Search
  • Follow NativePlanet
Share
» »ഹേമകുണ്ഡ് സാഹിബ് മുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം വരെ, അണ്‍ലോക്കിങ്ങില്‍ തുറന്ന ക്ഷേത്രങ്ങള്‍

ഹേമകുണ്ഡ് സാഹിബ് മുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം വരെ, അണ്‍ലോക്കിങ്ങില്‍ തുറന്ന ക്ഷേത്രങ്ങള്‍

രോഗ വ്യാപനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലായിരുന്നു അനേകം ആളുകള്‍ എത്തിച്ചേരുന്ന ക്ഷേത്രങ്ങള്‍ താത്കാലികമായി അ‌ടച്ചിടുവാന്‍ തീരുമാനിച്ചത്.

മാസങ്ങള്‍ നീണ്ടു നിന്ന ലോക്ഡൗണിനു ശേഷം രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയ തുടരുകയാണ്. കൊവിഡ് വ്യാപനം തടയുവാനായി ലോക്ഡൗണിന്റെ ഭാഗമായി അട‌ച്ചി‌ട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമെല്ലാം തുറക്കുവാനൊരുങ്ങുകയാണ്. കര്‍ശനമായ നിയന്ത്രണങ്ങളോടെയും കൊവിഡ് മുന്‍കരുതലുകളോ‌ടെയുമാണ് ഇവ വീണ്ടും തുറക്കുന്നത്. രോഗ വ്യാപനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലായിരുന്നു അനേകം ആളുകള്‍ എത്തിച്ചേരുന്ന ക്ഷേത്രങ്ങള്‍ താത്കാലികമായി അ‌ടച്ചിടുവാന്‍ തീരുമാനിച്ചത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ഉടനെ തുറക്കുവാന്‍ പോകുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

പ്രവേശനം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

പ്രവേശനം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

ശക്തമായ മുന്‍കരുതലുകളും സുരക്ഷാ നടപടികളും പാലിച്ച് മാത്രമായിരിക്കും വിശ്വാസികളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടായിരിക്കും.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം

കൃത്യമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കരുതലുകളെടുത്താണ് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം തുറന്നത്. രാവിലെ 8 മുതൽ രാവിലെ 11 വരെയും വൈകുന്നേരം 5 മണി മുതൽ ദീപരാധന സമയം വരെയുമാണ് ഭക്തർക്ക് ക്ഷേത്രപരിസരത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്. തലേദിവസം മുന്‍കൂട്ടി ബുക്ക് ചെയ്തവരെ മാത്രമേ ക്ഷേത്ര ദര്‍ശനത്തിനു അനുവദിക്കുകയുള്ളൂ. രജിസ്ട്രേഷന്‍ നടത്തിയതിന്റെ രേഖയും ആധാര്‍ കാര്‍ഡും ദര്‍ശനത്തിനെത്തുമ്പോള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ വടക്കേനട വഴി തത്സമയ രജിസ്ട്രേഷന്‍ നടത്തി വിശ്വാസികളെ ഉള്ളില്‍ പ്രവേശിപ്പിക്കും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈ കഴുകുകയും വേണം. ഒരേ സമയം 35 വിശ്വാസികളെ മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ അനുവദിക്കുക. പത്ത് മിനിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ ചിലവഴിക്കുവാന്‍ അനുവദിച്ചിരിക്കുന്ന

പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

വിശ്വാസികളെ വടക്കേനട വഴിയാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക. അവിടുന്ന് കൊടിമരം, തെക്കേടം, വടക്കേടം എന്നിവിടങ്ങളില്‍ തൊഴുത് അകത്തേ വടക്കേന‌ട വഴി പുറത്തിറങ്ങി തിരുവാമ്പാടി, ശാസ്താംകോവില്‍ എന്നിവ തൊഴുത് പടിഞ്ഞാറെ നടവഴി പുറത്തിറങ്ങുന്ന വിധമാണ് ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവാമ്പാടി ചുറ്റമ്പലത്തിലും പ്രവേശനം അനുവദിക്കില്ല.

സിദ്ധി വിനായക ക്ഷേത്രം‌

സിദ്ധി വിനായക ക്ഷേത്രം‌

പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത ക്ഷേത്രമാണ് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം‌. നഗരത്തിലെ ഏറ്റവും പ്രസിദ്ധ വിനായക ക്ഷേത്രമായ ഇത് സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട ക്ഷേത്രം കൂടിയാണ്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കാതെ പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.

