Search
  • Follow NativePlanet
Share
» »നിർമ്മാണം പൂർത്തിയായപ്പോൾ ശില്പിയെ കൊന്ന ചരിത്രം താജ്മഹലിനു മാത്രമല്ല, ഈ കിണറിനുമുണ്ട്!!

നിർമ്മാണം പൂർത്തിയായപ്പോൾ ശില്പിയെ കൊന്ന ചരിത്രം താജ്മഹലിനു മാത്രമല്ല, ഈ കിണറിനുമുണ്ട്!!

ഭർത്താവിനെ കൊലചെയ്ത ശത്രുവിനെക്കൊണ്ടു തന്നെ ഭർത്താവിൻറെ ആഗ്രഹമായിരുന്ന പടവുകിണറിന്റെ നിർമ്മാണം പൂർത്തിയാക്കിയ റാണിയുടെ കഥ അദ്ലജ് പടിക്കിണറിന്റെ മറക്കാൻ പാടില്ലാത്ത കഥകളിലൊന്നാണ്.

By Elizabath Joseph

നിർമ്മാണം പൂർത്തിയായപ്പോൾ താജ്മഹൽ പോലെ മറ്റൊന്ന് ശില്പി നിർമ്മിക്കുമോ എന്നു ഭയപ്പെട്ട് ശില്പിയുടെ ജീവനെടുത്ത ഷാജഹാൻ ചക്രവർത്തിയുടെ കഥ കേട്ടിട്ടില്ലേ...
ചരിത്ര നിർമ്മിതികളുടെ ചരിത്രം നോക്കിയാൽ രക്തക്കറ വീണ ഇത്തരം പാടുകൾ ധാരാളം കാണാം....അത്തരത്തിലൊരു കഥയാണ് ഗുജറാത്തിലെ അദ്ലജ് പടിക്കിണറിന്‍റേതും.
ഭർത്താവിനെ കൊലചെയ്ത ശത്രുവിനെക്കൊണ്ടു തന്നെ ഭർത്താവിൻറെ ആഗ്രഹമായിരുന്ന പടവുകിണറിന്റെ നിർമ്മാണം പൂർത്തിയാക്കിയ റാണിയുടെ കഥ അദ്ലജ് പടിക്കിണറിന്റെ മറക്കാൻ പാടില്ലാത്ത കഥകളിലൊന്നാണ്.
ഗുജറാത്തിന്റെ അടയാളങ്ങളിലൊന്നായ അദ്ലജ് പടിക്കിണറിന്റെ വീര ചരിത്രം....

എവിടെയാണിത്

എവിടെയാണിത്

വിനോദ സഞ്ചാര രംഗത്ത് ഗുജറാത്തിനെ അടയാളപ്പെടുത്തുന്ന ഇടങ്ങളിലൊന്നായാണ് അദ്ലജ് പടിക്കിണർ അറിയപ്പെടുന്നത്. ഗുജറാത്തിൽ അഹമ്മദാബാദിനു സമീപം അദ്ലജ് എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Haresh.bg.patel

പടവു കിണറെന്നാൽ

പടവു കിണറെന്നാൽ

വേനൽക്കാലങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഇടങ്ങളിലാണ് പടവു കിണറുകൾ നിർമ്മിക്കുന്നത്. കേരളത്തില്‍ ഇത്തരം നിർമ്മിതികൾ കാണാനെയില്ലെങ്കിലും ഡെൽഹി, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ ജലക്ഷാമം അനുഭവിക്കുന്ന ഇടങ്ങളിൽ ഇത് പരിചിതമാണ്. ആഴത്തിൽ കുഴിച്ച് കൊത്തുപണികളും ലിഖിതങ്ങളും കലാവിദ്യകളും ഒക്കെ കൂടിയിരിക്കുന്ന ഒരു നിർമ്മിതിയാണിത്. പടവുകളിറങ്ങി ചെന്നാൽ മാത്രമേ ഇവിടെ നിന്നും വെള്ളം എടുക്കുവാൻ സാധിക്കുകയുള്ളൂ. മഴക്കാലങ്ങളിൽ ലഭിക്കുന്ന വെള്ളം വേനലിലേക്ക് സൂക്ഷിച്ചു വയ്ക്കുന്ന ഇടങ്ങളാണിത്.

