Search
  • Follow NativePlanet
Share
» »ബെർമുഡ ട്രയാങ്കിൽ പോലെ മരണത്തിന്‍റെ താഴ്വരയോ പാര്‍വ്വതി വാലി? കാരണം ഉണ്ട്

ബെർമുഡ ട്രയാങ്കിൽ പോലെ മരണത്തിന്‍റെ താഴ്വരയോ പാര്‍വ്വതി വാലി? കാരണം ഉണ്ട്

ഈ മനോഹരമായ കാഴ്ചകള്‍ക്കിടയില്‍ മറ്റൊരു ലോകവും പാര്‍വ്വതി വാലി തുറക്കുന്നുണ്ട്

കുത്തിയൊലിച്ചു മുന്നേറുന്ന പാര്‍വ്വതി നദി... പാറക്കല്ലുകളില്‍ തട്ടിച്ചിതറി പോകുന്ന കാഴ്ച ആദ്യമൊന്ന് ഭയപ്പെടുത്തുമെങ്കിലും പിന്നീടത് അത്ഭുതത്തിന് വഴി മാറും...കാഴ്ചയിലെ മനോഹാരിത മൂലം പാര്‍വ്വതി നദിയെ അറിയാതെ ഇഷ്ടപ്പെട്ടുപോകും. ചുറ്റിലുംനോക്കിയാല്‍ പിന്നെ അതിമനോഹരമായ കാഴ്ചകളാണ്. താഴ്വാരങ്ങളും പച്ചപ്പും നിറഞ്ഞ് അതിമനോഹരമായ ഒരു ലോകം. ഇവിടുന്ന് എത്രത്തോളം മുന്നോട്ട് പോകന്നോ അത്രത്തോളം മനോഹരമായ കാഴ്ചകള്‍ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.
എന്നാല്‍ ഈ മനോഹരമായ കാഴ്ചകള്‍ക്കിടയില്‍ മറ്റൊരു ലോകവും പാര്‍വ്വതി വാലി തുറക്കുന്നുണ്ട്. മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളും ആകാശത്തെ തൊട്ടുനില്‍ക്കുന്ന പച്ചപ്പും മാറ്റിനിര്‍ത്തുന്ന മറ്റൊരിടം

മരണത്തിന്‍റെ താഴ്വര

മരണത്തിന്‍റെ താഴ്വര

ഇന്ത്യയുടെ ബെര്‍മുഡ ട്രയാംഗിള്‍ അഥവാ മരണത്തിന്റെ താഴ്വര എന്നാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍വ്വതി വാലി വിളിക്കപ്പെടുന്നത്. വിദേശികളും സ്വദേശികളുമായി നിരവധി സഞ്ചാരികള്‍ ഇവിടുത്തെ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷമായി പോയിട്ടുണ്ടത്രെ. ഇതിലെ വാസ്തവം എന്താണെന്ന് ആര്‍ക്കും കൃത്യമായി അറിയുകയില്ലെങ്കിലും മരണത്തിന്റെ താഴ്വരയെന്നാണ് ഇവിടമിപ്പോള്‍ അറിയപ്പെടുന്നത്.

ബെര്‍മുഡ ട്രയാംഗിള്‍

ബെര്‍മുഡ ട്രയാംഗിള്‍

ഇവിടെ നിന്നും തികച്ചും അപ്രതീക്ഷിതമായി ആളുകളെ കാണാതെ പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ എന്ന ചെറുപ്പക്കാരനെ ഇവിടെ എത്തിയശേഷം കാണാതാവുകയായിരുന്നുവത്രെ. 32 വയസ്സുകാരനായ നിതിന്‍ കഴിഞ്ഞ വർഷം നവംബർ 9 ന് തന്റെ കുടുംബത്തെ വിളിച്ച് യാത്രയുടെ വിശേഷങ്ങള്‍ വളരെ ‌ആവേശപൂര്‍വ്വം പങ്കുവെച്ചിരുന്നുവത്രെ. എന്നാല്‍ പിറ്റേദിവസം കുടുംബാംഗങ്ങള്‍ക്കറിയുവാന്‍ സാധിച്ചത് അദ്ദേഹത്തെ കാണാനില്ല എന്നായിരുന്നു.

PC:Aryan Nikhil

നേരത്തെ 2016 ലും

നേരത്തെ 2016 ലും

നേരത്തെ 2016 ലും ഇതുപോലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേനലിന്‍റെ അവസാന സമയത്ത് ജസ്റ്റിൻ അലക്‌സാണ്ടർ ഷെറ്റ്‌ലർ എന്ന 35 കാരനായ അമേരിക്കക്കാരൻ പാര്‍വ്വതി വാലിയിലേക്കുള്ള യാത്രയിലായിരുന്നു. റോല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ആയിരുന്നു ജസ്റ്റിന്‍ പോയത്. അദ്ദേഹത്തിന്റെ കൈവശെ ആകെ ഒരു ഓടക്കുഴലും ഒരു റക്‌സാക്കും ഐഫോണും മാത്രമായിരുന്നു ഉണ്ടായിരുന്നത്. യാത്രയ്ക്കിടില്‍ പരിചപ്പെട്ട ഒരു സന്യാസിക്കൊപ്പം കുറച്ചാഴ്തകള്‍ ജസ്റ്റിന്‍ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്നും വിദൂര ഹിമാനികൾ നിറഞ്ഞ തടാകത്തിലേക്ക് പുറപ്പെടുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്ന ജസ്റ്റിനെയാണ് ദുരൂഹമായി കാണാതായത്.

