Search
  • Follow NativePlanet
Share
» »ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് ഇന്ത്യയിലാണ്

ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് ഇന്ത്യയിലാണ്

By Maneesh

സിക്കിം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകുമെങ്കിലും ഹിക്കിം എന്ന് കേൾക്കാൻ വഴി കുറ‌വാണ്. ലോകത്തിൽ ഏറ്റവും ഉയരത്തി‌ൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് എവിടെയാണെന്ന് ചോദിച്ചാൽ അതി‌ന്റെ ഉത്തരമാണ് ഹിക്കിം.

ഹിക്കിം

സമുദ്രനിരപ്പിൽ നിന്ന് 4440 മീറ്റർ ഉയ‌രത്തിലായി ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഒരു വിദൂര ഗ്രാമമാണ് ഹിക്കിം. ഹിക്കിം സാധരണ ഹിമാലയൻ ഗ്രാമം ആണെങ്കിലും ലിംക ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുള്ള ഗ്രാമമാണ്. പക്ഷെ അത് പോസ്റ്റ് ഓഫീസിന്റെ പേരിലല്ലെന്ന് മാത്രം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്റെ പേരിലാണ് ഈ റെക്കോർഡ്.

ഹിന്ദുസ്ഥാന്‍ - ടിബറ്റ് റോഡിലൂടെ കിന്നൗറിലും സ്പിതിയിലേക്കുംഹിന്ദുസ്ഥാന്‍ - ടിബറ്റ് റോഡിലൂടെ കിന്നൗറിലും സ്പിതിയിലേക്കും

ഹിക്കിമി‌ലേക്ക് യാത്ര പോകാം

ഹിമാചൽ പ്രദേശിലെ സ്പിതിവാലിയിലെ പ്രധാന ടൗണുകളിൽ ഒന്നായ കാസയിൽ നിന്ന് 23 കിലോമീറ്റർ അകലെയായാണ് ഹിക്കിം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാലം ഇത്രയും പുരോഗമി‌ച്ചിട്ടും മൊബൈൽ സിഗ്നലോ ഇന്റർനെറ്റ് കണക്ഷ്നോ ഇല്ലാത്ത ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിന്റെ ‌പ്രാധാന്യം അവിടേയ്ക്ക് യാത്ര ചെയ്താൽ മാത്രമെ നമുക്ക് മനസിലാവുകയുള്ളു.

Hikkim: World's Highest Post Office In India

Photo Courtesy: Sumita Roy Dutta

പോസ്റ്റ് ഓഫീസ് കഥ

1983 നവംബർ അഞ്ചിനാണ് ഇവിടെ പോസ്റ്റ് ഓഫീസ് ആരംഭിച്ചത്. വർഷത്തിൽ ആറ് മാസം മാത്രമെ ഈ പോസ്റ്റ് ഓഫീസ് ‌പ്രവർത്തിക്കുകയുള്ളു. കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന സമയം ഈ പോസ്റ്റ് ഓഫീസ് അടയ്ക്കും. ഈ സമയം ഗ്രാമീണരെല്ലാം താഴ്വരകളിലേക്ക് പലായനം ചെയ്തിട്ടുണ്ടാകും.

മരിക്കുന്നതിന് മുന്‍പ് തനിച്ച് യാത്ര ചെയ്തിരിക്കേണ്ട ഇന്ത്യയിലെ 25 ഗ്രാമങ്ങള്‍മരിക്കുന്നതിന് മുന്‍പ് തനിച്ച് യാത്ര ചെയ്തിരിക്കേണ്ട ഇന്ത്യയിലെ 25 ഗ്രാമങ്ങള്‍

കത്ത് പോകുന്ന വഴി

ഹിക്കിമിൽ നിന്ന് കാസയിലേക്ക് കത്തുകൾ എത്തിക്കുന്നത് കാൽനടമാർഗമാണ്. ഇവിടെ എത്തിച്ചേരു‌ന്ന സഞ്ചാരികളിൽ ചിലർ ഇവിടെ നിന്ന് പോസ്റ്റുകാർഡുകൾ അയക്കാറുണ്ട്. ഇവിടെ ലഭിക്കുന്ന തപാൽ ഉരുപ്പടികളുമാ‌യി അതിരാവിലെ തന്നെ ജീവനക്കാർ കാസയിൽ നടന്ന് എത്തും. കാസയിൽ നിന്ന് റിക്കോംഗ് പിയോ വരെ ബസിൽ ഉരുപ്പടികൾ എത്തിക്കും. അവിടെ നിന്ന് ട്രെയിൻ മാർഗം ഷിംലയിലേക്ക്. ഷിംലയിൽ നിന്ന് എവിടേക്കോ.

500 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മമ്മി500 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മമ്മി

മലാനയില്‍ സഞ്ചാരികള്‍ പോകുന്നത് കഞ്ചാവ് വലിക്കാനല്ലമലാനയില്‍ സഞ്ചാരികള്‍ പോകുന്നത് കഞ്ചാവ് വലിക്കാനല്ല

ഹിക്കിമിൽ എത്തിച്ചേരാൻ

ഹിക്കിമിൽ എത്തിച്ചേരാൻ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്ന് കാസയിൽ നിന്ന് ഒരു ടാക്സി വിളിക്കുക. അല്ലെങ്കിൽ ബസിൽ പോകുക. ബസ് എന്ന് പറഞ്ഞാൽ വന്നാൽ വന്നു പോയാൽ പോയി എന്ന അവസ്ഥയിലാണ്.

Hikkim: World's Highest Post Office In India

കാസയിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: John Hill

ബസ് യാത്ര

ആഴ്ചയിൽ രണ്ട് ‌ദിവസം മാത്രമേ കാസയിൽ നിന്ന് ഹിക്കിമിലേക്ക് ബസ് പുറപ്പെടുന്നുള്ളു. ചൊവ്വാഴ്ചയും ശനിയാഴ്ചയും കാസയിൽ എത്തിച്ചേർന്നാൽ നിങ്ങൾക്ക് ബസിൽ പോകാം. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് കാസയിൽ നിന്ന് ഈ ദിവസങ്ങളിൽ ഹിക്കിമിലേക്ക് ബസ് പുറപ്പെടുന്നത്. ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം ബസ് മാർഗം ഹിക്കിമിൽ എ‌ത്തിച്ചേരാൻ. ഹിക്കിമിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽ ഇതല്ലാതെ വേറേ മാർഗമില്ല. നാല് മണിക്കാണ് ബസ് തിരിച്ച് പോകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X