Search
  • Follow NativePlanet
Share
» »ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!

ആപത്തുകാലത്തെ സിംഹഗര്‍ജ്ജനവും 12,008 സാളഗ്രാമ ശിലകളില്‍ തീര്‍ത്ത വിഗ്രഹവും!!

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്. പലപ്പോഴും കഥയും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് ഇവിടെ വളരെ നേര്‍ത്തതായിരിക്കും. എന്താണ് യാഥാര്‍ഥ്യമെന്നോ ഏതാണ് കെട്ടുകഥയെന്നോ തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കുരുങ്ങിപ്പോയതാണ് പത്മനാഭന്റെ കഥകള്‍.

ക്ഷേത്രത്തിലെ അളവില്ലാത്ത സമ്പത്ത് ശേഖരിച്ചുവച്ചിരിക്കുന്ന നിലവറകളും ഇനിയും തുറക്കാത്ത ബി നിലവറയും എല്ലാം ചേര്‍ന്ന് ക്ഷേത്രത്തിന് നിഗൂഢമായ ഒരു പരിവേഷമാണ് നല്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നാണ് ഇവിടെ അറിയപ്പെടുന്നത്.അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എല്ലാ വിധ ഐശ്വര്യങ്ങളുടെയും കേന്ദ്രമായാണ് വിശ്വാസികള്‍ കരുതുന്നത്. അന്തപത്മനാഭന്‍റെ നാട് എന്ന അര്‍ഥത്തിലാണ് തിരുവനന്തപുരത്തിന് ഈ പേരു ലഭിച്ചതു തന്നെ.

വില്വമംഗലവും അനന്തനും

വില്വമംഗലവും അനന്തനും

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട െഎതിഹ്യം ഇങ്ങനെയാണ്: സന്യാസിവര്യനും അദ്ഭുതബാലകനുമായി ബന്ധപ്പെട്ട കഥയാണത്. വില്വമംഗലം സ്വാമിയാരോ, തുളു ബ്രാഹ്മണനായ ദിവാകരമുനിയോ ആകണം.വില്വമംഗലം വാകച്ചാർത്തിന് ഒരുങ്ങി അഞ്ജനകാന്തിയാർന്ന തിരുവുടൽ ശംഖാഭിഷേകം നടത്താൻ നേരം കണ്ണൻ പിന്നിലൂടെ വന്നു സ്വാമിയുടെ കണ്ണു രണ്ടും പൊത്തിപ്പിടിച്ചു. ഒാർക്കാപ്പുറത്തായതിനാൽ സ്വാമി അല്പം പരിഭ്രമിച്ചു. കയ്യിൽ നിന്നു ശംഖ് വഴുതിവീണു. അരിശത്താൽ ഉണ്ണിയെ പുറംകൈ കൊണ്ടു തട്ടിനീക്കി. അടക്കിയ ശബ്ദത്തിൽ വഴക്കു പറഞ്ഞു. ഇതെന്താ കണ്ണാ ഇങ്ങനെ വിളയാടാമോ? ‘ എന്നെ പുറംകൈ കൊണ്ടു തട്ടിയല്ലേ? ആ ശബ്ദം പരിഭ്രമിച്ചു.

ഇൗ സമയം കണ്ണൻ പറഞ്ഞു: എന്നെ ഇനി കാണണമെങ്കിൽ ‘അനന്തൻകാട്ടിൽ വരണം'. ഞെട്ടിപ്പോയി, തിരിഞ്ഞു നോക്കിയപ്പോൾ കണ്ണന്‍ മറയുന്നതു കണ്ടു.

PC: Krbivinlal

അനന്തനെ തേടി

അനന്തനെ തേടി

കാൽച്ചിലമ്പിന്റെയും അരഞ്ഞാൺമണിയുടെയും കിലുക്കം കാതിൽ നിന്നു മറഞ്ഞു. കണ്ണിൽ ഇരുട്ടുകയറി എല്ലാം ഒരു വിധം ഒതുക്കി ഗൃഹത്തിൽ നിന്നു പുറത്തുവന്നു, ബോധമറ്റതുപോലെ കിടന്നു. എത്ര നേരം കിടന്നുവെന്ന് അറിയില്ല. പിന്നീട് അനന്തൻ കാട്ടിലെത്തണമെന്നു തോന്നി. അനന്തൻകാട് എവിടെയാണെന്ന് അറിയില്ല. പലരോടും തിരക്കി തിരക്കി അവസാനം അനന്തൻ കാട്ടിലെത്തിച്ചേർന്നു. അപ്പോൾ ഒരു കുശവനും ഭാര്യയും വഴക്കിടുന്നതു കേട്ടു. അവർ പറയുകയാണ്: താങ്കൾ ദിവസവും ഇതാണല്ലോ പതിവ്. കള്ളു മോന്തി മടങ്ങുേന്നരം ഒരു കിഴിനെല്ലും കൊണ്ടുവരും. അതു വറുത്തു കുത്തി കഞ്ഞി വയ്ക്കണം. പറഞ്ഞ സമയത്തു തന്നെ നെല്ലു കുത്തി കഞ്ഞി വിളമ്പാൻ ഞാൻ പാക്കനാരുടെ പറച്ചിയാണോ. കുശവന് അരിശം മൂത്ത്, നിന്നെക്കൊണ്ടൊന്നും പറ്റുകയില്ല എല്ലാം വലിച്ചുവാരി അനന്തൻകാട്ടിലേക്കെറിഞ്ഞേക്ക് എന്നു പറഞ്ഞു.

