Search
  • Follow NativePlanet
Share
» »ദൈവങ്ങൾ കൂടിച്ചേരാനെത്തുന്ന ഇടം, സഞ്ചാരികളുടെ സ്വർഗ്ഗം.. അത്ഭുതപ്പെടുത്തുന്ന ഹിമാചൽ പ്രദേശ്

ദൈവങ്ങൾ കൂടിച്ചേരാനെത്തുന്ന ഇടം, സഞ്ചാരികളുടെ സ്വർഗ്ഗം.. അത്ഭുതപ്പെടുത്തുന്ന ഹിമാചൽ പ്രദേശ്

ഇതാ ഹിമാചൽ പ്രദേശിനെക്കുറിച്ച് ഓരോ സ‍ഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പരിചയപ്പെടാം...

മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഹിമാലയം..ഏതൊരു സ‍ഞ്ചാരിയുടെയും സ്വപ്ന ലക്ഷ്യസ്ഥാനം.. കുന്നുകളും മലകളും താഴ്വാരങ്ങളും പർവ്വതങ്ങളും എല്ലാമായി ആരെയും സ്വാഗതം ചെയ്യുന്ന നാട്. ഓരോ തവണ പോകുമ്പോഴും കൂടുതൽ നിഗൂഢതകളും കാഴ്ചകളുമായി ഹിമാചൽ പ്രദേശുണ്ടാവും.. ഇന്ത്യൻ സാഹിസകതയുടെ കളിസ്ഥലമായി വിലയിരുത്തപ്പെടുന്ന ഹിമാചലിനെക്കുറിച്ച് അറിഞ്ഞിരിക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. സഞ്ചാരികൽ ഒരിക്കലെങ്കിലും കയറിച്ചെല്ലണമെന്ന് ആഗ്രഹിക്കുന്ന മലമ്പാതകളും അവരെ സ്വീകരിക്കുവാൻ തയ്യാറായി നിൽക്കുന്ന ഗ്രാമങ്ങളും ഒരിക്കൽ കണ്ടാല്‍ വീണ്ടും കാണുവാൻ തോന്നിപ്പിക്കുന്ന ഇടങ്ങളും എല്ലാം ഹിമാചലിനു സ്വന്തമാണ്. ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി രസകരമായ നിരവധി കാര്യങ്ങൾ ഹിമവാന്‍റെ നാടിനുണ്ട്. ഹിമാചൽ പ്രദേശിനെക്കുറിച്ച് ഓരോ സ‍ഞ്ചാരിയും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പരിചയപ്പെടാം...

പേരിൽ നിന്നു തുടങ്ങാം

പേരിൽ നിന്നു തുടങ്ങാം

ഹിമാചൽ പ്രദേശിനെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ അതിന്‍റെ പേരിൽ നിന്നും തുടങ്ങാം. നമുക്കറിയുന്നതുപോലെ തന്നെ ഹിമ എന്ന വാക്കിനർത്ഥം മഞ്ഞ് എന്നാണ്. മഞ്ഞിന്‍റെ പ്രദേശം, ഹിമാലയത്തിന്‍റെ മടിത്തട്ടിലുള്ള ഇടം എന്നിങ്ങനെ പല അർത്ഥങ്ങളും ഇതിനുണ്ട്. സംസ്‌കൃത പണ്ഡിതനായ ആചാര്യ ദിവാകർ ദത്ത് ശർമ്മയാണ് ഹിമാചൽ പ്രദേശ് എന്ന വാക്ക് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്.
1948 ഏപ്രിൽ 15 നാണ് ഹിമാചൽ പ്രദേശ് ഒരു സംസ്ഥാനമായി രൂപപ്പെട്ടത്. ചമ്പ, മാണ്ഡി, സിർമൂർ, മഹാസു എന്നീ നാല് ജില്ലകളുമായി 28 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചുള്ള രൂപീകരണമായിരുന്നു അത്. പിന്നീട്, സമ്പൂർണ്ണ സംസ്ഥാന പദവി ലഭിക്കുന്നത് 1971 ജനുവരി 25ന് ആയിരുന്നു. ഇന്ത്യയുടെ പതിനെട്ടാം സംസ്ഥാനമായാണ് ഹിമാചൽ പ്രദേശ് വരുന്നത്.

