Search
  • Follow NativePlanet
Share
» »രണ്ടു ചക്രത്തില്‍ കറങ്ങാന്‍ ഇതാ അറിയാ നാടുകള്‍

രണ്ടു ചക്രത്തില്‍ കറങ്ങാന്‍ ഇതാ അറിയാ നാടുകള്‍

ഭയപ്പെടുത്തുന്ന വഴികളും കാലാവസ്ഥയും ഒക്കെ താണ്ടി ബൈക്കില്‍ കറങ്ങാന്‍ പറ്റിയ പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath Joseph

സ്വാതന്ത്ര്യത്തിന്റെ അളവുകളില്ലാത്ത ആകാശം തുറന്നുകാണിക്കുന്നതാണ് ഒറ്റയ്ക്കുള്ള ഓരോ യാത്രകളും. രണ്ടു ചക്രത്തില് പറന്ന് പുതിയ പുതിയ സ്ഥലങ്ങള് കാണാനും അറിയാനും വ്യത്യസ്തങ്ങളായ അനുഭവങ്ങള് സ്വന്തമാക്കാനുമായി കൊതിക്കാത്തവര് ആരും കാണില്ല. ചെറിയൊരു ബാഗും റൈഡിങ് കിറ്റും അത്യാവശ്യ സാധനങ്ങളുമായി ചുറ്റാനിറങ്ങുന്നവര് തങ്ങളുടെ പുറകേ വരുന്നവര്ക്ക് പുതിയ ഒരു ലോകമാണ് തീര്ക്കുന്നത്.
ഓരോ കോണിലും കാഴ്ചയുടെ അത്ഭുതങ്ങള് ഒളിപ്പിച്ചുവെച്ച ഇന്ത്യയില് സഞ്ചാരികള് ഇനിയും എത്തിച്ചേര്ന്നിട്ടില്ലാത്ത ഇടങ്ങളുണ്ട്. ഈ സ്ഥലങ്ങളില് ചില ഇടങ്ങള് കൂട്ടൂകാരുമൊന്നിട്ടുള്ള ഗ്രൂപ്പ് യാത്രയ്ക്ക് മനോഹരമാണെങ്കിലും ബാക്കി കുറച്ചിടങ്ങള് തനിയെ പോയി വേണം അറിയാനും കാണാനുമെല്ലാം.

ഭയപ്പെടുത്തുന്ന വഴികളും കാലാവസ്ഥയും ഒക്കെ താണ്ടി ബൈക്കില് കറങ്ങാന് പറ്റിയ പുതിയ സ്ഥലങ്ങള് പരിചയപ്പെടാം...

ലാന്‍സ്‌ഡോണ്‍

ലാന്‍സ്‌ഡോണ്‍

സമുദ്രനിരപ്പില്‍ നിന്നും 1706 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാന്‍സ്‌ഡോണ്‍ സഞ്ചാരികള്‍ക്കും സാഹസികര്‍ക്കും ഒക്കെ തീരെ അപരിചിതമായ പ്രദേശങ്ങളില്‍ ഒന്നാണ്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ യഥാര്‍ഥ പേര് കാലുഡാണ്‍ഡ എന്നാണ്. ബ്രിട്ടീഷുകാരുടെ സമയത്ത് ഹില്‍സ്റ്റേഷനായി രൂപാന്തരപ്പെട്ട ഇവിടെ എത്തിച്ചേരുക എന്നത് തികച്ചും ദുര്‍ഘടമായ ഒന്നാണ്.

PC:Sudhanshu.s.s

 ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

ഉത്തരാഖണ്ഡിലെ മറ്റു സ്ഥലങ്ങല്‍ പോലെ തന്നെ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇവിടെ കാഴ്ചകള്‍ ധാരാളമുണ്ട് കാണുവാന്‍. യുദ്ധ സ്മാരകം. ഗര്‍വാള്‍ റൈഫിള്‍സ് സെന്റര്‍, കാലേഷ്വര്‍ മഹാദേവ് ക്ഷേത്രം, ടിപ് ആന്‍ഡ് ടോപ് വ്യൂ പോയന്റ്, സന്തോഷി മാതാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Sudhanshusinghs4321

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെല്‍ഹിയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലാന്‍സ്‌ഡോമിലേക്ക് ഏഴു മണിക്കൂര്‍ യാത്രയാണ് ഉള്ളത്.

സ്‌കന്ദാഗിരി

സ്‌കന്ദാഗിരി

സമുദ്രനിരപ്പില്‍ നിന്നും 1450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കന്ദാഗിരി ബെംഗളുരു നിവാസികള്‍ക്ക് ഏറെ പരിചിതമായ സ്ഥലമാണെങ്കിലും പുറത്തുള്ളവര്‍ക്ക് അങ്ങനെയല്ല.
കാല്‍വാര ദുര്‍ഗ എന്നറിയപ്പെടുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണം മലമുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കോട്ടയാണ്.

