഥകളിൽ മാത്രമുള്ള നമുക്ക് വിസ്നയങ്ങൾ സമ്മാനിക്കുന്ന ഒരിടമുണ്ട്. ആയിരം വാതിലുകളും അതിൽ അത്ഭുതകരമായ വാസ്തുവിദ്യകളും ചേരുന്ന ഹസാർദുവാരി എന്ന ഈ കൊട്ടാരം മുർഷിദാബാദിലെത്തുന്ന സഞ്ചാരികൾക്ക് എന്നും ഒരു വിസ്മയമാണ്.
പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ അത്ഭുത കൊട്ടാരത്തിന്റെയും മുർഷിദാബാദിന്റെയും കഥ അറിയാം...

എവിടെയാണിത് ?

എവിടെയാണിത് ?

പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശസ്ത നഗരങ്ങളിലൊന്നായ മുർഷിദാബാദിനടുത്താണ് ആയിരം വാതിലുകളുള്ള ഹസാർദുവാരി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മുര്‍ഷിദാബാദിൽ നിന്നും 1.8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിൽ നിന്നും യാത്ര ചെയ്യുകയാണെങ്കിൽ 238 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്.
കൊൽക്കത്ത-പാനിഹട്ടി-ഇച്ചാപൂർ-കഞ്ചരപാറ-കൃഷ്ണനഗർ വഴിയാണ് ഇവിടേക്കുള്ളത്.

ഹസാർദുവാരി എന്നാൽ

ഹസാർദുവാരി എന്നാൽ

ഹസാർദുവാരി എന്നാൽ ആയിരം വാതിലുകളുള്ള കൊട്ടാരമെന്നാണ് അർഥം. ഹസാർ എന്നാൽ ആയിരവും ദുവാരി എന്നാൽ വാതിലുകളുള്ളത് എന്നുമാണ് ഹിന്ദിയിൽ പറയുന്നത്.
ആദ്യ കാലങ്ങളിൽ ഈ കൊട്ടാരം ബാരാ കോത്തി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഹസാർദുവാരി എന്ന പേരിലേക്കു മാറിയത്.
ഇവിടുത്തെ ആയിരം വാതിലുകളിൽ 100 എണ്ണം കളവ് വാതിലുകളാണ് എന്നാണ് പറയപ്പെടുന്നത്. ശത്രുക്കൾ അതിക്രമിച്ച് കയറുമ്പോൾ അവരെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ കളവ് വാതിലുകൾ നിർമ്മിച്ചതെന്നാണ് പറയുന്നത്. ഇങ്ങനെ വാതിലുകൾ മാറി മാറി കയറി തളരുന്ന ശത്രുക്കളെ രാജഭടൻമാർക്ക് എളുപ്പത്തിൽ പിടിക്കാൻ സാധിക്കുകയും ചെയ്യും.

PC:Amritkv88

19-ാം നൂറ്റാണ്ടിലെ നിർമ്മിതി

19-ാം നൂറ്റാണ്ടിലെ നിർമ്മിതി

പത്തൊൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ കൊട്ടാരം ഇറ്റാലിയൻ ശൈലിയിലുള്ള ഒരു കൊട്ടാരമാണ്. 1829 ൽ ഡങ്കൻ മക്ലിയോഡ് എന്നു പേരായ ആർകിടെക്ടിന്റെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ച ഈ കൊട്ടാരം 1837 ലാണ് പൂർത്തിയാക്കുന്നത്. നവാബ് നാസിം ഹുമയൂൺ ഷായുടെ ഭരണകാലത്ത്ാണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. ഇറ്റാലിയൻ വാസ്തു വിദ്യയോട് ഗ്രീക്ക് സ്റ്റൈൽ അഥവാ ഡോറിക് രീതി കൂട്ടിച്ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്ത്. അക്കാലത്ത് ഏകദേശം പതിനാറു ലക്ഷത്തിലധികം രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചിലവാക്കിയത്. ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇത് സംരക്ഷിക്കപ്പെടുന്നത്.

