Search
  • Follow NativePlanet
Share
» »സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി

സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി

ചരിത്രവും കഥകളും ഒട്ടേറെ ഉറങ്ങുന്ന കോഴിക്കോട് കുറ്റിച്ചിറ മിശ്കാൽ പള്ളിയുടെ വിശേഷങ്ങൾ അറിയാം....

By Elizabath Joseph

ആരാധനാലയങ്ങളുടെ കഥകൾ എല്ലായ്പ്പോളും വിസ്മയിപ്പിക്കുന്നതാണ്. നിർമ്മാണവും ചരിത്രവും വാസ്തുവിദ്യയും അക്കാലത്തെ കഥകളും എല്ലാം കൂടി മറ്റൊരു ലോകത്തായിരിക്കും നമ്മെ എത്തിക്കുക. മറ്റു ചില ദേവാലയങ്ങളാകട്ടെ അവയുടെ രൂപം കൊണ്ടായിരിക്കും നമ്മെ അത്ഭുതപ്പെടുത്തുക. മതസൗഹാർദ്ദത്തിനു പേരുകേട്ട കോഴിക്കോട് ഇത്തരത്തിൽ ഒരു മുസ്ലീം ദേവാലയമുണ്ട്. ആദ്യ കാഴ്ചയിൽ ഒരു ക്ഷേത്രമാണോ ഈ പണിതിരിക്കുന്നത് എന്നുഇവിടെ എത്തുന്നവരെ സന്ദേഹിപ്പിക്കുന്ന വിധത്തിലുള്ള ഒരു മുസ്ലീം ദേവാലയം. ചരിത്രവും കഥകളും ഒട്ടേറെ ഉറങ്ങുന്ന കോഴിക്കോട് കുറ്റിച്ചിറ മിശ്കാൽ പള്ളിയുടെ വിശേഷങ്ങൾ അറിയാം....

എവിടെയാണിത്?

എവിടെയാണിത്?

കോഴിക്കോട് നഗരത്തില്‍ നിന്നും 2.2 കിലോ മീറ്റർ അകലെ കുറ്റിച്ചിറ എന്ന സ്ഥലത്താണ് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രധാനമായും രണ്ട് വഴികളാണ് ഇവിടേക്ക് എത്തിച്ചേരാനുള്ളത്. നഗരത്തിൽ നിന്നും ക്രൗൺ തിയേറ്റർ വഴി കോർട്ട് റോഡിലൂടെ വരുന്നതാണ് ഒന്ന്. ഇവിടെ എത്താനുള്ള എളുപ്പവഴിയും ഇതു തന്നെ.
കോഴിക്കോട് നിന്നും ബീച്ച് റോഡ്-മീൻ ചന്ത വഴി എത്തുന്നതാണ് അടുത്ത വഴി. 2.9 കിലോമീറ്ററാണ് ഈ വഴി വരുമ്പോൾ സഞ്ചരിക്കേണ്ടത്.

കോഴിക്കോട്ടെ ഏറ്റവും പുരാതനമായ പള്ളി

കോഴിക്കോട്ടെ ഏറ്റവും പുരാതനമായ പള്ളി

കോഴിക്കോടിന്റെ ചരിത്രം എടുത്തു നോക്കിയാൽ ഇവിടുത്തെ ഏറ്റവും പുരാചനമായ മുസ്ലീം ദേവാലയങ്ങളിലൊന്നാണ് ഇതെന്ന് മനസ്സിലാക്കാം. ഏകദേശം ഏഴു നൂറ്റാണ്ടോളം പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്. അറബി നാട്ടിൽ നിന്നുള്ള വ്യാപായിരായിരുന്ന നഖൂദ മിശ്കാൽ എഡി 1300 നും 330 നും ഇടയിലാണ് ഇത് പണിതതെന്നാണ് ചരിത്രം പറയുന്നത്. ചില ചരിത്ര രേഖകളിൽ 1345 ലാണ് ഇത് പണിതതെന്നും പറയുന്നുണ്ട്.

PC:Zencv

സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി

സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി

കുറ്റിച്ചിറ റ്റിച്ചിറ മിശ്കാൽ പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്ന് അത് മുന്നോട്ട് വയ്ക്കുന്ന മതസൗഹാർദ്ദം തന്നെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതന മുസ്ലീം ദേവാലയങ്ങളിലൊന്നായ ഇത് സാമൂതിരിയുടെ ഭരണ കാലത്താണ് നിർമ്മിച്ചത്. സാമൂതിരി നഖൂദ മിശ്കാലിനു നല്കിയ സ്ഥലത്ത് അഞ്ചു നിലകളിലായി പൂർണ്ണമായും കേരളീയ വാസ്തു വിദ്യയിൽ ആണ് ഈ മുസ്ലീം പള്ളി നിർമ്മിച്ചിരിക്കുന്നത്. സാധാരണ നിർമ്മിതികളിൽ നിന്നും വ്യത്യസ്തമായി മരങ്ങളാണ് പള്ളിയുടെ നിർമ്മാണത്തിനു കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.
അഞ്ചു നിലകളിലായി 24 തൂണുകളും 47 വാതിലുകളും ഇവിടെയുണ്ട്. 300 പേർക്ക് നമസ്കരിക്കാൻ പറ്റുന്ന വലുപ്പമാണ് ഇതിന്‌‍റെ തറയ്ക്കുള്ളത്. മരത്തടിയില്‍ തന്നെയാണ് ഇതിന്റെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നതും. പള്ളിക്ക് മിനാരങ്ങൾ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.