PC:Vijets

 ട്രക്കിങ്

ട്രക്കിങ്

മലകയറ്റത്തിനും ദുര്‍ഘടമായ നടത്തിനും പേരുകേട്ട ഇവിടം ബെംഗളുരുവിലെ ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം കൂടിയാണ്. അവധിദിവസങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ ട്രക്കിങ്ങിനായി എത്തിച്ചേരാറുണ്ട്യ

PC: mmindia

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് സ്‌കന്ദാഗിരി ഹില്‍സ് സ്ഥിതി ചെയ്യുന്നത്.

തവാങ്

തവാങ്

സമുദ്രനിരപ്പില്‍ നിന്നും 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ് സഞ്ചാരികള്‍ പ്രത്യേകിച്ച് ബൈക്ക് റൈഡേഴ്‌സ് ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ്. ഒരു കാലത്ത് ടിബറ്റിന്‍രെ ഭാഗമായിരുന്ന ഇവിടം ബുദ്ധമത വശ്വാസികളെ സംബന്ധിച്ചെടുത്തോളം വിശ്വാസപരമായും ചരിത്രപരമായും ഏറെ പ്രത്യേകതള്‍ ഉള്ള ഇടമാണ്.

PC:Kunal Dalui

തവാങ് സ്‌പെഷ്യല്‍

തവാങ് സ്‌പെഷ്യല്‍

അരുണാചല്‍ പ്രദേശിലെ ഏറ്റവും മനോഹര സ്ഥലമായ തവാങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധാശ്രമമാണ്. കൂടാതെ ഇവിടേക്കുള്ള യാത്ര ഏറെ സാഹസികത നിറഞ്ഞതാണ്. പലപ്പോഴും ജീവന്‍ കയ്യിലെടുത്തുവരെ വണ്ടിയോടിക്കേണ്ടി വരുമെങ്കിലും പിന്നീട് ഓര്‍ക്കുമ്പോള്‍ യാത്രയുടെ ഏറ്റവും രസകരമായ ഭാഗം ഇതായിരിക്കും.

PC:Dhrubazaanphotography

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആസാമിലെ ഗുവാഹട്ടിയില്‍ നിന്നും 444 കിലോമീറ്റര്‍ അകലെയാണ് തവാങ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയാണിത്.

അലിബാഗ്

അലിബാഗ്

ടൗണിന്റെ ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും വണ്ടിയെടുത്ത് രക്ഷപെടാന്‍ നില്‍ക്കുന്ന ആളാണെങ്കില്‍ പറ്റിയ സ്ഥലമാണ് അലിബാഗ്. മുംബൈയ്ക്ക് സമീപമുള്ള ഈ കടല്‍തീര പ്രദേശം ആദ്യകാലങ്ങളില്‍ കുലാബ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

PC:Rakesh Ayilliath

അലിബാഗ് കാഴ്ചകള്‍

അലിബാഗ് കാഴ്ചകള്‍

അലസമായി ഇരുന്ന് സമയം ചിലവഴിക്കാന്‍ പറ്റിയ ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം ആലിബാജ് ബീച്ചാണ്. വളരെ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടം താതതമ്യേന വൃത്തിയുള്ള ഇടമാണ്.
സിദ്ധേശ്വര്‍ മന്ദിര്‍, അലിബാഗ് ഫോര്‍ട്ട്, മറ്റു ദ്വീപുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍.

PC: Karthik Nadar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അലിബാഗിലെത്താന്‍ ഏകദേശം രണ്ടര മണിക്കൂറിലധികെ യാത്ര ചെയ്യണം.

വരന്ദ ഘട്ട്

വരന്ദ ഘട്ട്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ വരന്ദാ ഘട്ട്. പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് വരന്ദാ ഘട്ട്. ഏകദേശം പത്തു കിലോമീറ്ററോളം ദൂരമുള്ള ഈ പാതയുടെ ഇരുവശങ്ങളിലും അതിമനോഹരമായ കാഴ്ചകളാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളുമാണ് പ്രധാന കാഴ്ചകള്‍.

PC: Anis_Shaikh

ഇവിടുത്തെ കാഴ്ചകള്‍

ഇവിടുത്തെ കാഴ്ചകള്‍

പശ്ചിമഘട്ടത്തിന്റെയും സഹ്യാദ്രിയുടെയും ഭാഗമായ ഇവിടെ ഇവിടം മുന്‍പ് പറഞ്ഞതുപോലെ കാഴ്ചകളുടെ സ്വര്‍ഗ്ഗം തന്നെയാണ്. വെള്ളച്ചാട്ടങ്ങള്‍, താഴ്‌നരകള്‍, കോട്ടകള്‍ ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:wikimedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈ- ഗോവ ദേശീയ പാതയിലൂടെ പോകുമ്പോള്‍ മഹദ് എന്ന സ്ഥലത്തു നിന്നും ഇടതുവശത്തേക്കുള്ള റോഡ് വഴി പൂനെ-ബരാസ്‌ഗോവന്‍ റോഡിലെത്താം. ഇതുവഴി മുന്നോട്ട് പോയാല്‍ വരന്ദാഘട്ട് കാണാന്‍ സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X