Search
  • Follow NativePlanet
Share
» » ജീവൻ പണയംവെച്ച് വണ്ടി ഓടിക്കാം... ഈ റോഡുകളിലൂടെ!!

ജീവൻ പണയംവെച്ച് വണ്ടി ഓടിക്കാം... ഈ റോഡുകളിലൂടെ!!

ഇന്ത്യയിൽ ഏറ്റവും ഉയരത്തിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ സാധിക്കുന്ന കർദുങ് ലാ ഒഴികെയുള്ള കുറച്ച് വഴികൾ പരിചയപ്പെടാം....

By Elizabath Joseph

വണ്ടി ഓടിക്കുവാൻ എല്ലാവർക്കും പറ്റും...എന്നാൽ വളഞ്ഞും പുളഞ്ഞും അറ്റം കാണാതെയും ഒരു വശത്തു കണ്ണെത്താത്ത ആഴത്തിലുള്ള കൊക്കകളുള്ള റോഡിലൂ‍ടെ (റോഡ് എന്നു വിളിക്കുവാൻ പറ്റില്ലെങ്കിലും) ഒരു റൈഡ്...അത് എല്ലാവർക്കും പറഞ്ഞിട്ടുള്ള ഒന്നല്ല!!സ്വന്തം ജീവനേക്കാളധികം യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ജീവൻ പോലും പണയം വെച്ച് ഇത്തരം സ്ഥലങ്ങളിലൂടെ വണ്ടി ഓടിക്കുവാൻ സാധിക്കൂ. സാധാരണ ഇത്തരം സാഹസിക യാത്രകൾക്കു പോകുന്നവർ തിരഞ്ഞെടുക്കുന്ന റൂട്ടുകളിലൊന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിൽ വണ്ടി ഓടിക്കുവാൻ പറ്റിയ റോഡ് എന്നവകാശവാദമുള്ള കർദുങ്ലാ പാസാണ്. എന്നാൽ ആ വാദം തെറ്റാണ് എന്നു പറയുന്നവരും ഉണ്ട്. എന്തുതന്നെയായാലും ഇന്ത്യയിൽ ഏറ്റവും ഉയരത്തിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ സാധിക്കുന്ന കർദുങ് ലാ ഒഴികെയുള്ള കുറച്ച് വഴികൾ പരിചയപ്പെടാം...

ദുങ്ക്രി ലാ

ദുങ്ക്രി ലാ

മനാ പാസ് എന്നും മനാ ലാ എന്നും ദുങ്ക്രി ലാ എന്നുമൊക്കെ അറിയപ്പെടുന്ന ഇത് ഉത്തരാഖണ്ഡിൽ ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും ഉയരത്തിൽ വണ്ടി ഓടിക്കുവാൻ സാധിക്കുന്ന റോഡ് എന്നാണിത് അറിയപ്പെടുന്നത്. 5610 മീറ്റർ അഥവാ 18,406 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സൻസ്കാർ പർവ്വതി നിരകളിലൂടെ ഇന്ത്യയെയും ടിബറ്റിനെയും തമ്മിൽ യോജിപ്പിക്കുകയാണ് ചെയ്യുന്നത്.
2005 നും 2010 നും ഇടയിൽ ഇന്ത്യൻ മിലിട്ടറിയ്ക്കു വേണ്ടി ബോർഡർ റോഡ് ഓർഗനൈസേഷനാണ് ഇത് നിർമ്മിച്ചത്. 2011 ലാണ് ഗൂഗിൾ എർത്ത് പോലുള്ള വിഷ്വൽ ഗ്ലോബ് സിസ്റ്റങ്ങളിൽ ഇത് പ്രത്യക്ഷപ്പെടുന്നത്.
സാധാരണക്കാർക്ക് ഇതുവഴി സഞ്ചരിക്കുവാൻ ആർമിയുടെയും ഡിസ്ട്രിക്ട് മജസ്ട്രേറ്റിന്റെയും പ്രത്യേക അനുമതി ആവശ്യമാണ്.

PC:Manojkhurana

മർസിമിക് ലാ

മർസിമിക് ലാ

നോർത്തേൺ ഇന്ത്യയിൽ ചാങ്-ചേംമ്നോ റേഞ്ചിലൂടെ കടന്നു പോകുന്ന 96 കിലോമീറ്റർ നീളമുള്ള മർസിമിക് ലായാണ് ഉയരത്തിലുള്ള അടുത്ത റോഡ്. സമുദ്രനിരപ്പിൽ നിന്നും 18,314 അടി അഥവാ 5582 മീറ്റർ ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പാങ്കോങ് തടാകത്തിനു 20 കിലോമീറ്റർ മാറിയുള്ള ആ റോഡ് ചൈനയോട് ചേർന്നാണുള്ളത്. ഇന്ത്യ-ചൈന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നിന്നും 45 കിലോമീറ്റ്‍ അകലെയാണ് ഇതുള്ളത്. ഈ പാസിൽ നിന്നും നോക്കിയാൽ അതിർത്തിയോട് ചേർന്നു ചൈന നിർമ്മിച്ചിരിക്കുന്ന ആധുനിക ആറുവരി പാതയും കാണാം.
വർഷം തോറും നിരവധി സാഹസിക സഞ്ചാരികളാണ് ഉയരം കൂടിയ റോഡുകളിലൊന്ന് കീഴടക്കുവാനായി എത്തുന്നത്. ലേയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിസ്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ഇതുവഴിയുള്ള യാത്ര സാധ്യമാകൂ.