PC: Arun Kashyap/ Unsplash

ഇന്ത്യയുടെ പഴക്കൂട

ഇന്ത്യയുടെ പഴക്കൂട

ഹിമാചലെന്നു കേൾക്കുമ്പോൾ പലർക്കും ഓര്‌‍മ്മ വരിക ആപ്പിൾ തോട്ടങ്ങളാവും. ഹിമാചലിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ആപ്പിൾ തോട്ടങ്ങൾ കാണമെന്നുറപ്പിച്ചിട്ടാവും യാത്രകളും. കാശ്മീർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഇവിടുത്തെ കോട്ഗഡ് മേഖലയിൽ വളരെ വിപുലമായി തന്നെ ആപ്പിൾ കൃഷിയുണ്ട്. 450-ലധികം വ്യത്യസ്തങ്ങളായ ആപ്പിളുകൾ ഇവിടെ വളരുന്നു. പ്രതിവർഷം, ഹിമാചൽ 4 ലക്ഷം ടൺ ആപ്പിൾ ഉത്പാദിപ്പിക്കുന്നു. പീച്ച്, ചെറി, കിവി, പ്ലംസ് തുടങ്ങിയവും ഡ്രൈ ഫ്രൂട്സ് ആയ പൈൻ നട്ട്‌സ്, ചിൽഗോസ, ഹസൽനട്ട്‌സ് തുടങ്ങിയവവും സംസ്ഥാനത്ത് വലിയ രീതിയിൽ ഉത്പാദിപ്പിക്കുന്നു.
PC:Gunjan Jha/ Unsplash

ഹിമാചൽ പ്രദേശിലെ മിനി സ്വിറ്റ്സർലാന്‍ഡ്

ഹിമാചൽ പ്രദേശിലെ മിനി സ്വിറ്റ്സർലാന്‍ഡ്

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് ഖജ്ജിയാർ അറിയപ്പെടുന്നത് മിനി സ്വിറ്റ്സർലാന്‍ഡ് എന്നാണ്. സ്വിറ്റ്സർലൻഡിനു സമാനമായ പ്രകൃതിഭംഗിയും കാഴ്ചകളുമാണ് ഖജ്ജിയാറിനെ ഈ പേരിന് അർഹമാക്കിയത്. എന്നാല്‍ ഈ പേര് എങ്ങനെ വന്നുവെന്ന ആലോചിച്ചിട്ടുണ്ടോ? ആരായിരിക്കും ഈ പേരു നല്കിയത്? ഇതിനു കാരണക്കാരനായത് സ്വിറ്റ്സർലൻഡിലെ വൈസ് കൗൺസിലറും ചാൻസറി മേധാവിയുമായ ശ്രീ വില്ലി ടി ബ്ലേസറാണ്. അദ്ദേഹമാണ് ആദ്യമായി ഖജ്ജിയാറിനെ 'മിനി സ്വിറ്റ്സർലൻഡ്' എന്ന് വിശേഷിപ്പിച്ചത്.

PC:Sandeep Brar Jat -

ദൈവങ്ങളെത്തിച്ചേരുന്ന കുളു ദസറ

ദൈവങ്ങളെത്തിച്ചേരുന്ന കുളു ദസറ

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള നിരവധി ക്ഷേത്രങ്ങളും സ്ഥലങ്ങളും ഹിമാചൽ പ്രദേശിലുടനീളമുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന തീർത്ഥാടന സ്ഥാനങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇവിടുത്തെ ഓരോ പ്രദേശങ്ങൾക്കും അതിന്‍റേതായ ദൈവങ്ങളും ദേവതകളും ഉണ്ട്.
ഇവിടുത്തെ ആഘോഷങ്ങളിൽ മുപ്പത്തിമുക്കോടെ ദേവന്മാരും എത്തിച്ചേരുന്നു എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഘോഷമാണ് കുളു ദസറ. ഏഴു ദിവസത്തെ പരിപാടിയായ കുളു ദസറ 1637 മുതൽ 1672 വരെ കുളു ഭരിച്ചിരുന്ന രാജാ ജഗത് സിംഗിന്റെ ഭരണകാലത്താണ് തുടങ്ങുന്നത്. ഇവിടുത്തെ പ്രാദേശിക ദേവതകളെല്ലാം കുലു ദസറയ്ക്കായി എത്തിച്ചേരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Kondephy

വന്യജീവി സമ്പത്ത്

വന്യജീവി സമ്പത്ത്

കണ്ടിറങ്ങി വരുവാനുള്ള ഒരായിരം കാഴ്ചകൾ മാത്രമല്ല ഹിമാചൽ പ്രദേശിലുള്ളത്. വൈല്‍ഡ് ലൈഫ് കാഴ്ചകൾ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ യാത്രകൾ ഫലവത്താക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെ കാണാം. ആകെ 33 വന്യജീവി സങ്കേതങ്ങളും 2 ദേശീയ ഉദ്യാനങ്ങളും ഹിമാചൽ പ്രദേശിൽ ഉണ്ട്. അതിൽ തന്നെ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനസ്കോയുടെ പൈതൃക സൈറ്റാണ്. ഒമ്പത് ഉഭയജീവികൾ, 180 പക്ഷികൾ, 30 ലധികം സസ്തനികൾ എന്നിവയുൾപ്പെടെ 370 ഇനം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ദേശീയോദ്യാനം.