PC:Kiran Gopi

ശ്രീപത്മനാഭരൂപം

ശ്രീപത്മനാഭരൂപം

ഇതു കേട്ടമാത്രയിൽ ഞെട്ടിക്കുന്ന ആഹ്ലാദം സ്വാമിയാർക്കു ലഭിച്ചു. അനന്തൻകാട് എവിടെയെന്നു പിടികിട്ടിയല്ലോ. വേഗം ചെന്ന് അവരോട് അനന്തൻകാട് എവിടെയെന്നു ചോദിച്ചു മനസ്സിലാക്കി. അവിടെയെത്തിയപ്പോൾ ശ്രീപത്മനാഭരൂപം കാണാനിടയായി. നേദ്യം എന്തു നൽകുമെന്നു ചിന്തിച്ചു നിൽക്കുമ്പോൾ തൊട്ടടുത്തൊരു മാവിൽ കണ്ണിമാങ്ങ കാണുകയും അതിൽ നിന്നു കണ്ണിമാങ്ങ പൊട്ടിച്ചു ഭഗവാനു നിവേദ്യസമർപ്പണം നടത്തുകയും ചെയ്തു. നിവേദ്യം ഇന്നും ശ്രീപത്മനാഭന് നടത്തുന്നുണ്ട്.

PC:Rajeevvadakkedath

ഭഗവാന്റെ ശയനം

ഭഗവാന്റെ ശയനം

കാസർകോട് ജില്ലയിലെ അനന്തപുരം ക്ഷേത്രമിരിക്കുന്നിടത്താണു സന്യാസി പുറംകൈ കൊണ്ടു തട്ടിമാറ്റിയ സ്ഥലം. തിരുവനന്തപുരത്തെ തിരുവല്ലത്തു ശിരസ്സും അനന്തൻകാട്ടിൽ ശരീരവും തൃപ്പാദപുരത്തു പാദങ്ങളുമായി ഉദ്ദേശം 18 മൈൽ നീളത്തിലായിരുന്നു ഭഗവാന്റെ ശയനം. വില്വമംഗലം സ്വാമിയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തിന്റെ ഊന്നുവടിയുടെ മൂന്നിരട്ടി മാത്രം ദൈർഘ്യം വരുമാറ് കണ്ണൻ വലുപ്പം കുറച്ചു. ആ സ്ഥലത്താണു മഹാരാജാവ് അനന്തപത്മനാഭസ്വാമിക്ഷേത്രം പണികഴിപ്പിച്ചത്.

PC: Zachariah D'Cruz

പത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവും

പത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവും

ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവുമായി സുദീർഘമായ ബന്ധമാണുള്ളത്. ശ്രീപത്മനാഭസ്വാമിക്കു രാജ്യത്തെ അവർ അടിയറ വച്ചു എന്നാണ് ഐതിഹ്യം. ഭഗവാനു വേണ്ടിയാണ് അവർ രാജ്യം ഭരിച്ചത്. ഉത്സവാഘോഷങ്ങളുടെ ആർഭാടം ഒരു പ്രത്യേകതയാണ്. മുറജപവും ആചാരക്രമങ്ങളുടെ പവിത്രത തെളിയിക്കുന്നതാണ്. 1750 ലെ തൃപ്പടിദാനത്തെത്തുടർന്നു ശ്രീപത്മനാഭൻ തിരുവിതാംകൂറിന്റെ അധിപനും രാജ്യത്തിന്റെ ഔദ്യോഗികചിഹ്നവുമായി മാറി.

