Search
  • Follow NativePlanet
Share
» »പഴമയിലേക്ക് തിരികെ വിളിക്കുന്ന ഹൊഡാൽ

പഴമയിലേക്ക് തിരികെ വിളിക്കുന്ന ഹൊഡാൽ

ഹരിയാനയിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലൊന്നായ ഹൊഡാലിന്റെ വിശേഷങ്ങളിലേക്ക്

എത്ര ദൂരം മുന്നോട്ട് പോയാലും പിന്നിലേക്ക് പിടിച്ചു വലിക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് ഹൊഡാൽ. ഉത്തർ പ്രദേശിന്റെയും രാജസ്ഥാന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഹൊഡാൽ തിരക്കുകളിൽ നിന്നെല്ലാം മാറി നിലനിൽക്കുന്ന ഇടമാണ്. ചരിത്രത്തിന്റെ ഭാഗമായി നിൽക്കുമ്പോളും പ്രദേശികമായ ആകർഷണങ്ങളാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഇടം കൂടിയാണിത്. പ്രകൃതി ഭംഗിയും സാംസ്കാരിക വൈവിധ്യവും ഒരുപേലെ ചേർന്നു നില്‍ക്കുന്ന ഈ നാട് മിത്തുകളാലും സമ്പന്നമാണ്. ഹനുമാൻ ജീവിച്ചിരുന്ന ഉടം എന്ന വിശേഷണവും ഹൊഡാലിനു സ്വന്തം...

ഗാന്ധിസേവാ ആശ്രമ മ്യൂസിയം

ഗാന്ധിസേവാ ആശ്രമ മ്യൂസിയം

ഹൊഡാവിനെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന സ്ഥാനങ്ങളിലൊന്നാണ് ഗാന്ധിസേവാ ആശ്രമ മ്യൂസിയം. പൽവാൽ റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഗാന്ധിജിയെ അറസ്റ്റ് ചെയ്ത അതേ പൽവാൽ റെയിൽവേ സ്റ്റേഷൻ തന്നെയാണ്. റൈളത് ആക്ടിനെതിരെ പ്രതിഷേധിക്കുവാൻ പഞ്ചാബിലേക്ക് പോവുകയായിരുന്ന ഗാന്ധിജിയെ 1919 ഏപ്രിൽ പത്തിനാണ് ഇവിടെവെച്ച് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഇവിടെ പിന്നീട് മ്യൂസിയം സ്ഥാപിക്കുന്നത്. ഗാന്ധിജിയുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും ഇവിടെ എത്തിയാൽ നേരിട്ടറിയാം.

PC: paulisson miura

ചമേലി വൻ

ചമേലി വൻ

ഹരിയാനയിലെ ഏറ്റവും പ്രശസ്തമായ തീർഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചമേലി വൻ. ദിവസവും നൂറപ കണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടം വിശ്വാസികൾ പുണ്യഭൂമിയായാണ് കണക്കാക്കുന്നത്. കുരങ്ങന്മാരുടെ കേന്ദ്രമായ ഇവിടെ ആയിരക്കണക്കിന് കുരങ്ങുകളെ കാണാൻ സാധിക്കും. യഥാർഥത്തിൽ ഹനുമാനെ ആരാധിക്കുന്ന ഒരു പുരാതന ക്ഷേത്രം ഇതിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും തീർഥാടകരും ഇവിടെ എത്തുന്നു. ചൊവ്വാഴ്ചകളിലാണ് ഇവിടെ ഏറ്റവും അധികം ആളുകള്‍ എത്തുന്നത്. കുരങ്ങന്മാർക്കു കഴിക്കാനായി പഴവും കൊണ്ടുവരുന്നവരും ഉണ്ട്. ഇത് ക്ഷേത്രത്തിനു സമീപം തൂക്കിവയ്ക്കുകയാണ് പതിവ്. ദേശാടന പക്ഷികളും ചമേലി വനിൽ ധാരാളമായി എത്തും.

