Search
  • Follow NativePlanet
Share
» »തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ഹൈക്കിങ്ങ് ട്രയലുകള്‍

തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ഹൈക്കിങ്ങ് ട്രയലുകള്‍

മിക്കപ്പോഴും തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ട്രക്കിങ്ങ് ട്രയലുകളെ പരിചയപ്പെടാം..

നാട് എത്ര പൊള്ളിയാലും പച്ചപ്പ് വിട്ടൊരു കളിയുമില്ല കൂർഗിന്. എപ്പോൾ പോയാലും മലമുകളിൽ നിന്നിറങ്ങി വരുന്ന കോടമഞ്ഞും കാപ്പിയുടെയും ഓറഞ്ചിന്‍റെയും സുഗന്ധവുമൊക്കെയായി മത്തു പിടിപ്പിക്കുന്ന നാട്. ഒറ്റക്കാഴ്ചയിൽ തന്നെ അല്ലെങ്കിൽ ആദ്യ യാത്രയിൽ തന്നെ ആരും ഈ നാടിനെ അഗാധമായി തന്നെ പ്രണയിച്ചു പോകും. ഇത്രയും വശ്യമാർന്ന കാഴ്ചകൾ മറ്റൊരിടത്തും കാണാനാവില്ല എന്നതു തന്നെ കാര്യം. മടിക്കേരി മുതൽ കൊടകു നാടിന്റെ കാഴ്ചകൾ തുടങ്ങുകയാണ്. പ്രകൃതിയുടെ ഉള്ളിലേക്കിറങ്ങിയുള്ള വെള്ളച്ചാട്ടങ്ങളും അങ്ങിങ്ങായി കാണുന്ന ക്ഷേത്രങ്ങളും വ്യൂ പോയിന്റുകളും നല്ല കുടക് കാപ്പിയും പിന്നെ സുവർണ്ണ ക്ഷേത്രവും സന്യാസിമാരുമാണ് കുടക് കാഴ്ചകളിലുള്ളത്. ഇതിലെല്ലാം ഉപരിയായി ഹൈക്കിങ്ങിനു പേരുകേട്ട ഇടം കൂടിയാണ് കൂർഗ്. മിക്കപ്പോഴും തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ട്രക്കിങ്ങ് ട്രയലുകളെ പരിചയപ്പെടാം...

തടിയന്‍റമോൾ

തടിയന്‍റമോൾ

കാടും ആകാശവും മഞ്ഞും വേണ്ടുവോളം കൺനിറയെ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന മലമുകളിലെ സ്വർഗ്ഗമാണ് തടിയന്‍റമോൾ. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ തടിയന്‍റമോൾ കൂര്‍ഗലെ കക്കാബെയിലാണ് സ്ഥിതി ചെയ്യുന്നത്. തടിയന്‍റമോൾ എന്നാൽ ഭീമൻ പർവ്വതം എന്നാണ് കൊഡവ ഭാഷയിൽ അർഥം. സമുദ്രനിരപ്പില്‍നിന്ന് 1,748 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Jyotirmoy

തടിയന്‍റമോൾ ഹൈക്കിങ്ങ്

തടിയന്‍റമോൾ ഹൈക്കിങ്ങ്

സാഹസികതയും ശാരീരിക ക്ഷമതയും ആവശ്യം വേണ്ടുന്ന ഹൈക്കിങ്ങുകളിലൊന്നാണ് തടിയന്‍റമോളിലേക്കുള്ളത്.ഏതൊരു സഞ്ചാരിക്കും കുറ്ച്ച വെല്ലുവിളി ഉയർത്തുന്ന ഒരു യാത്രയായിരിക്കും ഇത്.
മൈസൂരിൽ നിന്നും 140 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. വിരാജ്പേട്ട-മടിക്കേരി റോഡിലൂടെ തലക്കാവേരി റോഡിലേക്ക് കയറി കാക്കബെ വഴിയിലേക്ക് തിരിഞ്ഞാണ് ഇവിടേക്ക് പോകേണ്ടത്. ഇവിടെ പാലസ് റോഡ് എന്ന സ്ഥലത്തു നിന്നു വേണം തടിയന്റമോളിലേക്കുള്ള യാത്ര തുടങ്ങുവാൻ. ബസിൽ വരുന്നവർക്ക് ഇവിടെ നിന്നും യാത്ര തുടങ്ങാം. വണ്ടിയുമായാണ് വരുന്നതെങ്കിൽ മുകളിലേക്ക് 4 കിലോമീറ്റർ ദൂരം കൂടി പോകാം. റോഡൊക്കെ ഉണ്ട് എന്നു പറയുവാൻ മാത്രമേ സാധിക്കു. മുകളിലെത്തി വണ്ടി പാർക്കു ചെയ്ത് കൊടുമുടിയിലേക്ക് യാത്ര തുടങ്ങാം. ഷോല കാടുകളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും കണ്ടും കയറിയും യാത്ര ചെയ്യണം. മുകളിലെത്തി അവിടെ നിന്നുള്ള കാഴ്ച മറ്റെല്ലാ കാഴ്ചകളെയും അതുവരെയുള്ള യാത്രയുടെ ക്ഷീണത്തെയും മാറ്റുന്ന ഒന്നാണ്.

