Search
  • Follow NativePlanet
Share
» »മാലിന്യക്കൂമ്പാരം ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന തടാകമായി മാറിയ കഥ!!

മാലിന്യക്കൂമ്പാരം ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന തടാകമായി മാറിയ കഥ!!

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ്ങ് തടാകമായി ഇന്ന് റെക്കോർഡുകളിൽ ഇടം നേടിയിരിക്കുന്ന ഹെബ്ബഗോഡി തടാകത്തിന്റെ വിശേഷങ്ങൾ...

ഒത്തിരി കാലം മുൻപൊന്നുമല്ല...പ്ലാസ്റ്റികും കാർഷികാവശിഷ്ടങ്ങളും ഉടുപ്പുകളും ഒക്കെയായി എന്തൊക്കെ തള്ളാവോ അതൊക്കെ കൊണ്ടുവന്നു തള്ളിയിരുന്ന ഒരിടം... ഒരിടം എന്നു വെറുതേ പറഞ്ഞാൽ പോര..ഒരു തടാകം. പേരിനു മാത്രം തടാകമായിരുന്ന ഇവിടം ബെംഗളുരുകാർക്ക് മാലിന്യം കൊണ്ടുവന്നു തള്ളാൻ പറ്റിയ ഒരിടമായിരുന്നു... നഗരത്തിന്റെ എല്ലാ മാലിന്യങ്ങളും പേറി നിലനിന്നിരുന്ന ഇവിടം ഇന്ന് ആകെ മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ്ങ് തടാകമായി ഇന്ന് റെക്കോർഡുകളിൽ ഇടം നേടിയിരിക്കുന്ന ഹെബ്ബഗോഡി തടാകത്തിന്റെ വിശേഷങ്ങൾ...

ഹെബ്ബഗോഡി തടാകം

ഹെബ്ബഗോഡി തടാകം

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപമാണ് ഇവിടുത്തെ പ്രധാന നഗര പ്രദേശങ്ങളിലൊന്നായ ഹെബ്ബഗോഡി സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നാണ് ഹെബ്ബഗോഡി തടാകമുള്ളത്

നഗരത്തിന്റെ മാലിന്യ തടാകം

നഗരത്തിന്റെ മാലിന്യ തടാകം

പേരിൽ മാത്രമായിരുന്നു കാലങ്ങളോളം ഹെബ്ബഗോഡി തടാകം ജീവിച്ചിരുന്നത്. നഗരത്തിന്റെ തിരക്കിൽ ജീവൻ നഷ്ടമായ ഈ തടാകം ഇവിടുത്തെ പ്രധാനപ്പെട്ട മാലിന്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാൽ നിറഞ്ഞു കിടക്കുകയായിരുന്നു ഇവിടം.

PC:Twitter

ഏറ്റെടുക്കുന്നു

ഏറ്റെടുക്കുന്നു

ഇന്ത്യയിലെ പ്രശസ്ത കമ്പനികളില്‍ ഒന്നായ ബയോകോണിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഹെബ്ബഗോഡി തടാകത്തെ കമ്പനി ഏറ്റെടുക്കുന്നത്. മാലിന്യത്തിൽ കുളിച്ചു കിടക്കുന്ന തടാകത്തെ പഴയ രൂപത്തിലേക്ക തിരികെ കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. 2017 ഒക്ടോബറിലാണ് ഇതിന് തുടക്കം കുറിച്ചത്.

PC:Twitter

തിരിച്ചെത്തുന്നു

തിരിച്ചെത്തുന്നു

തടാകത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളും കളകളും എല്ലാം നീക്കം ചെയ്ത്, വെള്ളത്തിലെ ഓക്സിജന്റെ അളവ് ഉയർത്തുകയായിരുന്നു ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്. പിന്നീട് പിവിസി പൈപ്പുകൾ കൊണ്ടുണ്ടാക്കിയ റാഫ്റ്റുകളിൽ ചെടികൾ നട്ട് ഹൈഡ്രോഫോണിക് രീതിയിൽ അത് തടാകത്തിൽ വളർത്തുകയായിരുന്നു അടുത്ത ലക്ഷ്യം. 12,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ തടാകം അങ്ങനെ ഇപ്പോൾ കാണുന്ന രീതിയിലേക്ക് മാറുകയായിരുന്നു. കൂടാതെ 6.5 നും 8.5 നും ഇടയിലാണ് ഇപ്പോൾ ഇവിടുത്തെ വെള്ളത്തിലെ പിഎച്ച് മൂല്യം.

PC:Twitter

ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന തടാകം

ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന തടാകം

തടാകത്തിന്റെ ശുചീകരണവും നവീകരണവും കഴിഞ്ഞപ്പോഴേയ്ക്കും പുതിയ ഒരു റെക്കോർഡും ഇതിനെ തേടിയെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന കൃത്രിഹെബ്ബഗോഡി തടാകംമ തടാകമായി ഇപ്പോൾ ലിംഗ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. 2019 ലെ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് ഇത് പ്രസിദ്ധീകരിക്കുക.

എവിടെയാണിത്

എവിടെയാണിത്

ബെംഗളുരു അർബൻ ജില്ലയിലെ അനേക്കൽ താലൂക്കിൽ ഇലക്ട്രോണിക് സിറ്റിയിലാണ് ഹെബ്ബഗോഡി തടാകം സ്ഥിതി ചെയ്യുന്നത്.

ഒരു കാലത്ത്

ഒരു കാലത്ത്

ഒരു കാലത്ത് ബെംഗളൂരു അറിയപ്പെട്ടിരുന്നത് തന്നെ ഇവിടുത്തെ തടാകങ്ങളുടെ പേരിലായിരുന്നു, 960ൽ എടുത്ത ഒരു കണക്ക് പ്രകാരം ബാംഗ്ലൂർ നഗരത്തിൽ 280ൽ അധികം തടാകങ്ങളും കുളങ്ങളും ഉണ്ടായിരുന്നു. മുപ്പത് വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും തടാകങ്ങളുടെ എണ്ണം കുറഞ്ഞ് 80ൽ ഒതുങ്ങി. ഇന്ന് വെറും 17 തടാകങ്ങൾ മാത്രമേ ബാംഗ്ലൂർ നഗരത്തിൽ അവശേഷിക്കുന്നുള്ളു.

ഉൾസൂർ തടാകം

ഉൾസൂർ തടാകം

ബെംഗളുരുവിലെ പ്രധാനപ്പെട്ട തടാകങ്ങളിലൊന്നാണ് ഉൾസൂർ തടാകം. എംജി റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ തടാകം 123 ഏക്കറോളം വിസ്തീർണ്ണമുള്ളതാണ്. കെമ്പെഗൗഡ രണ്ടാമൻ നിർമ്മിച്ച ഈ തടാകത്തിനു ചുറ്റും നിരവധി പ്രാചീന ക്ഷേത്രങ്ങള്‍ കാണാം.

ഹേസരഘട്ട ലേക്ക്, ബാംഗ്ലൂര്‍

ഹേസരഘട്ട ലേക്ക്, ബാംഗ്ലൂര്‍

നഗരത്തിന്റെ വടക്കുപടിഞ്ഞാറേഭാഗത്തായിട്ടാണ് ഈ വലിയ റിസര്‍വോയര്‍ സ്ഥിതിചെയ്യുന്നത്. 1894ലാണ് ഇത് നിര്‍മ്മിച്ചത്. നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഇതിന്റെ നിര്‍മ്മാണം. 73.84 സ്‌ക്വയര്‍ കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. അര്‍ക്കാവതി നദിയില്‍ ബണ്ട് കെട്ടിയാണ് ഈ റിസര്‍വോയര്‍ നിര്‍മ്മിച്ചത്. നീര്‍ക്കിളികളുടെ നല്ലൊരു ആവാസ സ്ഥലംകൂടിയാണിത്. ഇതിനടുത്തായിട്ടാണ് അക്വേറിയം, ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്തോ ഡാനിഷ് പൗള്‍ട്രി ഫാംസ് എന്നിവ പ്രവര്‍ത്തിക്കുന്നത്.

മഡിവാള തടാകം

മഡിവാള തടാകം

ബിടിഎം ലേഔട്ടിന് സമീപം സ്ഥിതി ചെയ്യുന്ന മഡിവാള തടാകമാണ് ഇവിടുത്തെ മറ്റൊരു പ്രധാന തടാകം. 1.143 ചതുരശ്ര കിലോമീറ്ററിലായാണ് ഇത് പരന്നു കിടക്കുന്നത്.

ഹെബ്ബാൾ തടാകം

ഹെബ്ബാൾ തടാകം

ബാംഗ്ലൂരിന്റെ വടക്ക് വശത്തായാണ് ഹെബ്ബാൾ തടാകം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവെ 7ൽ ബെല്ലാരി റോഡും ഔട്ടർ റിംഗ് റോഡും വന്ന് ചേരുന്ന ഇടത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ നഗര സ്ഥപകനായ കേംപെ ഗൗഡ സ്ഥാപച്ച മൂന്ന് തടാകങ്ങളിൽ ഒന്നാണ് ഇത്.

ബെലന്തുർ തടാകം

ബെലന്തുർ തടാകം

ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും വലിയ തടാകമായാണ് ബെലന്തൂർ തടാകം അറിയപ്പെടുന്നത്. എന്നാൽ ഇന്ന് മാലിന്യങ്ങള്‍ നിറ‍ഞ്ഞ് നാശമായ നിലയിലാണ് ഈ തടാകമുള്ളത്.

ഒന്നു പോയി കണ്ടാല്‍ മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ബെംഗളുരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം.ഒന്നു പോയി കണ്ടാല്‍ മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ബെംഗളുരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X