PC:J.M.Garg

അൻജാനി കുണ്ഡ്

അൻജാനി കുണ്ഡ്

കഥകളും മിത്തുകളും ഒക്കെക്കൊണ്ട് വേരുറപ്പിച്ച ഇടങ്ങൾ ഹൊഡാലിൽ ധാരാളമുണ്ട്. അത്തരത്തിലൊന്നാമ് അൻജാനി കുണ്ഡ്. ഒരു ചെറിയ ഉറവയാണ് ഇവിടുത്തെ ആകർഷണം. ഒരിക്കൽ ഇവിടെ കൃഷ്ണനും അമ്മ യശോദയും ഇവിടെ വന്നിരുന്നുവത്രെ, കളിച്ചു പോയ കൃഷ്ണനെ കാണാതെ അമ്മ ഇവിടെയെല്ലാം ചുറ്റി നടന്നുവെന്നും കൃഷ്ണൻ ഇവിടെ അടുത്തുള്ള ഉറവയ്ക്ക് സമീപം ഒളിച്ചിരിക്കുകയും ചെയ്തുവത്രെ. എന്നിട്ട അമ്മ അടുത്തെത്തിയപ്പോൾ ഹനുമാന്റെ രൂപം പൂണ്ട് പ്രത്യക്ഷപ്പെട്ടു എന്നും പറയപ്പെടുന്നു. അന്നു മുതൽ ഇവിടം അൻജാനി കുണ്ഡ് എന്നാണ് അറിയപ്പെടുന്നത്.

PC: Steffi_Franco

സതീ ക്ഷേത്രം

സതീ ക്ഷേത്രം

മുന്‌‍പ് പറഞ്ഞതുപോലെ ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുള്ള ഇടമാണ് ഹൊഡാൽ. അത്തരത്തിൽ കഥകളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് ഇവിടുത്തെ സതീ ക്ഷേത്രം. ഒരു ചെറിയ കുളത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സീതാ ദേവിക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. എല്ലാ വർഷവും ജനുവരി മാസത്തിൽ ഇവിടെ നടത്തുന്ന മേളയിൽ പങ്കെടുക്കുവാനായി ധാരാളം ആളുകൾ എത്താറുണ്ട്.

ഹൊഡാൽ സന്ദർശിക്കുവാൻ പറ്റിയ സമയം

ഹൊഡാൽ സന്ദർശിക്കുവാൻ പറ്റിയ സമയം

തണുപ്പു കാലമാണ് മറ്റേതു സമയത്തെക്കാളും ഹൊഡാൽ സന്ദർശിക്കുവാൻ യോജിച്ചത്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് ഇവിടെ വളരെ പ്രസന്നമായ കാലാവസ്ഥയായതിനാൽ സൗകര്യപൂർവ്വം സന്ദർശിക്കുവാൻ സാധിക്കും. 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും ഈ സമയങ്ങളിലെ ഇവിടുത്തെ താപനില.

PC: Robin Hickmott

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹരിയാനയിലെ അറിയപ്പെടുന്ന നഗരമായതിനാൽ മിക്ക ഇടങ്ങളിലും നിന്ന് ഇവിടേക്ക് ബസ് സർവ്വീസുകളുണ്ട്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 30 കിലോമീറ്റർ അകലെയുള്ള പൽവാൽ റെയിൽവേ സ്റ്റേഷനാണ്.
ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് സമീപത്തുള്ള എയർപോർട്ട്. ഹൊഡാലിൽ നിന്നും 70 കിലോമീറ്റർ അകലെയാണിത്.

അംബാലയുടെ കഥ വിചിത്രമാണ്...ഹരിയാനയെപ്പോലെ!അംബാലയുടെ കഥ വിചിത്രമാണ്...ഹരിയാനയെപ്പോലെ!

ഡെൽഹിയുടെ ശ്വാസകോശമായ സൂരജ്കുണ്ഡ് ഡെൽഹിയുടെ ശ്വാസകോശമായ സൂരജ്കുണ്ഡ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X