Search
  • Follow NativePlanet
Share
» »ഈ ഗുഹാക്ഷേത്രങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കാതി‌രിക്കില്ല!

ഈ ഗുഹാക്ഷേത്രങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കാതി‌രിക്കില്ല!

By അനുപമ രാ‌ജീവ്

ഗുഹയെന്ന് കേള്‍ക്കുമ്പോള്‍ ആദിമ മനുഷ്യന്റെ പ്രാകൃ‌തമായ വാസസ്ഥലം എന്നായിരിക്കും പലരും ചിന്തി‌ക്കുക. എന്നാല്‍ പാറകള്‍ തുരന്നും കൊ‌ത്തിയെടുത്തും ഇന്ത്യയുടെ പലഭാഗ‌ങ്ങളിലും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഗുഹാക്ഷേത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ ചിന്തകളൊക്കെ മാറും.

ഒരു ‌‌സഞ്ചാ‌രി തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടതാണ് ഇന്ത്യയിലെ പലഗുഹക്ഷേത്രങ്ങളും. ഹിന്ദുക്ഷേത്രങ്ങള്‍ മാത്രമല്ല ഗുഹാക്ഷേത്രങ്ങളായിട്ടുള്ളത്. ചില ഗുഹാക്ഷേത്രങ്ങള്‍ ബുദ്ധമതക്കാരുടേയും ജൈനമതക്കാരുടേയുമൊക്കെ ആരാധനാ‌‌ലയങ്ങളാണ്.

ജീ‌വിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഗുഹാക്ഷേത്രങ്ങള്‍ പരിചയപ്പെടാം

01. അമര്‍നാഥ് ഗുഹാക്ഷേത്രം

01. അമര്‍നാഥ് ഗുഹാക്ഷേത്രം

അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ച 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹയാണ്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Gktambe

02. ബദാമി ഗുഹാക്ഷേത്രങ്ങള്‍

02. ബദാമി ഗുഹാക്ഷേത്രങ്ങള്‍

എ ഡി 6, 7 നൂ‌റ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ബദാമിയിലെ ക്ഷേത്രങ്ങള്‍ ഇപ്പോഴും ഒരു അത്ഭുതം തന്നെയാണ് ചെങ്കുത്തായി നില്‍ക്കുന്ന കൂ‌റ്റാന്‍ പാറക്കൂട്ടങ്ങള്‍ ‌തുരന്നാണ് ഇവിടുത്തെ ഗുഹാക്ഷേത്ര‌ങ്ങള്‍ പണിതിട്ടുള്ളത്. ചാലുക്യരുടെ നിര്‍മ്മാണ വൈഭവത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗുഹാക്ഷേത്രങ്ങ‌ള്‍. വിശദമായി വായിക്കാം

Photo Courtesy: amara

മസ്രൂര്‍ ക്ഷേത്രം

മസ്രൂര്‍ ക്ഷേത്രം

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയ്‌ക്ക്‌ തെക്ക്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ പട്ടണത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ മസ്രൂര്‍ ക്ഷേത്രം. ഗുഹകള്‍ക്ക്‌ അകത്ത്‌ സ്ഥിതി ചെയ്യുന്ന പതിനഞ്ച്‌ ശിഖാര്‍ ക്ഷേത്രങ്ങള്‍ ചേരുന്നതാണ്‌ മസ്രൂര്‍ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Kartik Gupta

പാതാളേശ്വര്‍ ഗുഹാക്ഷേത്രം

പാതാളേശ്വര്‍ ഗുഹാക്ഷേത്രം

എട്ടാം നൂറ്റാണ്ടില്‍ എതാണ്ട് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ചതാണത്രേ ഈ ക്ഷേത്രം. പുനെയിലെ ശിവ് നഗരില്‍ ജംഗ്ലി മഹാരാജ് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാതാളേശ്വരനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എലിഫന്റ് കേവ്‌സ്, എല്ലോറ കേവ്‌സ് എന്നിവയോട് സമാനമായ നിര്‍മ്മാണരീതിയാണ് ഈ ഗുഹാക്ഷേത്രത്തിന്റേത്. ഒറ്റ പാറയിലാണ് ഈ ക്ഷേത്രം കൊത്തിയുണ്ടാക്കിയിരിക്കുന്നത്.

Photo Courtesy: Ramnath Bhat

ശേര്‍വരായന്‍ ടെമ്പിള്‍

ശേര്‍വരായന്‍ ടെമ്പിള്‍

ചെറിയൊരു ഗുഹയുടെ മാതൃകയിലുള്ള ശേര്‍വരായന്‍ ടെമ്പിള്‍ (ഷെവരോയ് ടെമ്പിള്‍) ശേര്‍വരായന്‍ കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ ദേവതയായ കാവേരി ദേവതയും ശേര്‍വരായന്‍ കുന്നിന്റെ ദേവനായ ശേര്‍വരായന്‍ ദേവനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ടകള്‍. ചുറ്റുപാടുമുള്ള ഗ്രാമങ്ങളെയൊക്കെ സംരക്ഷിക്കുന്നത് ഈ ദേവതയും ദേവനുമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വിശദമായി വായിക്കാം

Photo Courtesy: Aruna

ടൈഗര്‍ കേവ് ക്ഷേത്രം

ടൈഗര്‍ കേവ് ക്ഷേത്രം

പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന ടൈഗേര്‍സ് കേവ് ഒരു ഹിന്ദു ക്ഷേത്രമായാണ് പരിഗണിക്കുന്നത്. മഹാബലിപുരത്തെ സലുവങ്കുപ്പം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുത്ത്. ഗുഹാമുഖത്ത് കൊത്തിവെച്ചിരിക്കുന്ന കടുവതലകളുടെ രൂപമാണ് ഇതിനു ടൈഗേര്‍സ് കേവ് എന്ന പേര് വരാന്‍ കാരണം. വിശദമായി വായിക്കാം

Photo Courtesy: Girish Gopi

ഉദയഗിരി ഗുഹകള്‍

ഉദയഗിരി ഗുഹകള്‍

ഭുവനേശ്വറിനും കട്ടക്കിനും വളെ അടുത്താണ്‌ മനോഹരമായ ഉദയഗിരി ഗുഹകള്‍സ്ഥിതി ചെയ്യുന്നത്‌. ഉദയഗിരിയില്‍ മൊത്തം 18 ഗുഹകളാണുള്ളത്‌. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണയിലാണ്‌ ഈ ഗുഹകള്‍. ജൈന സന്യാസിമാരുടെ താമസത്തിനായി ഖരവേല രാജാവ്‌ നിര്‍മ്മിച്ചതാണ്‌ വാസ്‌തുവിദ്യയില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഈ ഗുഹകള്‍. വിശദമായി വായിക്കാം
Photo Courtesy: Achilli Family | Journeys

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X