Search
  • Follow NativePlanet
Share
» »യോഗ സിദ്ധർ തപം ചെയ്ത മുനിയറകള്‍, തലവില്‍ ഗ്രാമത്തിന്‍റെ എഴുതപ്പെടാത്ത ചരിത്രം!

യോഗ സിദ്ധർ തപം ചെയ്ത മുനിയറകള്‍, തലവില്‍ ഗ്രാമത്തിന്‍റെ എഴുതപ്പെടാത്ത ചരിത്രം!

മഹാനായ നാഥ്‌ പരമ്പരയിൽ ഉള്ള യോഗിയുടെ കാർമ്മികത്വത്തിൽ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്.

പൗരാണികതയിലേക്ക് വെളിച്ചം വീശുന്ന നാടാണ് കണ്ണൂര്‍, പുരാതനങ്ങളായ ക്ഷേത്രങ്ങളും ക്ഷേത്രചരിത്രങ്ങളുമായി വിശ്വാസികളെ ഭക്തിയുടെ മറ്റൊരു ലോകത്തെത്തിക്കുന്ന നാട്. ചരിത്രത്തോടും മിത്തുകളോടും നീതി പുലര്‍ത്തുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. അതിലൊന്നാണ് കാലത്തിന്റെ വേറൊരറ്റത്തേയ്ക്ക് കൊണ്ടുപോകുന്ന മുനിയറകള്‍.

muniyara 1

അതീന്ദ്രിയ ജ്ഞാനമുള്ള യോഗികള്‍ ആത്മസാക്ഷാത്ക്കാരത്തിനും അറിവിനുമായി ധ്യാനത്തില്‍ മുഴുകുന്ന ഇടങ്ങളെയാണ് ഹൈന്ദവ വിശ്വാസവും ചരിത്രവുമനുസരിച്ച് മുനിയറകള്‍ എന്നു വിശേഷിപ്പിക്കുന്നത്. അത്തരത്തിലൊന്നാണ് കണ്ണൂര്‍ തലവില്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മുനിയറകള്‍. ഏതാണ്ട് 1400 കൊല്ലം പഴക്കമുള്ള ഈ മുനിയറകള്‍ തലവില്‍ ക്ഷേത്രത്തിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. ക്ഷേത്രപരിസരത്ത് കണ്ടെത്തിയ മുനിയറകളില്‍ തപസ്സു ചെയ്ത യോഗീശ്വരനാണ് വിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് കാർമികത്വം വഹിച്ചതെന്നാണ് വിശ്വാസം. മഹാനായ നാഥ്‌ പരമ്പരയിൽ ഉള്ള യോഗിയുടെ കാർമ്മികത്വത്തിൽ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്.

muniyara 2

ബദരീനാഥ് ലെ ശ്രീ മഹാവിഷ്ണുവിന്റെ അതേ പൂർണശ്രീ ഭാവമാണ് തലവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്കും ഉള്ളത്. പഴമയിലേക്കും ആത്മീയതയിലേക്കും വിശ്വാസികളെ കൊണ്ടുപോകുന്ന പ്രത്യേക അന്തരീക്ഷമാണ് ഇവിടെയുള്ളത്.
കണ്ണൂര്‍ തളിപ്പറമ്പ് തലവിലാണ് ക്ഷേത്രമും മുനിയറകളും സ്ഥിതി ചെയ്യുന്നത്.

കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്

അതിശയിപ്പിക്കുന്ന കഥകളുമായി ഭാരതത്തിലെ ദേവി ക്ഷേത്രങ്ങള്‍അതിശയിപ്പിക്കുന്ന കഥകളുമായി ഭാരതത്തിലെ ദേവി ക്ഷേത്രങ്ങള്‍

ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനംദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

Read more about: kannur temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X