Search
  • Follow NativePlanet
Share
» »അക്ഷര നാട്ടിലെ പൈതൃക ഇടങ്ങൾ

അക്ഷര നാട്ടിലെ പൈതൃക ഇടങ്ങൾ

ചരിത്രത്തിന്റെ ഭാഗമായ കോട്ടയത്തിൻറെ പഴമയെ അതേപടി സംരക്ഷിക്കുന്ന ഇവിടുത്തെ പൈതൃക ഇടങ്ങളെ പരിചയപ്പെടാം....

അക്ഷരങ്ങളുടെയും തടാകങ്ങളുടെയും നാട്...പശ്ചിമ ഘട്ടവും കുട്ടനാടും വേമ്പനാട് കായലും ഒക്കെ ചേർന്ന് അതിർത്തികൾ തീർക്കുന്ന ഇടം....കായലും കുന്നും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ചരിത്ര സ്ഥാനങ്ങളുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടെ അധികം ശ്രദ്ധ കിട്ടാതെ പോയ കുറച്ചിടങ്ങളുണ്ട്. വാഗമണ്ണും ഇല്ലിക്കൽകല്ലും ഇലവീഴാപൂഞ്ചിറയും ഭരണങ്ങാനവും ഒക്കെ ചേർന്ന് മാറ്റി നിർത്തിയ കുറച്ച് പൈതൃക സ്ഥാനങ്ങൾ. ചരിത്രത്തിന്റെ ഭാഗമായ കോട്ടയത്തിൻറെ പഴമയെ അതേപടി സംരക്ഷിക്കുന്ന ഇവിടുത്തെ പൈതൃക ഇടങ്ങളെ പരിചയപ്പെടാം....

കോട്ടത്താവളം

കോട്ടത്താവളം

കോട്ടയംകാർക്കു പോലും അപരിചിതമായ ഇടമാണ് കോട്ടത്താവളം.
കോട്ടയത്തു നിന്നും 70 കിലോമീറ്റർ അകലെ, പൂഞ്ഞാർ അടിവാരം പ്രദേശത്തോട് ചേർന്നാണ് ഇവിടമുള്ളത്. കുരിശുമലയ്ക്ക് സമീപത്തുള്ള മുരുകൻ കുന്നിലെ ഗുഹയാണ് ഇവിടുത്തെ ആകർഷണം. പുരാവസ്തു പ്രാധാന്യമുള്ള ഇവിടം മധുരൈ രാജവംശവുമായി ബന്ധമുളള ഇടമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതായത് മധുരയിൽ നിന്നും പൂഞ്ഞാർ കൊട്ടാരത്തിലേക്കുള്ള യാത്രാ മധ്യേ മധുര രാജകുടുംബാംഗങ്ങൾ വിശ്രമത്തിനായി ഉപയോഗിച്ചതാണിതെന്നാണ് വിശ്വാസം. പാറയിൽ കൊത്തിയ പടികളും കസേരകൾ പോലുള്ള പാറകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളും ഇവിടെ കാണാം.

PC:keralatourism

പൂഞ്ഞാർ കൊട്ടാരം

പൂഞ്ഞാർ കൊട്ടാരം

കഴിഞ്ഞു പോയ കാലത്തിന്റെ പ്രൗഡ ഗംഭീര അടയാളങ്ങളുമായി തലയുയർത്തി നിൽക്കുന്ന ഒരു കൊട്ടാരം...കോട്ടയം മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ കൊട്ടാരം ചരിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജഭരണകാലത്തെ ഉപകരണങ്ങളും കൊത്തുപണികളും കൽവിളക്കുകളും പല്ലക്കും എണ്ണത്തോണിയും ഒക്കെ ഇവിടെ കാണാനുണ്ട്. ഒറ്റത്തടിയില്‍ കൊത്തിയുണ്ടാക്കിയതാണ് ആയുര്‍വേദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എണ്ണത്തോണി. വെങ്കലവിളക്കുകള്‍, ആഭരണപ്പെട്ടികള്‍, പറ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മുമ്പ് ആരാധനകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന ശംഖ്, നടരാജവിഗ്രഹം, പഴയകാല ആയുധങ്ങള്‍ എന്നിങ്ങനെ കൊട്ടാരത്തിലെ കാഴ്ചകള്‍ കണ്ടാലും കണ്ടാലും തീരാത്തതാണ്. പൂഞ്ഞാര്‍ കൊട്ടാരത്തിനടുത്ത്, മധുരയിലെ മീനാക്ഷിക്ഷേത്രത്തിന് സമാനമായ ഒരു ക്ഷേത്രവുമുണ്ട്. പുരാണങ്ങളില്‍ നിന്നും കഥകള്‍ ക്ഷേത്രച്ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്.
കോട്ടയത്തു നിന്നും പാലാ-ഈരാറ്റുപേട്ട വഴി പൂഞ്ഞാർ കൊട്ടാരത്തിലെത്താം.

