Search
  • Follow NativePlanet
Share
» »ഗോവയിലെ ആരും കാണാത്ത ഗുഹയും വെള്ളച്ചാട്ടവും

ഗോവയിലെ ആരും കാണാത്ത ഗുഹയും വെള്ളച്ചാട്ടവും

ചരിത്രത്തിലേക്കു വാതിൽ തുറക്കുന്ന അർവാലം ഗുഹകളുടെ വിശേഷങ്ങൾ...

By Elizabath Joseph

ഗോവയെന്നാൽ മിക്കവർക്കും ബീച്ചും പബ്ബുകളും രാത്രികാല ആഘോഷങ്ങളും മാത്രമാണ്. എന്നാൽ ഇതൊന്നും അല്ലാതെ മറ്റൊരി മുഖവും ഗോവയ്ക്കുണ്ട്. പൗരാണിക കാലത്തേ ദേവാലയങ്ങളും ചരിത്ര സ്മാരകങ്ങളും പോർച്ചുഗീസ് ഭരണത്തിന്റെ മുന്നൂറോളം വർഷങ്ങളുടെ അവശേഷിപ്പുകളും ഒക്കെയുള്ള ഒരിടം കൂടിയാണിത്. പശ്ചിമഘട്ടത്തോടും കടൽത്തീരങ്ങളോടും ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഏറെ ആരാധകരുള്ള ഒരിടംകൂടിയാണ് ഗോവ.
ബീച്ചുകളെപ്പറ്റിയും ഇവിടുത്തെ രാത്രിജീവിതങ്ങളപ്പറ്റിയും ഒക്കെ കുറേ കേട്ടിട്ടുണ്ടെങ്കിലും ഗോവയിൽ എന്നും അപരിചിതമായിക്കിടക്കുന്നത് ഇവിടുത്തെ ഗുഹകളാണ്. പ്രകൃതിയുടെ മടിത്തട്ടിൽ സഞ്ചാരികളെയും കാത്തു കിടക്കുന്ന പ്രസിദ്ധമായ ഒരു ഗുഹ ഇവിടെയുണ്ട്. ബഹളങ്ങളുടെ നടുവിലും ശാന്ത കൈവിടാതെ കിടക്കുന്ന സിൻക്വേരിം ബീച്ചിലാണ് പാണ്ഡവരുടെ കാലത്ത് നിർമ്മിക്കപ്പെട്ട അർവാലിം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലേക്കു വാതിൽ തുറക്കുന്ന അർവാലം ഗുഹകളുടെ വിശേഷങ്ങൾ...

എവിടെയാണിത്

എവിടെയാണിത്

ഗോവയിലെ സിൻക്വേരിം ബീച്ചിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ചരിത്രപ്രാധാന്യമുള്ള അർവാലം ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. മറ്റേത് ഗോവൻ ബീച്ചുകളെയും പോലെ ബഹളങ്ങളും ആഘോഷങ്ങളും ഉണ്ടെങ്കിലും അതിനു നടുവിൽ ശാന്തത സൂക്ഷിക്കുന്ന ഇടമാണിത്. ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ കണ്ഡോലിം ബീച്ച് ഇതിനു തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പനാജയിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് അർവാലം ഗുഹകളുള്ളത്.

അർവാലം ഗുഹകൾ

അർവാലം ഗുഹകൾ

പാണ്ഡവ ഗുഹകൾ എന്നുകൂടി അറിയപ്പെടുന്ന അർവാലം ഗുഹകൾ മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. തങ്ങളുടെ 12 വർഷം നീണ്ടു നിന്ന വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തിയെന്നും നാളുകളോളം ഇവിടെ താമസിച്ചിരുന്നു എന്നുമാണ് പറയപ്പെടുന്നത്. ഈ ഗുഹ അഞ്ച് ഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുവന്നത് ഈ വാദത്തിന് കൂടുതൽ ശക്തി പകരുന്നതാണ്. ആറാം നൂറ്റാണ്ടിലാണ് ഈ ഗുഹകൾ ആദ്യമായി കണ്ടെത്തുന്നത്.
ചരിത്രം ഒത്തിരിയൊന്നും പറയാനില്ലെങ്കിലും ബഹളങ്ങൾ ഒഴിവാക്കി, ഗോവയുടെ മറ്റൊരു മുഖം കാണാനെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിത്.