PC:Anonymous

ശിൽപകലയുടെ അദ്ഭുതലീലകൾ

ശിൽപകലയുടെ അദ്ഭുതലീലകൾ

മേൽക്കൂരയോടു കൂടിയ ശിവേലിപ്പുരയ്ക്ക് 365 കരിങ്കൽത്തൂണുകളുണ്ട്. ഇവയ്ക്കു ദീപലക്ഷ്മിയുമുണ്ട്. വ്യാളികൾ കാവൽ നിൽക്കുന്നു. കിഴക്കേ നടവഴി വേണം വിശാലമായ നാടകശാലയിൽ പ്രവേശിക്കാൻ. ശീവേലിപ്പുരയിൽ കടന്ന് വടക്കുഭാഗത്തേക്കു നടന്നാൽ പണ്ട് 2000 പേർക്കു ഭക്ഷണം പാകം ചെയ്തിരുന്ന വലിയ മടപ്പള്ളിയും കാണാം. ഇവിടെ എന്നും ഉച്ചയ്ക്ക് അന്നദാനമുണ്ട്. അതിന്റെ സ്വാദിനൊരു പ്രത്യേകതയുണ്ട്. ഭഗവാനു നേദിച്ച നിവേദ്യമാണു ലഭിക്കുന്നത്. കിഴക്കു വടക്കു കോണിലായി അഗ്രശാലഗണപതിയെയും കാണാം. ഒപ്പം വിശാലമായ കിണറും കാണാം. തെക്കുഭാഗത്തു ശ്രീധർമശാസ്താവിനെയും പടിഞ്ഞാറ് തിരുവമ്പാടി ശ്രീകൃഷ്ണനെയും വടക്ക് ക്ഷേത്രപാലകനെയും കാണാം.

PC:P.K.Niyogi

ഗോശാലകൃഷ്ണന്റെ വിശേഷങ്ങൾ

ഗോശാലകൃഷ്ണന്റെ വിശേഷങ്ങൾ

ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. ശ്രീകൃഷ്ണ പരമാത്മാവ് സ്വപ്നത്തിൽ പ്രത്യക്ഷനായി നിർദേശിച്ചതനുസരിച്ചു ഗുജറാത്തിലെ വിഷ്ണി വിഭാഗത്തിൽപ്പെട്ട 72 കുടുംബങ്ങൾ ചേർന്നാണു കൃഷ്ണവിഗ്രഹം ഇവിടേക്കു കൊണ്ടുവന്നത്. ശ്രീകൃഷ്ണഭഗവാന്റെ പിന്തുടർച്ചക്കാരാണെന്നാണു വയ്പ്. ഇന്നു കന്യാകുമാരിയിലെ പത്മനാഭപുരത്തു കേന്ദ്രീകരിച്ചിട്ടുള്ള ഈ വംശങ്ങൾ കൃഷ്ണൻ വഹക്കാർ എന്ന പേരിലാണറിയപ്പെടുന്നത്. ഇടതുകൈ തുടയിൽ വച്ച് വലതുകയ്യിൽ ചാട്ടയുമായി നിൽക്കുന്ന ഗോശാലരൂപത്തിലുള്ളതാണു വിഗ്രഹം.

PC: Shishirdasika

ആഞ്ജനേയ സാന്നിധ്യം

ആഞ്ജനേയ സാന്നിധ്യം

ശ്രീപത്മനാഭനെ തൊഴുതുനിൽക്കുന്ന 21 ശിലാവിഗ്രഹങ്ങൾ നിരന്നുനിൽക്കുന്ന സ്ഥലത്ത് ഒരാൾ പൊക്കത്തോളം വരുന്ന ഹനുമാനെ കാണാം, ഒപ്പം ഗരുഡനെയും കാണാം. ഇതിലൂടെ സഞ്ചരിച്ചു ശ്രീകോവിലിനു മുന്നിലെത്തും. ഈ ‘ദിവ്യഹനുമാന്' രൂപത്തിൽ ചാർത്തുന്നു വെണ്ണ കേടാവുകയോ ഉറുമ്പോ മറ്റു പ്രാണികളോ കഴിക്കുകയോ ഇല്ല. അതികഠിനമായ ചൂടിലും ഈ വിഗ്രഹത്തിലെ വെണ്ണ ഉരുകാറില്ല. 1934ൽ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ വിഗ്രഹത്തിന് ഒന്നും സംഭവിച്ചില്ല

PC:Shishirdasika

അനന്തപത്മനാഭന്റെ ശ്രീകോവിലിനു മുമ്പിൽ

അനന്തപത്മനാഭന്റെ ശ്രീകോവിലിനു മുമ്പിൽ

നാലമ്പലത്തിലേക്കു കടന്നാൽ മധ്യഭാഗത്തായി ശ്രീകോവിൽ കാണാം. മൂന്നു വാതിലുള്ള നാലമ്പലം വിശാലമാണ്. ഭീമാകാരമായ ഒരു ശിലയിൽ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത മണ്ഡപമാണ്. ചതുരത്തിലെ പത്തും വൃത്താകൃതിയിലെ നാലും സ്വർണം പൊതിഞ്ഞ തൂണുകളും മുകൾത്തട്ടിൽ സ്വർണതോരണ അലങ്കാരപ്പണികളാലും രാജകീയ പ്രൗഢിയോടു കൂടിയതാണീ മണ്ഡപം. ഭാവി, ഭൂത വർത്തമാന പ്രതീകമായ മൂന്നു വാതിലുകളിലൂടെയാണു ശ്രീഅനന്തപത്മനാഭന്റെ പള്ളി കൊള്ളൽ കണ്ടു തൊഴേണ്ടത്.

PC:Sathish kalathil

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

വാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കും

പോസ്റ്റിനു കടപ്പാ‌ട് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഫേസ്ബുക്ക് പേജ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more