രാജഭരണങ്ങളുടെയും കോളനി ഭരണങ്ങളുടെയും എല്ലാം പിടിയിൽ നിന്നും മോചിതമായി സ്വാതന്ത്ര്യം നേടി സ്വന്തമായി ഭരണഘടനയുള്ള റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറിയിട്ട് ഇത് എഴുപതാം വർഷം.
ഡെല്‍ഹി....ഇന്ത്യയിലെ ഏറ്റവും ശക്തമായ നഗരങ്ങളിലൊന്ന്.... ഭാരതത്തിന്റെ ചരിത്രത്തിലെ പലവിധ സംഭവങ്ങൾക്കും സാക്ഷിയായ നാട്...ചരിത്രസ്മാരകങ്ങൾ കൊണ്ടും രാഷ്ട്രീയത്തിലെ വിവിദ സംഭവ വികാസങ്ങൾ കൊണ്ടും എന്നും വാർത്തകളിലിടം നേടുന്ന ഇവിടെ എന്താണ് കാണുവാനുള്ളത് എന്നത് ഒരു ചോദ്യമേയല്ല. കണ്ണു തുറന്നു നോക്കിയാൽ കാഴ്ചകൾ ഒരുപാടുള്ള ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ടത് ചരിത്ര സ്മാരകങ്ങൾ തന്നെയാണ്. ഭരണത്തിന്റെ ഗതിയെ പലപ്പോഴും മാറ്റിമറിച്ചും നിയന്ത്രിച്ചുകൊണ്ടുമിരുന്ന കാലങ്ങളുടെ ശേഷിപ്പായി തലയുയർത്തി നിൽക്കുന്ന ഇടങ്ങൾ.
രാജഭരണങ്ങളുടെയും കോളനി ഭരണങ്ങളുടെയും എല്ലാം പിടിയിൽ നിന്നും മോചിതമായി സ്വാതന്ത്ര്യം നേടി സ്വന്തമായി ഭരണഘടനയുള്ള റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറിയിട്ട് ഇത് എഴുപതാം വർഷം. ഇതാ ഈ റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് സന്ദര്‍ശിക്കേണ്ട ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം...