Search
  • Follow NativePlanet
Share
» »കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കർണ്ണാടകയിലെ അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ് കെമ്മനഗുണ്ടിയിലെ ഹെബ്ബെ വെള്ളച്ചാട്ടം. കൂടുതലറിയാനായി വായിക്കാം

ജോഗ് വെള്ളച്ചാട്ടം, തൊമ്മന്‍കൂത്ത്, ആനയടിക്കുത്ത് വെള്ളച്ചാട്ടം, ഇരുപ്പ വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി മലയാളികൾ കാണാത്ത വെള്ളച്ചാട്ടങ്ങൾ കുറവാണെന്നു തന്നെ പറയാം. എന്നാൽ അധികമാരും കേട്ടിട്ടും പോയിട്ടുമില്ലാത്ത ഒരു വെള്ളച്ചാട്ടമുണ്ട്. കർണ്ണാടകയിൽ കാടിനു നടുവിലൂടെ യാത്ര ചെയ്ത് ജീപ്പിൽ കയറി കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പോയാൽ മാത്രം കാണാൻ സാധിക്കുന്ന ഒന്ന്...കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ? എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് കുറച്ചധികം ഉണ്ടെങ്കിലും എത്തിപ്പെട്ടാൽ സൂപ്പറാണ് ഇവിടം എന്ന കാര്യത്തിൽ സംശയമില്ല...

 ഹെബ്ബെ വെള്ളച്ചാട്ടം

ഹെബ്ബെ വെള്ളച്ചാട്ടം

കർണ്ണാടകയിലെ പരസ്യമായ രഹസ്യങ്ങളിലൊന്നായി അറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് ഹെബ്ബെ വെള്ളച്ചാട്ടം. പടിഞ്ഞാറൻ കർണ്ണാടകയിൽ ചിക്കമഗളൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സാഹസികരായ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

PC:Srinivasa83

കെമ്മനഗുണ്ടിയിൽ

കെമ്മനഗുണ്ടിയിൽ

ഹെബ്ബെ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കർണ്ണാടകയിലെ പ്രശസ്ത മലനിരകളായ ഹെമ്മനഗുണ്ടിയോട് ചേർന്നാണ്. മൈസൂർ വോഡയാർ രാജാവായിരുന്ന കൃഷ്ണകാജ വോഡയാർ ലാമാന്റെ പ്രിയപ്പെട്ട വേൽക്കാല വസതി കെമ്മനഗുണ്ടിയായിരുന്നുവത്രം. ഈ സ്ഥലത്തിൻരെ സൗന്ദര്യം തേടി എത്തുന്നവരാണ് ഇന്ന് കൂടുതലും ഈ വെള്ളച്ചാട്ടത്തിലെത്തുന്നത്. കെമ്മനഹുണ്ടിയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരം ട്രക്ക് ചെയ്താൽ മാത്രമേ വെള്ളച്ചാട്ടത്തിനരുകിൽ എത്താനാവൂ.

PC:Man On Mission

 ഡൊഡ്ഡ ഹെബ്ബെയും ചിക്ക ഹെബ്ബെയും

ഡൊഡ്ഡ ഹെബ്ബെയും ചിക്ക ഹെബ്ബെയും

ഏകദേശം 551 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഡൊഡ്ഡ ഹെബ്ബെയും ചിക്ക ഹെബ്ബെയും.
PC:Ashwin Kumar

മുൻകൂർ അനുമതി

മുൻകൂർ അനുമതി

കാട്ടിലൂടെയും സ്വകാര്യ എസ്റ്റേറ്റുകളിലൂടെയും മറ്റും കടന്നു പോകേണ്ടതിനാൽ ഇവിടേക്കുള്ള യാത്രയ്ക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ഗവൺമെൻറിന്‌‍റെ അനുമതിയുള്ള ജീപ്പുകളിൽ ഇവിടേക്ക പോകുന്നതാണ് ഏറ്റവും സുരക്ഷിതം. ചെക്പോസ്റ്റിന്റെ അവിടെ നിന്നും 200 രൂപ മുതൽ 500 രൂപ വരെ ചിലവിൽ ജീപ്പുകൾ ലഭിക്കും

PC:Abhishek Kumar

കാട്..സാഹസികത..അരുവികൾ

കാട്..സാഹസികത..അരുവികൾ

എന്തുകൊണ്ടും ഒരു മികച്ച ട്രക്കിങ്ങ് നടത്തുവാൻ പറ്റിയ ഇടമാണ് ഹെബ്ബെ വെള്ളച്ചാട്ടം എന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതി ഒരുക്കിയ ചെറിയ ചെക്പോസ്റ്റായ അരുവികളും കാടും ഒക്കെ താണ്ടി ,അട്ടയുടെ കടിയേറ്റുള്ള യാത്ര മനോഹരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

PC:Ashwin Kumar

കാട്..സാഹസികത..അരുവികൾ

കാട്..സാഹസികത..അരുവികൾ

എന്തുകൊണ്ടും ഒരു മികച്ച ട്രക്കിങ്ങ് നടത്തുവാൻ പറ്റിയ ഇടമാണ് ഹെബ്ബെ വെള്ളച്ചാട്ടം എന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതി ഒരുക്കിയ ചെറിയ ചെക്പോസ്റ്റായ അരുവികളും കാടും ഒക്കെ താണ്ടി ,അട്ടയുടെ കടിയേറ്റുള്ള യാത്ര മനോഹരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

PC:Ashwin Kumar

കെമ്മനഹുണ്ടി

കെമ്മനഹുണ്ടി

സമുദ്രനിരപ്പിൽ നിന്നും 1434 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വോഡയാർ രാജാക്കൻമാരുടെ വേനൽക്കാല വസതിയായിരുന്ന ഇവിടം കെആർ ഹിൽസ് എന്നും അറിയപ്പെടുന്നു. കൃഷ്ണരാജേന്ദ്ര ഹില്‍സ്റ്റേഷൻ എന്നാണിതിന്റെ പേര്. കെആര്‍ ഹിൽസ് എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. കാപ്പിത്തോട്ടങ്ങളും മനോഹരമായ ഗാർഡനും വ്യൂ പോയിന്റുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണം.

കല്ലാത്തി വെള്ളച്ചാട്ടം

കല്ലാത്തി വെള്ളച്ചാട്ടം

കെമ്മനഗുണ്ടിയോയ് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര വെള്ളച്ചാട്ടമാണ് കല്ലാത്തി വെള്ളച്ചാട്ടംകെമ്മനഗുണ്ടിയിൽ നിന്നും 10 കിലോമീറ്റർ അകലെ കല്ലാത്തിപുര എന്ന സ്ഥലത്താണ് ഇതുള്ളത്. അഗസ്ത്യമുനി കാലങ്ങളോളം ഇവിടം പ്രാർഥിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ബെംഗളുരുവിൽ നിന്നും 245 കിലോമീറ്ററും മംഗലാപുരത്തു നിന്നും 180 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:Vinayak Kulkarni

ബെംഗളുരുവിൽ നിന്നും

ബെംഗളുരുവിൽ നിന്നും

നഗരത്തിന്റെ തിരക്കിലും മടുപ്പിലും പെട്ട് കഴിയുന്നവർക്ക് ഒരൊറ്റ ദിവസമുണ്ടെങ്കിൽ അടിപൊളിയായി പോയി വരാൻ സാധിക്കുന്ന ഇടമാണിത്. ബെംഗളുരുവില്‍ നിന്നും വെറും 6മണിക്കൂർ നേരം ഡ്രൈവ് ചെയ്താൽ ഇവിടെ എത്താം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X