PC:ZeePack

അജ്ഞാതരായ നിർമ്മാതാക്കൾ

അജ്ഞാതരായ നിർമ്മാതാക്കൾ

ഗുഹയുടെ നിർമ്മാണത്തെക്കുറിച്ചും ഏത് സാഹചര്യത്തിലാണ് ഇത് നിർമ്മിച്ചത് എന്നതിനെക്കുറിച്ചും ഇപ്പോഴും കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഹിന്ദു മതവുമായിബന്ധപ്പെട്ടതാണെന്നും അല്ല ബുദ്ധിസ്റ്റ് ഗുഹയാണെന്നും നിരവധി വാദങ്ങളുണ്ട്.
ഇവിടുത്തെ അ‍ഞ്ച് ഗുഹകളിൽ നടുവിലുള്ള ഗുഹയിൽ കാണപ്പെടുന്ന ശിവലിംഗമാണ് അർവാലം ഗുഹകൾ ഹിന്ദു ഗുഹയാണെന്നു കരുതുവാൻ കാരണം. എന്നാൽ ചില ചരിത്രകാരൻമാർ പറയുന്നതനുസരിച്ച് ഇത് ബുദ്ധമത വിശ്വാസികളുടേതാണ്. അതിനു കാരണം ഗുഹയ്ക്കു സമീപത്തു നിന്നും ഖനനം ചെയ്തെടുത്ത ബുദ്ധന്റെ പ്രതിമയാണ്. നാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രതിമയാണിത്. സംസ്കൃതത്തിൽ കൊത്തിയിരിക്കുന്ന ചില ലിഖിതങ്ങളും ഇവിടെ കാണാം. എന്തുതന്നെയായാലും ധാരാളം സഞ്ചാരികളും തീർഥാടകരും ഇവിടെ എത്താറുണ്ട്.

PC: Hemant192

അർവാലം വെള്ളച്ചാട്ടം

അർവാലം വെള്ളച്ചാട്ടം

അർവാലം ഗുഹയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അർവാലം വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു മനോഹര കാഴ്ചയാണ്. ഹർവാലം വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇത് 50 മീറ്റർ ഉയരത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. വെള്ളം താഴേക്കു പതിക്കുന്ന ഇടം ഒരു വലിയ കുളമായി രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ നീന്താനായി എത്തുന്നവരും കുറവല്ല. ഗോവയിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ഈ വെള്ളച്ചാട്ടം.

PC:Jocelyn Kinghorn

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മഴക്കാലത്തിനു ശേഷമുള്ള സമയമാണ് ആർവാലം വെള്ളച്ചാട്ടം സന്ദർശിക്കുവാൻ പറ്റിയ സമയം. വെള്ളം പതിച്ച് ആഴമുള്ള കുളം രൂപപ്പെട്ടതിനാൽ അപകടങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുവേണം ഇവിടേക്കു പോകുവാൻ. വേനൽക്കാലങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുമെങ്കിലും സന്ദർശന യോഗ്യമാണ്. ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടം കൂടിയാണിത്. രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC: Kavya Rastogi

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

സിൻക്വേരിമിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഡബോളിം ഇന്റർനാഷണൽ എയർപോർട്ടാണ് വിമാനത്തിൽ വരുന്നവർക്ക് ആശ്രയിക്കാലുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് ഫ്ലൈറ്റ് സർവ്വീസുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും ഡബോളിനിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പനാജയിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് അർവാലം ഗുഹകളുള്ളത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഡാം ഇന്ത്യയിലാണ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഡാം ഇന്ത്യയിലാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X