Search
  • Follow NativePlanet
Share
» »ഗുവാഹത്തിയുടെ ചരിത്രം മാറ്റിയ ക്ഷേത്രങ്ങൾ

ഗുവാഹത്തിയുടെ ചരിത്രം മാറ്റിയ ക്ഷേത്രങ്ങൾ

ഗുഹാഹത്തിയിലെ പ്രധാനപ്പെട്ട ആറു ക്ഷേത്രങ്ങൾ പരിചയപ്പെടാം

ബ്രഹ്മപുത്ര നദിയു‌‌ടെ തീരത്ത് മനുഷ്യൻ കയറിച്ചെന്ന് അശുദ്ധമാക്കാത്ത കുന്നുകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന നാ‌ടാണ് ഗുവാഹ‌‌ട്ടി. വടക്കു കിഴക്കൻ ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവും കൂടുതലായി ആകർഷിക്കുന്ന ഇവി‌ടം ചരിത്ര സ്മാരകങ്ങൾ കൊണ്ടും പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ടുമൊക്കെ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ്. ഏതു തരത്തിലുള്ള സഞ്ചാരികൾക്കും ഇഷ്‌‌ടപ്പെ‌ടുന്ന ഇവിടം ക്ഷേത്രങ്ങൾ കൊണ്ടും നിറഞ്ഞു നിൽക്കുന്നു. ഗുഹാഹത്തിയിലെ പ്രധാനപ്പെട്ട ആറു ക്ഷേത്രങ്ങൾ പരിചയപ്പെടാം

കാമാഖ്യാ ക്ഷേത്രം

കാമാഖ്യാ ക്ഷേത്രം

ഗുവാഹത്തിയു‌‌ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ് ഇവിടുത്തെ കാമാഖ്യാ ക്ഷേത്രം. നീലാചൽ കുന്നുകളു‌ടെ മുകളിലായി സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രം ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം കൂടിയാണ്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതിനു ശേഷം പലതവണ പുനർനിർമ്മാണത്തിനു വിധേയമായിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളും സഞ്ചാരികളും എത്തിച്ചേരുന്ന ഇടം കൂടിയാണ്.
ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്.

PC-Vikramjit Kakati

ബസിഷ്ട ക്ഷേത്രം

ബസിഷ്ട ക്ഷേത്രം

1764 ൽ അഹോം വംശത്തിലെ രാജേശ്വർ സിൻഹ സ്ഥാപിച്ച ബസിഷ്ഠ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രം. വസിഷ്ഠ മുനി വസിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ആശ്രമത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
ഗുവാഹത്തിയുടെ പ്രാന്ത പ്രദേശങ്ങളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC-KAUSHIK

ഉമാനന്ദ ക്ഷേത്രം

ഉമാനന്ദ ക്ഷേത്രം

അഹോംരാജാക്കൻമാരാൽ നിർമ്മിക്കപ്പെട്ട മറ്റൊരു ക്ഷേത്രമാണ് ഉമാനന്ദ ക്ഷേത്രം. ശിവനു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ബ്രഹ്മപുത്രയുടെ തീരത്ത് പീകോക്ക് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ നദീദ്വീപായാണ് പീകോക്ക് ഐലൻഡ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് വിശവ്ാസികൾ പ്രാർഥിക്കാനെത്തുന്ന ഇവിടെ വെച്ചാണ് തന്റെ തപസ്സുു മുടക്കാനെത്തിയ കാമദേവനെ ശിവൻ ശപിച്ച് ഭസ്മമാക്കിയത് എന്നാണ് വിശ്വാസം.

PC-Drporwal

ദിർഗേശ്വരി ക്ഷേത്രം

ദിർഗേശ്വരി ക്ഷേത്രം

കാമാഖ്യാ ക്ഷേത്രം കഴിഞ്ഞാൽ ഇവിടെ ഏറ്റവും അഘികം സന്ദർശകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ദിർഗേശ്വരി ക്ഷേത്രം. ശക്തി പീഠങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ ക്ഷേത്രം ബ്രഹ്മ പുത്ര നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്.

PC-Lachitbarphukan

ദൗൽ ഗോവിന്ദ ക്ഷേത്രം

ദൗൽ ഗോവിന്ദ ക്ഷേത്രം

ബ്രഹ്മപുത്രയുടെ മറുകരയിൽ കൃഷ്ണനു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ദൗൽ ഗോവിന്ദ ക്ഷേത്രം. ചന്ദ്ര ഭാരതി മലനിരകൾക്കു കീഴിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിനു സമീപത്തെ പ്രകൃതി ഭംഗി കണ്ടുതന്നെ അറിയേണ്ടതാണ്.

PC-Bhaskarbhagawati

ശുക്രേശ്വർ ക്ഷേത്രം

ശുക്രേശ്വർ ക്ഷേത്രം

വിശ്വാസികളുടെ ഇടയിൽ, പ്രത്യേകിച്ച് ശൈവവിശ്വാസികളുടെ ഇടയിൽ പ്രസിദ്ധമായിരിക്കുന്ന ക്ഷേത്രമാണ് ശുക്രേശ്വർ ക്ഷേത്രം. സമാധനപൂർണ്ണമായ അന്തരീക്ഷത്തിൽ ധ്യാനിക്കുവാൻ യോജിച്ച അന്തരീക്ഷമാണ് ഇവിടുത്തേത്്

PC-dkonwar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X