Search
  • Follow NativePlanet
Share
» »ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം!

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം!

ചരിത്രത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന ,ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഈ ദേവാലയത്തെ അറിയാം...

By Elizabath Joseph

ഡൽഹി ജുമാ മസ്ജിദ്... ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം.. കാഴ്ചയിലും രൂപത്തിലും ആരെയും അതിശയിപ്പിക്കുന്ന നിർമ്മിതി ലോകത്തെമ്പാടു നിന്നുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ നിർമ്മിച്ച ഈ ദേവാലയം ഒരു വലിയ കാലഘട്ടത്തിന്റെ ഇന്നും മായാത്ത അടയാളമായി തലയെടുപ്പോടെ ഡെൽഹിയുടെ അഭിമാന സ്തംഭമായി നിലകൊള്ളുകയാണ്. ചരിത്രത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന ,ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഈ ദേവാലയത്തെ അറിയാം...

എവിടെയാണിത്?

എവിടെയാണിത്?

ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചാന്ദ്നി ചൗക്കിലാണ് ഡൽഹി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ എതിർവശത്ത് ചെങ്കോട്ടയാണുള്ളത്.

PC:Bikashrd

അല്പം ചരിത്രം

അല്പം ചരിത്രം

1644 നും 1656 നും ഇടയിൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാ ജഹാനാണ് ഡെൽഹി ജുമാ മസ്ജിദ് സ്ഥാപിക്കുന്നത്. അയ്യായിരത്തോളം ആളുകളുടെ 12 വർഷത്തെ ശ്രമഫലമായാമ് ഇന്നു കാണുന്ന രീതിയിൽ ഈ ദേവാലയം നിർമ്മിക്കുന്നത്.
ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത് സാധുള്ള ഖാൻ എന്നു പേരുള്ള ഷാജഹാന്റെ പ്രധാനമന്ത്രിയായിരുന്നു. അന്നത്തെ കാലത്ത് ഒരു മില്യൺ രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചെലവാക്കിയത്. 1656 ൽ ഔദ്യോഗികമായി ഇന്നത്തെ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഒരു മതപണ്ഡിതനാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.

PC:Ashcoounter

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയമായ ഇത് മസ്ജിദ് ഇ ജഹൻ നുമ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം എന്നാണ് ഇതിനർഥം. മുഗൾ ഭരണാധാകാരിയായിരുന്ന ഷാജഹാന്റെ ഏറ്റവും പ്രശസ്തമായ നിർമ്മിതികളിൽ ഒന്നുകൂടിയാണിത്. മുഗൾ സാമ്രാജ്യത്തിന്റെ അവസാനം വരെ രാജകീയ ദേവാലയമായാണ് ഇതിനെ കരുതിയിരുന്നത്.

PC:Baldiri

ഒരേ സമയം ഇരുപത്തിയയ്യായിരം ആളുകൾ

ഒരേ സമയം ഇരുപത്തിയയ്യായിരം ആളുകൾ

മൂന്നു പ്രവേശന കവാടങ്ങളും നാലു മിനാരങ്ങളും ഖുബ്ബകളും കൂടിയതാണ് ഈ ജുമാ മസ്ജിദ്. മനോഹരമായ വാസ്തുവിദ്യയാൽ നിർമ്മിച്ചിരിക്കുന്ന ഇതിൻറെ ഉള്ളില്‌ ആയിരം ആളുകൾക്ക് ഒരു സമയം നിസ്കരിക്കാം. എന്നാൽ പുറത്ത് 25000 ആളുകള്‍ക്കാണ് ഒരു സമയം പ്രാർഥിക്കുവാൻ കഴിയുക എന്നത് ഇതിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു. 200 അടി നീളവും 90 അടി വീതിയുമുള്ള ഈ പള്ളിയ്ക്ക് മനോഹരങ്ങളായ മൂന്നു താഴികക്കുടങ്ങളാണുള്ളത്. കറുപ്പിലും വെളുപ്പിലുമുള്ള മാർബിളുകൾ ഉപയോഗിച്ചാണ് ഇതിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലും വെളുത്ത മാർബിളുമാണ് ഇതിന്റെ നിർമ്മിതിക്കായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.
പള്ളിക്കുള്ളിലെ പ്രാർഥനാലയത്തിന് 61 മീറ്റർ നീളവും 27.5 മീറ്റർ വീതിയുമുണ്ട്.
ആഗ്രയിലെ ജമാ മസ്ജിദിന്റെ നിർമ്മിതിയോട് ഏറെ സാദൃശ്യമുള്ളതാണ് ഇതിന്റെയും.

PC:Nimitnigam

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

സമയം: രാവിലെ ഏഴു മണി മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 1.30 മുതൽ 6.30 വരെയുമാണ് ഇവിടെ പ്രവേശിക്കുവാൻ സാധിക്കുക.ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദിക്കും.
ഇവിടെ കയറുന്നതിന് പ്രത്യേക ഫീസിന്റെ ആവശ്യമില്ല. പക്ഷേ, ഫോട്ടോ എടുക്കണമെന്നുള്ളവർ 200 രൂപ ഫീസ് അടയ്ക്കണം.

PC:Pinakpani

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പുരാനാ ഡെൽഹി അഥവാ ഓൾഡ് ഡെൽഹിയിയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ചൗരി ബസാറാണ് ഏറ്റവും അടുത്തുള്ള മെട്രോ റെയിൽ സ്റ്റേഷൻ. ചെങ്കോട്ടയിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ പോകാം.

PC:wikipedia

Read more about: mosque delhi monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X