Search
  • Follow NativePlanet
Share
» »പൗരാണികതയെ മുറുകെ പിടിച്ചുള്ള ഹോളി ആഘോഷങ്ങള്‍

പൗരാണികതയെ മുറുകെ പിടിച്ചുള്ള ഹോളി ആഘോഷങ്ങള്‍

കെട്ടിലും മട്ടിയും ഹോളിയുടെ പൗരാണികതയെ വിടാതെ മുറുകെ പിടിക്കുന്ന സ്ഥലങ്ങളെയും അവിടുത്തെ ഹോളി ആഘോഷങ്ങളെയും പരിചയപ്പെടാം.

ഹോളി ആഘോഷങ്ങളുടെ സമയമാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങള്‍ അല്പം കൊറോണ കവര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണയും ഹോളിയുടെ പകിട്ടിന് കുറവൊന്നും കാണില്ല. ഇന്ത്യയെ മുഴവനായി വര്‍ണ്ണങ്ങളാല്‍ അടയാളപ്പെടുത്തുവാന്‍ പറ്റിയ ആഘോഷമാണ് ഹോളി. വിനോദം, ഉല്ലാസം, ഭക്ഷണം, ഉത്സവങ്ങൾ എന്നിവ ഒന്നിനൊന്നായി ചേര്‍ന്നു നില്‍ക്കുന്ന ഹോളി ആഘോഷം ചിലയിടത്ത് അല്പം പ്രത്യേകത ഉള്ളവയാണ്. കെട്ടിലും മട്ടിയും ഹോളിയുടെ പൗരാണികതയെ വിടാതെ മുറുകെ പിടിക്കുന്ന സ്ഥലങ്ങളെയും അവിടുത്തെ ഹോളി ആഘോഷങ്ങളെയും പരിചയപ്പെടാം.

മധുര

മധുര

കൃഷ്ണന്‍റെ ജന്മസ്ഥലമായ മധുര ഹോളി ആഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഇടമായി മാറിയതില്‍ സംശയമൊന്നും വേണ്ട. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിലുള്ള ഹോളി ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലമാണ് മധുര. ഇവിടുത്തെ ഹോളി ഗേറ്റ് എന്നറിയപ്പെടുന്ന സ്ഥലമാണ് നഗരത്തിലെ ഹോളി ആഘോഷങ്ങളുടെ കേന്ദ്രം. ഹോളി ആഘോഷത്തിന്റെ പ്രധാന ദിവസത്തിൽ, ക്ഷേത്രങ്ങളിൽ നിന്നും നദിക്കരയിലൂടെ ഗേറ്റിലേക്ക് നിറങ്ങളുടെയും സംഗീതത്തിന്റെയും ഒരു നീണ്ട ഘോഷയാത്രയുണ്ട്, അതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ ഒത്തുകൂടുന്നു.

വൃന്ദാവന്‍

വൃന്ദാവന്‍

കൃഷ്ണന്‍ തന്റെ വളര്‍ച്ചയുടെ പ്രധാന പങ്കും ചിലവഴിച്ച ഇടമാണ് വൃന്ദാവന്‍. അതിനാല്‍ മധുരയുടെ അതേ പ്രാധാന്യം തന്നെ വൃന്ദാവനും ഉണ്ട്. ഇവിടുത്തെ ഇസ്കോണ്‍ ക്ഷേത്രത്തിലാണ് ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്, പൂക്കളും നിറങ്ങളും ഒന്നിനൊന്ന് വാരിയെറിഞ്ഞുള്ള ഇവിടുത്തെ ഹോളി ആഘോഷം ഒരാഴ്ചയോളം നീണ്ടു നില്‍ക്കും. ബന്‍കെ ബീഹാരി ക്ഷേത്രത്തിലെ ആഘോഷമാണ് ഇവിടുത്തെ ഏറ്റവും പരമ്പരാഗതമായ ഹോളി ആഘോഷം.

 ബര്‍സാന

ബര്‍സാന


ബര്‍സാനയിലെ ലാത്-മാര്‍ ഹോളിയാണ് ഹോളി ആഘോഷങ്ങളില്‍ ഏറ്റവും വ്യത്യസ്തമായുള്ളത്. ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ ഭാര്യയായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത്. വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി. അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ. അതിന്റെ ഓർ‍മ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത്.ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണമത്രെ.

