Search
  • Follow NativePlanet
Share
» »കുട്ടവഞ്ചിയില്‍ യാത്രചെയ്യാം...പത്തനംതിട്ടയ്ക്ക് പോരെ!!!

കുട്ടവഞ്ചിയില്‍ യാത്രചെയ്യാം...പത്തനംതിട്ടയ്ക്ക് പോരെ!!!

ഹൊക്കെനഗ്ഗല്‍ വരെ പോയി കുട്ടവഞ്ചി കയറാന്‍ മടിച്ചിരിക്കുന്നവര്‍ക്ക് കേരളത്തില്‍ കുട്ടവഞ്ചി യാത്രയ്ക്ക് പറ്റിയ രണ്ടു സ്ഥലങ്ങള്‍ ഉണ്ടെന്ന് അറിയാമോ?

By Elizabath

ആറ്റിറമ്പിലെ തുമ്പിലെ... തത്തമേ കളിതത്തമ്മേ...എന്ന ഗാനരംഗത്തില്‍ മോഹന്‍ലാലും തബുവും കുട്ടവഞ്ചിയില്‍ യാത്ര ചെയ്യുന്നത് കണ്ട് അതുപോലെ ഒന്ന് പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടോ?

വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!

കുട്ടനാട്ടിലെ വഞ്ചിയാത്ര മാത്രം പരിചയിച്ച മലയാളികള്‍ക്ക് ഏറെ അപരിചിതമായൊരു വിനോദമാണ് കുട്ടവഞ്ചിയിലെ യാത്ര. ഹൊക്കെനഗ്ഗല്‍ മലയാളികളുടെ പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷനായി മാറിയതോടെയാണ് കുട്ടവഞ്ചിയാത്ര പലരുടെയും ലിസ്റ്റില്‍ കയറിയത്. ഹൊക്കനക്കല്‍ വരെ പോയി കുട്ടവഞ്ചി കയറാന്‍ മടിച്ചിരിക്കുന്നവര്‍ക്ക് കേരളത്തില്‍ കുട്ടവഞ്ചി യാത്രയ്ക്ക് പറ്റിയ മികച്ച രണ്ടു സ്ഥലങ്ങള്‍ ഉണ്ടെന്ന് അറിയാമോ?

Hide boating

PC: Navaneeth Krishnan S

ടൂറിസം രംഗത്ത് കേരളത്തിന്റെ സംഭാവനയായ ഗവി സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളിലാണ് കുട്ടവഞ്ചി യാത്ര സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പത്തനങ്ങളുടെ നാട്ടില്‍ കാണാന്‍...

കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറിലും കൂടാതെ ആങ്ങമൂഴിയിലും മാത്രമാണ് കേരളത്തില്‍ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്.

അടവി കുട്ടവഞ്ചി യാത്ര
പത്തനംതിട്ട ജില്ലയിലെ ഏറെ പ്രശസ്തമായ ഇക്കോ-ടൂറിസം പദ്ധതിയാണ് കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതി. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി യാത്ര ഒരുക്കിയിയത്. കോന്നിയിലെ തണ്ണിത്തോട്-മുണ്ടന്‍മൂഴിയിലാണ് കല്ലാര്‍ നദിയിലൂടെ കുട്ടവഞ്ചിയാത്രയുള്ളത്. അച്ചന്‍കോവിലാറിന്റെ കൈവഴിയാണ് കല്ലാര്‍.
കാടിന്റെ ശാന്തതയില്‍ പുഴയെ അറിയാനും കാണാനും താല്പര്യമുള്ളവര്‍ക്ക് കല്ലാറിലെ ഈ സാഹസിക വിനോദത്തില്‍ പങ്കെടുക്കാം.

Hide boating

PC: Sankara Subramanian

കല്ലാറിന്റെ കടവുകളില്‍ കാട്ടുമൃഗങ്ങളെയും പക്ഷികളെയും ഭാഗ്യമുണ്ടെങ്കില്‍ കാണാന്‍ സാധിക്കും.
തുഴച്ചില്‍കാരന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഒരു വഞ്ചിയില്‍ സഞ്ചരിക്കാന്‍ കഴിയുക. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 800 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം. 400രൂപയ്ക്ക് ഹ്രസ്വദൂരസവാരിക്കും അവസരമുണ്ട്.
പത്തനംതിട്ടയില്‍ നിന്നും ആനക്കൂട് വഴി കോന്നി-തണ്ണിത്തോട് റോഡുവഴി ഇവിടെയെത്താം. കോന്നിയില്‍ നിന്നും 13 കിലോമീറ്ററാണ് ദൂരം.
ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ കുട്ടവഞ്ചിയാത്രയ്ക്ക് അവസരമുണ്ട്.

ആങ്ങമൂഴി കുട്ടവഞ്ചി സഞ്ചാരം
ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങമൂഴിയിലാണ് സഞ്ചാരികള്‍ക്ക് ആവേശമായി കൊട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്നത്. ഗവിയിലേക്കുള്ള വഴിയിലാണ് കുട്ടവഞ്ചി യാത്ര ഒരുക്കിയിട്ടുള്ളതിനാല്‍ സഞ്ചാരികളെ ഇതേറെ ആകര്‍ഷിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ആങ്ങമൂഴി.

Hide boating

PC: Chris Conway, Hilleary Osheroff

ആങ്ങമൂഴിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് കുട്ടവഞ്ചിയില്‍ സഞ്ചരിക്കാന്‍ സാധിക്കുക. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ഒരുക്കിയിരിക്കുന്ന കൊട്ടവഞ്ചിയണിത്. ഗവിയിലേക്കു പോകുന്ന സഞ്ചാരികള്‍ക്ക് കുട്ടവഞ്ചിയില്‍ കയറാനൊരു മികച്ച അവസരം കൂടിയാണിത്.

പത്തനംതിട്ടയില്‍ നിന്നും ചിറ്റാര്‍-സീതത്തോട് വഴിയും കോട്ടയത്തു നിന്ന് എരുമേലി-തുലാപ്പള്ളി-ആങ്ങമൂഴിയിലെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X