PC:Aak47

റാണാ വീർ സിംങ്ങിന്റെ സ്വപ്നം

റാണാ വീർ സിംങ്ങിന്റെ സ്വപ്നം

15-ാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വഖേല വംശത്തിലെ രാജാവായിരുന്ന റാണാ വീർ സിംങ്ങിന്റെ സ്വപ്നമായിരുന്നും അദ്ലജ് പടിക്കിണർ. തന്റെ കൊച്ചു രാജ്യത്തുണ്ടാകുന്ന ജലക്ഷാമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് അദ്ദേഹം പടിക്കിണറിന്റെ നിർമ്മാണം ആരംഭിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപേ തൊട്ടടുത്തുള്ള മുസ്ലീം രാജ്യത്തിലെ ഭരണാധികാരിയായ മുഹമ്മദ് ബേഗ്ഡാ റാണാ വീർ സിംങ്ങിനെ കൊലപ്പെടുത്തുകയും രാജ്യം പിടിച്ചടക്കുകയും ചെയ്തു.

PC:Aak47

 ഭർത്താവിന്റെ സ്വപ്നം നിറവേറ്റാൻ

ഭർത്താവിന്റെ സ്വപ്നം നിറവേറ്റാൻ

റാണി രൂപ അഥവാ രൂപ ഭായ് എന്നറിയപ്പെടുന്ന റാണാ വീർ സിംങ്ങിന്റെ ഭാര്യ ഭർത്താവിന്റെ മരണത്തിൽ പങ്കുചേരാനായി തസി അനുഷ്ഠിക്കുവാൻ തീരുമാനിച്ചു. എന്നാൽ അതിസുന്ദരിയായ അവരെ കണ്ടപ്പോൾ മുഹമ്മദ് ബേഗ്ഡാ റാണിയോട് ജീവിതമവസാനിപ്പിക്കരുതെന്നും താൻ റാണിയെ വിവാഹം ചെയ്തുകൊള്ളാമെന്നും മുഹമ്മദ് ബേഗ്ഡാ പറഞ്ഞു. അങ്ങനെയാണെങ്കിൽ തന്റെ ഭർത്താവ് ആരംഭിച്ച പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നും അതിനു ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നും റാമി പറഞ്ഞു.

PC:Mitpatel

ഹിന്ദു വാസ്തുവിദ്യയിൽ തുടങ്ങി ഇസ്ലാം വാസ്തുവിദ്യയിലവസാനിച്ച നിർമ്മിതി

ഹിന്ദു വാസ്തുവിദ്യയിൽ തുടങ്ങി ഇസ്ലാം വാസ്തുവിദ്യയിലവസാനിച്ച നിർമ്മിതി

റാണാ വീർ സിംങ്ങ് ഹിന്ദു വാസ്തുവിദ്യയിലായിരുന്നു പടിക്കിണറിന്റെ നിർമ്മാണം തുടങ്ങിയത്. അദ്ദേഹത്തിന് താഴത്തെ ഒരുനില മാത്രമാണ് നിർമ്മിക്കാനായത്. പിന്നീട് മുഹമ്മദ് ബേഗ്ഡാ നിർമ്മാണം തുടർന്നപ്പോൾ അത് മുസ്ലീം രീതിയിലേക്ക് മാറുകയായിരുന്നു. എന്തുതന്നെയായാലും രണ്ടു രീതികളുടെയും ഒരു മിശ്രണം ഈ പടിക്കിണറിന്റെ നിർമ്മാണത്തിൽ കാണുവാൻ സാധിക്കും.

PC:Shwetaprasad

നിർമ്മാണം കഴിഞ്ഞപ്പോൾ

നിർമ്മാണം കഴിഞ്ഞപ്പോൾ

താൻ പറഞ്ഞതുപോലെ പടിക്കിണർ നിർമ്മിച്ചു കഴിഞ്ഞപ്പോൾ മുഹമ്മദ് ബേഗ്ഡാ റാണിയെ സമീപിക്കുകയും വിഹാഹം കഴിക്കണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ തന്റെ ഭർത്താവിന്റ അഭിലാഷം താൻ നിറവേറ്റി എന്നു മനസ്സിലാക്കിയ അവർ നിർമ്മാണം പൂർത്തീകരിച്ച ആ പടിക്കിണറിൽ തന്നെ ചാടിമരിക്കുകയായിരുന്നു എന്നു ചരിത്രം പറയുന്നു.

