Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ ഡേ ഔട്ട്!! ഹൈക്കിങ്ങും ട്രക്കിങ്ങും ഇവിടെ നടത്താം

ബാംഗ്ലൂർ ഡേ ഔട്ട്!! ഹൈക്കിങ്ങും ട്രക്കിങ്ങും ഇവിടെ നടത്താം

യാത്രയും യാത്രാ ഇഷ്ടങ്ങളും ഏതുതരത്തിലുള്ളതായാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് കർണ്ണാടക. തീർഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളും കടലും കടൽത്തീരവും ഒക്കെയായി എന്തും കിട്ടുന്ന ഒരിടം. കലയും സംസ്കാരവും രുചികളും ആളുകളും ഒക്കെയായി വ്യത്യസ്സത തീർക്കുന്ന ഇവിടുത്തെ ഇടമാണ് ബാംഗ്ലൂർ. പല നാടുകളിൽ നിന്നും കൂടിച്ചേർന്ന ആളുകൾ താമസിക്കുന്ന ഇടം. സഞ്ചാരികളെ സംബന്ധിച്ച് ഒരു ട്രാവൽ ഹബ്ബ് തന്നെയായ ബാംഗ്ലൂരിൽ നിന്നും സാഹസിക യാത്രയ്ക്ക് പോകുവാൻ പറ്റിയ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

അന്തർ ഗംഗെ

അന്തർ ഗംഗെ

ഒരുപാട് ആളുകൾക്കൊന്നും അറിയില്ലെങ്കിലും സാഹസികർ തേടിപ്പിടിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ് അന്തർ ഗംഗെ. അന്തര്‍ഗംഗെ എന്നാൽ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അർഥം. ദക്ഷിണ കാശി എന്നും ഇവിടം അറിയപ്പെടുന്നു. ബാംഗ്ലൂരിൽ നിന്നും 68 കിലോമീറ്റർ അകലെ കോലാർ ജില്ലയിലാണ് അന്തർഗംഗെയുള്ളത്. ശിവന് സമർപ്പിച്ചിരിക്കന്ന ശ്രീ കാശി വിശ്വേശ്വര ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

കല്ലുകൾ നിറ‍ഞ്ഞ വഴികളിലൂടെ പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറി മുന്നോട്ട് പോവുക എന്നതാണ് ഇവിടുത്തെ ഹൈക്കിങ്ങിന്റെ പ്രത്യേകത. ശിവക്ഷേത്രത്തിന്‍റെ പുറകിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ വേറെ ചില ഗുഹകളും കാണാം. അന്തർഗംഗെ ഗുഹയിലേക്കുള്ള യാത്ര വീതി കുറഞ്ഞ പാതയിലൂടെ കുത്തനെ ഇറക്കമിറങ്ങിയുള്ളതാണ്. ക്യാംപിങ്ങിനും നൈറ്റ് ട്രക്കിങ്ങിനുമായും ആളുകൾ ഇവിടെ എത്തുന്നു.

PC:Vedamurthy J

 ഭീമേശ്വരി

ഭീമേശ്വരി

സാഹസികത അതിന്‍റെ എക്സ്ട്രീം ലെവലിൽ ആസ്വദിക്കണമെങ്കിൽ ബാംഗ്ലൂരിൽ നിന്നും പോകുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ബീമേശ്വരി. പ്രകൃതി സ്നേഹികൾക്കും സഞ്ചാരികൾക്കും യാത്രികർക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടം കൂട്ടുകാരൊത്ത് അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ ആണ് കൂടുതലായും ആളുകൾ ഇവിടെ എത്തുന്നത്. ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്റർ ദൂരെ മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. ഫിഷിങ്ങ്, സിപ് ലൈനിങ്, കയാക്കിങ്ങ്, തുടങ്ങിയ സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ലക്ഷ്യം. വനത്തിനുള്ളിലൂടെയുള്ള ട്രക്കിങ്ങ്, ആനസംരക്ഷണ കേന്ദ്രം, മണ്ണകൊണ്ടുണ്ടാക്കിയ കോട്ടേജിലെ താമസം തുടങ്ങിയവ ഇവിടെ ചെയ്യുവാൻ പറ്റിയ മറ്റു കാര്യങ്ങളാണ്.

സാവന്‍ദുർഗ്ഗ

സാവന്‍ദുർഗ്ഗ

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറ എന്നറിയപ്പെടുന്ന സാവന്‍ദുർഗ്ഗ അല്പം സാഹസികതയും സ്റ്റാമിനയും ഒക്കെയുള്ളവർക്ക് പോകുവാൻ പറ്റിയ ഇടമാണ്. ബാംഗ്ലൂരിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസികമായി പാറയിലൂടെ മുകളിലേക്ക് കയറുകയാണ ചെയ്യേണ്ടത്. മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവൻദുർഗ്ഗ ഡെക്കാൻ പീഢഭൂമിയുടെ ഒരു ഭാഗം കൂടിയാണ്. ബെംഗളുരു നിവാസികളുടെ പ്രിയപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷനായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൃത്യമായ പടവുകൾ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ മലകയറ്റം എല്ലായ്പ്പോഴും കൂടുതൽ ദുഷ്കരമായിരിക്കും.