ഓണ്‍ലൈന്‍ പൂജകള്‍

ഓണ്‍ലൈന്‍ പൂജകള്‍

ലൈവ് ആരതിയടക്കം ക്ഷേത്രത്തിലെ പൂജകളും പ്രാര്‍ത്ഥനകളും ഓണ്‍ലൈനായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ക്ഷേത്രത്തില്‍ ചില അറ്റുകുകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എന്നു മുതലാണ് ക്ഷേത്രം തുറക്കുക എന്നത് വ്യക്തമല്ല.

ഇന്ത്യയിലെ ജൈന ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ ജൈന ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ മിക്ക ജൈന ക്ഷേത്രങ്ങളും ആരാധനയ്ക്കായി തുറന്നിട്ടുണ്ട്. മുംബൈയിലെ പ്രധാനപ്പെട്ട മൂന്നു ജൈന ക്ഷേത്രങ്ങളും പര്യൂഷന്‍ ഉത്സവത്തിന്റെ ഭാഗമായി പ്രത്യേക കോടതി ഉത്തരവോ‌ടെ യാണ് ക്ഷേത്രങ്ങല്‍ തുറന്നിരിക്കുന്നത്. പര്യൂഷന്‍ പര്‍വ്വ് ഉത്സവം ജൈന വിശ്വാസികളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്.

ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര

ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര

ഉത്തര്‍ പ്രദേശിലെ ചമോലി ജില്ലയിലെ ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ മുന്‍കരുതലുകളോ‌ടെ ക്ഷേത്രം തുറക്കുവാനൊരുങ്ങുകയാണ്. പത്താമത്തെ സിക്ക് ഗുരുവായ ഗുരു ഗോവിന്ദ് സിംഗിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഹേമകുണ്ഡ്‌ തടാകത്തിന്റെ കരയിലാണ്‌ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്‌. ഗുരു ഗോബിന്ദ്‌ സിംഗ്‌ വര്‍ഷങ്ങളോളം ധ്യാനത്തിലേര്‍പ്പെട്ടിരുന്ന സ്ഥലം എന്ന പ്രത്യേകതയും ഈ ഗുരുദ്വാരയ്‌ക്കുണ്ട്‌. ഗുരുദ്വാരയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ തടാകത്തിലെ തണുത്ത വെള്ളത്തില്‍ സ്‌നാനം ചെയ്യേണ്ടതാണ്‌.
കൊവിഡ്-19 മുന്‍കരുതലുകളനുസരിച്ച് സെപ്റ്റംബര്‍ നാലു മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കും.
PC: Satbir 4

ലോക്പാല്‍ ലക്ഷ്മണ്‍ ക്ഷേത്രം‌

ലോക്പാല്‍ ലക്ഷ്മണ്‍ ക്ഷേത്രം‌

ഉത്തര്‍ പ്രദേശിലെ ചമോലി ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ലോക്പാല്‍ ലക്ഷ്മണ്‍ ക്ഷേത്രം. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 4 മണിക്ക് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ സമയംഅഞ്ചു പേര്‍ക്ക് ആയിരിക്കും നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ അനുമതിയുണ്ടാവുക. ക്ഷേത്രത്തില്‍ ആദ്യം എത്തുന്നവര്‍ക്ക് ദര്‍ശനത്തിനു മുന്‍ഗണന നല്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിക്കുക. ക്ഷേത്രത്തിനുള്ളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും നിലവില്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഈ പ്രായത്തിലുള്ളവര്‍ക്ക് അണുബാധ പിടിപെടുവാനുള്ള സാധ്യത അധികമായതിനാലാണിത്.

രാഹു കേതു ദോഷം മാറാന്‍ ഈ ക്ഷേത്രങ്ങള്‍രാഹു കേതു ദോഷം മാറാന്‍ ഈ ക്ഷേത്രങ്ങള്‍

കയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതികയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതി

ആയില്യം നക്ഷത്രക്കാര്‍ക്കു പോകാം ഈ ക്ഷേത്രത്തില്‍, പ്രാര്‍ത്ഥിച്ചാല്‍ ഏതു രോഗവും അകലും!ആയില്യം നക്ഷത്രക്കാര്‍ക്കു പോകാം ഈ ക്ഷേത്രത്തില്‍, പ്രാര്‍ത്ഥിച്ചാല്‍ ഏതു രോഗവും അകലും!

PC:RajeshUnuppally

Read more about: temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X