Search
  • Follow NativePlanet
Share
» »സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ഗുഹയ്ക്കുള്ളിലെ ക്ഷേത്രം... നേർച്ചായി കിട്ടുന്നത് ആടിനെയും!

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ഗുഹയ്ക്കുള്ളിലെ ക്ഷേത്രം... നേർച്ചായി കിട്ടുന്നത് ആടിനെയും!

മലമുകളിലെ ഗുഹയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...

ഓരോ ക്ഷേത്രങ്ങളും ഓരോ വിശ്വാസങ്ങളിലൂടെയാണ് ഭക്തരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠകളുടെ പേരിൽ അറിയപ്പെടുമ്പോൾ മറ്റുചില ക്ഷേത്രങ്ങൾ അറിയപ്പെടുക പ്രതിഷ്ഠയുടെ ശക്തിയുടെ പേരിലാണ്. അതുകൊണ്ടുതന്നെ ഇത്തരം ക്ഷേത്രങ്ങൾ തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ ഇത്തരം ക്ഷേത്രങ്ങൾ തേടി എത്തിച്ചേരുന്നത്. എന്നാൽ വിശ്വാസം കൊണ്ടും അത്ഭുതം കൊണ്ടും മാത്രമല്ല, നേര്‍ച്ച കാഴ്ചകളുടെയും കാണിക്കയുടെയും പേരിലും ക്ഷേത്രങ്ങൾ അറിയപ്പെടുന്നുണ്ട്. അത്തരത്തിലൊന്നാണ് ഹിമാചൽ പ്രദേശിൽ ധർമ്മശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബാബാ ബാലക് നാഥ ക്ഷേത്രം. മലമുകളിലെ ഗുഹയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം....

ബാബാ ബാലക് നാഥ ക്ഷേത്രം

ബാബാ ബാലക് നാഥ ക്ഷേത്രം

ഹിമാചല്‍പ്രദേശില്‍ ധർമ്മശാലയിൽ ഹമീര്‍പൂര്‍ ജില്ലയിലെ ദിയോദ്‌സിദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, പ്രത്യേകതകളേറെയുള്ള ക്ഷേത്രമാണ് ബാബാ ബാലക് നാഥ ക്ഷേത്രം. കസൗളിയിൽ നിന്നും ഇവിടേക്ക് വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കുന്നിൻ മുകളിലെ ഗുഹയ്ക്കുള്ളിൽ പ്രകൃതിയോട് ചേർന്നാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.

പ്രാർഥിച്ചാൽ ഫലം ഇത്

പ്രാർഥിച്ചാൽ ഫലം ഇത്

ശിവഭക്തനായിരുന്ന ബാബാ ബാലക് നാഥിനെയാണ് ഇവിടെ ആരാധിക്കുന്ന ക്ഷേത്രമാണിത്.
കുന്നുകയറി ഗുഹയ്ക്കുള്ളിലെ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് വിശ്വാസം. സന്താനഭാഗ്യമില്ലാത്ത ദമ്പതിമാർ ഇവിടെയെത്തി പ്രാർഥിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്നും ശിവൻ അവരം അനുഗ്രഹിക്കുമെന്നുമാണ് വിശ്വാസം. കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു കൊണ്ടു നിൽക്കുന്ന ശിവന്റെ രൂപങ്ങൾ ക്ഷേത്രത്തിനും ഗുഹയ്ക്കു ചുറ്റിലും ഒക്കെ കാണുവാൻ സാധിക്കും.

സ്ത്രീകൾക്കു പ്രവേശനമില്ല

സ്ത്രീകൾക്കു പ്രവേശനമില്ല

ക്ഷേത്രത്തിനും ഗുഹയ്ക്ക് അടുത്തുമൊക്കെ എത്താമെങ്കിലും സ്ത്രീകൾക്ക് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനമില്ല. എങ്കിലും ഇവിടെ എത്തി പ്രാർഥിക്കുവാൻ നിരവധി സ്ത്രീകൾ എത്താറുണ്ട്.

