Search
  • Follow NativePlanet
Share
» »ബുള്ളറ്റിൽ മാത്രമല്ല, ഇനി റൈഡ് ഹെലികോപ്റ്ററിലും പോകാം!

ബുള്ളറ്റിൽ മാത്രമല്ല, ഇനി റൈഡ് ഹെലികോപ്റ്ററിലും പോകാം!

സാഹസികതയുടെ ഉയരങ്ങൾ തേടുന്നവരുടെ മുന്നിലുള്ള ഏറ്റവും പുതിയ വഴിയാണ് ഹെലി റൈഡുകൾ.

ബുള്ളറ്റിലും ആനവണ്ടിയിലും ഒക്കെ റൈഡ് പോയ കഥകളായിരുന്നു നമ്മൾ ഇതുവരെ കേട്ടുകൊണ്ടിരുന്നത്. എന്നാൽ യാത്രകളിൽ അടിമുടി വ്യത്യസ്തത ആഗ്രഹിക്കുന്നവരെ ഹരം പിടിപ്പിക്കുവാൻ ഇതൊന്നുമല്ലല്ലോ വേണ്ടത്. അതുക്കുംമേലെയുള്ള യാത്രകളിൽ പുതിയ ട്രെൻഡ് എന്നു പറയുന്നത് ഹെലികോപ്റ്ററിലെ യാത്രകളാണ്. ഇതുവരെയും ഭൂമിയിൽ നിന്നു കണ്ടിരുന്ന കാഴ്ചകൾ ആകാശത്തുനിന്നും കാണുമ്പോൾ ഉള്ള ഭംഗി തന്നെയാണ് ഇതിലേക്ക് കൂടുതൽ പേരെയും ആകർഷിക്കുന്നത്. ഹെലികോപ്റ്റർ റൈഡിൻന്റെ പുതിയ വിശേഷങ്ങൾ!!

സാഹസികതയുടെ പുതിയ ഉയരങ്ങള്‍

സാഹസികതയുടെ പുതിയ ഉയരങ്ങള്‍

സാഹസികതയിൽ പുതിയ വഴികൾ തേടുന്നവർക്ക് മുന്നിലെ പുത്തൻ വഴിയാണ് ഹെലികോപ്ടറിലെ റൈഡുകൾ. എന്നാൽ നമ്മുടെ കേരളത്തിലൊന്നും അത്രയധികം പ്രചാരം ഹെലി റൈഡുകൾക്ക് ലഭിച്ചിട്ടില്ല.

കുറച്ചിടങ്ങളിൽ മാത്രം

കുറച്ചിടങ്ങളിൽ മാത്രം

ഹെലി റൈഡുകൾക്ക് മിക്കയിടങ്ങളിലും ആരാധകർ ഉണ്ട് എങ്കിലും എല്ലായിടത്തും ഇത് തുടങ്ങിയിട്ടില്ല. ഗോവ, ബാംഗ്ലൂർ, ജെൽഹി, ജയ്പൂർ, വിശാഖപട്ടണം, സിക്കിം, ഉദയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഹൈലി റൈഡുകൾ നടക്കുന്നത്.

 ഉദയ്പൂർ

ഉദയ്പൂർ

ഏറ്റവും അധികം ആളുകൾ എത്തുന്ന ഹെലി റൈഡുകളിലൊന്നാണ് ഉദയ്പൂരിലേത്. ആരവല്ലി പർവ്വത നിരകൾക്കു താഴെ സ്ഥിതി ചെയ്യുന്ന തടാകങ്ങളുടെ നാടിന്റെ ആകാശക്കാഴ്ച എന്നത് വളരെ മനോഹരമായ ഒന്നു തന്നെയാണ്. മലനിരകളും തടാകങ്ങളും കൊട്ടാരങ്ങളും ഒക്കെയുള്ള ആകാശക്കാഴ്ച വിസ്മയിപ്പിക്കുന്ന ഒന്നാണ്.

വേണമെങ്കിൽ കല്യാണപ്പാർട്ടി വരെ

വേണമെങ്കിൽ കല്യാണപ്പാർട്ടി വരെ

മെവാർ ഹെലികോപ്റ്റർ സർവ്വീസ് എന്ന കമ്പനിയാണ് ഇവിടെ ഹെലി റൈഡുകൾക്ക് നേതൃത്വം കൊടുക്കുന്നത്. എയർ അഡ്വഞ്ചർ ടൂർ, സീനിക് ആരവല്ലി ടൂർ, ഉദയ്പൂർ ലേക്ക് ടൂർ, ഔട്ട് ഡോർ പാക്കേജ്, വെഡ്ഡിങ്ങ് പാക്കേജ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
മൂന്നു മുതൽ 30 മിനിട്ടോളം വരുന്ന റൈഡുകൾക്ക് 2000 രൂപയാണ് ചാർജ്. ഉദയ്പൂരിലെ ഹെലിപാഡ് ബേസാണ് ബോർഡിങ് പോയന്റ്.

വിശാഖപട്ടണം

വിശാഖപട്ടണം

തുറമുഖ നഗരമായ വിശാഖപ്പട്ടണത്തെ ആകാശക്കാഴ്ചകൾ എല്ലാം കടലിനോട് ചേർന്നുള്ളവയാണ്. അരാകുവാലിയുടെ സൗന്ദര്യം നുകരു്ന പാതകളും കാപ്പിത്തോട്ടങ്ങളും ഒക്കെയാണ് ഇവിടെ കിട്ടുന്ന കാഴ്ചകൾ. പൂർവ്വഘട്ടത്തിന്റെ അപൂർവ്വമായ കാഴ്ചകളും ഇവിടെ കാണാം.