PC:Pramod kumar h s

പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം

പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം

തടിയന്‍റമോൾ കൊടുമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കൊടകു നിവാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ കൊഡവർ വിഭാഗത്തിൽപെട്ട ആദിവാസികളുടെ പ്രധാന ദൈവമായാണ് ഇഗ്ഗുത്തപ്പനെ ആരാധിക്കുന്നത്. കടുത്ത വേനലിൽ മഴ പെയ്യുവാനും തങ്ങളുടെ കൃഷികൾക്ക് നല്ല വിളവ് ലഭിക്കുവാനും വേണ്ടിയാണ് ആളുകൾ ഇവിടെയെത്തി ഇഗ്ഗുത്തപ്പയോട് പ്രാർഥിക്കുന്നത്. .1810 ല്‍ ലിംഗരാജേന്ദ്രയെന്ന രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

കൊപ്പാട്ടി

കൊപ്പാട്ടി

കൂർഗിലെ യാത്രകളിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ മറ്റൊരിടമാണ് കൊപ്പാട്ടി. പകൽ സമയത്തെ ഹൈക്കിങ്ങുകൾക്കു അനുയോജ്യമായ സ്ഥലമാണ് കൊപ്പാട്ടി. പശ്ചിമ ഘട്ടത്തിലെ അധികമൊന്നും അറിയപ്പെടാത്ത ഇടം കൂടിയാണ് കൊപ്പാട്ടി.

PC: Nithinkashyapv

കൊപ്പാട്ടി ഹൈക്കിങ്ങ്

കൊപ്പാട്ടി ഹൈക്കിങ്ങ്

സഞ്ചാരികൾക്കിടയിൽ പോലും അധികമൊന്നും പ്രശസ്തമല്ലാത്ത ഇടമാണ് കൊപ്പാട്ടി. അതുകൊണ്ടു തന്നെ ഇവിടേക്കുള്ള യാത്ര പുതിയ അനുഭവങ്ങൾ നിറഞ്ഞതായിരിക്കും എന്നതിൽ സംശയമില്ല.
വ്യത്യസ്തമായ ഭൂപ്രകൃതികൾ കടന്നുള്ള യാത്രയാണ് കൊപ്പാട്ടി ഹൈക്കിങ്ങിന്റെ പ്രധാന ആകർഷണം. പ്ലാന്‍റേഷൻ, പുൽമേടുകൾ. കാട്, കന്യാവനങ്ങൾ ഒക്കെ താണ്ടി വേണം ഇവിടെ എത്തുവാൻ.

ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ

ചോമക്കുണ്ട്

ചോമക്കുണ്ട്

ഹൈക്കേഴ്സിന്റെ ഇടയിൽ അത്രയൊന്നും അറിയപ്പെടാത്ത സ്ഥലമാണ് ചോമക്കുണ്ട്. ഹൈക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ ഇവിടെ പോകാം. കുടകിന്റെ കാണാക്കാഴ്ചകൾ കണ്ട് പോകുവാൻ പറ്റിയ ചോമക്കുണ്ടിലേക്ക് ആറു കിലോമീറ്റർ ദൂരമുണ്ട് നടന്നു കയറുവാൻ. കണ്ണൂരിനും കുടകിനും ഇടയ്ക്കായാണ് ചോമക്കുണ്ട് സ്ഥിതി ചെയ്യുന്നത്. ഈ വഴി പോകുമ്പോൾ ചെലവറ എന്നൊരു അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടം കഴിഞ്ഞു വേണം ഇവിടെ എത്തുവാൻ. വെള്ളച്ചാട്ടം കഴിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ ചോമക്കുണ്ടിലെത്താം. സാധാരണയായി ചെലവറയിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്.

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

കാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻകാട്ടുതീയെയും വേനൽചൂടിനെയും പേടിക്കേണ്ട...ഈ ക്ഷേത്രമുണ്ട് രക്ഷിക്കുവാൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X