PC:William Prinsep

കിലാ നിസാമത്

കിലാ നിസാമത്

മുർഷിദാബാദിൽ ആദ്യകാലത്തുണ്ടായിരുന്ന കോട്ട സ്ഥിതി ചെയ്തിരുന്നസ്ഥലമാണ് കിലാ നിസാമത് എന്നറിയപ്പെടുന്നത്. ഇവിടെയാണ് ഇന്നത്തെ ഹസാർദുവാരി സ്ഥിതി ചെയ്യുന്നത്. ഗംഗാനദിയുടെ പോഷക നദിയായ ഭാഗീരഥി നദിയുടെ കരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നവാബുമാരുടെ സിംഹാസനം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കിലാ നിസാമത് പൊളിച്ചാണ് ഈ വലിയ ഹസാർദുവാരി പണിതത്. നിസാമത് ഇമാംബര, മുർഷിദാബാദ് ക്ലോക്ക് ടവർ, മദീനാ മോസ്ക്, ചൗക്ക് മസ്ജിദ്, വാസിഫ് മൻസിൽ തുടങ്ങി മുർഷിദാബാദിലെ പ്രധാന സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം ഹസാർദുവാരിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

PC: Abhishek karmakar

ഹസാർദുവാരി

ഹസാർദുവാരി

ആയിരം വാതിലുകളുള്ള ഈ കൊട്ടാരം ഭാഗീരഥി നദിയുടെ കരയിൽ നിന്നും വെറും 12 മീറ്റർ മാത്രം മാറിയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ വളരെ ശക്തമായ അടിത്തറയാണ് കൊട്ടാരത്തിനുള്ളതിനാൽ അത് നദിയുടെ അക്രമണങ്ങളിൽ നിന്നും കൊട്ടാരത്തിനെ തടഞ്ഞു നിർത്തും.
സമചതുരാകൃതിയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. വടക്കു ദിശയിലേക്ക് തുറക്കുന്ന കൊട്ടാരത്തിന്റെ സ്റ്റെയർകേസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റെയർകേസുകളിലൊന്നാണ്. ആയിരം വാതിലുകളും 114 മുറികളുമാണ് ഇതിനുള്ളത്.
കൊളോണിയൽ ശൈലിയിലുള്ള വിവിധ രൂപങ്ങൾ, പ്രതിമകൾ, ലിഖിതങ്ങള്‍, പീരങ്കി ഘടിപ്പിക്കുന്നതിനുള്ള തൂണുകൾ തുടങ്ങിയവ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുവാൻ സാധിക്കും.

PC:wikimedia

നിസാമത് ഇമാംബര

നിസാമത് ഇമാംബര

ഹസാര്‍ദുവാരി കൊട്ടാരത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര നിര്‍മ്മിതിയാണ് നിസാമത് ഇമാംബര. 1847ല്‍ നവാബ് നസിം മന്‍സൂര്‍ അലി ഖാന്‍ പണികഴിപ്പിച്ച ഈ ഇമാംബര ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള നിര്‍മ്മിതികളില്‍ ഏറ്റവും വലുതാണ്. സിറാജ് ഉദ് ദൗള നിർമ്മിച്ച ഇമാംബര തീപിടുത്തത്തിൽ നശിച്ചതിനു ശേഷമാണ് ഇന്നു കാണുന്ന നിസാമത് ഇമാംബര നിർമ്മിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇമാംബര കൂടിയാണിത്.
ഹസാർദുവാരി കൊട്ടാരത്തിനു സമാന്തരമായാണ് ഇതിന്റെ പ്രവേശന കവാടവും ഉള്ളത്. 680 അടി നീളമാണ് ഇതിനുള്ളത്.

PC: Debashis Mitra

മുർഷിദാബാദ് ക്ലോക്ക് ടവർ

മുർഷിദാബാദ് ക്ലോക്ക് ടവർ

ബിഗ് ബെൻ ഓഫ് മുർഷിദാബാദ് എന്നറിയപ്പെടുന്ന ഇത് നിസാമത് ഫോർട് ക്യാംപസിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നിസാമത് ഇമാംബരയ്ക്കും ഹസാർദുവാരി കൊട്ടാരത്തിനും ഇടയിലുള്ള ഒരു പൂന്തോട്ടത്തിലാണ് മുർഷിദാബാദ് ക്ലോക്ക് ടവറിന്റെ സ്ഥാനം. കേണൽ മക്ലിയോർഡിന്റെ അസിസ്റ്റന്റായിരുന്ന സാഗോർ മിസ്ത്രി എന്ന ബെംഗാളിയാണ് ഇതിന്റെ നിർമ്മാണത്തിന് മേൽനോട്ടം കൊടുത്തത്.