PC:Maulik Patel

ശില്പികളുടെ ശവകൂടീരങ്ങൾ

ശില്പികളുടെ ശവകൂടീരങ്ങൾ

അദ്ലജ് പടിക്കിണറിന്റെ നിർമ്മാണം പൂർടത്തിയായപ്പോൾ രാജാവ് ഇത് നിർമ്മിച്ച ആറ് ശില്പികളെ കൊട്ടാരത്തിൽ വിളിച്ചുവരുത്തുകയും ഇതുപോലൊന്ന് മറ്റാർക്കും നിർമ്മിക്കരുതെന്ന ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രാജാവിന്റെ നിബന്ധന അനുസരിക്കുവാൻ അവർ തയ്യാറല്ലായിരുന്നു. പിന്നീട് രാജാവ് അവരെ മരണത്തിനേൽപ്പിക്കുകയാണുണ്ടായത്. ഇവരുടെ ശവകുടീരങ്ങൾ ഇന്നും പടിക്കിണറിനു സമീപത്ത് കാണാം.

PC:Karthik Easvur

അ‍ഞ്ചു നിലകൾ

അ‍ഞ്ചു നിലകൾ

എട്ടു ഭുജങ്ങളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന് സോളങ്കി വാസ്തുവിദ്യയോട് ഒരു സാമ്യം തോന്നും. അസാമാന്യ കൊത്തുപണികൾ നടത്തിയ തൂണുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എല്ലാ നിലകളിലും ആളുകൾക്ക് സമ്മേളിക്കാനുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു. മുകളിൽ നിന്നും താഴെ പടിക്കിണറിന്റെ ചുവടെ വരെ എത്തുന്ന മൂന്ന് സ്റ്റെയർ കേസുകളും ഇതിന്റെ മാത്രം പ്രത്യേകതയാണ്.
ഇസ്ലാം വാസ്തു വിദ്യയുടെ ഭാഗമായ പൂക്കളുടെ രൂപങ്ങളും ഹൈന്ദവ വാസ്തുവിദ്യയുടെ അടയാളങ്ങളായ മറ്റു കൊത്തുപണികളും ഇതിന്റെ വിവിധ ഭാഗങ്ങളിൽ കാണുവാൻ സാധിക്കും.
വെണ്ണ കടയുന്ന സ്ത്രീ, നൃത്തരൂപങ്ങള്‍, സംഗീത കച്ചേരികൾ, അവ ആസ്വദിക്കുന്ന രാജാവ്...എന്നിങ്ങനെ വ്യത്യസ്തങ്ങളായ കൊത്തുപണികളും ഇവിടെ കാണാം

PC:Raveesh Vyas

 പ്രാർഥനയും പരദൂഷണവും

പ്രാർഥനയും പരദൂഷണവും

ചൂടുകാലങ്ങളിൽ പുറത്തെ താപനിലയിൽ നിന്നും ഏകദേശം അ‍ഞ്ചു ഡിഗ്രിയുടെ വരെ കുറവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ വന്ന് വെള്ളമെടുക്കുവാനും വർത്തമാനം പറഞ്ഞിരിക്കുവാനും ധാരളം സ്ത്രീകൾ എത്താറുണ്ടായിരുന്നു. പ്രാർഥനയോടൊപ്പം അവർ പരദൂഷണങ്ങളും ഇവിടെയിരുന്ന് പറയാറുണ്ടായിരുന്നുവത്രെ.

PC:Mahargh Shah

ഗുജറാത്തിനെ അടയാളപ്പെടുത്തുന്ന ഇടം

ഗുജറാത്തിനെ അടയാളപ്പെടുത്തുന്ന ഇടം

ആധുനിക കാലത്തെ ഗുജറാത്തിന്റെ അടയാളങ്ങളിലൊന്നായാണ് അദ്ലജ് പടിക്കിണർ അറിയപ്പെടുന്നത്. ഗുജറാത്തിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടം കൂടിയാണിത്.

PC:Gsuruchi06

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് അദ്ലജ് പടിക്കിണർ സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്നും ഇവിടേക്ക് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ. കാലുപൂർ റെയിൽവേ സ്റ്റേഷനാണ് ഇതിനോട് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ.

ഹോളിവുഡ് സംവിധായകർ തേടുന്ന ഇന്ത്യയി‌ലെ അ‌‌‌തിശയിപ്പിക്കുന്ന പടിക്കിണറുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X