PC:Praveen

ഫോട്ടി ലാ

ഫോട്ടി ലാ

മോട്ടോർ വാഹനങ്ങൾക്കു സഞ്ചരിക്കുവാൻ സാധിക്കുന്ന ഇന്ത്യയിലെ ഉയരമേറിയ റോഡുകളുടെ പട്ടികയിൽ താരതമ്യേന പുതിയതാണ് ഫോട്ടി ലാ. ലഡാക്കിലെ സൻസ്കാർ റീജിയണിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 5524 മീറ്റർ അഥവാ 18124 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാതയിലൂടെയുള്ള സഞ്ചാരം വളരെ ദുർഘടം പിടിച്ചതാണ്. കണ്ണുപോലും കാണാൻ സാധിക്കാക്ക തരത്തിലുള്ള പൊടിയും ഓകാസിജന്റെ അസാന്നിധ്യവും എല്ലാം ആ വഴിയുള്ള യാത്രയിൽ നേരിടുന്ന പ്രതിസന്ധികളാണ്. ആർമിയിൽ നിന്നും മുൻകൂട്ടി അനുമതി ഉള്ളവർക്കു മാത്രമേ ഇതുവഴി പോകാൻ സാധിക്കൂ.

PC:Mormegil241

ഡോങ്കാ ലാ

ഡോങ്കാ ലാ

ഡോങ്കാ ലാ അഥലാ ഡോങ്കിയ പാസ് സിക്കിമിനെ ടിബറ്റുമായി യോജിപ്പിക്കുന്ന റോഡാണ്. സിക്കിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ റോഡ് ടിബറ്റിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പാതയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തടാകങ്ങളിലൊന്നായ ഗുരു ഡോങ്ക്മാർ തടാകത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് ഇതുള്ളത്.
ജോസഫ് ഡാൽട്ടണ്‍ ഹൂക്കർ എന്നയാളാണ് ഈ വഴിയിലൂടെ ആദ്യം സഞ്ചരിച്ച ആൾ എന്ന നിലയിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്.

PC:Ashwin Kumar

കക്സാങ് ലാ

കക്സാങ് ലാ

ജമ്മു കാസ്മീരിൽ ലഡാക്കിനോട് ചേർന്നു സ്ഥിിത ചെയ്യുന്ന കക്സാങ് ലാ ഇവിടുത്തെ മറ്റൊരു പ്രശസ്തമായ റോഡാണ്. മാഹെയ്ക്കും ചുഷുലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ റോഡ് മനോഹരമായ കാഴ്ചകൾക്കു പേരുകേട്ടതാണ്. തടാകങ്ങളും പർവ്വതങ്ങളും താഴ്വരകളും ഒക്കെ ചേരുന്ന ഈ വഴിയിലൂടെ പോകുവാനും അനുമതി ആവശ്യമാണ്. ഇന്ത്യക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ വലിയ കടമ്പകൾ ഒന്നും ഇല്ലെങ്കിലും വിദേശികൾക്ക് അനുമതി ലഭിക്കുവാൻ പ്രയാസമാണ്.

PC:Ashwin Kumar

ചാങ് ലാ പാസ്

ചാങ് ലാ പാസ്

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ മോട്ടോറബിൾ റോഡ് എന്നറിയപ്പെടുന്ന ചാങ് ലാ പാസ് സമുദ്ര നിരപ്പിൽ നിന്നും 5360 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാങ്കോങ് സോ തടാകത്തിനടത്തുകൂടി കടന്നു പോകുന്ന ഈ പാത അതിശയിപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻറെ കീഴിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗവേഷണ കേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:SlartibErtfass der bertige

ടാഗ്ലാങ് ലാ പാസ്

ടാഗ്ലാങ് ലാ പാസ്

ലേയിൽ നിന്നും മണാലിയിലേക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന ടാഗ്ലാങ് ലാ പാസ് സമുദ്രനിരപ്പിൽ നിന്നും 5328 മീറ്റർ ഉയരത്തിലാണുള്ളത്. മണാലി-ലൈ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മലമ്പാതകളിൽ ഒന്നാണിത്. വളരെ നല്ല രീതിയിലാണ് ഈ റോഡ് ഉള്ളതിനാല്‌‍ അപകടങ്ങൾ കൂടാതെ സഞ്ചാരികൾക്ക് ഇവിടം കടക്കുവാൻ സാധിക്കും.

PC:Deeptrivia

വാരി ലാ പാസ്

വാരി ലാ പാസ്

നുബ്രാ വാലിയെ പാൻഗോങ് സോ തടാകവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലൊന്നാണ് വാരി ലാ പാസ്. സമുദ്ര നിരപ്പിൽ നിന്നും 17400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റൂട്ട് തികച്ചും ഒറ്റപ്പെട്ട ഒന്നാണ് എന്നു പറയാം. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായി പരുപരുത്ത ഈ റോഡ് തണുപ്പുകാലങ്ങളിൽ ഒട്ടും ഗതാഗത യോഗ്യമല്ല.

PC:Simon Matzinger

ലാച്ചലുങ് ലാ

ലാച്ചലുങ് ലാ

ലേ-മണാലി ഹൈവേയിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട റോഡാണ് ലുങ്കാൽച്ചാ ലാ അഥവാ ലാച്ചലുങ് ലാ പാസ്. സമുദ്രനിരപ്പിൽ നിന്നും 16600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് വളരെ എളുപ്പത്തിൽ കടന്നു പോകാൻ സാധിക്കുന്ന ഒരു റോഡാണ്.

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

PC:Sam Litvin

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X