PC:Jan J George

കേസുകള്‍ നിരവധി

കേസുകള്‍ നിരവധി

ഇതുപോലത്തെ നിരവധി കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ 21 വിദേശികെ മാത്രം ഇവിടെ നിന്നും കാണാതെ പോയിട്ടുണ്ടത്രെ. എന്നാല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം ഇതിലും അധികമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

PC:Krishnendu Mazumdar

എന്താണ് സംഭവിക്കുന്നത്

എന്താണ് സംഭവിക്കുന്നത്

ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന പാര്‍വ്വതി വാലിക്ക് പല രഹസ്യങ്ങളുമുണ്ട്. അതിലൊന്ന് ഇവിടെ സുലഭമായി ലഭിക്കുന്ന മയക്കുമരുന്നുകളാണ്. മലാനാ ക്രീം എന്ന പേരില്‍ അറിയപ്പെടുന്ന ഹാ ഷി ഷ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മയക്കുമരുന്നുകളിലൊന്നാണ്. ഇവിടുത്തെ പല പാര്‍ട്ടികളിലും ആഘോഷങ്ങളിലും ഇത് ഒഴിവാക്കാനാവാത്ത അതിഥി കൂടിയാണ്. ഒരു പക്ഷേ, ഇത്തരം ലഹരികളുടെ അമിതോപയോഗമോ മറ്റോ ആയിരിക്കാം അപ്രത്യക്ഷമാകലുകള്‍ക്ക് പിന്നെലെന്ന് വാദിക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവരികയും ചെയ്തിട്ടുണ്ട്.

PC:Alok Kumar

"എല്ലാം വിചിത്രമായിരിക്കുന്നു,കടല്‍ പോലും"... മരണച്ചുഴിയായ ബെര്‍മുഡാ ട്രയാംഗിളിന്‍റെ നിഗൂഢതകളിലൂടെ

അപകടകാരികളായ വഴികള്‍

അപകടകാരികളായ വഴികള്‍

ഹിമാലയത്തിന്റെ ഭാഗമായതിനാല്‍ തന്നെ ഇവിടുത്തെ യാത്രകള്‍ കുറച്ച് അപകടം പിടിച്ചതാണ്. കുത്തനെയുള്ള ഇറക്കങ്ങളും ചരിവുകളും യാത്രകളെ ബുദ്ധിമുട്ടിലാക്കുന്നു. കൃത്യമായി മുന്‍കരുതലുകളെടുത്തും ശ്രദ്ധിച്ചുമുള്ള യാത്രയല്ലെങ്കില്‍ അപകടങ്ങള്‍ സംഭവിച്ചേക്കാം.

PC:Amishvajpayee

ട്രക്കിങുകള്‍

ട്രക്കിങുകള്‍

ഹിമാചല്‍ പ്രദേശില്‍ ചെയ്യുവാന്‍ കഴിയുന്ന പല ട്രക്കിങ്ങുകളുടെയും ബേസ് പോയിന്‍റ് പാര്‍വ്വതി വാലിയാണ്. തോഷ്, കസോള്‍, ഖീര്‍ഗംഗ, രുദ്ര-നാഗ് വെള്ളച്ചാട്ടം, തുണ്ടാ ഭുജ് ഗ്രാമം(3285 മീറ്റര്‍ ഉയരം), താക്കൂര്‍ കുവാന്‍ ഗ്രാമം(3560 മീറ്റര്‍), ഡിബിബോക്രി പിരമിഡ് പര്‍വ്വതം (6400 മീറ്റര്‍), മന്തലൈ ലേക്ക (4100 മീറ്റര്‍) എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇവിടെ നിന്നും തുടങ്ങുന്നു. പിന്‍-പാര്‍വതി പാസും ചന്ദ്രഖാനി പാസും യാത്രയും ഇവിടെ ആരംഭിക്കുന്നു.
ഇത് കൂടാതെ നടന്നു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഖീര്‍ഗംഗ, പിന്‍ പാര്‍വതി പാസ്, യാങ്കര്‍ പാസ്, സര്‍ പാസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഇവിടെ നിന്നുതന്നെയാണ്ആരംഭിക്കുന്നത്.

PC:Slopetrotter

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്രപാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

പാര്‍വ്വതി വാലിയും ശിവനും

പാര്‍വ്വതി വാലിയും ശിവനും

പാര്‍വ്വതി വാലിക്ക് ആ പേരുവന്നതിനു പിന്നില്‍ പല ഐതിഹ്യങ്ങളും ഇവിടെ നിലനില്‍ക്കുന്നു. ഏകദേശം മൂവായിരത്തോളം വര്‍ഷം ശിവന്‍ ഇവിടെ തപസ്സനുഷ്ഠിച്ചുവെന്നു പ്രദേശത്തിന്റെ ഭംഗിയില്‍ ശിവന്‍ സ്ഥലത്തിന് തന്റെ പത്നിയായ പാര്‍വ്വതിയുടെ പേര് നല്കുകയുമായിരുന്നുവത്രെ

PC:Dhilon89

പാർവ്വതി വാലി- സ്വർഗ്ഗത്തിലേക്കുള്ള കവാടംപാർവ്വതി വാലി- സ്വർഗ്ഗത്തിലേക്കുള്ള കവാടം

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X