Search
  • Follow NativePlanet
Share
» »കേട്ടുപരിചയം പോലും കാണില്ല വടക്കുകിഴക്കൻ ഇന്ത്യയിലെ ഈ ഇടങ്ങൾ

കേട്ടുപരിചയം പോലും കാണില്ല വടക്കുകിഴക്കൻ ഇന്ത്യയിലെ ഈ ഇടങ്ങൾ

താ ഓരോ സഞ്ചാരിയേയും കൊതിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ വ്യത്യസ്തങ്ങളായ കുറച്ച് കാഴ്ചകൾ നോക്കാം...

ഭൂമിയിൽ തന്നെയാണോ നിൽക്കുന്നത് എന്നിടയ്ക്കിടയ്ക്ക് സംശയം തോന്നിപ്പിക്കുന്ന നാടാണ് വടക്കു കിഴക്കൻ ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടും അതിലെ ആളുകളും ചേർന്ന വടക്കു കിഴക്കൻ ഇന്ത്യ എന്നും അതിശയിപ്പിക്കുമെന്നതിൽ ഒരു തർക്കവുമില്ല. സഞ്ചാരികൾ കയറിയിറങ്ങിപ്പോയ ഇടങ്ങൾ നൂറുകണക്കിന് ഇവിടെയുണ്ടെങ്കിലും അതിലും അധികം ഇടങ്ങൾ ഇനിയും കണ്ടു തീർക്കുവാൻ ബാക്കിയാണ്. ഇതാ ഓരോ സഞ്ചാരിയേയും കൊതിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ വ്യത്യസ്തങ്ങളായ കുറച്ച് കാഴ്ചകൾ നോക്കാം...

മെച്ചുക

മെച്ചുക

സാധാരണ സ‍ഞ്ചാരികൾ കേട്ടിട്ടുപോലുമില്ലാത്ത ഇടമാണ് അരുണാചൽ പ്രദേശിലെ മെച്ചുക എന്നയിടം. പ്രാദേശിക സഞ്ചാരികൾക്കും ഓഫ്ബീറ്റ് ഇടങ്ങൾ തേടിപ്പോകുന്നവർക്കും മാത്രം പരിചിതമായ ഈ നാട് പ്രകൃതി ഭംഗിയുടെ പേരിലാണ് അറിയപ്പെടുന്നത്. കുന്നുകളും പർവ്വതങ്ങളും പൈൻ കാടുകളും പുൽമേടുകളും ഒക്കെയുള്ള കാഴ്ചയാണ് ഇവിടുത്തേത്. ട്രക്കിങ്ങ്, ക്യാംപിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കായി ഇവിടെ എത്താം.
400 വർഷത്തോളം പഴക്കമുള്ള ഒരു ബുദ്ധാശ്രമവും ഇവിടെയുണ്ട്
PC- Quentin Talon

ഭൈരബ്കുണ്ഡ

ഭൈരബ്കുണ്ഡ

അസാമിലെ ഉദൽഗുരിയിൽ സ്ഥിതി ചെയ്യുന്ന ഭൈരബ്കുണ്ഡ പിക്നിക്കിനും മറ്റും യോജിച്ച ഇടമാണ്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്ദർശിക്കുവാൻ പറ്റിയ ഭൈരബ്കുണ്ഡസമുദ്ര നിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണുള്ളത്. ഇവിടെയാണ് ജംപാനി നദിയും ഭൈരവി നദിയും സംയോജിച്ച് ഒരൊറ്റ നദിയായി തുടര്‍ന്നൊഴുകുന്നതും. കാടുകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഗുഹാഹത്തിയിൽ നിന്നും 130 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

സാങ്കെസ്റ്റര്‍ സോ

സാങ്കെസ്റ്റര്‍ സോ

മാധുരി ലേക്ക് എന്നും അറിയപ്പെടുന്ന സാങ്കെസ്റ്റർ സോ അരുണാചൽ പ്രദേശിലെ തവാങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമായ ഇത് സമുദ്ര നിരപ്പിൽ നിന്നും 15000 അടി മുകളിലാണുള്ളത്. വർഷം മുഴുവൻ മഞ്ഞ്മൂടി കിടക്കുകയാണെങ്കിലും എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം.
PC:Itrajib

വാൻതവാങ് വെള്ളച്ചാട്ടം

വാൻതവാങ് വെള്ളച്ചാട്ടം

മിസോറാമിലെ സെർച്ചിപ് ജില്ലയിലാണ് വാൻതവാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വടക്കു കിഴക്കൻ ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് 750 അടി ഉയരത്തിൽ നിന്നും രണ്ട് തട്ടായാണ് താഴേക്ക് പതിക്കുന്നത്. കാടിനാല്‌ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ എത്തിച്ചേരുക ഇത്തിരി പ്രയാസമാണ്.
PC:Lpachuau

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X