PC: Kashish Lamba/ Unsplash

അലക്സാണ്ടർ ചക്രവർത്തിയുടെ പിൻതലമുറക്കാർ വസിക്കുന്ന മലാന

അലക്സാണ്ടർ ചക്രവർത്തിയുടെ പിൻതലമുറക്കാർ വസിക്കുന്ന മലാന

ഹിമാചല്‍ പ്രദേശിലെ ഏറ്റവും കൗതുകമുണർത്തുന്ന സ്ഥലങ്ങളിലൊന്നാണ് മലാന. ല ഹ രി വസ്തുവായ മലാന ക്രീമിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നതെങ്കിലും ചരിത്രപരമായ ഒട്ടേറെ വസ്തുതകൾ മലാനയ്ക്കുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമം ആണ് ഇതെന്നാണ് ഇവിടെയുള്ളവർ അവകാശപ്പെടുന്നത്. പാർവ്വതി വാലിയ്ക്കും കുളു മലനിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അലക്സാണ്ടർ ചക്രവർത്തിയുടെ മാസിഡോണിയൻ പടയോട്ടക്കാലത്ത് അദ്ദേഹത്തിന്റെ സൈന്യം നിർമ്മിച്ചതാണെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. സ്വന്തമായി ഭരണവും നിയമവും മാത്രമല്ല, ഭാഷയും ഇവർക്കുണ്ട്. ഒരുപാട് യാത്രാ വിവരണങ്ങളിലൂടെയും അതിശയിപ്പിക്കുന്ന ഡോക്യുമെന്‍ററികളിലൂടെയും എല്ലാം നാം മലാനയെക്കുറിച്ച് കേട്ടിട്ടുണ്ടാവും.

PC:Anees Mohammed KP

അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽഅലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ

കൽക്ക-ഷിംല റെയിൽവേ

കൽക്ക-ഷിംല റെയിൽവേ

ഹിമാചൽ പ്രദേശിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ കൽക്ക-ഷിംല റെയിൽവേ. മലയോര പട്ടണങ്ങളായ കല്‍ക്കയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റെയിൽ പാതയ്ക്ക് രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഉള്ളത്.
ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 1898 ല്‍ ബ്രിട്ടീഷുകാരാണ് കല്‍ക്ക-ഷിംല റെയില്‍വേ ആരംഭിച്ചത്,96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലും ഇവിടം ഇടം നേടിയിട്ടുണ്ട്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. മഞ്ഞുപെയ്യുന്ന സമയത്ത് ഇവിടെ എത്തിയാൽ നിശ്ചയമായും നിങ്ങൾക്ക് ഒരു യൂറോപ്യൻ രാജ്യത്ത് മഞ്ഞുപെയ്യുമ്പോൾ നടത്തുന്ന ട്രെയിൻ യാത്രയുടെ അതേ ദൃശ്യങ്ങൾ ആസ്വദിക്കാം.

PC:Soni1877

ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം

ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഹിമാചൽ പ്രദേശിലാണ് ഉള്ളത്. പാട്യാലാ മഹാരാജാവ് സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനായി നിർമ്മിച്ച ചൈൽ ക്രിക്കറ്റ് പിച്ചാണിത്.സമുദ്ര നിരപ്പിൽ നിന്നും 7380 അടി ഉയരത്തിലാണ് ഇതുള്ളത്. എന്നാൽ ചൈൽ സൈനിക സ്കൂളിന്റെ ഭാഗമായാണ് ക്രിക്കറ്റ് ഗ്രൗണ്ടുള്ളത്. അതിനാൽ പുറത്തു നിന്നുള്ളവർക്ക് ഇവിടെ പ്രവേശനം അനുവദിക്കാറില്ല. സന്ദർശകർക്കു പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏറ്റവും ഉയരത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പ്രത്യേകതയും ഇതിനുണ്ട്.

PC:Alessandro Bogliari/ Unsplash

രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X