Search
  • Follow NativePlanet
Share
» »വാര്‍ ടൂറിസം ഭൂപ‌ടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍

വാര്‍ ടൂറിസം ഭൂപ‌ടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍

ഇപ്പോള്‍ വാര്‍ ടൂറിസം ഭൂപ‌ടത്തില്‍ ഇടം നേടുവാനുള്ള തയ്യാറെ‌ടുപ്പിലാണ് മണിപ്പൂര്‍

വിനോദ സഞ്ചാരരംഗത്തെ പ്രവണതകള്‍ മാറിമാറി വരുകയാണ്യ പ്രകൃതിഭംഗിയും ചരിത്രപ്രത്യേകതകളും ഒക്കെ നോക്കി മാത്രം യാത്ര ചെയ്യുന്ന കാലത്തു നിന്നും അടിമുടി വ്യത്യാസത്തിലാണ് പുതിയ കാലത്തെ യാത്രകള്‍. അതിലൊന്നാണ് വാര്‍ ടൂറിസം. മാറിയ കാലത്തിനൊത്ത് സഞ്ചാരികളു‌ടെ ഇഷ്‌‌ടങ്ങളും മാറിയപ്പോള്‍ അതിനൊത്ത് മാറുകയാണ് മണിപ്പൂരും. ഇപ്പോള്‍ വാര്‍ ടൂറിസം ഭൂപ‌ടത്തില്‍ ഇടം നേടുവാനുള്ള തയ്യാറെ‌ടുപ്പിലാണ് മണിപ്പൂര്‍

 വാര്‍ ടൂറിസം

വാര്‍ ടൂറിസം

കഴിഞ്ഞ കുറച്ചു നാളുകളായി പ്രചാരത്തില്‍ വന്ന വിനോദ സഞ്ചാരമാണ് വാര്‍ ടൂറിസം. ചരിത്രത്തില്‍ ഇടം നേടിയതോ, നിലവില്‍ സജീവമല്ലാത്തതോ ആയ പുരാനമായ ചരിത്ര യുദ്ധ സ്ഥാനങ്ങളിലേക്കുള്ള യാത്രയാണ് വാര്‍ ടൂറിസം എന്നറിയപ്പെടുന്നത്. ഇത് സ്ഥലങ്ങള്‍ കാണുവാന്‍ വേണ്ടിയോ അല്ലെങ്കില്‍ പഠനാവശ്യങ്ങള്‍ക്കായോ ആവാം. യുദ്ധമേഖലകൾ, ബോർഡറുകൾ, സംഘട്ടന മേഖലകൾ എന്നിങ്ങനെ യുദ്ധവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളലേക്കായിരിക്കും ഈ യാത്രകള്‍.

കൊയ്റെന്‍ങ്കി

കൊയ്റെന്‍ങ്കി

മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള കൊയ്റെന്‍ങ്കി എയര്‍ സ്ട്രിപ്പാണ് വാര്‍ ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനായുള്ല പരിശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പഴയ എയര്‍ സ്ട്രിപ്പുകളില്‍ ഒന്നുകൂടിയാണിത്. ഈ യുദ്ധ ടൂറിസം പദ്ധതി നിറവേറ്റുന്നതിനായി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ


നിലവിൽ കൊയ്‌റെൻ‌ഗെ വ്യോമതാവളത്തിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ 57 മൗണ്ടെയ്ൻ ഡിവിഷന്റെ യൂണിറ്റുകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിറൻ സിംഗ് പറഞ്ഞു. ഇത് മണിപ്പൂർ ടൂറിസം ഇവിടെ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന യുദ്ധ ടൂറിസം സൈറ്റിന് വഴിയൊരുക്കും. യുദ്ധ ടൂറിസം സൈറ്റ് മാത്രമല്ല, , ഷോപ്പിംഗ് മാളുകളും സർക്കാർ ക്വാർട്ടേഴ്സുകളും ഇതിനോടനുബന്ധിച്ച് തയ്യാറാക്കും.

ചരിത്രത്തില്‍

ചരിത്രത്തില്‍


രണ്ടാം ലോകമഹായുദ്ധവും മണിപ്പൂരിലെ വ്യോമമേഖലകളുടെ ചരിത്രവും പരസ്പരം അത്രയേറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒരു പക്ഷേ, മണിപ്പൂര്‍ ഇന്നിങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നതിനു പിന്നിലെ കാരണം തന്നെ ഈ എയര്‍ സ്ട്രിപ്പുകളായിരിക്കും എന്നും പറയാം. വടക്കുകിഴക്കൻ ഇന്ത്യയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച നിരവധി വ്യോമതാവളങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, 1944 ലെ അതുല്യമായ ജാപ്പനീസ് ആക്രമണം നമ്മുടെ ചരിത്രത്തെ പൂർണ്ണമായും മാറ്റിമറിക്കുമായിരുന്നു. മണിപ്പൂരിലെ ഒൻപത് എയർഫീൽഡുകളിൽ, കൊഹിമ യുദ്ധത്തിൽ മണിപ്പൂർ ജപ്പാനീസ് പിടിച്ചെടുക്കുന്നതിനെതിരായ ബ്രിട്ടീഷ് പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഇംഫാൽ ആയിരുന്നു. ഇന്നത്തെ മണിപ്പൂര്‍ ചരിത്രത്തിന്റെ പ്രധാന ഭാഗംകൂടിയാണിത്. ഈ ബന്ധമാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കൊയ്‌റെൻ‌ഗൈയിലെ പഴയ എയർഫീൽഡ് സ്വന്തമാക്കാൻ മണിപ്പൂർ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നും.

ഇംഫാൽ യുദ്ധ സെമിത്തേരി

ഇംഫാൽ യുദ്ധ സെമിത്തേരി

രാജ്യത്തെ ചരിത്ര പ്രേമികളുടെയും സഞ്ചാരികളുടെയും ഇടയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ ഒന്നാണ്
ഇംഫാൽ യുദ്ധ സെമിത്തേരി. വാര്‍ ടൂറിസം യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരിടം മണിപ്പൂരിലെ റെഡ് ഹില്ലിൽ, ജപ്പാനിലെ നിപ്പോൺ ഫൗണ്ടേഷന്റെ സഹായത്തോടെ സ്ഥാപിച്ച ഇംഫാൽ പീസ് മ്യൂസിയം ആണ്. കഴിഞ്ഞ കാലത്തെ യുദ്ധത്തിന്റെയും അതിന്റെ ചരിത്ര വസ്തുതകളെയും ഇവിടെ കാണാം.

വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!

ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!

ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നുഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു

Read more about: manipur travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X