ബാംഗ്ലൂർ ഡേ ഔട്ട്!!

കാവേരി നദി സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം ബാംഗ്ലൂരിൽ നിന്നും 148 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ധർമ്മ പുരിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ശക്തിയേറിയ വെള്ളച്ചാട്ടം കാരണം പാറകളില്‍ നിന്നും പുക വരുന്നതു പോലെ തോന്നിക്കുന്നതിനാലാണ് ഇതിന് ഹൊഗ്ഗെനക്കല്‍ എന്ന പേരു ലഭിച്ചത്. കാര്‍ബൊറ്റെറ്റ് പാറകളാല്‍ നിറഞ്ഞ ഇവിടം ഇന്ത്യയിലെ നയാഗ്ര എന്നും അറിയപ്പെടുന്നു. മഴക്കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Mithun Kundu

നന്ദി ഹിൽസ്

നന്ദി ഹിൽസ്

ബാംഗ്ലൂരിൽ നിന്ന് ഒരു നാൾ യാത്രയ്ക്ക് പറ്റിയ ഹിൽസ്റ്റേഷൻ പരതുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് നന്ദിഹിൽസ്.

ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹിൽസ് ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരുന്നതാണ് നല്ലത്.നന്ദിഹിൽസിലെ പ്രഭാത കാഴ്ചകാണാൻ അതിരാവിലെ തന്നെ എഴുന്നേറ്റ് ഇവിടെ എത്തണം. കോടമഞ്ഞിൽ പുതച്ച് മൂടിക്കിടക്കുന്ന മലനിരകളെ ഉദയസൂര്യന്റെ കിരണങ്ങൾ മുട്ടിവിളിക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്.ടിപ്പുസുൽത്താൻ വേനൽക്കാലം ചിലവിട്ടത് നന്ദിഹിൽസിലായിരുന്നു. ഇതിനായി അദ്ദേഹം ഇവിടെ ഒരു കൊട്ടാരവും പണികഴിപ്പിച്ചിട്ടുണ്ട്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന് പേരിട്ട് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ട നന്ദി ഹില്‍സിലാണ്. എന്നാല്‍ 1791 ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ടയും കീഴടക്കുകതന്നെ ചെയ്തു.

രാമനഗര

രാമനഗര

ബെംഗളൂർ സിറ്റി ജംങ്ഷനിൽ നിന്നും 54.5 കിലോമീറ്ററും മൈസൂർ ജംങ്ഷനിൽ നിന്നും 95 കിലോമീറ്ററും അകലെയാണ് രാമനഗര സ്ഥിതി ചെയ്യുന്നത്.

തരംഗം സൃഷ്ടിച്ച ഷോലെ എന്ന ബോളിവുഡ് ചിത്രത്തിലും എ പാസേജ് ടു ഇന്ത്യ, ഗാന്ധി തുടങ്ങിയ സിനിമകളിലും പ്രത്യക്ഷപ്പെട്ട ഇടം. കർണ്ണാടകയിലെ ഏറ്റവും മനോഹരങ്ങളായ കുന്നുകളും മലകളും സ്ഥിതി ചെയ്യുന്ന ഇവിടം കുന്നുകളുടെ താഴ്വരയിലെ ഒരു കൊച്ചു സ്വർഗ്ഗം തന്നെയാണ്. സാഹസിക പ്രിയരായ സഞ്ചാരികള്‍ തേടിയെത്തുന്ന രാംനഗരയ്ക്ക് പറയുവാൻ ഒട്ടേറെ കഥകളും പരിചയപ്പെടുത്തുവാൻ ഒത്തിരിയിടങ്ങളും സ്വന്തമായുണ്ട്. കർണ്ണാടകയുടെ സിൽക്ക് സിറ്റി എന്നാണ് രാമനഗര അറിയപ്പെടുന്നത്. പട്ടിന്റെ നഗരമായ ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്ന മൈസൂർ സിൽക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ഏറെ പേരുള്ള ഒരു ഉല്പന്നമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റ് കൂടിയായ ഇവിടെ ഒരു ദിവസം ഏകദേശം അൻപത് ടണ്ണോളം പട്ടുനൂൽ കൊക്കൂണുകളുടെ വ്യാപാരം നടക്കാറുണ്ട്. കർണ്ണാടകയിൽ ഏറ്റവും കൂടുതൽ പട്ടിന്റെ വ്യാപാരം നടക്കുന്ന സ്ഥലം കൂടിയാണിത്. ബെംഗളുരു നിവാസികൾക്ക് എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ട്രക്കിങ്ങ് റൂട്ടുകളിൽ ഒന്നാണ് രാം നഗരയിലേത്. ബെംഗളുരു നഗരത്തിൽ നിന്നും 60 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ വീക്കൻഡ് ട്രിപ്പുകൾക്കായി കൂടുതൽ ആളുകളെത്തുന്ന ഇടം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ താരതമ്യേന കടുപ്പം കുറഞ്ഞ ട്രക്കിങ്ങാണ്.

സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

മേയ് മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ പോയാൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more