ആടിനെ നേർച്ചയായി ലഭിക്കുന്ന ക്ഷേത്രം

ആടിനെ നേർച്ചയായി ലഭിക്കുന്ന ക്ഷേത്രം

മുൻപ് പറഞ്ഞതുപോലെ പ്രത്യേകതകളും വിശ്വാസങ്ങളും ഈ ബാബാ ബാലക് ക്ഷേത്രത്തിന് ഒരുപാടുണ്ട്. അതിലൊന്നാണ് ഇവിടെ നേർച്ചയായെത്തുന്ന ആടുകൾ. ഇവിടെ എത്തുന്ന ഭക്തരിൽ അധികം ആടുകളെയാണ് ക്ഷേത്രത്തിന് നേർച്ചയായി നല്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ആടുകളാണ് വിശ്വാസികളുടെ വിശ്വാസത്തിന്റെ അടയാളമായി ഇവിടെ നേർച്ചയുടെ രൂപത്തിൽ എത്തിച്ചേരുന്നത്. കഴിഞ്ഞ 2019 ൽ മാത്രം 6371 ആണ്‍ ആടുകളെയാണ് ഇവിടെ കിട്ടിയത്. ഈ ആടുകളെ ലേലത്തിൽ വിറ്റപ്പോള്‍ ഒന്നര കോടി രൂപയ്ക്കടുത്താണ് ലഭിച്ചത്. ആടുകളെ ബലി നല്കുന്ന ക്ഷേത്രം അല്ലാത്തതിനാൽ ഇവയെ ഇങ്ങനെ ലേലം ചെയ്ത് വിൽക്കുകയാണ് പതിവ്. തിങ്കൾ, വെള്ളി എന്നീ രണ്ടു ദിവസങ്ങളിലാണ് ആടുകളെ ലേലം ചെയ്യുന്നത്. ഓരോ വർഷവും ഇവിടെ നേർച്ചയായി എത്തുന്ന ആടുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

സാധാരണ ക്ഷേത്രങ്ങൾ പോലെതന്നെ പ്രത്യേക കാലമോ സമയമോ ഇവിടം സന്ദര്‍ശിക്കുവാനില്ല. വർഷത്തിൽ എപ്പോള്‍ വേണമെങ്കിലും ഇവിടെ ദർശനം നടത്തി പ്രാർഥിക്കാം. എന്നാല്‍ ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും ആടുകളെ ലേലം ചെയ്യുന്ന തിങ്കൾ, വെള്ളി ദിവസങ്ങളിലും ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഉത്സവ കാലത്താണ് ഇവിടെ എത്തേണ്ടെതങ്കിൽ മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 13 വരെയുള്ള ദിവസങ്ങൾ ഇവിടുത്തെ യാത്രയ്ക്കായി മാറ്റിവയ്ക്കാം. നവരാത്രി ദിവസങ്ങളും ഇവിടുത്തെ പ്രധാന ആഘോഷ ദിവസങ്ങളാണ്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചൽ പ്രദേശിൽ ഹമീര്‍പൂര്‍, ബിലാസ്പൂര്‍ ജില്ലകളുടെ അതിർത്തികളിലായി, ദിയോദ്‌സിദ് പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചക്‌മോഹ് എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പേര്. ഹമീര്‍പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ. ഹമീര്‍പൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ഉന റെയിൽവേ സ്റ്റേഷനാണ് ക്ഷേത്രത്തോട് ഏറ്റവും ചേർന്നു നില്‌‍ക്കുന്ന റെയിൽവേ സ്റ്റേഷൻ. അടുത്തുള്ള വിമാനത്താവളമായ കാംഗ്ര ക്ഷേത്രത്തിൽ നിന്നും 128 കിലോമീറ്റർ ദൂരത്തിലാണ്. ധർമ്മശാല ക്ഷേത്രത്തിൽ നിന്നും 130 കിലോമീറ്റർ അകലെയാണുള്ളത്.

ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X