ബീച്ചുകൾ താണ്ടിയുള്ള യാത്രകൾ

ബീച്ചുകൾ താണ്ടിയുള്ള യാത്രകൾ

അരാകുവാലിയുടെ കാഴ്ച കൂടാതെ ബീച്ചുകളുടെ സാന്നിധ്യമാണ് വിശാഖപട്ടണം ഹെലി റൈഡിന്റെ പ്രത്യേകത. ഹെലിടൂർസ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇവിടെ റൈഡുകൾ സംഘടിപ്പിക്കുക. 5 മുതൽ 20 മിനിട്ട് വരെ നീളുന്ന പറക്കലിന് 2500 രൂപയാണ് ഒരാൾക്കുള്ള ചാർജ്. വിയുഡിഎ പാർക്കിലാണ് ബോർഡിങ് പോയൻറ്

ഗോവ

ഗോവ

കണ്ണെത്താ ദൂരത്തോളം കിടക്കുന്ന കടലിന്റെ ദൃശ്യമാണ് പറക്കാനിഷ്ടപ്പെടുന്നവരെ ഗോവയിലേക്ക് വിളിക്കുന്നത്. കണ്ണിനു വിരുന്നൊരുക്കുന്ന കാഴ്ചകളാണ് ഗോവയിലെ ഹെലി റൈഡുകൾ നല്കുന്നത്. കോട്ടകളുടെയും ബീച്ചും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം കൂടിയ കാഴ്ചകൾ ഒറ്റ ട്രിപ്പിൽ ലഭിക്കുന്നതാണ് ഗോവൻ ഹെലി റൈഡിന്റെ പ്രത്യേകത.

പവാൻ ഹാൻസിനൊപ്പം

പവാൻ ഹാൻസിനൊപ്പം

ഗോവ ടൂറിസം ഡെവലപ്മെന്റ് ഡിപ്പാർട്മെൻര് പവാൻ ഹാൻസ് എന്ന കമ്പനിയോട് ചേർന്നാണ് ഇവിടെ റെഡുകൾ നടത്തുന്നത്. ആളുകളുടെ എണ്ണത്തിനും ആവശ്യത്തിനും അനുസരിച്ച് നടത്തുന്നതായതിനാൽ നിരക്കുകൾ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ല.

സിക്കിം

സിക്കിം

വടക്കു കിഴക്കൻ ഇന്ത്യയുടെ ആകാശക്കാഴ്ചകള്‌‍ കാണണമെങ്കിൽ നേരെ സിക്കിമിനു വിടാം. വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. സിക്കിമിലെ മഞ്ഞു പുതച്ച താഴ്വരകളും പൂക്കൾ പൊതിഞ്ഞ കുന്നുകളും കാണുവാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല.

9500 മുതൽ

9500 മുതൽ

മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെ ഹെലി റൈഡുകൾക്ക് അല്പം തുക കൂടുതലാണ്. 5 മിനിട്ടു മുതൽ 30 മിനിട്ട് വരെ പറക്കുന്നതിന് 9500 രൂപ മുതലാണ് നിരക്ക്. സിക്കിം ടൂറിസത്തോടേ ചേർന്നു നടത്തുന്ന റൈഡിന്റെ ബോർഡിങ് പോയന്റ് ഗാംഗ്ടോക് ഹെലിപാഡാണ്.

 ജയ്പൂർ

ജയ്പൂർ

പിങ്ക് സിറ്റിയുടെ ആകാശത്തിൽ നിന്നുള്ള ദൃശ്യമാണ് ജയ്പൂർ ഹെലി റൈഡിന്റെ ആകർഷണം. കോട്ടകളും ഹവാ മഹലും ജന്തർ മന്ദിറും പാർക്കുകളും മാർക്കറ്റുകളും ഒക്കെയുള്ള ജയ്പൂരിന്റെ ആകാശക്കാഴ്ചകളാണ് ഈ യാത്രയിൽ ലഭിക്കുക.

സുരക്ഷ മുന്നിൽ

സുരക്ഷ മുന്നിൽ

സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന കൊടുത്ത് നടത്തുന്ന ഹെലി റൈഡുകളാണ് ഇവിടുത്തേത്. ഹെറിറ്റേജ് ഓൺ എയർ എന്ന കമ്പനിയാണ് ഇവിടുത്തെ യാത്രകൾക്ക് നേതൃത്വം നല്കുന്നത്. ഡെൽഹി-ജെയ്പൂർ ഹൈവേയിലെ ശിവവിലാസ് റിസോര്‍ട്ടിലാണ് ബോർഡിങ് പോയന്റ്.

ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!! ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!!

വിശ്വാസമുണ്ടോ? എങ്കിൽ ചൂണ്ടുവിരലിലുയർത്താം 90 കിലോയുള്ള ഈ കല്ല്!! വിശ്വാസമുണ്ടോ? എങ്കിൽ ചൂണ്ടുവിരലിലുയർത്താം 90 കിലോയുള്ള ഈ കല്ല്!!

രക്തമൊലിക്കുന്ന ശിവലിംഗം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!രക്തമൊലിക്കുന്ന ശിവലിംഗം...പുറംതിരിഞ്ഞിരിക്കുന്ന നന്ദി ...വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

ഒക്ടോബർ യാത്രയ്ക്കൊരുങ്ങിയോ...ഇതാ പോകേണ്ട ഇടങ്ങൾ ഒക്ടോബർ യാത്രയ്ക്കൊരുങ്ങിയോ...ഇതാ പോകേണ്ട ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X