ശാന്തിനികേതന്‍

ശാന്തിനികേതന്‍


ബസന്ത ഉത്സവ് എന്നറിയപ്പെടുന്ന ശാന്തിനികേതനിലെ ഉത്സവങ്ങൾ കൂടുതൽ താളാത്മകമാണ്. . 'ആബീർ' (ഉണങ്ങിയ പച്ചക്കറിയില്‍ നിന്നെടുത്ത നിറങ്ങൾ), സംഗീതം, നൃത്തം എന്നിവയാല്‍ ആണ് ശാന്തിനികേതനിലെ ഹോളി ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്നത്. . മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കുന്നത്, സാധാരണയായി, സുഗന്ധമുള്ള പുഷ്പ ദളങ്ങൾ നിറങ്ങളുമായി കൂട്ടികലർത്തിയിരിയാണ് ഇവിടെ നിറം വാരിവിതറുന്നത്.

ഉദയ്പൂര്‍

ഉദയ്പൂര്‍

ഉദയ്‌പൂരിലെ ഉത്സവങ്ങൾ ആരംഭിക്കുന്നത് പ്രഹ്ളാദന്റെ പുരാണ കഥയിൽ പറഞ്ഞിരിക്കുന്ന ഹോളിക ദഹന്റെ ആചാരത്തോടെയാണ്. മേവാർ രാജകുടുംബത്തോടു കൂടി ഹോളിയുടെ ഒരു രാജകീയ അനുഭവത്തിനായി ഇവിടേക്ക് വരാം. സാധാരണയായി, അലങ്കരിച്ച കുതിരകൾ, നർത്തകർ, സംഗീതജ്ഞർ, ഒരു രാജകീയ സംഘം എന്നിവ ഉൾപ്പെടുന്ന ഗംഭീരമായ ഘോഷയാത്ര രാജകീയ വസതി മുതൽ സിറ്റി കൊട്ടാരത്തിലെ മാനെക് ചൗക്ക് വരെ നടക്കും.

ഹൂബ്ലി

ഹൂബ്ലി


ഹോളിയുടെ പരമ്പരാഗത പതിപ്പ് ആസ്വദിക്കാൻ കർണാടകയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ഹുബ്ലി. ഹോളി ദിനത്തില്‍ ഘോഷയാത്ര അതിരാവിലെ ആരംഭിക്കും. ക്ഷേത്രങ്ങളിലും വീട്ടിലും നാട്ടുകാർ പ്രാർത്ഥനയും അനുഷ്ഠാനങ്ങളും നടത്തുന്നു. ധാരാളം ഭക്ഷണസാധനങ്ങള്‍ അയൽക്കാർക്കിടയിൽ വിതരണം ചെയ്യുന്നു. തുടര്‍ന്ന് അവർ പരസ്പരം നിറമുള്ള വെള്ളമോ പൊടിയോ ചൂടാക്കി പരസ്പരം ദേഹത്തൊഴിക്കുവാന്‍ മത്സരിക്കുന്ന കാഴ്ചയാമ് ഹൂബ്ലിയിലുള്ളത്.

ഗോവ

ഗോവ

ഗോവയിൽ ഹോളി 'ഷിഗ്മോ' എന്നറിയപ്പെടുന്നു; ആഘോഷങ്ങളിൽ പരേഡുകൾ, സംഗീത ഷോകൾ, രാത്രി സമയ സംഗീത നിരക്കുകൾ എന്നിവ ഉൾപ്പെടുന്നു. ആളുകൾ ഡ്രംബീറ്റ് കളിക്കുകയും പരസ്പരം നിറങ്ങളാൽ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഹോളി ആഘോഷം ആചരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലമാണിത്.

സ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ഹോളി ആഘോഷംസ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ഹോളി ആഘോഷം

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ടകോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

നിറങ്ങളെറിഞ്ഞല്ല... വേറെ ലെവൽ ഹോളി ആഘോഷങ്ങൾനിറങ്ങളെറിഞ്ഞല്ല... വേറെ ലെവൽ ഹോളി ആഘോഷങ്ങൾ

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

Read more about: holi celebrations ഹോളി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X