PC: Adam63

പോർച്ചുഗീസുകാരെ ചെറുത്ത സാമൂതിരി സൈന്യവും മുസ്ലീങ്ങളും

പോർച്ചുഗീസുകാരെ ചെറുത്ത സാമൂതിരി സൈന്യവും മുസ്ലീങ്ങളും

മിശ്കാൽ പള്ളിയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു 1510. വാസ്കേഡ ഗാമയുടെ പിൻഗാമിയായെത്തിയ അൽബുക്കർക്ക് ഇവിടെ നിന്നും മുസ്ലീങ്ങളെ തുരത്തുക എന്ന ലക്ഷ്യത്തിൽ പള്ളി അക്രമിക്കുകയുണ്ടായി. പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ തീവെച്ച് കത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അതിൽ അവർ വിജയിച്ചില്ല. തടികൊണ്ട് നിർമ്മിച്ച പള്ളിയുടെ പല ഭാഗങ്ങളും പ്രത്യേകിച്ച് മിഅ്റാബ് കത്തി നശിക്കുകയും ചെയ്തു. പള്ളിയുടെ രണ്ടും മൂന്നും നിലകൾക്കാട് കാര്യമായ നാശം സംഭവിച്ചത്. അപ്പോൾ പോർച്ചുഗീസ് സേനയെ തുരത്താൻ മുസ്ലീംങ്ങളോടൊപ്പം നിന്നത് സാമൂതിരിയുടെ നായർ പടയാളികളാണ്.

PC:Adam63

അക്രമത്തിന്റെ ശേഷിപ്പുകൾ

അക്രമത്തിന്റെ ശേഷിപ്പുകൾ

അന്നു നടന്ന അക്രമത്തിന്റെ ശേഷിപ്പുകൾ പള്ളിയുടെ പല ഭാഗങ്ങളിലായി ഇന്നും കാണുവാൻ സാധിക്കും. പിന്നീട് നടന്ന ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്തപ്പോൾ അതിന്റെ മരത്തടികളും മറ്റും ഇവിടെ കൊണ്ടുവന്ന് പള്ളിയുടെ പുനർനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.
പ്രത്യേകതകൾ
നിർമ്മാണത്തിലെ പ്രത്യേകത തന്നെയാണ് മിശ്കാൽ പള്ളിയെക്കുറിച്ച് എടുത്തു പറയേണ്ട കാര്യം. ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അതിന്റേതായ പ്രാധാന്യത്തിൽ ഇന്നും ഇവിടെ സംരക്ഷിച്ചിരിക്കുന്നതു കാണാം.
കേരളീയ വാസ്തു വിദ്യയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ക്ഷേത്രക്കുളത്തിനു പകരം ഇവിടെ ചതുരക്കുളം കാണാം. മൂല്യ മായ കർമ ശാസ്ത്ര ഗ്രന്ഥങ്ങൾ, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക്, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, തുടങ്ങിയവ ഇവിടെ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
നിർമ്മാണത്തിലും ചരിത്രത്തിലും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടു തന്നെ ഗവേഷകരുടെയും ചരിത്രകാരൻമാരുടെയും പ്രിയപ്പെട്ട ഇടം തന്നെയാണിത്.

PC: Sidheeq

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോഴിക്കോട് നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കുറ്റിച്ചിറ എന്ന സ്ഥലത്താണ് ഈ മുസ്ലീം ദേവാലയം സ്ഥിതി ചെയ്യുന്നത്. റെയിൽ വേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോ മീറ്റർ ദൂരമാണുള്ളത്. കോഴിക്കോട് പാളയം ബസ് സ്റ്റാൻഡാണ് അടുത്തുള്ള പ്രധാനപ്പെട്ട ബസ് സ്റ്റാൻഡ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 25 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്തുവാൻ.

കട്ടലോക്കലായി കറങ്ങാൻ പറ്റിയ കോയിക്കോട്ടെ ഇടങ്ങൾ!!കട്ടലോക്കലായി കറങ്ങാൻ പറ്റിയ കോയിക്കോട്ടെ ഇടങ്ങൾ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X