PC:discoverkottayam

അഞ്ച് വിളക്ക്, ചങ്ങനാശ്ശേരി

അഞ്ച് വിളക്ക്, ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരിയിലെ ചരിത്ര ഇടങ്ങളിൽ പെട്ടതാണ് അഞ്ച് വിളക്ക്. അഞ്ച് വിളക്കിന്റെ നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. 1905 ലാണ് ചങ്ങനാശ്ശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി ഇത് നിർമ്മിക്കുന്നത്. ബോട്ടു ജെട്ടിക്കും ചന്തപ്പള്ളിക്കും ഇടയിലായി നിൽക്കുന്ന ഇത് ചങ്ങനാശ്ശേരിയുടെ അടയാളം കൂടിയാണ്. ഈ നാടിന്റെ വ്യാപാരപ്പെരുമയുടെ അടയാളമായ ഇത് ചന്തക്കടവിലാണ് തലയുയർത്തി നിൽക്കുന്നത്. വേലുത്തമ്പി ദളവയുടെ കാലത്താണ് ഇത് സ്ഥാപിച്ചത്.

PC:discoverkottayam

താഴത്തങ്ങാടി ജുമാ മസ്ജിദ്

താഴത്തങ്ങാടി ജുമാ മസ്ജിദ്

കോട്ടയത്തിന്റെ പെരുമ വർധിപ്പിക്കുന്ന സാംസ്കാരിക ഇടങ്ങളിൽ മറ്റൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയത്തെ ഏറ്റവും പഴയ മുസ്ലീം ദേവാലയം എന്നതിൽ കവിഞ്ഞ് വേറെയും പ്രത്യേകതകൾ ഇതിനുണ്ട്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ പള്ളി കേരളത്തിൽ ഇസ്ലാംമതം പ്രചരിപ്പിക്കാനത്തെിയ മാലിക് ദീനാറിൻെറ മകൻ ഹബീബ് ദിനാർ നിർമിച്ചതെന്നാണ് വിശ്വാസം. താജ് ജുമ മസ്ജിദ് എന്നും ഈ പള്ളിയ്ക്ക് പേരുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പള്ളി പണികഴിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. കോട്ടയത്തുനിന്നും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ താഴത്തങ്ങാടിയിലെത്താം

PC: discoverkottayam

പള്ളിപ്പുറത്ത് കാവ്

പള്ളിപ്പുറത്ത് കാവ്

കോട്ടയം ജില്ലയിലെ പുരാതന സ്ഥാനങ്ങളിലൊന്നാണ് കോടമതയ്ക്ക് സമീപത്തുള്ള പള്ളിപ്പുറത്ത് കാവ്. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം. വിഷുവിനും പത്താമുദയത്തിനുമാണ് ഈ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടക്കുന്നത്. ക്ഷേത്രത്തില്‍ നടന്നുവരുന്ന ഒരാചാരമാണ് തീയാട്ട്. കുടുംബത്തിന്റെ ക്ഷേമത്തിനായി ഭക്തരാണ് തീയാട്ട് നടത്തുക. എല്ലാ രോഗങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും തീയാട്ടുനടത്തുന്നവരുടെ കുടുംബത്തെ ഭദ്രകാളി രക്ഷിക്കുമെന്നാണ് വിശ്വാസം.

PC:Nidheeshbabu

കോട്ടയം ചെറിയപള്ളി

കോട്ടയം ചെറിയപള്ളി

കോട്ടയം ജില്ലയിലെ പുരാതനമായ ദേവാലയങ്ങളിലൊന്നാണ് 1579 ൽ നിർമ്മിക്കപ്പെട്ട കോട്ടയം ചെറിയപള്ളി എന്നറിയപ്പെടുന്ന സെന്‍റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി. കേരള-പോര്‍ച്ചുഗീസ് വാസ്തുവിദ്യാശൈലികള്‍ സമന്വയിപ്പിച്ച് തെക്കുംകൂർ മഹാരാജാവാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. ബൈബിളിലെ പ്രധാന സംഭവങ്ങൾ ഇലച്ചായം ഉപയോഗിച്ച് ഇവിടുത്തെ മദ്ബഹയിൽ ചിത്രീകരിച്ചിരിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.
കോട്ടയം-കുമരകം റോഡിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!! ഏറ്റവും കുറഞ്ഞ ചിലവിൽ കുമരകം കാണാം... എങ്ങനെയെന്നല്ലേ..!!!

ലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരംലൂസിഫർ മാസാണെങ്കിൽ കൊലമാസാണ് ലൂസിഫറിന്റെ കൊട്ടാരം

ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

PC:Anil R

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X