PC:wikipedia

‌മ്യൂസിയം

‌മ്യൂസിയം

കൊട്ടാരം ഇന്ന് ഒരു മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. നവാബിന്റെ വിലപിടിപ്പുള്ള പെയിന്റിംഗുകളും ഫർണിച്ചർ, പുരാതന ശേഖരങ്ങൾ, തുടങ്ങിയവയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം ഇന്ന് സംരക്ഷിക്കപ്പെടുന്നത്. പൂരാവസ്തു വകുപ്പിന് കീഴിലുള്ള ഏറ്റവും വലിയ മ്യൂസിയം കൂടിയാണിത്. 20 പ്രദർശന ഗാലറികളുള്ള ഇവിടെ ആകെയുള്ള 4742 പുരാവസ്തുക്കളിൽ 1034 എണ്ണമാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്. ആയുധങ്ങൽ, പെയിന്റിങുകൾ, മാർബിൾ, മെറ്റൽ പ്രതിമകൾ, അപൂർവ്വങ്ങളായ പുസ്തകങ്ങൾ, ഭൂപടങ്ങൽ, തുടങ്ങിയവ ഇവിടെ കാണാൻ കഴിയും.

PC:Shaunak Roy

ലണ്ടനേക്കാൾ പ്രതാപമുണ്ടായിരുന്ന നഗരം

ലണ്ടനേക്കാൾ പ്രതാപമുണ്ടായിരുന്ന നഗരം

വിശ്വസിക്കാന്‍ ഒരിത്തിരി പ്രയാസമാണെങ്കിലും 1780 കളില്‍ മുര്‍ഷിദാബാദ് ലണ്ടനേക്കാള്‍ പ്രതാപമുണ്ടായിരുന്ന നഗരമായിരുന്നുവത്രെ. ഇതു പറഞ്ഞത് മറ്റാരുമല്ല, ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന റോബര്‍ട്ട് ക്ലൈവ് ആണ് ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത്. ബംഗാള്‍ നവാബുമാരുടെ ആസ്ഥാനമായിരുന്ന ഇവിടം ഇപ്പോള്‍ സഞ്ചാരികളുടെയും ഷോപ്പിങ് പ്രിയരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടം കൂടിയാണ് ഇന്ന് മുർഷിദാബാദ്.

PC: Rounik Ghosh

വാസിഫ് മന്‍സില്‍

വാസിഫ് മന്‍സില്‍

ഹസാര്‍ദുവാരി കൊട്ടാരത്തിനോടു സാദൃശ്യമുള്ള വാസിഫ് മന്‍സില്‍ നവാബ് വാസിഫ് അലി മിര്‍സാ ഖാന്‍ തന്റെ വസതിയായി പണികഴിപ്പിച്ചതാണെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കുന്ന ഈ കൊട്ടാരവും ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു. നിസാമത് ഫോർട് ക്യാംപസിൽ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്.

PC: Wikipedia

നാസിപൂര്‍ പാലസ്

നാസിപൂര്‍ പാലസ്

മൂര്‍ഷിദാബാദിന്റെ മറ്റൊരാകര്‍ഷണമാണ് നാസിപൂര്‍ പാലസ്. ഇവിടുത്തെ ഇപ്പോള്‍ കാണുന്ന കൊട്ടാരം 1865 ല്‍ രാജാ കീര്‍ത്തി ചന്ദ്രബഹാദൂര്‍ പണികഴിപ്പിച്ചതാണ്. ഹസാര്‍ദുവാരി കൊട്ടാരത്തിന്റെ രൂപത്തോടുള്ള സാദൃശ്യം കാരണം ഇതിനെ ഹസാര്‍ദുവാരി കൊട്ടാരത്തിന്റെ ചെറിയ പതിപ്പെന്നും വിശേഷിപ്പിക്കാറുണ്ട്.

PC: Wikipedia

Read more about: palace west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X