Search
  • Follow NativePlanet
Share
» »ശർക്കര പാത്രത്തിലെത്തിയ ദേവി മുതൽ കുടത്തിലെത്തിയ ശിവൻവരെ! അറിയാം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളെ

ശർക്കര പാത്രത്തിലെത്തിയ ദേവി മുതൽ കുടത്തിലെത്തിയ ശിവൻവരെ! അറിയാം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളെ

തിരുവനന്തപുരമെന്നു കേട്ടാൽ ആദ്യം ആളുകളുടെ മനസ്സിൽ ഓടിയെത്തുക ഇവിടുത്തെ ക്ഷേത്രങ്ങളാണ്. ചരിത്രത്തിൽ ഇടം നേടിയ തിരുവനന്തപുരത്തെ ക്ഷേത്രങ്ങളെ അറിയാം...

By Elizabath Joseph

തിരുവന്തപുരം എന്നു കേൾക്കുമ്പേൾ തന്നെ ആളുകളുടെ മനസ്സിൽ ആദ്യം തെളിയുന്ന രൂപം ഇവിടുത്തേ ക്ഷേത്രങ്ങളാണ്. ആറ്റുകാലും പത്മനാഭ ക്ഷേത്രവും ഒക്കെ തിരുവനന്തപുരത്തിന്റെ അടയാളങ്ങളായി മാറിക്കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. കേരളത്തിന്‍റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളവയാണ് ഇവിടുത്തെ ക്ഷേത്രങ്ങളും. വിശ്വാസത്തിന്റെ കാര്യത്തിലും ഐതിഹ്യങ്ങളുടെ കാര്യത്തിലും ഒക്കെ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരത്തെ അതിശയിപ്പിക്കുന്ന നിർമ്മിതികളാണ് ഇവിടുത്തെ ഓരോ ക്ഷേത്രവും...

ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രം

ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രം

തിരുവനന്തപുരത്തെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ കണ്ഠേശ്വരം മഹാദേവ ക്ഷേത്രം. പുരാതന ശിവക്ഷേത്രങ്ങളിലൊന്നായ ഇവിടെ ശിവനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നാണി വിശ്വാസം. കേരളീയ വാസ്തു വിദ്യയനുസരിച്ച് നിർമ്മിച്ച ഈ ക്ഷേത്രത്തിൽ രണ്ടു വശങ്ങളിലായി പാർവ്വതിയെയും ഗംഗയെയും ഇരുത്തിയ അപൂർവ്വ പ്രതിഷ്ഠയാണ് ഇവിടുത്തേത്. ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജാക്കൻമാരാണ്. ഈ രാജംശത്തിൽ മാറിമാറി വന്ന രാജാക്കൻമാരുടെ ആശയപ്രകാരം ഒട്ടേറെ മാറ്റങ്ങൾ ഇവിടെ ഓരോ കാലത്തും നടന്നിട്ടുണ്ട്. വഞ്ചിയൂരാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:RajeshUnuppally

ശാസ്തമംഗലം മഹാദേവക്ഷേത്രം

ശാസ്തമംഗലം മഹാദേവക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്തു സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം മഹാദേവക്ഷേത്രം ഇവിടുത്തെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ്. തിരുവിതാംകൂർ രാജാക്കൻമാർ പ്രാർഥിക്കുവാനായി വന്നിരുന്ന ഈ ക്ഷേത്രം പുരാതന കാലം മുതൽ തന്നെ ഏരെ പ്രശസ്തമാണ്. അവർ ഇവിടെ വരുമ്പോൾ ക്ഷേത്രം പൂർണ്ണമായും ഒരുങ്ങിയായിരുന്നുവത്രെ നിന്നിരുന്നത്. ക്ഷതേ്രത്തിലെവലുപ്പമേറിയ ബലിക്കല്ലും വിശ്വാസികൾക്കിടയിൽ വളരെ പ്രശസ്തമാണ്. പാർവ്വതി സമേതനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

PC:RajeshUnuppally

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

കേരളത്തിൽ പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രങ്ങളിൽ ദക്ഷിണഭാഗത്തുള്ള ക്ഷേത്രമാണ് അമരവിള രാമേശ്വരം മഹാദേവക്ഷേത്രം. എന്നാൽ പരശുരാമനല്ല സ്ഥാപിച്ചത് പകരം വനവാസക്കാലത്ത് ശ്രീ രാമന്‍ ഇവിടെ എത്തി ക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീ രാമനുമായി ബന്ധപ്പെട്ട ചരിത്രം ഉള്ളതിനാലാണ് ഇവിടം രാമേശ്വരം എന്നറിയപ്പെടുന്നതെന്നും ഒരു കഥയുണ്ട്.

PC:RajeshUnuppally

മഠവൂർ പാറ ഗുഹാക്ഷേത്രം

മഠവൂർ പാറ ഗുഹാക്ഷേത്രം

പാറ തുരന്നുണ്ടാക്കിയ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പ്രശസ്തമാണ് തിരുവന്തപുരം ചെങ്കോട്ടുകോണത്തിനടുത്തുള്ള മഠവൂർ പാറ ഗുഹാക്ഷേത്രം. വളരെ അപൂർവ്വമായ ഈ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇവിടുത്തെ മാത്രം പാറ തുരന്നു നിർമ്മിച്ചിരിക്കുന്നതാണ്. ഇതിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി ഒരു ചെറിയ കല്ലുപോലും പുറത്തു നിന്നും കൊണ്ടുവന്നിട്ടില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീ കോവിൽ, തൂണുകൾ, പീഠം, ശിവലിംഗം, പ്രതിമകൾ ഒക്കെയും കല്ലുപയോഗിച്ച് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്.

PC:Sreejithk2000

കുടപ്പനക്കുന്ന് മഹാദേവ ക്ഷേത്രം

കുടപ്പനക്കുന്ന് മഹാദേവ ക്ഷേത്രം

തിരുവനന്തപുരത്തിന്റെ നഗരപ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കുടപ്പനക്കുന്ന് മഹാദേവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ട നടത്തി എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഈ പേരു ലഭിച്ചത് എന്നാണ് ഐതിഹ്യം. കുന്നപ്രം ക്ഷേത്രം എന്നും ഇതറിയപ്പെടുന്നുണ്ട്.

PC:RajeshUnuppally

കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം

കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം

കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ഒന്നാണ് കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം. ശിവന്‍ പാർവ്വതിയും മകനായ ഗണപതിയും ഒന്നിച്ച് വാഴുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത,.
PC:wikipedia

ശാർക്കര ദേവി ക്ഷേത്രം

ശാർക്കര ദേവി ക്ഷേത്രം

തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രമാണ് ശാർക്കര ദേവി ക്ഷേത്രം. ശർക്കര പാത്രത്തിൽ നിന്നും ദേവീ സാന്നിധ്യം കണ്ടെത്തി പ്രതിഷ്ഠിച്ച ക്ഷേത്രം എന്ന അപൂർവ്വ ബഹുമതിയുള്ള ക്ഷേത്രം കൂടിയാണിത്. കാളയൂട്ട് ഉത്സവം ആദ്യമായി തുടങ്ങിയ ക്ഷേത്രം കൂടിയാണിത്. 1748 ൽ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മായണ് കാളയൂട്ടിന് തുടക്കം കുറിച്ചത്.

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

ആമകൾക്ക് അന്നനിവേദ്യം നടത്തുന്ന അപൂർവ്വ ക്ഷേത്രംആമകൾക്ക് അന്നനിവേദ്യം നടത്തുന്ന അപൂർവ്വ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X